ബാഗ് പാക്ക് ചെയ്തോ...യാത്ര പോകാം എന്നാണ് യാത്രാ പരസ്യങ്ങളും യാത്രാ ക്വോട്ടുകളും നമ്മോട് പറയുന്നത്... എന്നാല്‍ പലപ്പോഴും ഈ ബാഗ് പാക്ക് ചെയ്യുന്നതിനും യാത്ര ആരംഭിക്കുന്നതിനും ഇടയിലുളള നൂലാമാലങ്ങള്‍ ആരും നമ്മോട് പറഞ്ഞെന്നുവരില്ല.... എല്ലായ്പ്പോഴും പെട്ടന്ന് പ്ലാന്‍ ചെയ്തു ടിക്കറ്റെടുത്ത് ലോകരാജ്യങ്ങള്‍ കാണുവാന്‍ പോകാന്‍ പറ്റിയെന്നുവരില്ല. അതിനുമുമ്പ് ചില നിയമനടപടികൾ പൂര്‍ത്തിയാക്കേണ്ടതുണ്ട്...എന്നാല്‍ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് കാര്യങ്ങള്‍ കുറച്ചുകൂടി ലളിതമാണ്. മിക്ക രാജ്യങ്ങളും ഇ-വിസയിലേക്ക് മാറിക്കഴിഞ്ഞു. ഇ-വിസ എന്നത് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നൽകുന്ന ഒരു ഔദ്യോഗിക നിയമ രേഖയാണ്, അത് ഒരു വിദേശ രാജ്യത്തേക്ക് പ്രവേശിക്കാൻ (യാത്ര ചെയ്യാനും) നിങ്ങളെ അനുവദിക്കുന്നു. മുഴുവൻ പ്രക്രിയയും - ഫോമുകൾ ഫയൽ ചെയ്യുന്നത് മുതൽ പണമടയ്ക്കുന്നത് വരെ - ഓൺലൈനിൽ നടക്കുന്നു,
ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പരിചയപ്പെടാം...

ശ്രീലങ്ക
വളരെ എളുപ്പത്തിലും വേഗതയിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ അനുവദിക്കുന്ന രാജ്യമാണ് ശ്രീലങ്ക. അതിലുപരിയായി ഇന്ത്യയില്‍ നിന്നും ബുദ്ധിമുട്ടില്ലാതെ പോകാം എന്നതും ഫ്ലൈറ്റുകളുടെ ലഭ്യതയും നിരവധി സഞ്ചാരികളെ ശ്രീലങ്ക യാത്രാസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിക്കുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വ്യത്യസ്തങ്ങളായ രുചികള്‍, കാഴ്ചകള്‍ എന്നിങ്ങനെ ശ്രീലങ്ക സന്ദർശിക്കാനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്.

കംബോഡിയ
ക്ഷേത്രങ്ങളുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും നാടാണ് കംബോഡിയ. വളരെ എളുപ്പത്തില്‍ നൂലാമാലകള്‍ ഒന്നുമില്ലാതെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കംബോഡിയ ഇ-വിസ ലഭ്യമാക്കുന്നു. ഓൺലൈൻ പ്രക്രിയയിൽ സുരക്ഷ, അപേക്ഷ, പേയ്മെന്റ്, ഈ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം വിസ ഡൗൺലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടുന്നു. സാധുവായ ഒരു ഇന്ത്യൻ പാസ്പോർട്ടിന്റെ സ്കാൻ ചെയ്ത പകർപ്പ്, നിങ്ങളുടെ ഫോട്ടോയുടെ ഡിജിറ്റൽ പകർപ്പ്, ഓൺലൈനായി ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ് കാർഡ് എന്നിവയാണ് ആവശ്യമായ രേഖകൾ. ഒരു ഇ-വിസയുടെ വില സാധാരണയായി 30 യുഎസ് ഡോളറാണ്.

