Search
  • Follow NativePlanet
Share
» »സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

സപ്ത സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട കാഴ്ചകള്‍ പരിചയപ്പെടാം...

സഞ്ചാരികള്‍ ഏറ്റവും കുറച്ച് കണ്ടിട്ടുള്ളതും എന്നാല്‍ ഒരു ജീവിതം കൊണ്ടു കണ്ടുതീരുവാന്‍ സാധിക്കാത്തതുമായ കാഴ്ചകളാണ് വടക്കു കിഴക്കന്‍ ഇന്ത്യയുടെ പ്രത്യേകത. ഓരോ തരത്തിലുള്ള അത്ഭുതങ്ങളുമായാണ് ഓരോ വടക്കു കിഴക്കന്‍ ഗ്രാമങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. പര്‍വ്വതങ്ങളും മഞ്ഞപുതച്ച ഗ്രാമങ്ങളും ഗുഹകളും കാടും എല്ലാമായി മനസ്സില്‍ നിറ‍ഞ്ഞു നില്‍ക്കുന്ന കാഴ്ചകള്‍ ഇവിടെ നിരവധിയുണ്ട്. ഓരോ യാത്രയിലും ഒരായിരം കാഴ്ചകള്‍ ഇവിടെയുണ്ട്.
സപ്ത സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട കാഴ്ചകള്‍ പരിചയപ്പെടാം...

മജൂലി

മജൂലി

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്നറിയപ്പെടുന്നതാണ് മജൂലി ദ്വീപ്. ആസാമില്‍ ബ്രഹ്മ പുത്ര നദി ഒഴുകുന്നിതിനിടയിലായി രൂപം കൊണ്ട ഈ നദി ദ്വീപ് ഏറെ അത്ഭുത കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ഇടമാണ്. നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്ന ഖ്യാദി മജൂലി ദ്വീപിന് സ്വന്തമാണ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന മജൂലി നിരവധി അതിശയ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. അസാമിലെ ഗോത്രവിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. അസമിലെ ഗുവാഹത്തിയിലെ ജോര്‍ഘട്ട് ജില്ലയിലാണ് മജൂലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. 248 ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്.

PC:Kalai Sukanta

മജൂലി

മജൂലി

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്നറിയപ്പെടുന്നതാണ് മജൂലി ദ്വീപ്. ആസാമില്‍ ബ്രഹ്മ പുത്ര നദി ഒഴുകുന്നിതിനിടയിലായി രൂപം കൊണ്ട ഈ നദി ദ്വീപ് ഏറെ അത്ഭുത കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ഇടമാണ്. നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്ന ഖ്യാദി മജൂലി ദ്വീപിന് സ്വന്തമാണ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന മജൂലി നിരവധി അതിശയ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. അസാമിലെ ഗോത്രവിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. അസമിലെ ഗുവാഹത്തിയിലെ ജോര്‍ഘട്ട് ജില്ലയിലാണ് മജൂലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. 248 ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്.

PC:Kalai Sukanta

 സിറോ വാലി അരുണാചല്‍ പ്രദേശ്

സിറോ വാലി അരുണാചല്‍ പ്രദേശ്

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശിലെ സിറോ വാലി. വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം വടക്കു കിഴക്കിലെ ഏറ്റവും മികച്ച സോളോ യാത്രയ്ക്ക് പറ്റിയ ഇടം കൂടിയാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന സീറോ വാലി. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 115 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന സിറോ വാലി അപ്പതാനി എന്നറിയപ്പെടുന്ന പ്രത്യേക ഗോത്രവിഭാഗങ്ങളുടെ ഭൂമിയാണ്. പ്ചച് പുതച്ചു കിടക്കുന്ന നെല്‍വയലുകളാണ് ഇവിടുത്തെ പ്രത്യേക കാഴ്ച.
ടാലേയ് വന്യജീവി സങ്കേതം, കിലേ പാക്കോ റിഡ്ജ്, ബാംബൂ ഗ്രോവ്സ് തുടങ്ങിയവയാണ് ഇവിടുത്തെ തീര്‍ച്ചയായും കാണേണ്ട കാഴ്ചകള്‍.
PC:Ashwani Kumar

ഇന്ത്യയിലെ ശ്രേഷ്ഠഗ്രാമങ്ങള്‍ സന്ദര്‍ശിക്കാംഇന്ത്യയിലെ ശ്രേഷ്ഠഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം

