Search
  • Follow NativePlanet
Share
» »വിന്‍റര്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം..വ്യത്യസ്തമായി പോകുവാന്‍ ഈ സ്ഥലങ്ങള്‍ കൂടി പരിഗണിക്കാം

വിന്‍റര്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം..വ്യത്യസ്തമായി പോകുവാന്‍ ഈ സ്ഥലങ്ങള്‍ കൂടി പരിഗണിക്കാം

മഴ മെല്ലെ മാറിത്തുടങ്ങിയതോടെ ഇപ്പോള്‍ തണുപ്പിന്‍റെ വരവായി. അരിച്ചിറങ്ങുന്ന ആ തണുപ്പുകാലം എത്തുവാന്‍ സമയമിനിയും ബാക്കിയുണ്ട്. എന്നാല്‍ സഞ്ചാരികള്‍ ഇപ്പോള്‍ തന്നെ വിന്‍റര്‍ യാത്രകള്‍ക്കായി തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. യാത്രാ കലണ്ടറിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് ശീതകാലം. കാലാവസ്ഥയും കാഴ്ചകളും അതിന്റെ ഭംഗിയുടെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്ന സമയം. കനത്ത ചൂടോ, പുറത്തിറങ്ങുലാവ്‍ സമ്മതിക്കാത്ത മഴയോ അങ്ങനെ യാത്രയെ അലട്ടുന്ന കാര്യങ്ങള്‍ ഒന്നും തന്നെയില്ല. ആകെ ചെയ്യേണ്ടത് മുന്നിലെ കാഴ്ചകളെ ആസ്വദിച്ചു കാണുകയും കൂടുതല്‍ ഇടങ്ങളിലേക്ക് യാത്ര ചെയ്യുകയും മാത്രം മതി. ഇതാ വിന്‍റര്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട, അല്ലെങ്കില്‍ യാത്രാ ലിസ്റ്റില്‍ പരിഗണിച്ചിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

റാന്‍ ഓഫ് കച്ച്

റാന്‍ ഓഫ് കച്ച്

വെള്ളനിറത്തിലുള്ള മരുഭൂമി ഏറ്റവും സുന്ദരിയാവുന്ന സമയമാണ് തണുപ്പുകാലം. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് റാന്‍ ഓഫ് കച്ചില്‍ തണുപ്പുകാലത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത്. റാന്‍ ഉത്സവിന്‍ പങ്കാളികളാകാം എന്നത് വിന്ററിലെ പ്രത്യേകതയാണെങ്കിലം അതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ടെന്റുകളിലെ താമസവും മരുഭൂമിയിലൂടെയുള്ള യാത്രയും ഒക്കെയായി നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്തു തീര്‍ക്കുവാനുണ്ട്. കാലാ ദുംഗാര്‍ എന്ന ഇവിടുത്തെ ഏറ്റവും വലിയ കുന്നിലേക്കുള്ള ഡസെര്‍ട്ട് സഫാരിയാണ് അതിലൊന്ന്. സൈബീരിയന്‍ ഫ്ലമിംഗോസ് ദേശാടനത്തിനായി ഇവിടെയെത്തുന്നതും ഇതാ കാലത്താണ്.

യുക്സോം

യുക്സോം

വടക്കു കിഴക്കന്‍ ഇന്ത്യയിലെ തണുപ്പുകാലം കാണണമെങ്കില്‍ അതിനു പറ്റിയ ഇടമാണ് സിക്കിമിലെ യുക്സോം. ഏറെ ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശം സിക്കിമിന്‍റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. സിക്കിമിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു യുക്‌സോം. മൂന്ന്‌ സന്യാസിമാരുടെ സംഗമസ്ഥാനം എന്നാണ്‌ യുക്‌സോം എന്ന വാക്കിനര്‍ത്ഥം.
ട്രക്കിങ്ങാണ് ഇവിടുത്തെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യം. വിശാലമായി കിടക്കുന്ന ഗ്രാമത്തില്‍ അതിമനോഹരമായ കുന്നുകളും മലകളും ധാരാളം കാണുവാന്‍ സാധിക്കും. കാഞ്ചന്‍ജംഗയിലേക്കുള്ള പ്രവേശനകവാടം കൂടിയാണിത്. സെപ്‌റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും പ്രസന്നമായ കാലാവസ്ഥയുള്ളത് അതുകഴിഞ്ഞുള്ള രണ്ടുമാസം ഇവിടെ കനത്ത തണുപ്പ് ആയിരിക്കും.
PC:Kothanda Srinivasan

മഹാബലിപുരം

മഹാബലിപുരം

തെക്കേ ഇന്ത്യയിലെ ചരിത്രാകര്‍ഷണങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന മഹാബലിപുരം. പല്ലവരാജാക്കന്മാരുടെ കാലത്തെ തുറമുഖ നഗരമായിരുന്ന മഹാബലിപുരം അക്കാലങ്ങളില്‍ മാമല്ലപുരം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മനോഹരമായ ക്ഷേത്രങ്ങളുടെയും കല്ലില്‍ കൊത്തിയ നിര്‍മ്മിതികളുടെയും അതിശയിപ്പിക്കുന്ന രൂപങ്ങളുടെയും ഒക്കെ നാടാണ് ഇത്. ഈ കാഴ്ച തന്നെയാണ് ഈ പ്രദേശത്തെ മറ്റിടങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നതും. വിന്‍റര്‍ ഡെസ്റ്റിനേഷനായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇവിടം കടല്‍ത്തീരത്താണ് സ്ഥിതി ചെയ്യുന്നത്.

