Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും മികച്ച 10 സൗഹൃദ ലക്ഷ്യസ്ഥാനങ്ങള്‍...സഞ്ചാരികള്‍ തിരഞ്ഞെടുത്ത ഇടങ്ങള്‍

ലോകത്തിലെ ഏറ്റവും മികച്ച 10 സൗഹൃദ ലക്ഷ്യസ്ഥാനങ്ങള്‍...സഞ്ചാരികള്‍ തിരഞ്ഞെടുത്ത ഇടങ്ങള്‍

സമീപ ഭാവിയിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യാവുന്ന ലോകമെമ്പാടുമുള്ള ഏറ്റവും സൗഹൃദപരമായ 10 ലക്ഷ്യസ്ഥാനങ്ങൾ ഇതാ....

രണ്ടു വര്‍ഷത്തോളം കാലം വീട്ടിലിരുന്ന സഞ്ചാരികള്‍ ലോകയാത്രയ്ക്ക് തയ്യാറെടുക്കുന്ന സമയമാണിത്. മറ്റേതൊരു സമയത്തേക്കാളും യാത്രകള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡുള്ള ഈ സമയത്ത് എവിടെ പോകണെന്ന് കണ്ടെത്തുന്നതായിരിക്കും ഏറ്റവും ബുദ്ധിമുട്ടുള്ള തിരുമാനം.
ഈ ഒരു ആശയക്കുഴപ്പം ഇല്ലാതാക്കുവാന്‍ ബുക്കിങ്.കോമിന്‍റെ ഏറ്റവും പുതിയ പട്ടിക സഹായിക്കും. 2022 ലെ ഭൂമിയിലെ ഏറ്റവും സ്വാഗതാർഹമായ നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. തങ്ങളുടെ 232 മില്യണിലധികം വരുന്ന റിവ്യൂസില്‍ നിന്നും തിരഞ്ഞെടുത്ത വിവരങ്ങളനുസരിച്ച്,ലോകമെമ്പാടുമുള്ള മികച്ച 10 നഗരങ്ങളുടെ ഒരു ലിസ്റ്റ് ആണ് പുറത്തിറക്കിയത്. സമീപ ഭാവിയിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യാവുന്ന ലോകമെമ്പാടുമുള്ള ഏറ്റവും സൗഹൃദപരമായ 10 ലക്ഷ്യസ്ഥാനങ്ങൾ ഇതാ....

മാറ്റേരാ, ഇറ്റലി

മാറ്റേരാ, ഇറ്റലി

ലോകമെമ്പാടുമുള്ള ഏറ്റവും സൗഹൃദപരമായ 10 ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ നഗരം ഇറ്റലിയിലെ മറ്റേരായാണ്. തെക്കന്‍ ഇറ്റാലിയന്‍ നഗരമായ ഇവിടം കഴിഞ്ഞ കുറച്ചു കാലങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. നിരവധി ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ലൊക്കേഷനായ ഇവിടം നമ്മള്‍ പല ഹോളിവുഡ് സിനിമകളിലും കണ്ടു പരിചയിച്ചിട്ടുള്ളതും കൂടിയാണ്. തുടർച്ചയായി ജനവാസമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നായ ഇവിടം ചരിത്രത്തിലും വളരെ സ്വാധീനമുള്ള നഗരമാണ്. 1993 മുതല്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായ ഇവിടം പ്രകൃദിദത്തമായ ഗുഹകളാല്‍ സമ്പന്നമായ പ്രദേശം കൂടിയാണ്. അവയില്‍ പലതും ഇന്ന് താമസ ഇടങ്ങളായി മാറിയിരിക്കുന്നു.

ബ്ലെഡ്, സ്ലോവേനിയ

ബ്ലെഡ്, സ്ലോവേനിയ

സജീവമായ ഒരു അവധിക്കാലമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ സംശയമേതുമില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് സ്ലോവേനിയയിലെ ബ്ലഡ് എന്ന സ്ഥലം. ഹൈക്കിംഗ്, വാട്ടർ സ്പോർട്സ്, ബൈക്കിംഗ് എന്നിവയ്ക്കുള്ള മികച്ച സ്ഥലമാണ് ബ്ലെഡ്. സ്ലൊവേനിയയിലെ ഗംഭീരമായ ജൂലിയൻ ആൽപ്‌സിന്റെ പശ്ചാത്തല കാഴ്ചകളാണ് നഗരത്തിന്റെ ഭംഗി കൂട്ടുന്നത്. സുസ്ഥിരമായ ടൂറിസം സമ്പ്രദായങ്ങൾക്കായി ദീർഘകാലമായി വാദിക്കുന്ന ഇവിടം ഭാവിയില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറുമെന്നതില്‍ സംശയം വേണ്ട. പരിസ്ഥിതിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഇവിടം ഒരു യാത്രാ സങ്കേതമായിരിക്കും.

