Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍

ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍

കൊറോണയുടെ വരവ് മാറ്റിമറിച്ച നിരവധി കാര്യങ്ങളിലൊന്ന് ജോലികളുടെ രീതികളാണ്. കമ്പനികള്‍ ജീവനക്കാരെ വീ‌ട്ടിലേക്ക അയച്ച് വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറി. പുറത്തുപോലും ഇറങ്ങുവാന്‍ സാധിക്കാതെ രാപ്പകല്‍ വീട്ടിലിരുന്നു മ‌ടുത്ത ജീവനക്കാരാവട്ടെ വീട് വിട്ടു മറ്റൊരു സങ്കേതം കണ്ടെത്തി പണിയെടുക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. പല രാജ്യങ്ങളും സന്ദര്‍ശക വിസയില്‍ ജീവനക്കാരെ തങ്ങളു‌ടെ രാജ്യത്തിരുന്ന് ജോലി ചെയ്യുവാന്‍ ക്ഷണിക്കുകയും കൂ‌ടി ചെയ്തതോടെ ഈ രംഗത്തെ വളര്‍ച്ച തുടങ്ങുകയായിരുന്നു. രാജ്യത്തിനു പുറത്തേയ്ക്ക് പോകുവാന്‍ സാധിക്കാത്തവര്‍ക്കായി രാജ്യത്തിനുള്ളില്‍ തന്നെ ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും റിമോര്‍ട്ട് വര്‍ക്കിങിന് അവസരം നല്കി. ഇപ്പോഴിതാ ലോകത്തില്‍ റിമോര്‍ട്ട് വര്‍ക്കിങിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളെ പരിചയപ്പെടുത്തുകയാണ് നെസ്റ്റ്പിക് കമ്പനി

നെസ്റ്റ്പിക്ക്

നെസ്റ്റ്പിക്ക്

ആഗോളതലത്തില്‍ ഭവനങ്ങള്‍ വാടകയ്ക്ക് നല്കുന്ന പ്ലാറ്റ്ഫോമായ നെസ്റ്റ്പിക്ക് ആണ് റിമോര്‍ട്ട് വര്‍ക്കിങിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജീവിതച്ചെലവ്, അടിസ്ഥാന സ, കര്യങ്ങൾ, ഒഴിവുസമയ പ്രവർത്തനങ്ങൾ, മൊത്തത്തിലുള്ള ജീവിതക്ഷമത എന്നിവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇൻഡെക്സ് സ്കോർ നല്കിയത്. നെസ്റ്റ്പിക്കിന്റെ പഠനം 75 ആഗോള നഗരങ്ങളെ ഉള്‍പ്പെ‌ടുത്തിയാണ് നടന്നത്.

മെല്‍ബണ്‍

മെല്‍ബണ്‍

നെസ്റ്റ്പിക്കിന്‍റെ സര്‍വ്വേ അനുസരിച്ച് റിമോര്‍ട്ട് വര്‍ക്കിങ്ങിന് ഏറ്റവും യോജിച്ച നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ഉള്ളത്. സാംസ്കാരിക വൈവിധ്യത്തിനും ഏതു ബജറ്റിനെയും ഉള്‍ക്കൊള്ളുന്ന, മൂല്യമുള്ള ഭക്ഷണത്തിനും മാത്രമല്ല, അതിസമ്പന്നമായ തെരുവു കലകള്‍ക്കും മെല്‍ബണ്‍ പേരുകേട്ടതാണ്. കാപ്പിയുടെ ലോക തലസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു. മാത്രമല്ല, വ്യത്യസ്തങ്ങളായ സര്‍വ്വേകളില്‍ ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി പല തവണ മെല്‍ബണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു,

ദുബായ്

ദുബായ്

സ്വപ്നങ്ങളുടെ നാട് എന്നറിയപ്പെടുന്ന ദുബായ് ലോകത്തിന്‍റെ തന്നെ ചെറിയൊരു പരിച്ഛേദം ഉയര്‍ത്തികാണിക്കുന്ന ഇ‌‌ടമാണ്. എല്ലാവരെയും വ്യത്യാസങ്ങളൊന്നുമില്ലാതെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ദുബായ് റിമോര്‍ട്ട് വര്‍ക്കിങ്ങിന് ഏറ്റവും യോജിച്ച നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന നഗരങ്ങളിലൊന്നുകൂടിയാണിത്.

