Search
  • Follow NativePlanet
Share
» »അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

എണ്ണിത്തീരാത്തതിലധികം മനോഹരങ്ങളായ ദ്വീപുകളാല്‍ സമ്പന്നമാണ് ഇന്ത്യന്‍ മഹാസമുദ്രം... രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള വിസ്തൃതിയില്‍ ഇന്ത്യന്‍ മഹാസമുദ്രം ഒരുക്കുന്നത് അതിശയിപ്പിക്കുന്ന കാഴ്ചകളാണ്. ഏഷ്യ ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം പ്രകൃതിഭംഗി കൊണ്ടും സൗന്ദര്യം കൊണ്ടും സഞ്ചാരികളെ എന്നും ആകര്‍ഷിക്കാറുണ്ട്.

കൂടുതലും മധുവിധു യാത്രക്കാർക്കിടയിൽ വളരെ പ്രചാരമുള്ള, ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഓരോ ഭാഗങ്ങളിലായി കിടക്കുന്ന, ഗംഭീരമായ കുറച്ചു ബീച്ചുകള്‍ പരിചയപ്പെടാം...

മാലദ്വീപ്

മാലദ്വീപ്

ഭൂമിയിലെ സ്വര്‍ഗ്ഗമെന്നല്ലാതെ മറ്റൊരു വാക്ക് മാലദ്വീപിനെ വിശേഷിപ്പിക്കുവാനില്ല.സ്വപ്നം കാണുന്ന തരത്തില്‍ മാത്രം കാഴ്ചകളും യാത്രകളും ഒരുക്കുന്ന മാലദ്വീപ് ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറുള്ള ലക്കാഡൈവ് കടലിലാണ് സ്ഥിതി ചെയ്യുന്നത്.
നീലയും പച്ചയും മാറിമാറി വരുന്ന തെളിഞ്ഞ വെള്ളവും ആഴമില്ലാത്ത കാഴ്ചകളും മാത്രമല്ല, പഞ്ചാര മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചും അതിശയിപ്പിക്കുന്ന കോട്ടേജ് സൗകര്യങ്ങളുമെല്ലാം മാലദ്വീപിനെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. ഭൂവിസ്തൃതിയും ജനസംഖ്യയും അനുസരിച്ച് ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണിത്.

ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യമാണിത്, ശരാശരി സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1.5 മീറ്റർ താഴ്ന്നാണ് ഇവിടമുള്ളത്.

 മഗഡാസ്കര്‍

മഗഡാസ്കര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായുള്ള മഡഗാസ്കര്‍ ലോകത്തിലെ നാലാമത്തെ വലിയ ദ്വീപാണ്. ആഫ്രിക്കയുടെ കിഴക്കന് തീരത്ത് സ്ഥിതി ചെയ്യുന്ന മഡഗാസ്കര്‍ സാഹസിക സഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും കണ്‍നിറയെ കാഴ്ചകള്‍ ഒരുക്കുന്ന സ്ഥലമാണ്. ആവാസവ്യവസ്ഥയുടെ കലവറയായ ഇവി‌ടെ കാണുന്ന 90 ശതമാനത്തിലധികം ജൈവവൈവിധ്യവും ഇവിടെ മാത്രം കാണുപ്പെടുന്നതാണ്. 80,000 ഹെക്റ്ററിലധികം സ്ഥലത്തായാണ് ഈ ദ്വീപ് വ്യപിച്ചു കിടക്കുന്നത്.
എല്ലാത്തരം സഞ്ചാരികള്‍ക്കും എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ സൂക്ഷിക്കുന്ന നാടായതിനാല്‍ ലോകമെമ്പാടുനിന്നും സഞ്ചാരികള്‍ ഇവി‌ടെ എത്തുന്നു.

