Search
  • Follow NativePlanet
Share
» »സെലിബ്രിറ്റികള്‍ക്കു പ്രിയം ഈ ഇടങ്ങള്‍.. ആഢംബരത്തില്‍ യാത്ര ചെയ്യുവാനുള്ള നാടുകള്‍

സെലിബ്രിറ്റികള്‍ക്കു പ്രിയം ഈ ഇടങ്ങള്‍.. ആഢംബരത്തില്‍ യാത്ര ചെയ്യുവാനുള്ള നാടുകള്‍

യാത്ര ചെയ്യുവാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആ താല്പര്യത്തിനൊരിക്കലും സോഷ്യല്‍ സ്റ്റാറ്റസോ ജോലിയൊ ജീവിതരീതികളോ തടസ്സമാകാറില്ല!! എന്നാല്‍ ചില സ്ഥലങ്ങളും യാത്രാ സ്ഥാനങ്ങളും എന്നും സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. സാധാരണക്കാരേക്കാള്‍ അധികം സെലിബ്രിറ്റികള്‍ മാത്രം എത്തുന്ന സ്ഥലങ്ങളും നിരവധിയുണ്ട്. ആഢംബരം നിറഞ്ഞ അവധിദിനങ്ങളും മറ്റൊരിടത്തും ലഭിക്കാത്ത സൗകര്യങ്ങളും ക്യാമറക്കണ്ണുകളില്‍ നിന്നും അകന്നുള്ള കുറച്ചു സമയവും ഒക്കെയാണ് പ്രശസ്തരെ ഇത്തരം സ്ഥലങ്ങള്‍ തേടുവാന്‍ പ്രേരിപ്പിക്കുന്നത്. സെലിബ്രിറ്റികൾ സ്ഥിരമായി സന്ദർശിക്കുന്ന ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.

ബ്രോഡ് ബീച്ച്, മാലിബു

ബ്രോഡ് ബീച്ച്, മാലിബു

ഹോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ ഡെസ്റ്റിനേഷനാണ് മാലിബുവിലെ ബ്രോഡ് ബീച്ച്. തീര്‍ത്തും സ്വകാര്യമായ ഇടമാണിത്. അതുകൊണ്ടു തന്നെ മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയിലൂടെ നിങ്ങൾ പടിഞ്ഞാറോട്ട് പോകുമ്പോൾ, ബീച്ചിലെ ഏറ്റവും മനോഹരമായ ചില ഭാഗങ്ങൾ നിങ്ങള്‍ കണ്ടുവെന്നു പോലും വരില്ല. ഹോളിവുഡ് തരങ്ങൾ വസിക്കുന്ന വീടുകളുടെ ഏറ്റവും വലിയ കൂട്ടങ്ങളിലൊന്ന് ബ്രോഡ് ബീച്ചിലാണ്.

ജാക്സണ്‍ ഹോള്‍, വ്യോമിങ്

ജാക്സണ്‍ ഹോള്‍, വ്യോമിങ്

പ്രകൃതിദൃശ്യങ്ങള്‍ക്കു ഏറെ പ്രസിദ്ധമായ ഇടമാണ് വ്യോമിങ്ങിലെ ജാക്സണ്‍ ഹോള്‍. പർവതങ്ങൾ, ഫോസിലുകൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്. പാരാഗ്ലൈഡിംഗ്, കാൽനടയാത്ര, കനോയിംഗ്, കുതിരസവാരി അല്ലെങ്കിൽ സ്കീയിംഗ്, മഞ്ഞുകാലത്ത് ഐസ് കയറ്റം തുടങ്ങിയ അതിശയകരമായ സാഹസിക പ്രവർത്തനങ്ങൾ ഇവിടെ മതിവരുവേളം ആസ്വദിക്കാം. മലയിടുക്കുകളും സമൃദ്ധമായ വനങ്ങളും അതിശയകരമായ വെള്ളച്ചാട്ടങ്ങളും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന പ്രശസ്തമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ഇവിടെ അടുത്താണ്. നിരവധി ഹോളിവുഡ് സെലിബ്രിറ്റികള്‍ക്ക് ഇവിടെ ഭവനവുമുണ്ട്. ലോകപ്രസിദ്ധങ്ങളായ പല ഹോട്ടലുകളും ഇവിടെ സ്ഥിതി ചെയ്യുന്നു.

