Search
  • Follow NativePlanet
Share
» »മാലദ്വീപ് മറന്നേക്കൂ... പകരം പോകുവാനിതാ അഞ്ച് ബീച്ചുകള്‍

മാലദ്വീപ് മറന്നേക്കൂ... പകരം പോകുവാനിതാ അഞ്ച് ബീച്ചുകള്‍

ഇന്ത്യയിലെ മാലദ്വീപ് എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യതയുള്ള ചില ബീച്ചുകള്‍ പരിചയപ്പെടാം

മാലദ്വീപ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയുള്ളില്‍ വരുന്ന ചിലതുണ്ട്.... പഞ്ചസാരതരിപോലെയുള്ള വെ‌ളുത്ത മണല്... നല്ല തെളിഞ്ഞ ജലം, ചില സമയത്ത് കടലിന്‍റെ അടിത്തട്ടുപോലും കാണുവാന്‍ കഴിയുന്ന പോലത്തെ തെളിര്‍മ. പിന്നെ അധികം വിശേഷങ്ങങ്ങള്‍ ആവശ്യമില്ലാത്ത അവിടുത്തെ ഭൂപ്രകൃതിയും.... പക്ഷേ, കയ്യില്‍ ചിലവഴിക്കുവാന്‍ കുറച്ചധികം പണമുണ്ടെങ്കില്‍ മാത്രമേ മാലദ്വീപ് യാത്ര യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍ ഈ ചിലവുകളൊന്നുമില്ലാതെ, നമ്മുടെ നാട്ടില്‍ തന്നെ മാലദ്വീപിനു തുല്യമായ കാഴ്ചകള്‍ കാണുവാന്‍ അവസരം കിട്ടിയാല്‍ എങ്ങനെയിരിക്കും?? ആ കാഴ്ചകളിലേക്ക് നമ്മളൊരിക്കലും നോ പറയില്ല എന്നതുറപ്പ്. വെളുത്തമണലുകള്‍ നിറഞ്ഞ, അതിമനോഹരമായ കാഴ്ചാനുഭവങ്ങള്‍ നല്കുന്ന ഇന്ത്യയിലെ മാലദ്വീപ് എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യതയുള്ള ചില ബീച്ചുകള്‍ പരിചയപ്പെടാം

മാല്പെ ബീച്ച്

മാല്പെ ബീച്ച്

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍ എന്നു പറഞ്ഞാല്‍ അത് മാല്‍പെ ബീച്ചാണ്. കര്‍ണ്ണാടകയില്‍ ഉഡുപ്പിക്ക് സമീപം സ്ഥിതി ചെയ്യുന്ന മാല്‍പെക്ക് പല കാഴ്ചകളിലും മാലദ്വീപിനോട് സാദൃശ്യമുണ്ട്. ആഴം കുറഞ്ഞ കടലും അടിത്തട്ടു കണുവാന്‍ പാകത്തില്‍ തെളിഞ്ഞ വെള്ളവും വെളുത്ത മണല്‍ത്തരികളും ഇവിടെകാണാം. വൈകുന്നേരത്തെ കാഴ്ചകള്‍ക്കൊപ്പം സാഹസിക വിനോദങ്ങള്‍ക്കും മാല്‍പെ ജനപ്രിയ യാത്രാ സ്ഥാനമാണ്.

ഉദയവര നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്താണ് മാല്‍പെയുള്ളത്. വളരെ പുരാതന കാലം മുതല്‍ തന്നെ വ്യാപാരത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പ്രകൃതിദത്ത തുറമുഖവും മത്സ്യബന്ധന കേന്ദ്രവും കൂടിയായാണ് മാല്‍പെയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