ഔലി

ഔലി

മഞ്ഞിന്‍റെ കനത്ത പാളികളാല്‍ മൂടപ്പെട്ടു കിടക്കുന്ന ഔലി ഉത്തരാഖണ്ഡില്‍ മഞ്ഞുകാലത്ത് സന്ദര്‍ശിക്കുവാന്‍ ഏറ്റവും പറ്റിയ ഇടമാണ്. മഞ്ഞുവീഴ്ച തന്നെയാണ് ഇവിടേക്ക് എപ്പോഴും വിന്‍ററില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യം. പ്രകൃതിഭംഗിയോടൊപ്പം തന്നെ അത് ആസ്വദിക്കുവാന്‍ സാധിക്കുന്ന മനോഹരമായ കുറെ റിസോര്‍ട്ടുകളും ഇതിന്‍റെ ഭാഗമായുണ്ട്.
ഹിമാലയത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവി‌ം ഓക്കുമരങ്ങള്‍ക്കും വിദേശ കോണിഫറസ് വനങ്ങൾക്കും പേരുകേട്ടതാണ്. നന്ദാദേവി, കാമെറ്റ്, മന കൊടുമുടികൾ ഇവിടെ നിന്നു കാണാം. ആൾക്കൂട്ടത്തിൽ നിന്നും തിരക്കുകളിൽ നിന്നും മാറി ശൈത്യകാലത്ത് യാത്ര ആസൂത്രണംചെയ്യുവാന്‍ എന്തുകൊണ്ടും യോജിച്ച ഇടമാണിത്.

ആലപ്പുഴ

ആലപ്പുഴ

കേരളത്തിലെ ഏതു പ്രദേശവും മഞ്ഞുകാലത്ത് അതിമനോഹരിയാവും. കുന്നിന്‍പുറങ്ങളുടെയും കാടുകളുടെയും കാര്യം പറയുകയും വേണ്ട, എന്നാല്‍ വിന്റര്‍ യാത്രകളില്‍ ഒരിടം തിരഞ്ഞെടുക്കണമെങ്കില്‍ അത് ആലപ്പുഴയാണ്. കായല്‍ കനാല്‍ കാഴ്ചകളും കെട്ടുവള്ളവും നാടന്‍ ജീവിതവും ഗ്രാമീണ കാഴ്ചകളും പ്രകൃതിഭംഗിയും എല്ലാം ഒന്നിനൊന്ന് ഇവിടെ മെച്ചമാണ്. എന്നാല്‍ കെട്ടുവള്ള യാത്ര ചെയ്താല്‍ മാത്രമേ ആലപ്പുഴ യാത്ര പൂര്‍ത്തിയാക്കി എന്നു പറയുവാന്‍ സാധിക്കു. ഇത് കൂടാതെ കുറഞ്ഞ ചിലവില്‍ കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ട് യാത്രയും ഇവിടെയുണ്ട്.

സ്പിതി വാലി

സ്പിതി വാലി

സാഹസികതയും സമാധാനവും ചേരുന്ന വിന്‍റര്‍ യാത്രയാണ് പ്ലാന്‍ ചെയ്യുന്മതെങ്കില്‍ സ്പിതി വാലി തിരഞ്ഞെടുക്കാം. സമുദ്രനിരപ്പില്‍ നിന്നും 14931 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാചല്‍ പ്രദേശിന്റെ ഭാഗമാണ്. എന്നും എപ്പോഴും സഞ്ചാരികളുടെ പ്രിയകേന്ദ്രമാണിത്. മഞ്ഞിന്റെ മരുഭൂമിയെന്ന് ആണ് ഇവിടം അറിയപ്പെചുന്നച്. പുരാതനങ്ങളായ ആശ്രമങ്ങള്‍, കുന്നുകള്‍, തടാകങ്ങള്‍ എന്നിങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കുറേയധികമുണ്ട് ഇവിടെ.
PC:Timothy A. Gonsalves.