ന്യൂ ഹാംപ്സ്റ്റണ്‍സ്, ന്യൂയോര്‍ക്ക്

ന്യൂ ഹാംപ്സ്റ്റണ്‍സ്, ന്യൂയോര്‍ക്ക്

വേനല്‍ക്കാല വിനോദ സഞ്ചാരത്തിനായി ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ് ന്യൂ ഹാംപ്സ്റ്റണ്‍സ്. വേനൽ ചൂടിനും സൂര്യസ്‌നാനത്തിനുമായി ആണ് ആളുകള്‍ ഇവിടം തിരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം മനോഹരമായ റെസ്റ്റോറന്റുകളും ബാറുകളും, ഡിസൈനർ ബോട്ടിക്കുകളും ഇവിടെയുണ്ട്

ആസ്പൻ, കൊളറാഡോ

ആസ്പൻ, കൊളറാഡോ

സെലിബ്രിറ്റികൾക്കുള്ള ആഡംബര അവധിദിനങ്ങൾക്ക് ആസ്പെൻ പ്രശസ്തമാണ്. ഇത് മനോഹരമായ കൊളറാഡോ റോക്കി പർവത പട്ടണമാണ്. പർവത വനത്തിന്റെ ഹൃദയഭാഗത്ത് കൂടി നദി ഒഴുകുന്ന കാഴ്ട അവിസ്മണീയമായ ഒന്നാണ്. . അതിമനോഹരവും ആഢംബരവുമായ ചില റിസോർട്ടുകൾ ഇവിടെയുണ്ട്. കാൽനടയാത്ര, ബൈക്കിംഗ്, കുതിരസവാരി തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾ ഇവിടെ ചെയ്യാം.

ഒറ്റ രാത്രിയ്ക്ക് മാത്രം ലക്ഷങ്ങള്‍, ഷാംപെയ്ന്‍റെ വില പതിനായിരങ്ങള്‍.. അവധിക്കാലം ഇങ്ങനെയും ആഘോഷിക്കാംഒറ്റ രാത്രിയ്ക്ക് മാത്രം ലക്ഷങ്ങള്‍, ഷാംപെയ്ന്‍റെ വില പതിനായിരങ്ങള്‍.. അവധിക്കാലം ഇങ്ങനെയും ആഘോഷിക്കാം

മല്ലോർക്ക, സ്പെയിന്‍

മല്ലോർക്ക, സ്പെയിന്‍


യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി അവധിക്കാല ഇടങ്ങളിലൊന്നാണ് സ്പെയിനിലെ മല്ലോർക്ക. ആഢംബരം തന്നെയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത, വെല്ലീസ് റെസ്റ്റോറന്റും ബാർ, പ്യൂർട്ടോ പോർട്ടലുകളും, എസ് ട്രെങ്ക് ബീച്ചും ആണ് ഇവിടുത്തെ കാഴ്ചകളില്‍ പ്രധാനം.

സെന്റ് ട്രോപ്പസ്, ഫ്രാന്‍സ്

സെന്റ് ട്രോപ്പസ്, ഫ്രാന്‍സ്

ഹോളിവുഡിലെയും കായികരംഗത്തെയും ടോപ്പ് സെലിബ്രിറ്റികള്‍ ഒഴിവു സമയം ആസ്വദിക്കുവാനെത്തുന്ന അത്യാഡംബര ഇടമാണ് ഫ്രാന്‍സിലെ സെന്റ് ട്രോപ്പസ്. അതിശയകരമായ ബീച്ചുകൾക്കും ആനന്ദകരമായ പ്രകൃതിദൃശ്യങ്ങൾക്കും ഇവിടം പേരുകേട്ടതാണ്. ബീച്ചുകളില്‍ സമയം ചിലവഴിക്കുവാനാണ് ഇവിടെ എത്തുന്നവരില്‍ ആധികംപേരും താല്പര്യം കാണിക്കുന്നത്. കോട്ട് ഡി അസൂർ പോര്‍ട്ട് ആണ് മറ്റൊരു പ്രത്യേകത. ബീച്ച് ക്ലബ്ബുകളും അവിടെ ധാരാളം കാണാം.

മൈക്കോനോസ് , ഗ്രീസ്

മൈക്കോനോസ് , ഗ്രീസ്

സെലിബ്രിറ്റികള്‍ക്ക് എന്നും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഇവിടുത്തെ പ്രകൃതിഭംഗിയും കാഴ്ചകളും മാത്രമല്ല, തെരുവുകളും ജീവിതരീതിയും ബീച്ചും എല്ലാം ഇവിടേക്ക് എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കുന്നു, തങ്ങളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ കുറച്ചു ദിവസം ജീവിക്കുവാനും ഫോട്ടോഗ്രാഫർമാരിൽ നിന്നും ഗോസിപ്പുകളിൽ നിന്നും തൽക്കാലം രക്ഷപ്പെടാനും ആണ് പലപ്പോഴും ഇവര്‍ ഇവിടേക്ക് വരുന്നത്. എല്ലാ തെരുവുകളിലും മനോഹരമായ പശ്ചാത്തലവും രുചികരമായ മെഡിറ്ററേനിയൻ പാചകരീതിയും ഉള്ള മൈക്കോനോസ് സമാധാനപരമായ സെലി യാത്രകൾക്ക് പ്രശസ്തമായ സ്ഥലമാണ്.

പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!<br />പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!

കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍

Read more about: travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X