ടായ്തുങ് സിറ്റി, തായ്‌വാൻ

ടായ്തുങ് സിറ്റി, തായ്‌വാൻ

മനോഹരമായ ബീച്ചുകൾ, പ്രകൃതിദത്ത പാർക്കുകൾ, സമ്പന്നമായ തദ്ദേശീയ സംസ്കാരം എന്നിവയ്ക്ക് പ്രസിദ്ധമാണ് തായ്വാനിലെ നഗരമാണ് ടായ്തുങ് സിറ്റി. തായ്‌വാനിലെ തെക്കുകിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ വര്‍ഷം മുഴുവനും ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്, കാർപ് മൗണ്ടൻ എന്നും അറിയപ്പെടുന്ന ലിയുഷന്‍ വാന്‍റേജ് പോയിന്റില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഭക്ഷണപ്രിയരായ സഞ്ചാരികളുടെ സങ്കേതമായ ടൈറ്റൂങ്ങിന് സമ്പന്നവും ആകർഷകവുമായ ഒരു പാചക രംഗം ഉണ്ട്. തെരുവ് ഭക്ഷണശാലകളാൽ തിങ്ങിനിറഞ്ഞ ടൈറ്റംഗ് നൈറ്റ് മാർക്കറ്റ് സന്ദർശിക്കുവാന്‍ മറക്കാതിരിക്കുക,

നാഫ്ലിയോ, ഗ്രീസ്

നാഫ്ലിയോ, ഗ്രീസ്


പെലോപ്പൊന്നേഷ്യൻ പെനിൻസുലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു തീരദേശ നഗരമാണ് നാഫ്പ്ലിയോ. താരതമ്യേന ലോകസഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടാതെ കിടക്കുന്ന ഇവിടം അതിന്റെ മനോഹാരിതയ്ക്കും സൗന്ദര്യത്തിനും പേരുകേട്ടതാണ്. ഏഥന്‍സില്‍ നിന്നും രണ്ടു മണിക്കൂര്‍ അകലെയാണുള്ളത്. വേനൽക്കാലത്ത് വിദേശ വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കിയുള്ള ഒരിടം തിരഞ്ഞെടുക്കുവാന്‍ നോക്കുന്നവര്‍ക്ക് ഇവിടം നോക്കാം. പര്യവേക്ഷണം ചെയ്യാൻ അതിശയകരമായ വാസ്തുവിദ്യയും ചരിത്രപരമായ സ്ഥലങ്ങളും നാഫ്ലിയോ വാഗ്ദാനം ചെയ്യുന്നു.
പാലാമിഡി കോട്ടയിലേക്കുള്ള ഹൈക്കിങ് പ്രദേശത്തെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിക്കും.

ടോളിഡോ, സ്പെയിൻ

ടോളിഡോ, സ്പെയിൻ


സ്പെയിനിലെ പുരാതന നഗരങ്ങളില്‍ ഒന്നാണ് ടോളിഡോ. സെൻട്രൽ സ്പെയിനിൽ സ്ഥിതി ചെയ്യുന്ന, മാഡ്രിഡിൽ നിന്ന് ട്രെയിനിൽ 30 മിനിറ്റ് മാത്രം അകലെയുള്ള ഇവിടം ചരിത്രം, സംസ്കാരം, വാസ്തുവിദ്യ എന്നിവയിൽ താൽപ്പര്യമുള്ള ആർക്കും വന്നെത്തുവാന്‍ പറ്റുന്ന ഇടമാണ്. . ഈ മുൻ സ്പാനിഷ് തലസ്ഥാനം സ്പെയിനിലെ ഏറ്റവും സവിശേഷവും പഴയതുമായ നഗരങ്ങളിലൊന്നാണ്. മെയ്, ജൂൺ മാസങ്ങളിൽ ആണ് ഇവിടം സന്ദര്‍ശിക്കേണ്ടത്.

 മോണ്ടെ വെർഡെ, ബ്രസീൽ

മോണ്ടെ വെർഡെ, ബ്രസീൽ

ബ്രസീലിന്റെ 'സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന മോണ്ടെ വെർഡെ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ലക്ഷ്യസ്ഥാനമാണ്. യൂറോപ്യന്‍ ശൈലികളെ അനുകരിക്കുന്ന ഈ ചെറിയ നഗരം പർവതാരോഹകർക്കും പ്രകൃതി പ്രേമികൾക്കും അനുയോജ്യമാണ്. അവധിക്കാലം ആസ്വദിക്കാനും പ്രകൃതിക്ക് നടുവിൽ കഴിയാനും ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വരാം. മാന്റിക്വീറ പർവതനിരകളിൽ ആണ് ഈ സ്ഥിതി ചെയ്യുന്നത്.

