Search
  • Follow NativePlanet
Share
» »കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ

കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ

അത്ഭുതങ്ങളുടെയും അതിശയങ്ങളുടെയും നാടാണ് ഭാരതം... ചിലപ്പോഴൊക്കെ ശാസ്ത്രത്തിനു പോലും പിടികിട്ടുവാന്‍ പറ്റാത്ത തരത്തിലുള്ള കാര്യങ്ങള്‍ ഇവിടെ കാണാം. പലപ്പോഴും നമ്മള്‍ കേട്ടിട്ടും പരിചയപ്പെട്ടിട്ടുമുള്ള ഇടങ്ങള്‍ തന്നെയാണ് ഇങ്ങനെ ചില അമ്പരപ്പിക്കുന്ന കാര്യങ്ങളുടെ പേരില്‍ പ്രസിദ്ധമായിരിക്കുന്നതും. കാഴ്ചകളെ ഒരു നിമിഷത്തേയ്ക്കെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന രാജ്യത്തെ ചില ഇടങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

താജ്മഹല്‍, ഉത്തര്‍ പ്രദേശ്

താജ്മഹല്‍, ഉത്തര്‍ പ്രദേശ്

കണ്ടതിലധികം കാണാത്ത അത്ഭുതങ്ങളാണ് താജ്മഹലിന്‍റെ പ്രത്യേകത. സ്നേഹത്തിന്‍റെ പ്രതീകമായി ലോകം ഉയര്‍ത്തിക്കാണിക്കുന്ന താജ്മഹല്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന സ്മാരകം കൂടിയാണ്. അിസങ്കീര്‍ണ്ണമായ വാസ്തുവിദ്യയിലെ ലളിതമായ നിര്‍മ്മിതിയാണ് താജ്മഹലിന്‍റെ പ്രത്യേകത. താജ്മഹലിന്റെ പ്രത്യേകതകല്‍ പലതും നമുക്ക് സുപരിചിതമാണെങ്കിലും അത്രയൊന്നുമറിയാത്ത ചില കണ്‍കെട്ടു വിദ്യകളും താജ്മഹലിനു സ്വന്തമായുണ്ട്. മസ്ജിദിന്റെ റെഡ്സ്റ്റോൺ ഗേറ്റിൽ പ്രവേശിക്കുമ്പോൾ, താജ് മഹല്‍ വലുതായി കാണപ്പെടുമെങ്കിലും അകത്തേക്ക് പോകുന്നതിനനുസരിച്ച് അത് ചെറുതായി വരുന്നതുപോലെ നമുക്ക് തോന്നും. ഇതുമാത്രമല്ല, താജ്മഹലിന്റെ നാലു മിനാരങ്ങളും കാണുമ്പോള്‍ അവ ചെരിഞ്ഞു വീഴുവാന്‍ നില്‍ക്കുന്നതുപോലെ നമുക്ക് തോന്നും. എന്നാല്‍ ആ ചെരിഞ്ഞുനില്‍ക്കുന്നതായി തോന്നിപ്പിക്കുന്നത് അങ്ങനെ തന്നെ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ്. ഏതെങ്കിലും സമയത്ത് ഭൂകമ്പമുണ്ടായാല്‍ ഈ മിനാരങ്ങൾ ടെക്റ്റോണിക് പ്ലേറ്റിൽ നിർമ്മിച്ചിരിക്കുന്നതിനാൽ പുറത്തേക്ക് വീഴുന്ന രീതിയിലാണ് ഇത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.

PC:Sylwia Bartyzel

വീരഭദ്രസ്വാമി ക്ഷേത്രം, ആന്ധ്രാ പ്രദേശ്

വീരഭദ്രസ്വാമി ക്ഷേത്രം, ആന്ധ്രാ പ്രദേശ്

ലേപാക്ഷി വീരഭദ്രസ്വാമി ക്ഷേത്രം എന്നു കേള്‍ക്കുമ്പോള്‍ നമുക്കാദ്യം ഓര്‍മ്മ വരിക അവിടുത്തെ തൂണുകള്‍ തന്നെയാണ്. നിലത്തുമുട്ടാത്ത ഇവിടുത്തെ തൂണ്‍ ആരെയും അത്ഭുതപ്പെടുത്തുന്നവയാണ്. എന്നാല്‍ ഇതുമാത്രമല്ല ഇവിടുത്തെ കാഴ്ച. ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പുരാതന ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഒപ്റ്റിക്കൽ മിഥ്യാധാരണകളിലൊന്നിന്റെ ആകർഷകമായ ഉദാഹരണമാണ്. ക്ഷേത്രത്തിന്റെ ചുവരിൽ കൊത്തിവച്ചിരിക്കുന്ന മൂന്ന് മുഖമുള്ള പശുവാണ് ഇവിടെ അത്ഭുതപ്പെടുത്തുന്നത്,
PC:Bikashrd
https://en.wikipedia.org/wiki/Lepakshi#/media/File:Front_side_of_Veerabhadra_Temple,_Lepakshi.jpg

