Search
  • Follow NativePlanet
Share
» »തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം

തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം

റ്റും തണുത്തുറഞ്ഞു നില്‍ക്കുമ്പോഴും പ്രത്യേകം ഉറവയില്‍ നിന്നു മാത്രം ചൂടുവെള്ളം വരുന്നത് ഭൂമിക്കുള്ളിലെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്.

പ്രകൃതി ഒരുക്കിയിരിക്കുന്ന നിരവധി അത്ഭുതങ്ങളാല്‍ പ്രസിദ്ധമാണ് നമ്മുടെ രാജ്യം. ഓരോന്നിനും ഓരോ സവിശേഷതകള്‍ ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചയാണ് ചൂടുനീരുറവകളുടേത്. തണുപ്പുള്ള ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും നിര്‍ഗളമായി ഉറവപൊട്ടിയൊഴുകുന്ന ചൂടുവെള്ളം... എങ്ങനെ അത്ഭുതം തോന്നാതിരിക്കും.... ചുറ്റും തണുത്തുറഞ്ഞു നില്‍ക്കുമ്പോഴും പ്രത്യേകം ഉറവയില്‍ നിന്നു മാത്രം ചൂടുവെള്ളം വരുന്നത് ഭൂമിക്കുള്ളിലെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ഇത്തരത്തില്‍ ചില ചൂടുറവകള്‍ നമ്മുടെ രാജ്യത്തും കാണാം. ഇതാ ഇന്ത്യയിലെ പ്രസിദ്ധമായ ചൂടുനീരുറവകള്‍ പരിചയപ്പെടാം...

ചൂടുനീരുറവകള്‍

ചൂടുനീരുറവകള്‍

നമ്മുടെ രാജ്യത്ത് വളരെ കുറച്ച് ഇടങ്ങളില്‍ മാത്രമാണ് പ്രകൃതിദത്തമായ ചൂട് നീരുറവകള്‍ കാണുവാന്‍ സാധിക്കുകയുള്ളൂ. അവയില്‍ കൂടുതലും ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണുള്ളത്. രോഗശാന്തി നല്കുന്നവയും ശരീരത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതുമായ പല ഗുണങ്ങളും ഈ ചൂടുനീരുറവകള്‍ക്കുണ്ടെന്നാണ് പറയപ്പെടുന്നത്.

മണികരണ്‍

മണികരണ്‍

ഹിമാചല്‍ പ്രദേശില്‍ പാര്‍വ്വതി വാലിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന മണികരണില്‍ ആണ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ചൂടുനീരുറവ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1760 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കുളുവിനോടും മണാലിയോടും ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

11 അടി മുതൽ 14 അടി വരെ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്നവയാണ് മണികരണിലെ ചൂടുനീരുറവകള്‍. എത്ര തണുപ്പാണ് കാലാവസ്ഥയെങ്കിലും ഇവിടെ ഉറവയില്‍ നിന്നും വരുന്ന വെള്ളത്തിന് ചൂടായിരിക്കും. 60 ഡിഗ്രി മുതൽ 80 ഡിഗ്രി വരെ താപനിലയിലാണ് ഇവിടെ നീരുറവയില്‍ വെള്ളം വരുന്നത്. ഇവിടുത്തെ ഓരോ നീരുറവയിലും ഓരോ അളവിലുള്ള താപനിലയാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ വെള്ളത്തില്‍ സള്‍ഫറ്‍ അടങ്ങിയിട്ടില്ല. ആർത്രൈറ്റിസ് സംബന്ധമായ അസുഖങ്ങൾ സുഖപ്പെടുന്നതിന് ഇവിടെ എത്തി ഈ ചൂടുനീരുറവയിൽ ഇറങ്ങിയാൽ മതി എന്നാണ് വിശ്വാസം. ഇവിടം നിന്നും വെള്ളമെടുത്ത് പാചകത്തിനായി ഉപയോഗിക്കുന്നവരെയും കാണാം.
PC:Kuvampuri

യുംതാങ്

യുംതാങ്

സിക്കിമിലെ ഏറ്റവും വലിയ വിനോദ സഞ്ചാര ആകര്‍ഷണമാണ് യുതാങ് ചൂടുനീരുറവ. സള്‍ഫറിന്റെ സാന്നിധ്യത്താല്‍ സമ്പന്നമായ ലാച്ചാന്‍ എന്ന സ്ഥലത്തിനു അടുത്താണ് യുംതാങ് സ്ഥിതി ചെയ്യുന്നത്. യുംതാങ്ങിനു ചുറ്റുമായി കുറേയധധികം ചൂടുനീരുറവകള്‍ കാണാം. ഒറ്റ ഓട്ടപ്രദക്ഷിണ യാത്രയില്‍ ഇതെല്ലാം കണ്ടു തീര്‍ക്കുവാന്‍ കഴിയും. യുമേസാംഡോങ് ചൂടുനീരുറവയാണ് അതില്‍ പ്രധാനം.

