Search
  • Follow NativePlanet
Share
» »മണാലിയില്‍ തുടങ്ങി കൂര്‍ഗ് വരെ... വിന്‍ററിലെ ഹോട്സ്പോട്ടുകള്‍ ഇതാ

മണാലിയില്‍ തുടങ്ങി കൂര്‍ഗ് വരെ... വിന്‍ററിലെ ഹോട്സ്പോട്ടുകള്‍ ഇതാ

എത്ര യാത്ര ചെയ്താലും കുന്നുകള്‍ കയറിയെന്നു പറഞ്ഞാലും ഹില്‍ സ്റ്റേഷനുകള്‍ ഒരിക്കലും സഞ്ചാരികളെ മടുപ്പിക്കില്ല! മറിച്ച് സംതൃപ്തമായ മനസ്സോടെ മലയിറങ്ങുവാനും വീണ്ടും വീണ്ടും വരുവാനുമുള്ള ഊര്‍ജ്ജം നിറച്ചായിരിക്കും ഹില്‍ സ്റ്റേഷനുകളിലേക്കുള്ള യാത്രകള്‍ അവസാനിക്കുക. അതുകൊണ്ടു തന്നെയാണ് വീണ്ടും വീണ്ടും ഒരിക്കല്‍ കണ്ട കുന്നുകള്‍ കയറുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നത്. ഇന്ത്യയിലെ ഹിൽ സ്റ്റേഷനുകൾ സഞ്ചാരികൾക്കിടയിൽ എന്നും പ്രസിദ്ധമാണ്... ഇതാ ഈ ശൈത്യകാലത്ത് സന്ദർശിക്കാനുള്ള മികച്ച ഹിൽ സ്റ്റേഷനുകൾ നമുക്ക് പരിചയപ്പെടാം...

മണാലി

മണാലി

ഹില്‍ സ്റ്റേഷനുകളിലേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇ‌ടങ്ങളിലൊന്നാണ് മണാലി. എല്ലാം ഉള്‍ക്കൊള്ളുന്ന പ്രകൃതി സൗന്ദര്യത്തിന്റെ ഒന്നാന്തരം പാക്കേജാണ് മണാലി സന്ദര്‍ശകര്‍ക്കായി നല്കുന്നത്. മഞ്ഞുപെയ്യുന്നതും കുന്നുകളും എല്ലാം ഇവിടുത്തെ കാഴ്ചകളില്‍ വിസ്മയം സൃഷ്ടിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 6796 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മണാലിയിൽ ഹിംലയൻ എക്‌സ്ട്രീം സെന്റർ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രശസ്തമായ സ്നോ റിസോർട്ട് ഉണ്ട്; സ്കീയിംഗ്, സ്നോബോർഡിംഗ്, ഐസ് സ്കേറ്റിംഗ് എന്നിവ പോലുള്ള ഏറ്റവും ആകർഷകമായ മഞ്ഞ് പ്രവർത്തനങ്ങൾ ഇവിടെ ആസ്വദിച്ച് പങ്കെടുക്കുവാന്‍ സാധിക്കും. സാഹസികരാണ് ഇവിടുത്തെ പ്രധാന സന്ദര്‍ശകര്‍.

സിറോ വാലി

സിറോ വാലി

സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സീറോ, വടക്കുകിഴക്കൻ മേഖലയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. സമൃദ്ധമായ തോട്ടങ്ങളും, കുന്നുകളും ശാന്തമായ തടാകങ്ങളും, ഇന്ത്യയിലുടനീളമുള്ള ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. അപാതമി ഗോത്രക്കാർ ആണ് ഇവിടുത്തെ താമസക്കാരില്‍ അധികവും.

കൂര്‍ഗ്

കൂര്‍ഗ്

ശൈത്യകാലത്ത് പച്ചപ്പ് നിറഞ്ഞ പരവതാനിയായി മാറുന്ന അപൂര്‍വ്വ സ്ഥിതി വിശേഷമുള്ള ഇടമാണ് കര്‍ണ്ണാടകയിലെ കൂര്‍ഗ്. ഇന്ത്യയിലെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നാണിവിടം അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങളും തേയില തോട്ടങ്ങളും പിന്നെ ഇടയ്ക്ക് ഓറഞ്ച് കൃഷിയും ഇവിടെ കാണാം. കാടകങ്ങള്‍ക്കുള്ളിലെ വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗി നിറഞ്ഞ ട്രക്കിങ്ങ് റൂട്ടുകളും ഇവിടുത്തെ ആകര്‍ഷണമാണ്. ബൈലക്കുപ്പയില്‍ സ്ഥിതി ചെയ്യുന്ന ടിബറ്റന്‍ സന്യാസിമാരുടെ ആശ്രമവും ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കണം.

ശ്രീനഗര്‍

ശ്രീനഗര്‍


ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീനഗര്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഒട്ടും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടമാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിഗൂഢമായ കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം. ഇന്ത്യയിലെ ഏറ്റവും റൊമാന്റിക് ഹിൽ സ്റ്റേഷനുകളിലൊന്നായി അറിയപ്പെടുന്ന ഇവിടെ കാണുവാന്‍ ദാല്‍ തടാകവും ട്യുലിപ് ഗാര്‍ഡനും എണ്ണമറ്റ തടാകങ്ങളും ട്രക്കിങ് റൂട്ടുകളുമുണ്ട്.

 മൗണ്ട് അബു

മൗണ്ട് അബു


രാജസ്ഥാന്റെ ഏക ഹിൽ സ്റ്റേഷനായതിനാൽ ഇവിടുത്തെ ശൈത്യകാല തലസ്ഥാനം എന്നാണ് മൗണ്ട് അബു അറിയപ്പെടുന്നത്. ദിൽവാര ജൈനക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ് മൗണ്ട് അബു. . ഗുജറാത്തിന്റെ അതിർത്തിയിൽ, രാജസ്ഥാനി, ഗുജറാത്തി കൈത്തറികൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയാണ് ഈ പ്രദേശം സഞ്ചാരികള്‍ക്ക് നല്കുന്ന സന്തോഷങ്ങള്‍.

ഡാര്‍ജലിങ്

ഡാര്‍ജലിങ്

നാടോടിക്കഥകളിലെന്ന പോലെ സൗന്ദര്യമുള്ള നാടാണ് ഡാര്‍ജലിങ്. വിനോദസഞ്ചാരികളെ വശീകരിക്കാനും അവരെ എന്നേക്കും ആവേശഭരിതരാക്കാനും പര്യാപ്തമാണ് ഇതിന്റെ പ്രകൃതിഭംഗി. തേയിലത്തോട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചായകളിൽ ഒന്നാണ് ഡാർജിലിംഗ് ചായ.

ഞണ്ടുകള്‍ക്ക് യാത്ര ചെയ്യുവാനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ദ്വീപ്! പ്രകൃതി സ്നേഹികളുടെ സ്വപ്നഭൂമിഞണ്ടുകള്‍ക്ക് യാത്ര ചെയ്യുവാനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ദ്വീപ്! പ്രകൃതി സ്നേഹികളുടെ സ്വപ്നഭൂമി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X