മ്യാൻമർ
ഇന്ത്യയുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മ്യാന്മാര് കുറച്ചു കാലം മുന്‍പാണ് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇ-വിസ അനുവദിച്ചു തുടങ്ങിയത്. ഇന്ത്യയില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ കഴിയുന്ന ഇടം എന്ന നിലയില്‍ നിരവധി ആളുകള്‍ മ്യാന്മാറിനെ തങ്ങളുടെ ആദ്യ വിദേശ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നു.
PC:Yves Alarie

തുര്‍ക്കി
കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളാണ് തുര്‍ക്കിയുടെ ഏറ്റവും വലിയ പ്രത്യേക. ചരിത്രത്തിലും സംസ്കാരങ്ങളിലും നിറഞ്ഞുനിന്ന ഈ രാജ്യം അത്തരം കാഴ്ചകളിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത് . ലോകപ്രശസ്ത സ്മാരകങ്ങളും അവശിഷ്ടങ്ങളും നിങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനായി കാത്തിരിക്കുന്ന രാജ്യമാണ്. അവരുടെ സർക്കാർ വെബ്സൈറ്റിലൂടെ ഒരു ഇ-വിസയ്ക്ക് അപേക്ഷിച്ച് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്ത്തിയാത്തിയാല് വളരെ എളുപ്പത്തില്‍ ഇവിടേക്ക് വരാം. ഏതു തരത്തിലുള്ള സഞ്ചാരിയെയും തൃപ്തിപ്പെടുത്തുന്ന യാത്രാനുഭവമാണ് തുര്‍ക്കി നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
PC:Adli Wahid

വിയറ്റ്നാം
ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിയറ്റ്നാം ഏറെ പ്രിയപ്പെട്ട രാജ്യമാണ്. ഹാലോങ് ബേ, സാം പർവതനിരകൾ, ഹോ ചി മിന്നിലെ യുദ്ധ മ്യൂസിയങ്ങൾ, ഹോയി ആനിലെ ബീച്ചുകളും സെറാമിക്സും എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം.

മലേഷ്യ
ഇന്ത്യക്കാരുടെ മറ്റൊരു പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമാണ് മലേഷ്യ. 2017 മുതലാണ് ഇവിടെ ഇ-വിസാ സൗകര്യം ഏര്‍പ്പെടുത്തിയത്. നഗരത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കാഴ്ചകള്‍ നമ്മുടെ മുന്നിലെത്തിക്കുന്ന രാജ്യമാണ് മലേഷ്യ. ബീച്ചുകളും തേയിലത്തോട്ടങ്ങളും നഗരക്കാഴ്ചകളും എല്ലാമായി നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്.

ജോര്‍ജിയ
സാഹസിക പ്രേമികളായ ആശുകള്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ രാജ്യങ്ങളിലൊന്നാണ് ജോര്‍ജിയ. പർവതനിരകളുടെ പശ്ചാത്തലത്തില്‍ ഒരുപാട് കാഴ്ചകള്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജോർജിയ രാജ്യം മികച്ച സംസ്കാരവും പൈതൃകവും, പുരാതന നഗരങ്ങളും കത്തീഡ്രലുകളും നമ്മുടെ കാഴ്ചയിലേക്ക് എത്തിക്കുന്നു. ഇ-വിസ സൗകര്യം ഉള്ളതിനാല്‍ തന്നെ യാത്രയുടെ നൂലാമാലകള്‍ നിങ്ങളെ അധികം ബുദ്ധിമുട്ടിച്ചേക്കില്ല.

അര്‍മേനിയ
ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളില്‍ ഏറ്റവും മികച്ച കാഴ്ചാനുഭവങ്ങളും യാത്രാനുഭവങ്ങളും നല്കുന്ന രാജ്യമാണ് അര്‍മേനിയ.അതിമനോഹരമായ പർവതങ്ങൾ, പ്രതിരോധശേഷിയുള്ള സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിൽ കാണുന്ന കോട്ടകൾ എന്നിങ്ങനെ അമ്പരപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. ചരിത്രവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും നൂറുവർഷത്തോളം പഴക്കമുള്ള സ്മാരകങ്ങളും ഒക്കെ നിങ്ങള്‍ക്ക് ഇഷ്ടമാകുമെങ്കില്‍ ഇവിടം നിങ്ങള്‍ക്കുള്ളതാണ്. അടുത്തിടെയാണ് അർമേനിയ ഇ-വിസ സാധ്യമാക്കിയത്.
PC:Ani Adigyozalyan