ബക്രേശ്വര്‍, പശ്ചിമ ബംഗാള്‍

ബക്രേശ്വര്‍, പശ്ചിമ ബംഗാള്‍

ശക്തി ക്ഷേത്രത്തിന്റെ സാന്നിധ്യത്താല്‍ പ്രസിദ്ധമായ സ്ഥലമാണ് പശ്ചിമ ബംഗാളിലെ ബക്രേശ്വര്‍. തീര്‍ത്ഥാടനത്തിനു പ്രസിദ്ധമായ ഇവിടം പക്ഷേ, കൂടുതലും അറിയപ്പെടുന്നത് ചൂടുനീരുറവയുടെ സാന്നിധ്യത്താലാണ്. ഗ്രാമത്തിലെ ചൂടുള്ള നീരുറവയിൽ സോഡിയം, പൊട്ടാസ്യം, സൾഫേറ്റ്, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവിടുത്തെ വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതും മനുഷ്യരിൽ ചികിത്സാ ഗുണങ്ങൾ വര്‍ധിപ്പിക്കുന്നതായാണ് വിശ്വാസം. അതുകൊണ്ടു തന്നെ മനസ്സിനും ശരീരത്തിനും ആത്മാവിനും ഉന്മേഷം നല്കുവാന്‍ ഇവിടേക്ക് ഒരു യാത്ര തിരഞ്ഞെടുക്കാം.
PC:Pinakpani

ഖീര്‍ ഗംഗാ, ഹിമാചല്‍ പ്രദേശ്

ഖീര്‍ ഗംഗാ, ഹിമാചല്‍ പ്രദേശ്

സാഹസിക സഞ്ചാരികളുടെ ഇഷ്ട സ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശിലെ ഖീര്‍ ഗംഗാ. ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച സ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്. ട്രക്കിങ്ങുകള്‍ക്കും പ്രസിദ്ധമായ ഇവിടം ഉയരമുള്ള മരങ്ങൾ നിറഞ്ഞതും പർവതങ്ങളാൽ ചുറ്റപ്പെട്ടതുമാണ്.കാൽനടയായി മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഖീർ ഗംഗയിൽ വർഷത്തിൽ ഏഴു മാസം മാത്രമേ പ്രവേശനമുള്ളു. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ചൂടുനീരുറവയും അതിലെ ആകര്‍ഷകമായ കുളിയുമാണ് ഖീര്‍ഗംഗയിലെ പ്രധാന പരിപാടി.
മലകളുടെ അരികു ചേർന്നുള്ള നീറുറവയും അവിടെ നിന്നുള്ള കാഴ്ചകളും വളരെ രസകരമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ ട്രക്കിങ്ങിനേക്കാളും സഞ്ചാരികള്‍ എത്തുന്നത് ചൂടുനീരുറവയിലെ കുളിക്കാണ്.

റെഷി

റെഷി

റണ്ഗീതി നദിക്കരയിലെ റെഷി എന്ന സ്ഥലത്തും ചൂടുനീരുറവയുണ്ട്. ഗ്യാല്‍ഷിങ് എന്ന സ്ഥലത്തു നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റെഷി ട്രെക്കിങ് റൂട്ടിലെ വിശ്രമ കേന്ദ്രമാണ്. എന്നാല്‍ സഞ്ചാരികളേക്കാള്‍ അധികം പ്രദേശവാസികളാണ് ഇവിടെ നീരുറവയില്‍ എത്തുന്നത്.

സഹസ്ത്രധാര

സഹസ്ത്രധാര

ആയിരം ജലധാരകള്‍ എന്നര്‍ത്ഥം വരുന്ന സഹസ്ത്രധാര ഉത്തരാഖണ്ഡില്‍ ഡെറാഡൂണിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ റോബേഴ്സ് കേവ് അഥവാ കൊള്ളക്കാരുടെ ഗുഹയ്ക്ക് സമീപത്താണ് ഇതുള്ളത്. സള്‍ഫര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഈ നദിയിലെ ചൂടുജലത്തിന് ഔഷധ ഗുണമുണ്ടെന്ന് കരുതുന്നു.ഡെറാഡൂണില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Dr. Umesh Behari Mathur

തപോവന്‍

തപോവന്‍


ജോഷിമഠില്‍ നിന്നും 14 കിലോമീറ്റര്‍ മുന്‍പിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തപോവന്‍. കുവാരി പാസ്, ചിത്രകണ്ഠ എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണിത്. ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന ചൂടുനീരുറവകളിലൊന്നായ തപോവൻ ഗംഗോത്രി ഹിമാനിയുടെ സാമീപ്യം കാരണം ഒരു പുണ്യസ്ഥലമാണ് പരിഗണിക്കപ്പെടുന്നത്.

PC:Pinakpani

ഗൗരികുണ്ഡ്

ഗൗരികുണ്ഡ്


കേദാർനാഥിലെക്കുള്ല തീര്‍ത്ഥയാത്രയിലെ പ്രധാന ഇടങ്ങളിലൊന്നാണ് ഗൗരികുണ്ഡ്. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗൗരികുണ്ഡ് സാഹസിക ഇടം എന്നതിനോടൊപ്പം തന്നെ പ്രകൃതിദത്ത താപ നീരുറവയ്ക്കും പ്രസിദ്ധമാണ്. അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ ഇവിടെ പലതും നശിച്ചുവെങ്കിലും നീരുറവയുടെ ബാക്കിയായി ഒരു നദി ഇപ്പോഴും ഈ വഴി ഒഴുകുന്നത് കാണാം. ഇന്ത്യയിലെ നിരവധി ചൂടുവെള്ള ഉറവകളുടെ ആവാസ കേന്ദ്രമായ ഉത്തരാഖണ്ഡിലെ ഗർവാൾ പ്രദേശത്ത് യമുനോത്രി ക്ഷേത്രത്തിന് സമീപം മറ്റൊരു ചൂടു നീരുറവയും കാണാം.

PC:Ilya Mauter

യൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസിയൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസി

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്രജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രംദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രം

Read more about: india uttar pradesh mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X