ലോകം ചുറ്റി ജോലി ചെയ്യാം...ജോലിക്കാരായ സഞ്ചാരികളെ ക്ഷണിച്ച് ഈ നഗരങ്ങള്‍ലോകം ചുറ്റി ജോലി ചെയ്യാം...ജോലിക്കാരായ സഞ്ചാരികളെ ക്ഷണിച്ച് ഈ നഗരങ്ങള്‍

ബ്രൂഗസ്, ബെൽജിയം

ബ്രൂഗസ്, ബെൽജിയം

വടക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ബ്രൂഗസ് പ്രസിദ്ധമായ
മധ്യകാല നഗരമാണ്. ബ്രൂഗസ് സഞ്ചാരികൾക്ക് പര്യവേക്ഷണം ചെയ്യാനും ആസ്വദിക്കാനുമുള്ള മനോഹരവും ഫോട്ടോജെനിക് നഗരവും കൂടിയാണ്. ഉദാരവും ഊഷ്മളവുമായ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ഇവിടം കാൽനടയായി പര്യവേക്ഷണം ചെയ്യാൻ കഴിയുന്നത്ര ചെറുതാണ്. ഉരുളൻ തെരുവുകൾക്കും ചരിത്രപരമായ കെട്ടിടങ്ങൾക്കും പേരുകേട്ട നഗര കേന്ദ്രം മുഴുവൻ യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് ഈ നഗരം എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യാം. ബ്രൂഗസിന്റെ ഏറ്റവും പ്രശസ്തമായ ചില പാചക രീതികള്‍ ഇവിടെയെത്തിയാല്‍ പരീക്ഷിച്ചിരിക്കണം.

നുസ ലെംബോംഗൻ, ഇന്തോനേഷ്യ

നുസ ലെംബോംഗൻ, ഇന്തോനേഷ്യ

ബാലിയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് നുസ. ബാലിയുടെ ഏറ്റവും ജനപ്രിയമായ ആകർഷണങ്ങളിലൊന്നായി ഏറ്റവും വേഗത്തില്‍ ഇവിടം മാറിക്കൊണ്ടിരിക്കുകയാണ്. സ്നോർക്കെല്ലിംഗ്, സർഫിംഗ്, ഡൈവിംഗ് തുടങ്ങിയ സാഹസികതകള്‍ ഇവിടെ പരീക്ഷിക്കാം. ആള്‍ക്കൂട്ടങ്ങളില്ലാതെ യാത്ര ചെയ്യാം എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

പോണ്ട ഡെൽഗഡ, അസോറസ്, പോർച്ചുഗൽ

പോണ്ട ഡെൽഗഡ, അസോറസ്, പോർച്ചുഗൽ

പോണ്ട ഡെൽഗഡ പോർച്ചുഗലിലെ അസോറസ് ദ്വീപസമൂഹത്തിന്റെ തലസ്ഥാന നഗരമാണ്. ചൂടുള്ള നീരുറവകൾക്കും മനോഹരവും സമൃദ്ധവുമായ ചുറ്റുപാടുകൾക്ക് ഇവിടം പേരുകേട്ടതാണ്. പ്രദേശത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും സെറ ദേവസ്സ വാക്കിലൂടെയുള്ള ഒരു ട്രെക്കിംഗ് ഒരു നല്ല ഓപ്ഷനാണ്. കാൽനടയായി സഞ്ചരിക്കാൻ കഴിയുന്നത്ര ചെറുതാണ് നഗരം,

ഹോയി ആൻ, വിയറ്റ്നാം

ഹോയി ആൻ, വിയറ്റ്നാം


വിയറ്റ്നാമിന്റെ മധ്യതീരത്താണ് ഹോയ് ആൻ സ്ഥിതി ചെയ്യുന്നത്, സമീപത്ത് മനോഹരമായ വെളുത്ത മണൽ ബീച്ചുകളും, തിരക്കേറിയതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു പഴയ നഗരവും ഇതിന്‍റെ ഭാഗമാണ്. ചൈനീസ്, ഫ്രഞ്ച് സ്വാധീനം നഗരത്തിലുടനീളം കാണാൻ കഴിയും. 15-ആം നൂറ്റാണ്ട് മുതൽ 19-ആം നൂറ്റാണ്ട് വരെ പഴക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ വ്യാപാര തുറമുഖമാണ് ഇത്. അവയെല്ലാം വൈവിധ്യമാർന്ന പ്രാദേശിക ഭക്ഷണ രംഗത്തുമായി ഒത്തുചേരുന്നു. അതിമനോഹരമായ വാസ്തുവിദ്യയും അതിന്റെ പൈതൃകത്തെ പൂർത്തീകരിക്കുന്ന മനോഹരമായ നദീതീര സജ്ജീകരണങ്ങളും ഇതിന് പ്രശംസനീയമാണ്.

വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാംവെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കുന്ന പത്ത് രാജ്യങ്ങള്‍...യുഎഇ മുതല്‍ പോര്‍ച്ചുഗല്‍ വരെഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കുന്ന പത്ത് രാജ്യങ്ങള്‍...യുഎഇ മുതല്‍ പോര്‍ച്ചുഗല്‍ വരെ

Read more about: travel city world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X