സര്‍ പാസ്

സര്‍ പാസ്

സ്പിതി വാലി കഴിഞ്ഞാല്‍ ഹിമാചല്‍ പ്രദേശില്‍ വിന്‍റര്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് സര്‍ പാസ്. ഓഫ്ബീറ്റ് ഇടമായിനാല്‍ തന്നെ അധികം സഞ്ചാരികളൊന്നും ഇവിടെയെത്തിയിട്ടില്ല. അതിമനോഹരവും പ്രശാന്തവുമായ ഒരു ഗ്രാമമാണ് ഇവിടുത്തെ കാഴ്ചകളുടെ കേന്ദ്രബിന്ദു. ശ്വാസമെടുക്കുവാന്‍ പോലും മറന്നു പോകുന്ന തരത്തിലുള്ള മനോഹരമായ കാഴ്ചകള്‍ ഇവിടെ കാണാം. ട്രക്കിങ്ങിനും ഇവിടം പ്രസിദ്ധമാണ്. എന്നാല്‍ ഏറ്റവും നല്ല രീതിയില്‍ ട്രക്കിങ് ആസ്വദിക്കണമെങ്കില്‍ അതിന് പറ്റിയത് വിന്‍റര്‍ സീസണ്‍ ആണ്.
PC:J.M.Garg

ലാവാ, പശ്ചിമ ബംഗാള്‍

ലാവാ, പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ വിന്‍റര്‍ ആസ്വദിക്കുവാനായി തിരഞ്ഞടുക്കുവാന്‍ പറ്റിയ നാടാണ് ലാവാ. ഒരു ശീതകാല യാത്രയില്‍ നിങ്ങള്‍ കാണണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ഇവിടെ കാണാം. സ്വപ്നത്തിലും ഫോട്ടോകളിലും ഒക്കെ കാണുന്ന ഒരു നാടിന്റെ മുഖത്തിലേക്ക് തണുപ്പുകാലത്ത് ഇവിടം മാറും. കാഞ്ചന്‍ജംഗ കൊടുമുടിയുടെ കാഴ്ചയും ട്രക്കിങ്ങും ആസ്വദിക്കുവാനാണ് ആളുകള് കൂടുതലും ഇവിടെ എത്തുന്നത്.
PC:Saswatamandal

മുന്‍സിയാരി

മുന്‍സിയാരി

പിത്തോരാഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി മഞ്ഞുകാലത്തെ ഹിമാലയന്‍ കാഴ്ചകള്‍ അടിപൊളിയായി കാണിച്ചുതരുന്ന ഇടമാണ്. ശൈത്യകാലത്തെ മികച്ച കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഇവിടം നദീതീരത്തെ ലക്ഷ്യസ്ഥാനമാണ്. ഹിമാനികളുടെ മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചകൾ, സാഹസിക ട്രക്കിംഗ് , പ്രകൃതി സൗന്ദര്യം എന്നിവയാണ് ഇവിടെ കാണുവാനുള്ള്. ഈ ലക്ഷ്യസ്ഥാനം ഇതുവരെ അത്ര ജനപ്രിയമല്ല, പക്ഷേ ശൈത്യകാലത്ത് ഇവിടെ ഒരു യാത്ര ആസൂത്രണം ചെയ്യുന്നത് ശരിക്കും സന്തോഷകരമാണ്.
PC:Ashish Gupta

അല്‍മോറ

അല്‍മോറ

ഉത്തരാഖണ്ഡിന്റെ മറ്റൊരു മഞ്ഞുകാല നാടാണ് അല്‍മോറ. ഉത്തരാഖണ്ഡിന്റെ സ്വര്‍ഗ്ഗമെന്ന് അറിയപ്പെടുന്നത്. പ്രകൃതിഭംഗിക്കും ചരിത്രത്തിനും ഒരുപാട് പേരുകേട്ടതാണ് പ്രദേശം. ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച ശൈത്യകാല കേന്ദ്രങ്ങളിലൊന്നാണിത്. പലപ്പോഴും ഈ സമയം ഇവിടെ തിരക്കേറിയത് ആയിരിക്കുമെങ്കിലും തീര്‍ച്ചയായും ഇവിടം കാണണം എന്ന കാര്യത്തില്‍ സംശയമേതുമില്ല. ഉയർന്ന പർവതങ്ങളും വനങ്ങളും ഉള്ള ഭൂപ്രകൃതിയാണ് അല്‍മോറയിലേത്. അൽമോറയിലെ ആളുകൾ അവരുടെ ദൈനംദിന ഭാഷയിൽ സംസ്കൃതം ഉപയോഗിക്കുന്നു. സംസ്കൃതവും സ്കൂളുകളിൽ ഒരു പ്രധാന ഭാഷയായി പഠിപ്പിക്കുന്നു,
PC:Travelling Slacker

തണുപ്പ് തുടങ്ങുന്നു... സഞ്ചാരികള്‍ക്കായൊരുങ്ങി കര്‍ണ്ണാടകതണുപ്പ് തുടങ്ങുന്നു... സഞ്ചാരികള്‍ക്കായൊരുങ്ങി കര്‍ണ്ണാടക

പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X