 മൗറീഷ്യസ്

മൗറീഷ്യസ്

ബീച്ച് പ്രേമികള്‍ തീര്‍ച്ചായും ഇഷ്ടപ്പെടുന്ന മറ്റൊരു ഇടമാണ് മൗറീഷ്യസ്. അതിമനോഹരമായ, പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന ബീച്ചുകളാണ് മൗറീഷ്യസിന്റെ പ്രത്യേകത. പ്രകൃതിയെ ഏറ്റവും മികച്ച രീതിയിൽ നിരവധി രൂപങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഇവി‌ടെ ബീച്ചുകള്‍ കൂടാതെ വെള്ളച്ചാട്ടം, മഴക്കാടുകൾ, കാൽനടയാത്ര, വന്യജീവി പാതകൾ തു‌ടങ്ങിയവയ്ക്കും പ്രസിദ്ധമാണ്. ഇവിടുത്തെ കടലിലെ പവിഴപ്പുറ്റുകളാണ് മറ്റൊരു രസകരമായ കാഴ്ച. ലോകത്തിലെ ഏറ്റവും വിസ്മയകരമായ ലഗൂണുകളും ഇവിടെയുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ, ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന മൗറീഷ്യസ് ദ്വീപ് മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ ഭാഗമാണ്.

സീഷെല്‍സ്

സീഷെല്‍സ്

ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗമായ മറ്റൊരു പ്രധാന ദ്വീപാണ് സീഷെല്‍സ്. മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സീഷെല്‍സ് 115 ദ്വീപുകള്‍ ചേരുന്ന ഒരു ദ്വീപസമൂഹമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഇവിടുത്തെ ദ്വീപുകളില്‍ മിക്കവയും വിജനമാണ്. അവയില്‍ പലതും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായി അറിയപ്പെടുന്നു.

ലങ്കാവി

ലങ്കാവി

104 ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ലങ്കാവി സ്ഥിതി ചെയ്യുന്നത് വടക്കുപടിഞ്ഞാറൻ മലേഷ്യയിലാണ്. 2007 ൽ യുനെസ്കോ ഈ ദ്വീപുകൾക്ക് ‘വേൾഡ് ജിയോപാർക്ക്' പദവി നൽകി. ബുറാവു ബേ, ഡേറ്റായ് ബേ, പന്തായ് സെനാംഗ് എന്നിവയാണ് ഇവിടെ ടൂറിസത്തിന് പ്രശസ്തമായ ദ്വീപുകള്‍. ബുറാവു ബേയിലെ പ്രശസ്തമായ ആകർഷണമാണ് ദേശാടന പക്ഷികൾ; ഡേറ്റായ് ബേയിൽ വെള്ള മണൽ ബീച്ചുകൾ ഉള്ള വനങ്ങളുണ്ട്. കേബിൾ കാറിൽ എത്തിച്ചേരാവുന്ന ശ്രദ്ധേയമായ സ്ഥലമാണ് സ്കൈ ബ്രിഡ്ജ്.

സാൻസിബാർ

സാൻസിബാർ

പവിഴപ്പുറ്റുകളും ലഗൂണുകളും ഒക്കെയായി കൊതിപ്പിക്കുന്ന സൗന്ദര്യമുള്ള മറ്റൊരു ദ്വീപാണ് സാൻസിബാർ. ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള ടാൻസാനിയയിൽ നിന്നുള്ള ഒരു ദ്വീപസമൂഹമാണിത്. കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിക്ക എന്നിവയുടെ ഉൽ‌പന്നങ്ങൾക്ക് പേരുകേട്ട സാൻസിബാറിനെ സ്പൈസ് ഐലന്‍ഡ് എന്നാണ് വിളിക്കുന്നത്. സ്റ്റോണ്‍ ‌ടൗണ്‍ എന്ന ഇവിടുത്തെ സ്ഥലം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പവിഴക്കല്ലിൽ നിന്നാണ് ഈ നഗരം നിർമ്മിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ വാസ്തുവിദ്യയിൽ ശ്രദ്ധേയമാണ് ഇവിടം.

