Search
  • Follow NativePlanet
Share
» »മേഘമല മുതല്‍ അവലാഞ്ചെ വരെ.. ഫെബ്രുവരിയിലെ തമിഴ്നാട് യാത്രയിങ്ങനെ

മേഘമല മുതല്‍ അവലാഞ്ചെ വരെ.. ഫെബ്രുവരിയിലെ തമിഴ്നാട് യാത്രയിങ്ങനെ

വിന്‍ററിന്റെ ഭംഗി മുഴുവനായും അനുഭവിച്ചു തീര്‍ക്കുവാന്‍ ഈ ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ കാണേണ്ട ഇടങ്ങള്‍

പ്രകൃതിഭംഗി, കല, സംസ്കാരം, പാരമ്പര്യം, ചരിത്രം ഇങ്ങനെ അതു രംഗമാണെങ്കിലും തനതായ സംഭാവനകള്‍ തമിഴ്നാടിന് ഏറെയുണ്ട്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തമിഴ്നാട്ടില്‍ കറങ്ങാമെങ്കിലും തണുപ്പുകാലത്തിന്‍റെ അവസാനമായ ഫെബ്രുവരി തന്നെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച സമയം. ഫെബ്രുവരി ആകുമ്പോഴേയ്ക്കും വെള്ളച്ചാ‌ട്ടങ്ങള്‍ക്കും പച്ചപ്പിനും ഭംഗി ഇത്തിരിയധികം കൂടുമെന്നു മാത്രമല്ല, യാത്ര ഫലവത്തായിരിക്കുകയും ചെയ്യും, വിന്‍ററിന്റെ ഭംഗി മുഴുവനായും അനുഭവിച്ചു തീര്‍ക്കുവാന്‍ ഈ ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ കാണേണ്ട ഇടങ്ങള്‍

മേഘമലൈ

മേഘമലൈ

തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നാണെങ്കിലും അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഇ‌ടമാണ് മേഘമലൈ. 18 വളവുകള്‍ കയറിച്ചെല്ലുന്ന മേഘമലൈ തേനിയിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാ‌ടിന്‍റെ അപരനായാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മേഘങ്ങളു‌ടെ നിരന്തരമായ സാന്നിധ്യം തന്നെയാണ് പ്രദേശത്തിന് മേഘമല എന്ന പേര് നേടിക്കൊടുത്തത്. ചിന്നമണ്ണൂരില്‍ നിന്നുമാണ് മേഘമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. 18 വളവുകളാണ് ഇവിടേക്ക് കയറുവാനുള്ളത്. തേയിലത്തോട്ടങ്ങളും തടാകവും മഞ്ഞും മലയും ഒക്കെത്തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
PC:Sivaraj.mathi

കൂനൂര്‍

കൂനൂര്‍

ഊട്ടിയും കോത്താഗിരിയും കഴിഞ്ഞുള്ള നീലഗിരി കുന്നുകളിലെ മൂന്നാമത്തെ പ്രധാന ഹില്‍ സ്റ്റേഷനാണ് കൂനൂര്‍. ഊട്ടിയുടെ അത്രയും പ്രസിദ്ധിയില്ലെങ്കിലും മിക്കപ്പോഴും ആളുകള്‍ കൂനൂരിനെയും തേ‌ടി എത്താറുണ്ട്. ഊട്ടി മിക്കപ്പോഴും ആള്‍ത്തിരക്കിലാണെങ്കില്‍ ഊട്ടിയേക്കാളും ഭംഗിയുള്ള ഇവിടം ആള്‍ത്തിരക്കില്ലാതെ ആസ്വദിക്കാം എന്നതാണ് കൂനൂരിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തിലാണ് കൂനൂര്‍ സ്ഥിതി ചെയ്യുന്നത്.

കുട്രാല്ലം

കുട്രാല്ലം

മലയാളികള്‍ക്കിടയില്‍ കുറ്റാലമാണെങ്കിലും യഥാര്‍ത്ഥത്തില്‍ കുട്രാലം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തമിഴ്നാട്ടിലെ മറ്റൊരു മനോഹര ഇടമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇ‌ടം കൂടിയാണ്. 60 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം തന്നെയാണ് ഇവിടുത്തെ പ്രത്യേകത. തണുപ്പുകാലത്ത് യാത്ര ചെയ്യുന്നവരില്‍ കുട്രാലം പേരുകേട്ട ഡെസ്റ്റിനേഷനാണ്.

