Search
  • Follow NativePlanet
Share
» »തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ

തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ

ഇതാ കേരളത്തിൽ 2023 ഫെബ്രുവരി മാസത്തിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നു നോക്കാം,

എത്ര വേഗത്തിലാണ് ജനുവരി മാസം കടന്നു പോകുന്നത്. ഇപ്പോഴിതാ പെട്ടന്നിങ്ങു ഫെബ്രുവരിയും കടന്നു പോകും. മലയാളികളെ സംബന്ധിച്ചെടുത്തോളം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയമാണ് ഫെബ്രുവരി തുടങ്ങിവയ്ക്കുന്നത്. വലിയ നോയമ്പിനു തുടങ്ങുന്നതിനു മുൻപേ പള്ളിപെരുന്നാളുകൾ അതിന്‍റെ അവസാന ഘട്ടത്തിലേക്കു കടക്കുന്ന നേരം. കുംഭം ക്ഷേത്രോത്സവങ്ങളുടെ കൂടി സമയമാണ്. തെയ്യവും തിറകളും ഉത്സവവും താലപ്പൊലിയും എല്ലാമായി നിറഞ്ഞുനിൽക്കുന്ന സമയം. അതുകൊണ്ടുതന്നെ ഫെബ്രുവരിയിൽ അവധികളും കുറച്ചധികം എടുക്കേണ്ടി വന്നേക്കാം. ഇതാ കേരളത്തിൽ 2023 ഫെബ്രുവരി മാസത്തിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നു നോക്കാം,

മഞ്ഞിനിക്കര പെരുന്നാൾ-ഫെബ്രുവരി 11

മഞ്ഞിനിക്കര പെരുന്നാൾ-ഫെബ്രുവരി 11

ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളാണ് മഞ്ഞിനിക്കര പെരുന്നാൾ എന്നറിയപ്പെടുന്നത്. വലിയ രീതിയിൽ തീർത്ഥാടകർ എത്തിച്ചേരുന്ന തിരുന്നാളാണിത്. പത്തനംതിട്ട ഓമല്ലൂർ മഞ്ഞിനിക്കര കുന്നില്‍ സ്ഥിതി ചെയ്യുന്ന, സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലവനായിരുന്ന ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസിന്റെ കബറിടത്തിലാണ് പെരുന്നാൾ നടക്കുന്നത്.

ബാവായുടെ 91-ാം ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി 5 മുതൽ 11 വരെ നടക്കും. പ്രധാന തിരുന്നാൾ നടക്കുന്നത് ഫെബ്രുവരി 11 ശനിയാഴ്ചയാണ്.

PC:Stalinsunnykvj

 മാരാമൺ കൺവൻഷൻ ഫെബ്രുവരി 12

മാരാമൺ കൺവൻഷൻ ഫെബ്രുവരി 12

കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയെന്നു കരുതപ്പെടുന്ന മാരാമൺ കൺവെൻഷൻ ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കും. എട്ടുദിവസമാണ് ഇതുള്ളത്. ഫെബ്രുവരി 12ന് കൺവെന്‍ഷൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയിൽ മാരാമൺ എന്ന സ്ഥലത്ത് പമ്പാ നദിയുടെ തീരത്തായാണ് ഈ കൺവെൻഷൻ നടക്കുന്നത്. 128-ാം മാരാമൺ കൺവെൻഷനാണ് ഈ വർഷം നടക്കുവാൻ പോകുന്നത്. 1896-ലാണ് ഈ കൺവെൻഷന് തുടക്കമായത്.