ഫുക്കറ്റ്

ഫുക്കറ്റ്

ബീച്ച് പ്രേമികള്‍ക്കിടയില്‍ ആഗോളതലത്തില്‍ തന്നെ പ്രസിദ്ധമായ ഒരിടമാണ് ഫുക്കറ്റ്. ഏതു തരത്തിലുള്ല താല്പര്യങ്ങളുള്ള സഞ്ചാരിയാണെങ്കിലും അവരെ തൃപ്ത്തിപ്പെടുത്തുവാന്‍ വേണ്ടത് എല്ലാം തായ്ലന്‍ഡിലെ ഈ ദ്വീപിനുണ്ട്. വിനോദസഞ്ചാരം കൊണ്ടുമാത്രം വളര്‍ന്നു വന്ന ഈ ദ്വീപ് ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ഇടം കൂടിയാണ്. ചരിത്രപരമായി, ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന വ്യാപാര മാർഗങ്ങളിലൊന്നാണ് ദ്വീപ്.

തായ് ചരിത്രമുറങ്ങുന്ന ദ്വീപുകള്‍, ബുദ്ധപ്രതിമകള്‍, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ വേറെയും ഇവിടെ ആസ്വദിക്കുവാനുണ്ട്.

ലോകസമുദ്ര ദിനം:ജീവിതവും ഉപജീവനവുമാകുന്ന സമുദ്രങ്ങള്‍..ചരിത്രം, പ്രാധാന്യം, പ്രത്യേകതകള്‍ലോകസമുദ്ര ദിനം:ജീവിതവും ഉപജീവനവുമാകുന്ന സമുദ്രങ്ങള്‍..ചരിത്രം, പ്രാധാന്യം, പ്രത്യേകതകള്‍

റീയൂണിയൻ

റീയൂണിയൻ

മഡഗാസ്കറിന് കിഴക്ക്, ഫ്രഞ്ച് ദ്വീപായ റീയൂണിയൻ സാഹസികർക്കും പ്രകൃതി പ്രേമികൾക്കും ഇഷ്‌‌ടമാകും എന്ന കാര്യത്തില്‍ സംശയമില്ലാത്ത ഒരിടമാണ്. അതിമനോഹരമായ കാൽനടയാത്രയും മികച്ച മലയിടുക്ക് കാഴ്ചകളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ പിറ്റൺ ഡി ലാ ഫോർനെയിസിന്റെ സ്ഥലം കൂടിയാണിത്.
ചൊവ്വയിലെ പനോരമകൾ മുതൽ വിചിത്രമായ കറുത്ത-മണൽ കടൽത്തീരങ്ങൾ വരെ അതിശയിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍

ശ്രീലങ്ക

ശ്രീലങ്ക

ഒരു മഴത്തുള്ളിയുടെ രൂപത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമാണ് ശ്രീലങ്ക. ‘എമറാൾഡ് ദ്വീപ്' എന്നു വിളിക്കപ്പെടുന്ന ശ്രീലങ്ക ഏഷ്യയിലെ ഏറ്റവും കൂടുതൽ ജൈവവൈവിധ്യ സാന്ദ്രതയുൾപ്പെടെ ലോകത്തിലെ 25 ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ്. ഇറ്റാലിയൻ പര്യവേക്ഷകനായ മാർക്കോ പോളോ ഈ സ്ഥലത്തെ "ലോകത്തിലെ ഏറ്റവും വലിയ ദ്വീപായി" പ്രഖ്യാപിച്ചു. അതിശയകരമായ ബീച്ചുകൾ, പർവതങ്ങൾ, വന്യജീവി, കല, സാംസ്കാരിക പൈതൃകം എന്നിവ വാഗ്ദാനം ചെയ്യുന്ന സമഗ്ര ടൂറിസം കേന്ദ്രമാണ് ശ്രീലങ്ക.

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

ജലത്തിലെ കൊട്ടാരങ്ങളും കടലിലെ കോട്ടകളും... അതിശയിപ്പിക്കുന്ന പ്രാചീന നിര്‍മ്മിതികള്‍ജലത്തിലെ കൊട്ടാരങ്ങളും കടലിലെ കോട്ടകളും... അതിശയിപ്പിക്കുന്ന പ്രാചീന നിര്‍മ്മിതികള്‍

Read more about: ocean islands nature beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X