ലാവോസ്
തായ്ലൻഡ്, വിയറ്റ്നാം, മ്യാൻമർ എന്നിവയുമായി അതിർത്തി പങ്കിടുന്ന ലാവോസ് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതിഭംഗിയുടെ പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്. പർവതങ്ങൾ, സമൃദ്ധമായ കാടുകൾ, നെൽപ്പാടങ്ങൾ, തേയിലത്തോട്ടങ്ങള്‍ എന്നിങ്ങനെ പച്ചപ്പിന്റെ കാഴ്ചകള്‍ നല്കുന്നു.
PC:Yosi Bitran

മോൾഡോവ
റൊമാനിയയ്ക്കും ഉക്രെയ്നിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മോള്‍ഡോവ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെയുംപോലെ സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. കൃഷിയിടങ്ങളും ധാരാളം മുന്തിരിത്തോട്ടങ്ങളുമാണ് ഇവിടുത്തെ കാഴ്ച. സമ്പന്നമായ സംസ്കാരം, മൊണാസ്ട്രികൾ, മ്യൂസിയങ്ങൾ, കത്തീഡ്രലുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മോള്‍ഡോവ യാത്രയില്‍ നിങ്ങള്‍ക്ക് പര്യവേക്ഷണം ചെയ്യാം,
PC:Vadim Russu
യാത്രകളിലെ താമസം ഇനിയിവിടെ...സഞ്ചാരികള്‍ക്ക് സൗജന്യതാമസം തരും ആശ്രമങ്ങള്‍...

ഒമാന്‍
ചിലവു കുറഞ്ഞ ഇ-വിസാ നടപടികളിലൂടെ എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഒമാന്‍. പുരാതനമായ ഒരു ആധുനിക അറേബ്യ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ രാജ്യം അനുയോജ്യമാണ്. കടല്‍ത്തീരം, മരുഭൂമി, പര്‍വ്വതങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതികളുടെ കാഴ്ചകള്‍ ഒമാന്‍ നല്കുന്നു. ജപ്പാൻ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക,യുണൈറ്റഡ് കിങ്ങ്ഡം,ഓസ്ട്രേലിയ, കാനഡ ഇവയിലേതെങ്കിലും രാജ്യങ്ങളുടെ സാധുവായ താമസരേഖ നൽകാൻ കഴിയുമെങ്കിൽ മാത്രമേ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാകൂ.
PC:Anfal Shamsudeen

ബഹ്റെന്‍
ഇന്ത്യക്കാർക്ക് ഇ-വിസ നൽകുന്ന ഒരേയൊരു ഗൾഫ് രാജ്യമാണിത്അതിമനോഹരമായ വാസ്തുവിദ്യയും മനോഹരമായ കോട്ടകളും ഉള്ള ബഹ്റൈനിൽ സംസ്കാരത്തിന്റെയും ആധുനികതയുടെയും സമ്പൂർണ്ണ സംയോജനമുണ്ട്.
PC:Charles-Adrien Fournier

മാലദ്വീപ്
ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളുടെയും സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമാണ് മാലദ്വീപ്. ഇന്ത്യൻ യാത്രക്കാർക്ക് അവർ സന്ദർശിക്കുമ്പോൾ എളുപ്പത്തിൽ ഇ-വഴി ലഭിക്കും; ഇത് 30 ദിവസത്തേക്ക് സാധുവായി തുടരുന്നു. പ്രത്യേകിച്ച് ഫീസും ഇതിനാവശ്യമില്ല എന്നതും ഓര്‍ത്തിരിക്കേണ്ട കാര്യമാണ്.

തായ്ലാന്ഡ്
തെക്ക്-കിഴക്കൻ ഏഷ്യയിലെ ഈ രാജ്യം സമ്പന്നമായ ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, സമ്പന്നമായ സാംസ്കാരിക പൈതൃകം, അങ്ങേയറ്റം സൗഹാർദ്ദപരമായ പ്രദേശവാസികൾ എന്നിവയാൽ പ്രശസ്തമാണ്. തായ് ജനതയുടെ ആതിഥ്യമര്യാദ സമാനതകളില്ലാത്തതാണ്, കോ സമൂയി, ഫൈ ഫി, കോ ഫാ നഗാൻ തുടങ്ങിയ ചില ദ്വീപുകളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍
ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