PC:Noblevmy

ആണ്ടല്ലൂർ കാവ് തെയ്യം ഫെബ്രുവരി 13-19

ആണ്ടല്ലൂർ കാവ് തെയ്യം ഫെബ്രുവരി 13-19

കണ്ണൂർ തലശ്ശേരി ധർമ്മടത്തിനു സമീപം സ്ഥിതി ചെയ്യുന്ന ആണ്ടല്ലൂർ കാവ് അതിന്റെ തെയ്യത്തിനും ഉത്സവങ്ങൾക്കും പ്രസിദ്ധമാണ്. പുരാണ ഐതിഹാസിക കഥകൾ- രാമായണവും ബാലി-സുഗ്രീവ പോരാട്ടങ്ങളുമടക്കമുള്ള കഥകൾ ഇവിടെ തെയ്യം പറയുന്നു.
കുംഭം ഒന്നിന് ആരംഭിക്കുന്ന ആണ്ടല്ലൂർ കാവ് തെയ്യം ഏഴ് ദിവസം നീണ്ടുനിൽക്കുന്നു. മേലെക്കാവ്, താഴെക്കാവ് എന്നീ രണ്ടു കാവുകൾ ഇവിടെയുണ്ട്. തെയ്യം മ്യൂസിയം ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:Shagil Kannur

തിരുവില്വാമല ഏകാദശി ഫെബ്രുവരി 17

തിരുവില്വാമല ഏകാദശി ഫെബ്രുവരി 17

തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രത്തില് കൊണ്ടാടുന്ന പ്രധാന ദിവസങ്ങളിലൊന്നാണ് തിരുവില്വാമല ഏകാദശി. വിജയ ഏകാദശി എന്നും അറിയപ്പെടുന്ന ഇത് കുംഭമാസത്തിലെ കറുത്ത ഏകാദശി ദിവസമാണ് ആചരിക്കുന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇതിനുള്ളത്. ഈ ദിവസത്തെ ക്ഷേത്രദർശനം പാപങ്ങളിൽ നിന്നു മോചമവും ശത്രുക്കളിൽ വിജയവും നേടിത്തരുമെന്നാണ് വിശ്വാസം.

PC:Aruna

മഹാ ശിവരാത്രി-ഫെബ്രുവരി 18

മഹാ ശിവരാത്രി-ഫെബ്രുവരി 18

ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് മഹാശിവരാത്രി. ശൈവഭക്തരുടെ ഇടയിലും ക്ഷേത്രങ്ങളിലും വലി ആഘോഷങ്ങളും പൂജകളും ഈ ദിവസത്തിന്റെ ഭാഗമായി നടന്നു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലും ശിവരാത്രി ആഘോഷിക്കുന്നു. ഉറക്കമൊഴിഞ്ഞുള്ള പ്രാർത്ഥനകളും പൂജകളും ശിവരാത്രിയുടെ പ്രത്യേകതയാണ്. കേരളത്തിലെ ശിവക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വലിയ രീതിയിൽ കൊണ്ടാടുന്നു.

ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 28

ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 28

ഉത്സവ പ്രേമികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഉത്രാളിക്കാവ് പൂരം. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉത്രാളിക്കാവ് അതിന്റെ വേല ഉത്സവത്തിന് പ്രസിദ്ധമാണ്. രുധിരമഹാകാളിക്കാവ് എന്നറിയപ്പെടുന്ന ഇവിടം പുരാതന ഭഗവതി ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. കുംഭമാസത്തിലെ ആദ്യ വെള്ളി കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച (2023 ഫെബ്രുവരി 21) ഉത്രാളിക്കാവ് വേലയ്ക്ക് കൊടിയേറും. ഒരാഴ്ചത്തെ വേല 2023 ഫെബ്രുവരി 28ന് പൂരത്തോട് കൂടി കൊടിയിറങ്ങും. ഇവിടുത്തെ വെടിക്കെട്ട് വളരെ പ്രസിദ്ധമാണ്.

PC:Manojk

ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാ

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27-മാർച്ച് 08

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27-മാർച്ച് 08

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊങ്കാല ആഘോഷങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റുകാലിൽ നടക്കുന്ന ആറ്റുകാർ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നാണ് തിരുവനന്തപുരം ജില്ലയിലെ ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാലയാണ് ഇവിടുത്തേത്.
ആറ്റുകാൽ പൊങ്കാല 2023 ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടു വരെ നടക്കും. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നുച്ചു വരുന്ന ഒൻപതാം ഉത്സവ ദിനമായ മാർച്ച് ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങാണ് പൊങ്കാല ഉത്സവം.

ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാംഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം

വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X