സിഡ്നി

സിഡ്നി

ഓസ്‌ട്രേലിയയിലെ തന്നെ സിഡ്നിയാണ് റിമോര്‍ട്ട് വര്‍ക്കിങ്ങിന് ഏറ്റവും യോജിച്ച നഗരങ്ങളില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹമായിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഇത് യാച്ചുകള്‍ക്കും ഹാര്‍ബറുകള്‍ക്കും പ്രസിദ്ധമാണ്. ഒപ്പേറാ ഹൗസ് ആണ് ഇവിടുത്തെ ആകര്‍ഷണം. ബീച്ചുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഓസ്ട്രേലിയയിലെ കോസ്മോപൊളിറ്റന്‍ നഗരങ്ങളിലൊന്നു കൂടിയാണിത്. ഭക്ഷണവും കലയും വിനോദവുമാണ് ഈ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ടാല്ലിന്‍

ടാല്ലിന്‍

അത്ര പ്രസിദ്ധമല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ എസ്റ്റോണിയയുട‌െ ഭാഗമാണ് ടാല്ലിന്‍. പൗരാണിക നഗരമായ ടാല്ലിന്‍ മധ്യകാലഘട്ടത്തിലെ ഇന്നും സംരക്ഷിക്കപ്പെ‌ടുന്ന നിര്‍മ്മിതികള്‍ക്ക് ഏറെ പേരുകേട്ടതാണ്. യുനസ്കോയു‌ടെ പൈകൃക സ്മാരകങ്ങള്‍ ഈ നഗരത്തിന്റെ ഭംഗിയും കൗതുകവും വര്‍ധിപ്പിക്കുന്നു. നഗരത്തിലെ ഭൂഗര്‍ഭ വഴികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ലണ്ടന്‍

ലണ്ടന്‍

ലോകത്തിലെ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെ‌ടുന്ന നഗരങ്ങളിലൊന്നാണ് ലണ്ടന്‍. സംസ്കാരത്തില്‍ നിന്നും തുടങ്ങി ഭക്ഷണവും കാഴ്ചകളും പാരമ്പര്യവും ജീവിത രീതികളുമെല്ലാം ലണ്ടന്റെ പ്രത്യേകതകളാണ്. പാലസ് ഓഫ് വെസ്റ്റ്മിൻസ്റ്റർ, ട്രാഫൽഗർ സ്ക്വയർ, ടവർ ഓഫ് ലണ്ടൻ, ലണ്ടൻ ഐ, ആർട്ട് ഗാലറീസ്, ബിഗ് ബെൻ എന്നിവയ്ക്കൊക്കെ പ്രശസ്തമാണ് ലണ്ടൻ.

