India
Search
  • Follow NativePlanet
Share
» »നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

പുല്‍മേടുകളുടെ താഴ്വരയിലെ അതിമനോഹരങ്ങളായ കൊച്ചു വീടുകള്‍...അവിടെയും ഇവിടെയുമായി അലക്ഷ്യമായി പൂത്തു നില്‍ക്കുന്ന അതിമനോഹരങ്ങളായ ചെടികള്‍... പിന്നെ എവിടെ നോക്കിയാല്‍ കാണുന്ന പച്ചപ്പും... കേള്‍ക്കുമ്പോള്‍ നാടോടിക്കഥകളിലെ ഗ്രാമം പോതെ തോന്നും. തോന്നല്‍ സത്യമാണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഈ മനോഹരങ്ങളായ ഗ്രാമങ്ങള്‍ കണ്ടാല്‍ നാടോടിക്കഥകളുടെ കാഴ്ചയാണെന്നായിരിക്കും ആദ്യം മനസ്സിലെത്തുക! യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ സൗന്ദര്യം സ്വപ്നങ്ങള്‍ക്കാണെന്നു തോന്നുമെങ്കിലും ഇവിടുത്തെ യാഥാര്‍ത്ഥ്യം നമ്മെ സ്വപ്നത്തിലാണോ എന്നു തോന്നിപ്പിക്കും! കാടിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടം തേടിയുള്ള യാത്രയും പുലരികളും പ്രകൃതിയുടെ വശ്യതയുമെല്ലാം ചേരുന്ന ഈ വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മനോഹരങ്ങളായ കുറച്ച് ഗ്രാമങ്ങളെ പരിചയപ്പെടാം.

ഡിസുകൗ താഴ്‌വര

ഡിസുകൗ താഴ്‌വര

വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ഏറ്റവും അവിസ്മരണീയമായ യാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എവിടെ പോകണമെന്ന് കൂടുതല്‍ ആലോചിക്കുകയേ വേണ്ട! അതിനു പറ്റിയ സ്ഥലം ഡിസുകൗ താഴ്‌വരയാണ്. നാഗാലാന്‍ഡ് കൊഹിമയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ലറെ മനോഹരമായ ഒരു ഭൂപ്രദേശമാണ് സമുദ്ര നിരപ്പില്‍ നിന്നും 2452 മീറ്റര്‍ ഉരത്തിലായി സ്ഥിതി ചെയ്യുന്ന ഈ താഴ്വാരം. കാഴ്ചക്കാരന്‍റെ കണ്ണുകളിലാണ് സൗന്ദര്യം സ്ഥിതി ചെയ്യുന്നത് എന്നൊക്കെ പറയുമെങ്കിലും ഇവിടെ എത്തിയാല്‍ ഈ പ്രദേശത്തിന്‍റെ ഭംഗിയ്ക്ക് കാരണം ഇവിടുത്തെ പച്ചപ്പും തെളിഞ്ഞ നീലാകാശവും പുല്‍മേടുകളും ചേരുന്നതാണ് ഇതിന്റെ ഭംഗിയെന്ന് നിസംശയം ഉറപ്പിക്കാം.
PC:Dhrubazaanphotography

പൂക്കാലത്ത്

പൂക്കാലത്ത്

താഴ്വര മുഴുവനും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കാല്‍ നിറഞ്ഞു കിടക്കുന്ന പൂക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. എണ്ണിയെ‌ടുക്കുവാന്‍ കഴിയാത്ത വിധത്തില്‍ പൂത്തു നില്‍ക്കുന്ന താഴ്വരയു‌ടെ കാഴ്ച തന്നെ വാക്കുകള്‍ക്ക് അതീതമാണ് . ഏകദേശം 360 ല്‍ അധികം തരത്തിലുള്ള ഓര്‍ക്കിഡുകള്‍ മാത്രം ഇവിടെയുണ്ട് എന്നാണ് കരുതപ്പെടുന്നത്. കൊഹിമയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

സുലുക് വില്ലേജ്, സിക്കിം

സുലുക് വില്ലേജ്, സിക്കിം

സിക്കിമിലെ ഏറ്റവും ഭംഗിയേറിയ കാഴ്ചകളില്‍ ഒന്നാണ് സുലുക് ഗ്രാമത്തിന്റേത്. പണ്ടു കാലങ്ങളില്‍ ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള സില്‍ക്ക് റൂട്ടിന്റെ കവാടം സുലുക് ഗ്രാമമായിരുന്നു, കാഞ്ചന്‍ഗംജ പര്‍വ്വത നിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഈ ഗ്രാമം സഞ്ചാരികള്‍ക്കായി കരുതിവച്ചിരിക്കുന്നത്. ഇപ്പോള്‍ വടക്കു കിഴക്കന്‍ ഇന്ത്യ യാത്രയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാനാഗ്രഹിക്കുന്ന ഇടങ്ങളിലൊന്നായും സുലുകു വാലി മാറിയിട്ടുണ്ട്. കാഴ്ച മാൻ, കാട്ടുനായ്, ചുവന്ന പാണ്ട, ഹിമാലയൻ കരടി എന്നിവ ഇവിടെ അസാധാരണമല്ല.
PC:Linus pradhan