PC:Mdsuhail

മധുരൈ

മധുരൈ


ഫെബ്രുവരിയിലെ തമിഴ്നാട് യാത്രകള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലം മധുരൈ ആണ്. ക്ഷേത്രങ്ങളും പാരമ്പര്യങ്ങളും മാത്രമല്ല, രസകരമായ രുചികളും കാഴ്ചകളും ഇവി‌ടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. തമിഴ്നാട്ടിലെ മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷനായ ഇവിടെ സമാധാനത്തില്‍ ഷോപ്പിങ് നടത്തുവാന്‍ പറ്റിയ സമയം കൂടിയാണ് ഫെബ്രുവരി .

ഊ‌‌ട്ടി

ഊ‌‌ട്ടി

തണുപ്പ് ആണെങ്കിലും മഴയോ വെയിലോ ആയാലും മലയാളികള്‍ക്ക് ഊട്ടി വിട്ടൊരു കളിയില്ല. ഉദഗമണ്ഡലം എന്നറിയപ്പെടുന്ന ഊട്ടി ഒരുപക്ഷേ, മലയാളികള്‍ ഏറ്റവുമധികം പോയ ഇടങ്ങളിലൊന്നുമായിരിക്കും. തമിഴ്നാട്ടില്‍ ജനുവരി, ഫെബ്രുവരി സമയങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് ഊട്ടി. തണുപ്പും കോടമഞ്ഞും മൗണ്ടന്‍ റെയില്‍വേയും ബോ‌ട്ടാണിക്കല്‍ ഗാര്‍ഡനും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

കൊടൈക്കനാല്‍

കൊടൈക്കനാല്‍

ഊ‌ട്ടിയോളം തന്നെയാണ് മലയാളികള്‍ക്ക് കൊടൈക്കനാലും. ഡിണ്ടിഗല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊടൈക്കനാലിന്റെ അര്‍തഥം കാടിന്‍റെ സമ്മാനം എന്നാണ്. എല്ലാ വശവും കുന്നുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊടൈക്കനാല്‍ സാഹസികര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കും യാത്രാ ആസ്വാദകര്‍ക്കുമെല്ലാം പോകുവാന്‍ പറ്റിയ ഇടമാണ്
കൊടൈ തടാകം,ബിയര്‍ ഷോലെ,കോക്കേഴ്‌സ് വാക്ക്,ബ്രയാന്റ് പാര്‍ക്ക്,ബൈസന്‍ വെല്‍സ് തു‌ടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.
കാടിനുള്ളിലെ താമസം ആസ്വദിക്കുന്നവര്‍ക്കും പക്ഷി നിരീക്ഷകർക്കുമെല്ലാം തികച്ചും യോജിച്ച ഇടമാണിത്.
PC: Aruna

അവലാഞ്ചെ തടാകം

അവലാഞ്ചെ തടാകം

തമിഴ്നാട്ടിലെ സാഹസിക യാത്രകളില്‍ താല്പര്യമുണ്ടെങ്കില്‍ ഒഴിവാക്കരുതാത്ത ഇടമാണ് അവലാഞ്ചെ തടാകം. നിഗൂഢതകളും രഹസ്യങ്ങളും ചുറ്റപ്പെട്ടു കി‌‌ടക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന അവലാഞ്ചെ ആയിരത്തിഎണ്ണൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കനത്ത ഹിമപാതത്തിന്റെ ഫലമായാണ് രൂപപ്പെട്ടത് എന്നാണ് വിശ്വാസം. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അവലാഞ്ചെ ഊട്ടിയുടെ സമീപ പ്രദേശങ്ങളില്‍ വെച്ച് ഏറ്റവും മനോഹരവും അധികം സഞ്ചാരികള്‍ എത്തിച്ചേരാത്തതുമായ ഒരിടമാണ്. വര്‍ഷത്തില്‍ ലഭിക്കുന്ന അയ്യായിരം മില്ലീമീറ്ററിലധികം മഴയുടെ ഫലമായ പച്ചപ്പാണ് അവലാഞ്ചെയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും.കാടിനുള്ളിലെ താമസം ആസ്വദിക്കുന്നവര്‍ക്കും പക്ഷി നിരീക്ഷകർക്കുമെല്ലാം തികച്ചും യോജിച്ച ഇടമാണിത്.

യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍

കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾകൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X