തവാങ് അരുണാചല്‍ പ്രദേശ്

തവാങ് അരുണാചല്‍ പ്രദേശ്


അരുണാചല്‍ പ്രദേശില്‍ ചൈനയോട് അതിര്‍ത്തി ചേര്‍ന്നു കിടക്കുന്ന തവാങ് ക‍ൊടുമുടികളുടെ സാന്നിധ്യം കൊണ്ടും അതിമനോഹരമായ കാഴ്ചകളാലും സമ്പന്നമായ പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ബുദ്ധാശ്രമമായ തവാങ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തവാങ് എന്നാല്‍ കുതിര തിരഞ്ഞെടുത്തത് എന്ന അര്‍ഥമാണ്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കൂടാതെ ഗ്രാമീണ ജീവിതങ്ങള്‍ ഇവിടെ കാണേണ്ട കാഴ്ചയാണ്. തവാങില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷോങ-റ്റിസെര്‍ തടാകം, ഗോര്‍സാം ചോര്‍ടെന്‍ സ്പൂപം, സെല ചുരം, തുടങ്ങിയ സ്ഥലങ്ങളും കാഴ്ചകളും കൂടാതെ പ്രാദേശികമായ ആഘോഷങ്ങളും ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

PC: Vikramjit Kakati

നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!

ലോക്താക് തടാകം മണിപ്പൂര്‍

ലോക്താക് തടാകം മണിപ്പൂര്‍

മണിപ്പൂരിന്‍റെ വിസ്മയങ്ങളിലൊന്നാണ് ലോക്താക് തടാകം. ഒഴുകി നടക്കുന്ന തീരങ്ങളാണ് ലോക്താക് തടാകത്തിന്‍റെ പ്രത്യേകത. മാന്ത്രികക്കരകള്‍ എന്നാണ് പ്രദേശവാസികള്‍ ഇതിനെ വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഈ ജൈവാവശിഷ്ടങ്ങൾ ഒവുരിനടന്ന് തടാകത്തിനകത്തെ ചെടികളുടെ വേരുകളാൽ ചുറ്റപ്പെട്ടാണ് ഇത്തരം കരകളായി തീരുന്നത്. ലോകത്തിലെ തന്നെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണിത്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്

PC:Sharada Prasad CS

ധ്വാകി, മേഘാലയ

ധ്വാകി, മേഘാലയ

സ്ഫടികം പോലെ തെളിഞ്ഞ വെള്ളമാണ് മേഘാലയയിലെ ഉമങ്കോട്ട് നദിയാണ് ദ്വാകിയുടെ പ്രത്യേകത. പച്ചയും നീലയും കലര്‍ന്ന് തെളിഞ്ഞു കിടക്കുന്ന ഈ കാഴ്ച മേഘാലയയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ഷില്ലോങ്ങില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധ്വാകി ബംഗ്സാദേശിനോട് അതിര്‍ത്തി ചേര്‍ന്നു കിടക്കുന്ന പ്രദേശവും കൂടിയാണ്.

PC:Vikramjit Kakati

മാവ്ലിനോങ്, മേഘാലയ

മാവ്ലിനോങ്, മേഘാലയ

ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മാവ്ലിനോങ്. മേഘാലയയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷില്ലോങ്ങില്‍ നിന്നും 80 കിലോമീറ്ററ്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പച്ചപ്പും വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും അനുഗ്രഹീതമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. മേഘാലയയുടെ പ്രധാന കാഴ്ചയായ ജീവനുള്ള വേരുകള്‍ക്കൊണ്ടുണ്ടാക്കിയിരിക്കുന്ന പാലങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും.

PC:Madhumita Das

സുലുക്ക് വില്ലേജ്, സിക്കിം

സുലുക്ക് വില്ലേജ്, സിക്കിം

ഇന്ത്യയും ടിബറ്റും തമ്മിലുള്ള ചരിത്രപ്രധാനമായ സില്‍ക്ക് റൂട്ട് കടന്നു പോകു്ന സുലുക്ക് വില്ലേജ് സിക്കിമിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ഗാംങ്ടോക്കും സിലിഗുരിയുമാണ് സുലുക്ക് ഗ്രാമത്തിനു സമീപമുള്ള പ്രധാന നഗരങ്ങള്‍. കാഞ്ചന്‍ജുഗ പര്‍വ്വതത്തിന്റെ അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ഗ്രാമം അധികം ആളുകളൊന്നും എത്തിച്ചേരാത്ത ഇടം കൂടിയാണ്. ഇവിടെ സൂര്യനുദിക്കുന്ന കാഴ്ചയുടെ ഭംഗി എത്ര വിശദീകരിച്ചാലും തീരില്ല.

PC:Madhumita Das

കിസാമാ, നാഗാലാന്‍ഡ്

കിസാമാ, നാഗാലാന്‍ഡ്

നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് കിസാമ. നാഗാ ഗോത്രവിഭാഗക്കാരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടം അവരുടെ ജീവിത കാഴ്ചകള്‍ കാണുവാനും അടുത്തറിയുവാനും പറ്റിയ പ്രദേശമാണ്. ലോകപ്രസിദ്ദമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശവും ഇത് തന്നെയാണ്.

PC:Jackpluto

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!

ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X