Search
  • Follow NativePlanet
Share
» »മലരിക്കല്‍ മുതല്‍ കുമരകം വരെ.. കോട്ടയത്തു കറങ്ങാനിതാ ഒരു വഴികാട്ടി

മലരിക്കല്‍ മുതല്‍ കുമരകം വരെ.. കോട്ടയത്തു കറങ്ങാനിതാ ഒരു വഴികാട്ടി

കാഴ്ചകളു‌ടെ ഒരു കൂ‌ടാരമാണ് കോട്ടയം.. കായലും പുഴയും മലയും കുന്നും എല്ലാം ചേര്‍ന്ന് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നിടം. എത്ര പോയാലും കണ്ടാലും പിന്നെയും പിന്നെയും പോയിക്കാണുവാന്‍ തോന്നിപ്പിക്കുന്ന ഒരു പ്രത്യേകതയും കോട്ടയത്തിനുണ്ട്. കുമരകവും നാലുമണിക്കാറ്റും അരുവിക്കുഴിയും മാറ്റി നിര്‍ത്തിയാല്‍ ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ കയറിക്കൂടിനെ പുതിയ ഇടങ്ങളും ഒരുപാടുണ്ട്. പെട്ടന്നുള്ള ഒരു യാത്രയില്‍ കോട്ടയത്ത് കാണാന്‍ സാധിക്കുന്ന ചില ഇടങ്ങള്‍ പരിചയപ്പെടാം..

മലരിക്കല്‍

മലരിക്കല്‍

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ആമ്പല്‍പ്പാടങ്ങള്‍ കോട്ടയതത്തിന്റെ മാറ്റു കൂട്ടിയ കാഴ്ചയാണ് നാം കാണുന്നത്. മലരിക്കല്‍ എന്ന കൊച്ചു ഗ്രാമം ഇന്ന് കോട്ടയത്തിന്റെ ഏറ്റവും പ്രധാന വിനോദ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പൽ പൂക്കുന്ന സമയം.
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലകളിലുമായാണ് ആമ്പല്‍ പൂത്തു നില്‍ക്കുന്ന കാഴ്ച കാണുവാനുള്ളത്. കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം.

ഇല്ലിക്കല്‍ കല്ല്

ഇല്ലിക്കല്‍ കല്ല്

കഴിഞ്ഞ പത്തുവര്‍ശത്തിനിടയില്‍ കോട്ടയം വിനോദ സഞ്ചാരത്തിനു നല്കിയ മറ്റൊരു സംഭാവനയാണ് ഇല്ലിക്കല്‍ കല്ല്. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന മൂന്നു കല്ലുകളും അതിനെച്ചുറ്റിയുള്ള രസകരമായ കഥകളും പാറകളിലേക്കുള്ള സാഹസിക യാത്രയുമാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. മൂന്നു വലിയ പാറകള് ചേർന്ന ഇല്ലിക്കൽ കല്ല് ഈരാറ്റുപേട്ട തീക്കോയിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്
PC:Kkraj08

അരുവിക്കുഴി വെള്ളച്ചാട്ടം

അരുവിക്കുഴി വെള്ളച്ചാട്ടം

കോട്ടയത്തിന്റെ മറഞ്ഞുകിടക്കുന്ന മറ്റൊരു രസകരമായ ഇടമാണ് അരുവിക്കുഴി വെള്ളച്ചാട്ടം. ഇതേ പേരില്‍ രണ്ടുമൂന്ന് വെള്ളച്ചാട്ടങ്ങള് കോട്ടയം ജില്ലയില്‍ തന്നെയുണ്ടെങ്കിലും കൂടുതല്‍ പ്രസിദ്ധമായിരിക്കുന്നത് പള്ളിക്കത്തോടിന് സമീപമുള്ള അരുവിക്കുഴി വെള്ളച്ചാട്ടമാണ്.
ഏതു പ്രായക്കാര്‍ക്കും സുരക്ഷിതമായി കാണുവാനും ആസ്വദിക്കുവാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ജൂൺ മാസം മുതൽ ഏകദേശം ഡിസംബര്‍ വരെ ഇവിടെ മല്ല രീതിയില്‍ വെള്ളച്ചാട്ടമുണ്ടാകും, വേനലില് ചെറിയ നീരൊഴുക്ക് മാത്രം ഇവിടെ പ്രതീക്ഷിച്ചാല്‍ മതി. പാറക്കെട്ടുകളിലൂടെ ഏകദേശം 100 അടി ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്
കോട്ടയം -കുമളി റോഡിൽ പാമ്പാടിയിൽ നിന്നും തിരിഞ്ഞ് എട്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

പാലാക്കരി

പാലാക്കരി

കായലിലൂടെയുള്ള ബോട്ട് യാത്രയും മീന്‍ പിടുത്തവും മറ്റു വിനോദങ്ങളുമായി ഒരു ദിവസം മുഴുവനും അടിച്ചുപൊളിക്കുവാന്‍ സാധിക്കുന്ന ഇടമാണ് പാലാക്കരി. മത്സ്യഫെഡിന്റെ അക്വാ ടൂറിസം ഫാമായ പാലാക്കരി കുറഞ്ഞ ചിലവില്‍ വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ്.
വൈക്കത്തുള്ള ചെമ്പു ഗ്രാമത്തിൽ കാട്ടിക്കുന്നിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. ബോട്ടിങ്ങും വിശ്രമവും മാത്രമല്ല, മീന്‍ പിടിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഉച്ചയൂണ് ഗംഭീരമാക്കുവാനുള്ള നിരവധി വിഭവങ്ങള്‍ സന്ദര്‍ശകരെ ഇവിടെ കാത്തിരിക്കുന്നു
PC: official Site

 വൈക്കം

വൈക്കം

പാലക്കരി യാത്രയില്‍ തന്നെ അല്പം സമയം മാറ്റിവെച്ചാല്‍ കാണുവാന്‍ പറ്റിയ മറ്റൊരിടമാണ് വൈക്കം. വൈക്കം ക്ഷേത്രത്തില്‍ തുടങ്ങി കായലും ഗ്രാമങ്ങളും ഒക്കെയായി നിരവധി കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ചെമ്പ്, ടിവി പുരം എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഉത്തരവാദിത്വ ടൂറിസ മിഷന്റെ കീഴിലുള്ല ഗ്രാമീണ ടൂറിസം ഇവിടെ ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരു മികച്ച കാര്യമാണ്. അതിനായി പക്ഷേ, ഒരു ദിവസം മുഴുവനും മാറ്റിവയ്ക്കേണ്ടതായി വരും.
PC:Vishnubonam

കുമരകം

കുമരകം

കോട്ടയത്തെ കാഴ്ചകളില്‍ വിട്ടുവീഴ്ചയില്ലാതെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരിടമാണ് കുമരകം. പലപ്പോഴും ചിലവു കൂടിയ ഇടമാണെന്ന ധാരണയില്‍ സാധാരണക്കാര്‍ മാറ്റിവയ്ക്കുന്ന യാത്രകളിലൊന്നു കൂടിയാണ് കുമരകത്തേയ്ക്കുള്ളത്. നമ്മുടെ നാടിന്റെ അതിമനോഹരമയാ കാഴ്ചകളാണ് കുമരകത്തുള്ളത്. കായല്‍ക്കാഴ്ചകളും തെങ്ങിന്‍തോ‌ട്ടങ്ങളും പുരവഞ്ചികളുമാണ് ഇവിടുത്തെ മാറാത്ത കാഴ്ചകള്‍.
PC:Rison Thumboor

ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

എല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെഎല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെ

മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..

Read more about: kottayam travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X