PC:Sébastien Jermer

കര്‍ണ്ണാടകയിലെ ഹോളിഡേ ഡെസ്റ്റിനേഷന്‍

കര്‍ണ്ണാടകയിലെ ഹോളിഡേ ഡെസ്റ്റിനേഷന്‍

ബീച്ചുകളുടെ ലോകത്ത് ഒരു ദിവസം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ചോയ്സുകളില്‍ ഒന്നാണ് മാല്‍പെ. വെറുതെ കടലിലലിറങ്ങി നീങ്ങുന്നത് മുതല്‍ സാഹസികര്‍ക്കായി സര്‍ഫിങ്ങും പാരാസെയ്ലിങ്ങും ജെറ്റ് സ്കീയിങ്ങും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെയുണ്ട്. തുടക്കക്കാർക്കും അനുഭവസസമ്പന്നര്‍ക്കും അനുയോജ്യമായ വിവിധ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സര്‍ഫിങ് സ്കൂളുകളും ഇവിടെ കാണാം. ഇവിടുത്തെ മറ്റൊരാകര്‍ഷണം മാല്‍പെ സീ വാക്ക് ആണ്. മാല്‍പെയില്‍ നിന്നാണ് പ്രസിദ്ധമായ സെന്‍റെ മേരീസ് ഐലന്‍ഡിലേക്ക് പോകുന്നത്. അതിനാല്‍ മാല്‍പെ യാത്രയില്‍ സെന്‍റ് മേരീസ് ഐലന്‍ഡിനെ ഉള്‍പ്പെടുത്തുവാന്‍ മറക്കരുത്.
PC:Quino Al

വര്‍ക്കല ദ്വീപ്

വര്‍ക്കല ദ്വീപ്

നമ്മുടെ തൊട്ടടുത്തുതന്നെയുള്ള വര്‍ക്കലയും ഒരു മിനി മലാദ്വീപ് എന്ന വിശേഷണത്തിന് യോഗ്യമാണ്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വര്‍ക്കല തേടി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവാക്കളുടെ പ്രിയപ്പെട്ട യാത്രാഇടമായി വര്‍ക്കല മാറിയിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ വടക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വര്‍ക്കല സഞ്ചാരികള്‍ക്ക് നിരവധി സാധ്യതകളാണ് തുറന്നിടുന്നത്. ക്ലിഫ് ആണ് വര്‍ക്കലയെ മറ്റു തീരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി നിര്‍ത്തുന്നത്. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന കടല്‍ത്തീരങ്ങള്‍ക്കു മാത്രമേ ക്ലിഫ് കാണുവാന്‍ കഴിയൂ. ഈ കുന്നിറങ്ങി വര്‍ക്കല ബീച്ചിലേക്കു പോകുന്നതാണ് യാത്രയുടെ രസങ്ങളിലൊന്ന്.
PC:Anand S

ക്ലിഫിലെ രാത്രിജീവിതം

ക്ലിഫിലെ രാത്രിജീവിതം

വെയിലാണെങ്കിലും മഴയാണെങ്കിലും വര്‍ക്കലയില്‍ മിക്കപ്പോഴും തിരക്കായിരിക്കും. ക്ലിഫിലെ രാത്രിജീവിതവും മാര്‍ക്കറ്റും ആഘോഷങ്ങളുമായി കണ്ടറിയുവാന്‍ ഒരുപാടുണ്ട് ഇവിടെ. വര്‍ക്കല ബീച്ച് കഴിഞ്ഞാല്‍, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം,വര്‍ക്കല കള്‍ച്ചര്‍ സെന്‍റര്‍, പൊന്നുംതുരുത്ത് ദ്വീപ്, കാപ്പില്‍ ദ്വീപ്, എന്നിങ്ങനെ നിരവധി ഇടങ്ങളും സര്‍ഫിങ് പോലുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്.
PC:Raimond Klavins

ഗണപതിഫുലെ ബീച്ച്

ഗണപതിഫുലെ ബീച്ച്

വെളുത്ത മണല്‍ത്തീരങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു ബീച്ചാണ് മഹാരാഷ്ട്രയിലെ ഗണപതിപുലെ. ഒരു ബീച്ച് എന്നതിനേക്കാളുപരിയായി ഒരു ചെറിയ പട്ടണം എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യമാണ് ഇവിടം. രത്നഗിരിയിൽ നിന്നും മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്ത് നിന്നും 25 കിലോമീറ്റർ അകലെയായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നദിയുടെയും കടൽത്തീരത്തിന്റെയും സംഗമസ്ഥാനത്തോടൊപ്പം ഗണപതി ഭഗവാന്റെ രൂപത്തിലുള്ള ഒരു കുന്നും ഇവിടെ കാണാം. ഇതു തന്നെയാണ് ബീച്ചിനു ഈ പേര് വന്നതിനു പിന്നിലെ കഥയും. ഗണപതിയുടെ 400 വർഷം പഴക്കമുള്ള, സ്വയം സൃഷ്ടിച്ച ഏകശിലാരൂപമാണ് പട്ടണത്തിലെ ഏറ്റവും സവിശേഷമായ സ്ഥലം.