ടോക്കിയോ

ടോക്കിയോ


റിമോര്‍ട്ടി വര്‍ക്കിങ്ങിന് മികച്ച നഗരങ്ങളു‌ടെ പട്ടികയില്‍ ആറാം സ്ഥാനത്ത് എത്തുവാന്‍ എന്തുകൊണ്ടും യോജിച്ച നഗരമാണ് ജപ്പാനിലെ ടോക്കിയോ. യാത്ര ചെയ്തു ജോലി ചെയ്യുന്ന ഒരാള്‍ക്ക് വേണ്ട ഡിജിറ്റല്‍ സൗകര്യങ്ങളെല്ലാം ഇവി‌ടെ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ടോക്കിയോ. 38 മില്യണ്‍ ആളുകളാണ് ഈ നഗരത്തില്‍ മാത്രമായി വസിക്കുന്നത്. ചെറി മരങ്ങള്‍ക്കും ജാപ്പനീസ് ക്ഷേത്രങ്ങള്‍ക്കുമെല്ലാം ഇവിടം വളരെ പ്രസിദ്ധമാണ്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ഹോം ഓഫീസുകളുടെ ചിലവ് ഇവിടെ കുറച്ച് അധികമാണെങ്കിലും റിമോര്‍ട്ട് വര്‍ക്കിങിന് ധാരാളം ആളുകള്‍ സിംഗപ്പൂര്‍ തിരഞ്ഞെടുക്കുന്നു. ചെറിയ ടാക്സ് നിരക്കാണ് ഇവിടുത്തെ വേറെരു പ്രത്യേകത. വൃത്തിയുടെയും ശുചിത്വത്തിന്‍റെയും കാര്യത്തില്‍ പകരം വയ്ക്കുവാനില്ലാത്ത നാടാണിത്. നഗരത്തിനു നടുവിലെ പച്ചപ്പ് ഈ നാടിന്‍റെ പ്രകൃതി സംരക്ഷണ രീതികളുടെ അ‌ടയാളമാണ്.

 ഗ്ലാസ്ഗോ

ഗ്ലാസ്ഗോ

സ്കോട്ലന്‍ഡിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ഗ്ലാസ്ഗോ. ക്ലൈഡ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം യുകെയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ്. നിര്‍മ്മിതികള്‍ക്കാണ് ഗ്ലാസ്ഗോ ഏറെ പേരുകേട്ടിരിക്കുന്നത്. വിസ്കി ഇവരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യമാണ്. കപ്പല്‍ നിര്‍മ്മാണമാണ് ഗ്ലാസ്ഗദോ മികച്ചു നില്‍ക്കുന്ന മറ്റൊരു കാര്യം.

മോണ്‍ട്രിയാല്‍

മോണ്‍ട്രിയാല്‍

കാനഡയിലെ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരമാണ് മോണ്‍ട്രിയാല്‍. പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഇവിടം റിമോര്‍ട്ട് വര്‍ക്കിങിന് പറ്റിയ നഗരങ്ങളില്‍ 9ആം സ്ഥാനത്താണുള്ളത് . പ്രശസ്ത സിർക്യൂ ഡി സോലൈലിന്റെ ആസ്ഥാനമായ മോൺ‌ട്രിയൽ 1976 ൽ സമ്മർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വിജയകരമായ മേളയായി കണക്കാക്കപ്പെടുന്ന എക്സ്പോ 67 ന്റെ ആതിഥേയത്വം വഹിച്ചതും മോണ്‍ട്രിയോള്‍ ആയിരുന്നു.

 ബെര്‍ലിന്‍

ബെര്‍ലിന്‍

റിമോര്‍ട്ട് വര്‍ക്കിങിന് പറ്റിയ നഗരങ്ങളില്‍ പത്താം സ്ഥാനമാണ് ജര്‍മ്മനിയിലെ ബര്‍ലിനുള്ളത്,
ബെർലിൻ അതിന്റെ വിഭിന്നങ്ങളായ ആർട്ട് ഗാലറികൾ, ഇവന്റുകൾ, മ്യൂസിയം ദ്വീപ്, യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രസിദ്ധമാണ്.

ഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാംഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാം

അത്ഭുതങ്ങള്‍ നിറഞ്ഞ മോസ്കോ..അപ്രത്യക്ഷരായ താമസക്കാരും ഭൂമിക്കടിയിലെ നദിയുംഅത്ഭുതങ്ങള്‍ നിറഞ്ഞ മോസ്കോ..അപ്രത്യക്ഷരായ താമസക്കാരും ഭൂമിക്കടിയിലെ നദിയും

Read more about: world city interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X