Search
  • Follow NativePlanet
Share
» »യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍

യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളോട‌് പ്രത്യേകം ഒരു ചായ്വ് മിക്കവര്‍ക്കും തോന്നാറുണ്ട്. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും മറ്റും കണ്ടുപരിചയിച്ച മഞ്ഞുപെയ്തു കിടക്കുന്ന ഗ്രാമങ്ങളും ആകാശത്തോളം ഉയരത്തിലുള്ള കുന്നും അവിടുത്തെ കോട്ടകളും എല്ലാം ചേരുന്ന യൂറോപ്യന്‍ ഗ്രാമങ്ങളെ ബക്കറ്റ് ലിസ്റ്റില്‍ പലരും സൂക്ഷിക്കാറുമുണ്ട്. ഇതൊക്കെ കാണുവാനായി യൂറോപ്പിലേക്ക് പോകുന്നതിനു മുന്‍പ് ഒരു കാര്യം... ഇതിലും മനോഹരമായി കിടക്കുന്ന കുറേയേറെ ഗ്രാമങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഒരുപക്ഷേ, യൂറോപ്പിനേക്കാള്‍ ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന കുറച്ചിടങ്ങള്‍. തീര്‍ച്ചയായും ഈ സ്ഥലങ്ങള്‍ സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.

മനാ

മനാ

ഇന്തോ-ചൈനാ അതിര്‍ത്തിയിലെ അവസാന ഇന്ത്യന്‍ ഗ്രാമമാണ് മനാ. സമുദ്ര നിരപ്പില്‍ നിന്നും 10,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സിന്ധു നദിയു‌യോട് ചേര്‍ന്ന് പരിപോഷിപ്പിക്കപ്പെടട് നാടാണ്. പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ബദ്രിനാഥ് മനായോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് വിശ്വാസികളും സ‍ഞ്ചാരികളുമാണ് മന ഗ്രാമത്തിലെത്തുന്നത്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ആണ് മനാ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ടിബറ്റിലേക്ക് വെറും 24 കിലോമീറ്റർ ദൂരമാണുള്ളത്. ബദ്രിനാഥിലേക്ക് വെറും മൂന്ന് കിലോമീറ്ററാണ് ദൂരം, ലോകത്തില തന്നെ ഏറ്റവും ഉയരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന റോഡുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.

ഖിര്‍സു

ഖിര്‍സു

ഡെറാഡൂണില്‍ നിന്നും 92 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഖിര്‍സു പൗരി ദര്‍വാള്‍ ജില്ലയിലെ അതിമനോഹരമാ ഇടങ്ങളിലൊന്നാണ്. അധികമൊന്നും പുറത്തറിയപ്പെ‌ടാത്ത ഒരിടമാണിത്. ഇവിടെ നിന്നും നോക്കിയാല്‍ ഹിമാലയത്തിലെ മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളെ അതിമനോഹരമായി കാണാം. നഗരത്തിന്റെ ബഹങ്ങളെത്തിച്ചേരാത്ത , ഓക്കുമരങ്ങളാല്‍ ചുറ്റപ്പെ‌ട്ടു കിടക്കുന്ന , പൈന്‍മരങ്ങളും ദേവതാരുള്‍ ഒറ്റയടി തീര്‍ക്കുന്ന പാതകളുമെല്ലാം ഇവിടെ കാണാം. പലപ്പോഴും ഇംഗ്ലീഷ് സിനിമകളിലെ ഗ്രാമങ്ങളോടാണ് ഖിര്‍സുവിന് സാമ്യം തോന്നുക

കൗസാനി

കൗസാനി

ഹിമാലയത്തിന്‍റെ താഴ്വരയില്‍ യൂറോപ്യന്‍ ഗ്രാമങ്ങളു‌ടെ ഭംഗിയില്‍ നില്‍ക്കുന്ന ഇ‌ടമാണ് കൗസാനി. 300 കിലോമീറ്ററോളം വിസ്തൃതിയില്‍ കിടക്കുന്ന ഹിമാലയ കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. സൂര്യനും പച്ചപ്പും പിന്നെ മഞ്ഞും ചേരുമ്പോഴുള്ള ഇവിടുത്തെ കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഒരു ചെറിയ ഹില്‍ സ്റ്റേഷനാണെങ്കില്‍ കൂടിയും അതിന്റേതായ തിരക്കുകള്‍ ഇവിടെ കാണുവാനില്ല. ഡല്‍ഹിയില്‍ നിന്നും പെട്ടന്നുള്ള യാത്രകള്‍ക്ക് എളുപ്പത്തില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.

 പാന്‍ഗോട്ട്

പാന്‍ഗോട്ട്

പച്ചപ്പിന്റെ കഥകള്‍ മാത്രം പറയുന്ന ഇ‌‌ടമാണ് നൈനിറ്റാളിനു സമീപം സ്ഥിതി ചെയ്യുന്ന പാന്‍ഗോട്ട്. കിളികളുടെ കളകളാരവം തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണവും. പക്ഷിനിരീക്ഷണത്തിനായാണ് കൂടുകലു ആളുകള്‍ ഇവിടെ എത്തിച്ചേരുന്നത്. കില്‍ബുറിയും സ്നോ വ്യൂ പോയിന്‍റുമാണ് ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍. ഒരിക്കലിവിടെ എത്തിയാല്‍ മനശാന്തിയുമായി തിരികെ പോകാം എന്നതിന് ഇവിടെ വന്നുപോയവര്‍ തന്നെ സാക്ഷികളാണ്.

കലപ്‌

കലപ്‌


ദേവതാരുവും പൈന്‍ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന കലപ് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗതുല്യമായ മറ്റൊരു സ്ഥലമാണ്. അപ്പര്‍ ഗര്‍വാള്‍ റീജിയണിന്റെ ഭാഗമായ ഇവിടം സമുദ്രനിരപ്പില്‍ നിന്നും 7500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നുതന്നെ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഇനിടെ സാഹസികരായ സഞ്ചാരികള്‍ക്കാണ് കൂടുതല്‍ ഇഷ്ടപ്പെടുക. കാല്‍നടയായി മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, തങ്ങള്‍ക്കു ജീവിക്കുവാന്‍ വേണ്ടതെല്ലാം ഇവര്‍ തനിയെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ഗ്രാമത്തിനുണ്ട്.

 മുന്‍സിയാരി

മുന്‍സിയാരി

ഉത്തരാഖണ്ഡിലെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗമാണ് മുന്‍സിയാരി.സെഡാര്‍, ദേവതാരു മരങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് കാടുപി‌ടിച്ചു കിടക്കുന്ന ഇവിടെ നിന്നാല്‍ ഹിമാലയത്തിന്‍റെ വ്യത്യസ്തങ്ങളായ കുറേയധികം കാഴ്ചകളും കാണാം. ഈ കാഴ്ചകളാണ് ഈ പ്രദേശത്തെ പ്രത്യേകതയുള്ളതാക്കുന്നത്. പിത്തോരാഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ട്രക്കിങ്ങിനും ഇവിടം ഏറെ യോജിച്ചതാണ്.

മഞ്ഞില്‍ കുളിച്ച് ഉത്തരാഖണ്ഡ്, പോകാം മഞ്ഞിന്‍റെ നാടുകള്‍ കാണുവാന്‍മഞ്ഞില്‍ കുളിച്ച് ഉത്തരാഖണ്ഡ്, പോകാം മഞ്ഞിന്‍റെ നാടുകള്‍ കാണുവാന്‍

കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾകൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ

വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X