PC:Jayesh Nikam

മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെമാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

അകലെ

അകലെ

നാട്ടിലെ വാണിജ്യവത്ക്കരണമൊന്നും ഇനിയും എത്തിച്ചേരാത്ത സ്ഥലമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ അതിന്റെ എല്ലാ ഭംഗിയിലും ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കും. ഇവിടുത്തെ കടല്‍ത്തീരം വെളുത്ത തെളിഞ്ഞ മണലുകളും ശുദ്ധജലവും നിറഞ്ഞതാണ്.
PC:Jayesh Nikam

പരിധിയില്ലാത്ത ആഘോഷം

പരിധിയില്ലാത്ത ആഘോഷം

ജെറ്റ് സ്കീയിംഗ് മുതൽ മോട്ടോർ ബോട്ടുകൾ, വാട്ടർ സ്‌കൂട്ടറുകൾ, സ്കൂബ ഡൈവിംഗ്, പാരാസെയിലിംഗ് മുതൽ സൂര്യാസ്തമയ സമയത്ത് ജീപ്പ് റൈഡുകൾ വരെയുള്ള വിവിധതരം ജല കായിക വിനോദങ്ങൾ ഇതിന് സമീപമാണ്.
PC:Devon Daniel

രാധാനഗര്‍ ബീച്ച്, ആന്‍ഡമാന്‍ നിക്കോബാര്‍

രാധാനഗര്‍ ബീച്ച്, ആന്‍ഡമാന്‍ നിക്കോബാര്‍

ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ ഹാവ്ലോക്ക് ദ്വീപിലെ രാധാനഗര്‍ ബീച്ച്. ശുദ്ദമായ ജലാശയങ്ങാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന വളരെ മനോഹരമായ കാഴ്ചയാണ് ഈ ബീച്ചിന്‍റേത്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ബീച്ചായും ഇവിടം അറിയപ്പെടുന്നു. അതിമനോഹരമായ സൂര്യാസ്തമയങ്ങളും വിസ്മയിപ്പിക്കുന്ന സൂര്യോദയങ്ങളും ആണ് ഇവിടെ മറക്കാതെ ആസ്വദിക്കുവാനുള്ളത്.
PC:Sahil

നമ്പർ 7 ബീച്ച്

നമ്പർ 7 ബീച്ച്

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള 2 കിലോമീറ്റർ നീളമുള്ള ഈ ബീച്ച് വെളുത്തമണലിന് പ്രസിദ്ധമാണ്. നമ്പർ 7 ബീച്ച് എന്നും രാധാനദര്‍ ബീച്ച് അറിയപ്പെടുന്നു. ലോകമെമ്പാടും ഈ ബീച്ച് പ്രസിദ്ധമാണെങ്കിലും ഒരിക്കലും ഇവിടെ തിരക്ക് അനുഭവപ്പെടാറില്ല. അൽപ്പം സമാധാനം ആഗ്രഹിക്കുന്ന പ്രകൃതിസ്‌നേഹികൾക്കും മികച്ച ഷോട്ടിനായി കൊതിക്കുന്ന ഫോട്ടോഗ്രാഫർമാർക്കും ഒരു സ്വകാര്യ ഇടം തേടുന്ന ആൻഡമാനിലെ ഹണിമൂണ്‍ ആഘോഷക്കാര്‍ക്കും ഇവിടം ഒരുപോലെ യോജിക്കുന്നു.
PC:Mickey O'neil

വർക്ക ബീച്ച്

വർക്ക ബീച്ച്

വളരെ ശാന്തമായ കാഴ്ചകളിലേക്ക് സഞ്ചാരികലെ സ്വാഗതം ചെയ്യുന്ന സ്ഥലമാണ് സൗത്ത് ഗോവയിലെ വര്‍ക്ക ബീച്ച്. ശുദ്ധമായ വെളുത്ത മണലിന്‍റെ കടല്‍പശ്ചാത്തലത്തില്‍ സമയം ചിലവഴിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ധൈര്യപൂര്‍വ്വം ഇവിടം തിരഞ്ഞെടുക്കാം. കറുപ്പ് നിറമുള്ള ലാവാ പാറകളും ഹരിത വന പശ്ചാത്തലവും വര്‍ക്കയുടെ ഭംഗി ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ദക്ഷിണ ഗോവയിലെ വെളുത്ത മണൽ നിറഞ്ഞ ബീച്ചുകളുടെ 12 കിലോമീറ്റർ ദൂരമാണ് വർക്ക. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് പ്രകൃതിയിലേക്കിറങ്ങുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.
PC:Sohan Rayguru

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളുംമാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവവര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

Read more about: islands travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X