Search
  • Follow NativePlanet
Share
» »ഉയരങ്ങളിലേക്ക് കയറാം...ഏറ്റവും മികച്ച ഹിമാലയന്‍ ട്രക്കിങ്ങുകള്‍

ഉയരങ്ങളിലേക്ക് കയറാം...ഏറ്റവും മികച്ച ഹിമാലയന്‍ ട്രക്കിങ്ങുകള്‍

ഹിമാലയകാഴ്ചകളിലേക്കുള്ള വാതില്‍ തുറക്കുന്ന പ്രധാനപ്പെട്ട ഹിമാലയന്‍ ട്രക്കിങ്ങുകളെ പരിചയപ്പെടാം

ഹിമാലയത്തിന്‍റെ അനുപമമായ സൗന്ദര്യം കാണണമെങ്കില്‍ ഉയരങ്ങളിലേക്ക് നടന്നു കയറണം. അധികമാരും പരീക്ഷിക്കാത്ത, ധൈര്യശാലികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ഹിമാലയന്‍ ട്രക്കിങ് റൂട്ടുകള്‍ നിരവധിയുണ്ട് ഇവി‌ടെ. ഹിമാലയകാഴ്ചകളിലേക്കുള്ള വാതില്‍ തുറക്കുന്ന പ്രധാനപ്പെട്ട ഹിമാലയന്‍ ട്രക്കിങ്ങുകളെ പരിചയപ്പെടാം

സ്റ്റോക്ക് കാംഗ്രി ബേസ് ക്യാംപ് ട്രക്ക്

സ്റ്റോക്ക് കാംഗ്രി ബേസ് ക്യാംപ് ട്രക്ക്

സാഹസിക ഹിമാലയന്‍ ട്രക്കിങ്ങുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സ്റ്റോക്ക് കാംഗ്രി ബേസ് ക്യാംപ് ട്രക്ക്. 6100 അടി വരെ ഉയരത്തിലേക്കു കയറി ഹിമാവനെ തൊട്ടുള്ള ഈ യാത്ര ഹിമാലയത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ആകെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും. മാത്രമല്ല, ട്രക്കിങ്ങില്‍ മുന്‍പ് പരിചയമുള്ളവര്‍ ഇതിനു പോകുന്നതായിരിക്കും നല്ലത്. ലഡാക്ക് റീജിയണില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്കിങ് കൊടുമുടി കൂടിയാണിത്.

മൗണ്ട് കാമെറ്റ് ബേസ് ക്യാംപ് ട്രക്ക്

മൗണ്ട് കാമെറ്റ് ബേസ് ക്യാംപ് ട്രക്ക്

ഗര്‍വാള്‍ റീജിയണില്‍ നന്ദാ ദേവി കഴിഞ്ഞാല്‍ മൗണ്ട് കാമെറ്റ്. ഉത്തരാഖണ്ഡിലെ മലാരി വില്ലേജില്‍ നിന്നാണ് ഇവിടേക്കുള്ള യാത്രയുടെ ആരംഭം. മിക്ക ഹിമാലയന്‍ ബേസ് ക്യാംപ് ട്രക്കിങ്ങുകളുടെയും പ്രധാന ആകര്‍ഷണമായ എല്ലാ കാഴ്ചകളും ഇവിടെും കാണുവാനും അറിയുവാനും സാധിക്കും

മാദ്രി ഹിമാല്‍ ബേസ് ക്യാംപ് ട്രക്ക്

മാദ്രി ഹിമാല്‍ ബേസ് ക്യാംപ് ട്രക്ക്

അന്നപൂര്‍ണ്ണ റീജിയണിലെ ട്രക്കിങ്ങില്‍ അധികം ആരാധകരുള്ള ട്രക്കിങ്ങാണ് മാദ്രി ഹിമാല്‍ ബേസ് ക്യാംപ് ട്രക്ക്. എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെന്ന് പുതിതയാണ് എന്നു പറയേണ്ടി വരും. ഏകദേശം നാലു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ ട്രക്കിങ്.

 എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

എല്ലാ പര്‍വ്വതാരോഹകരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള ഒരു യാത്രയാണ് എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്. പണവും ആരോഗ്യവും സമയവും ഒരുപോലെ ചേര്‍ന്നുവന്നാല്‍ മാത്രം ജീവിതത്തില്‍ ചെയ്യുവാന്‍ കഴിയുന്ന ഈ യാത്ര ഒരു സഞ്ചാരി എന്ന നിലയില്‍ ഒട്ടേറെ സാഹസികത ആവശ്യപ്പെടുന്നു. ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും ഈ യാത്ര എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കാഞ്ചന്‍ജംഗ ബേസ് ക്യാംപ് ട്രക്ക്

കാഞ്ചന്‍ജംഗ ബേസ് ക്യാംപ് ട്രക്ക്

നേപ്പാളിനും വടക്കു കിഴക്കന്‍ ഇന്ത്യയിലെ സിക്കിമിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പര്‍വ്വതമാണ് കാഞ്ചന്‍ജംഗ. സിക്കിമിലെ യുക്സോമില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ലസകരമായ കാഴ്ചകളും സാഹസികമായ അനുഭവങ്ങളും ചേര്‍ന്നുള്ള യാത്ര ബക്കിം, ഫീഡാങ്, സോങ്ക്രി ലാ, ബിക്കാബരി എന്നിവി‌ടങ്ങളിലൂടെ കടന്ന് കാഞ്ചന്‍ജംഗയിലേത്തുന്നു.

 മകലു ബേസ് ട്രക്ക് ക്യാംപ്

മകലു ബേസ് ട്രക്ക് ക്യാംപ്

കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായി സാഹസിക അനുഭവങ്ങള്‍ നല്കുന്ന ട്രക്കിങ്ങാണ് മകലു ബേസ് ട്രക്ക് ക്യാംപ്. പച്ചപ്പിന്റെ വ്യത്യസ്ത കാഴ്ചകളും മേഘങ്ങളും ഒക്കെയായി ഇവിടെ കാഴ്ചകള്‍ കാണാം.

മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെമാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

ഗുജറാത്ത് യാത്രാ ലിസ്റ്റിലേക്ക് ഈ ഇടങ്ങള്‍ കൂടി... കണ്ടറിയാം നാട്ടുകാഴ്ചകളെ!ഗുജറാത്ത് യാത്രാ ലിസ്റ്റിലേക്ക് ഈ ഇടങ്ങള്‍ കൂടി... കണ്ടറിയാം നാട്ടുകാഴ്ചകളെ!

പോളണ്ടില്‍ ചെന്ന് ഒരക്ഷരം മിണ്ടണമെങ്കില്‍ പാടുപെടും!! കൊട്ടാരങ്ങളുടെ നാട്ടില്‍ വയലില്‍ ജീവിക്കുന്നവരുടെ ഇടംപോളണ്ടില്‍ ചെന്ന് ഒരക്ഷരം മിണ്ടണമെങ്കില്‍ പാടുപെടും!! കൊട്ടാരങ്ങളുടെ നാട്ടില്‍ വയലില്‍ ജീവിക്കുന്നവരുടെ ഇടം

Read more about: trekking travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X