ബാബാ ഇമാംബര,ലഖ്‌നൗ

ബാബാ ഇമാംബര,ലഖ്‌നൗ

ലക്നൗവിലെ അതിശയിപ്പിക്കുന്ന നിര്‍മ്മിതികളിലൊന്നാണ് ബാബാ ഇമാംബര. ഇതിലെന്താണ് അതിശയപ്പിക്കുന്ന കാര്യമെന്നല്ലേ... .ഒന്നാമത്തേത് നമുക്കെല്ലാമറിയുന്ന ഇതിന്റെ ടെറസിലേക്ക് പോകുന്ന വഴിയാണ്. മുകളിലെത്തുവാനായി 1024 വഴികള്‍ ഇവിടെ കാണാം. എന്നാല്‍ താഴേക്കിറങ്ങിയെത്തണമെങ്കില്‍ വെറും രണ്ട് വഴികള്‍ മാത്രമേയുള്ളൂ. എന്നാല്‍ അടുത്തകാര്യം കുറച്ചുകൂടി പ്രത്യേകതയുള്ളതാണ്. ഇവിടുത്തെ ബവോലിയിലെ വെള്ളത്തില്‍ പ്രധാന തെരുവിന്റെ പ്രതിബിംബം കാണാം. ബാവോലി ഇമാംബാദയുടെ വശത്ത് , പ്രധാന ഗേറ്റിലേക്ക് 45 ഡിഗ്രി കോണിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ സ്ഥാനം അങ്ങനെ ആയിരുന്നിട്ടും, സന്ദർശകർക്ക് വെള്ളത്തിൽ തെരുവിന്റെ പ്രതിഫലനം കാണാൻ കഴിയും എന്നതാണ് ഇവിടുത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആയി പറയപ്പെടുന്നത്.

PC:Abhishek Anand19

മാഗ്നറ്റിക് ഹില്‍, ലേ

മാഗ്നറ്റിക് ഹില്‍, ലേ

ഹിമാലയത്തിലെ അതിശയിപ്പിക്കുന്ന ഇടങ്ങളുടെ പട്ടികയിലാണ് മാഗ്നറ്റിക് ഹില്ലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂഗുരുത്വ സിദ്ധാന്തത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരിടമായാണ് മാഗ്നറ്റിക് ഹില്ലിനെ കണക്കാക്കുന്നത്. എഞ്ചിനുകള്‍ ഓഫ് ചെയ്തിടുന്ന വാഹനങ്ങള്‍ തനിയെ മലമുകളിലേക്ക് നിരങ്ങിക്കയറുന്നത് ഇവിടെ കാണാം. ചില പരീക്ഷണങ്ങള്‍ അനുസരിച്ച് കാർ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ കുന്നിൻ മുകളിലേക്ക് പോയിട്ടുണ്ടത്രെ. വാസ്തവത്തിൽ, കുന്നിൻ്റെ ഭൂമി ഒരു ഒപ്റ്റിക്കൽ മിഥ്യ കാഴ്ചക്കാര്‍ക്ക് സൃഷ്ടിക്കുന്നു. അങ്ങനെ താഴത്തെ ചരിവ് ഒരു മുകളിലേക്കുള്ള ചരിവെന്ന പോലെ തോന്നിപ്പിക്കുകയും വാഹനങ്ങൾ മലയിറങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും, അവർ മുകളിലേക്ക് പോകുന്നതുപോലെ തോന്നുന്നു. ഈ പ്രതിഭാസത്തെ 'ഹിമാലയൻ അത്ഭുതം' എന്നാണ് വിളിക്കുന്നത്.
PC: Ashwin Kumar

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

ഐരാവതേശ്വര ക്ഷേത്രം, തമിഴ്നാട്

ഐരാവതേശ്വര ക്ഷേത്രം, തമിഴ്നാട്

ലോകത്തിലെ ഏറ്റവും പഴയ വാസ്തുവിദ്യാ ഒപ്റ്റിക്കൽ മിഥ്യാധാരണകളുടെ ഉദാഹാരണമാണ് തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധ നിര്‍മ്മിതികളിലൊന്നായ ഐരാവതേശ്വര ക്ഷേത്രം. 11-12 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ചോള കാലഘട്ടത്തെ ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ചുവരുകളിലെ അസാധാരണമായ കൊത്തുപണികളാണ് ഇവിടുത്തെ പ്രത്യേകത. അതിലൊന്നില്‍ വലത്തുനിന്ന് നോക്കുമ്പോള്‍ ആനയെയും ഇടതുവശത്ത് നിന്ന് നോക്കുമ്പോള്‍ കാളയെയും പോലെ തോന്നിക്കുന്ന ഒരു മൃഗത്തിന്റെ അതിമനോഹരമായ കൊത്തുപണിയാണ്. ചുവരിൽ കൊത്തിയെടുത്ത ഇത് രണ്ട് ശരീരങ്ങളെ ചിത്രീകരിക്കുകയും അവയുടെ തലകള്‍ പരസ്പരം ഓവര്‍ലാപ്പ് ചെയ്തുപോവുകയും ചെയ്യുന്നു.

PC:Ssriram mt

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്

Read more about: mystery india travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X