ശിവസാഗര്‍, ആസാം

ശിവസാഗര്‍, ആസാം

അസാമിലെ പ്രധാന നഗരങ്ങളിലൊന്നായ ശിവസാഗര്‍ വ്യത്യസ്തങ്ങളായ കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ്. ദിഹിംഗ് (ബ്രഹ്മപുത്ര), ലോഹിത് നദികൾ കൂടിച്ചേരുന്നി‌ടത്തു സ്ഥിതി ചെയ്യുന്ന ശിവസാഗര്‍ മഴക്കാടുകളാൽ ചുറ്റപ്പെട്ടതാണ്. നഗരമധ്യത്തിലുള്ള ശിവസാഗര്‍ എന്ന വലിയ തടാകത്തില്‍ നിന്നുമാണ് പ്രദേശത്തിന് ഈ പേരു ലഭിക്കുന്നത്. അഹോം രാജാവായിരുന്ന രാജാ ശിവ സിന്‍ഘയാണ് ഈ തടാകം ഉദ്ഘാടനം ചെയ്തത്. . ചരിത്രപരമായ പ്രാധാന്യമുള്ള ഈ നഗരത്തില്‍ അഹോം മ്യൂസിയം, അനദരം ബറുവ പാർക്ക്, ശിവ ക്ഷേത്രം തുടങ്ങി നിരവധി ഇടങ്ങള്‍ കണ്ടുതീര്‍ക്കുവാനുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റനും പഴക്കം ചെന്ന, ഇന്നും നിലനില്‍ക്കുന്ന ആംഫി തിയേറ്ററായ റാംഗ് ഘര്‍ സ്ഥിതി ചെയ്യുന്നതും ശിവ സാഗറിലാണ്.
PC:100rbh kaloni

ലായ്റ്റ്ലം, മേഘാലയ

ലായ്റ്റ്ലം, മേഘാലയ

മേഘാലയയുടെ ഹൃദയം എന്നറിയപ്പെടുന്ന ഇടമാണ് ലായ്റ്റ്ലം. പച്ച പുല്‍മേടുകളും മനോഹരങ്ങളായ താഴ്വരകളും പൂത്തു നില്‍ക്കുന്ന ചെടികളും ചേര്‍ന്നാണ് ഏതു സമയത്തും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലായ്റ്റ്ലം ഷില്ലോങ്ങിന്റെ കാഴ്ചകളും നല്കുന്നു. മേഘാലയയുടെ സ്വാഭാവിക ആംഫിതിയേറ്റർ എന്നും ഇവിടം അറിയപ്പെ‌ടുന്നു.
നിങ്ങൾക്ക് ചുറ്റുമുള്ള പച്ച പരവതാനിയുടെ ഉപരിതലവും മുളച്ചെടികളും മൃദുവായ മൂടൽമഞ്ഞും ഈ മേഘാവൃതമായ പട്ടണത്തെ വീണ്ടും വീണ്ടും മനോഹരമാക്കി മാറ്റുന്നു.
PC:Bikash Jyoti Bora

റോയിങ്, അരുണാചല്‍ പ്രദേശ്

റോയിങ്, അരുണാചല്‍ പ്രദേശ്

വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു രഹസ്യമാണ് റോയിങ്. നാടോടിക്കഥകളിലെ ഗ്രാമങ്ങള്‍ കണ്‍മുന്നില്‍ കാണണമെങ്കില്‍ ഇവിടേക്ക് വന്നാല്‍ മതിയാവും, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍. ചരിത്ര സ്ഥാനങ്ങള്‍, മഞ്ഞു പുതുച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അങ്ങനെ അങ്ങനെ നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിലെ അവസാനത്തെ പ്രധാന ടൗൺഷിപ്പാണിത്.
ആദിയും മിഷ്മിയും (ഇഡു) എ്നീ വിഭാഗക്കാരാണ് റോയിംഗിലെ പ്രധാന തദ്ദേശവാസികള്‍. സാഹസിക വിനോദങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. മീന്‍പി‌ടുത്തം, റാഫ്ടിങ്, പാറകയറ്റം തുടങ്ങി സാഹസികരായ സഞ്ചാരികളെ സംതൃപ്തരാക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. പ്രകൃതി സ്നേഹികൾ ഇവിടത്തെ മെഹാവോ വന്യജീവി സങ്കേതം, ഭീഷ്മക്നഗർ കോട്ട, ദിയോപാനി നദി, മെഹാവോ തടാകം എന്നിവ തീര്‍ച്ചയായും സന്ദർശിക്കണം.
PC:Anu007bora

മോണ്‍, നാഗാലാന്‍ഡ്

മോണ്‍, നാഗാലാന്‍ഡ്

നാഗാലാന്‍ഡില്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് മോണ്‍. സാഹസിക യാത്രയുടെയും ചരിത്രം തിരഞ്ഞുള്ള സഞ്ചാരത്തിന്റെയും പ്രകൃതിയിലേക്കുള്ള മടക്കത്തിന്‍റെയുമെല്ലാം അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കുന്ന നാടാണ് മോണ്‍. കോണ്യാക്കുകള്‍ എന്നറിയപ്പെടുന്ന നാഗാലാന്‍ഡിലെ യോദ്ധാക്കളാണ് ഇവിടുത്തെ താരങ്ങള്‍. അവരു‌ടെ നാടായാണ് മോണ്‍ അറിയപ്പെടുന്നത്. പച്ച കുത്തിയ ശരീരവും കറപ്പിച്ച പല്ലുകളുമാണ് ഇവരുടെ അടയാളം. ഇപ്പോഴിത് മാറി വരുന്നുണ്ട് . 131 ഗ്രാമങ്ങള്‍ ചേരുന്നതാണ് മോണ്‍
PC:Yves Picq

തല കൊയ്യുന്നവരു‌ടെ നാ‌ട്

തല കൊയ്യുന്നവരു‌ടെ നാ‌ട്

നാഗാ പോരാളികള്‍ക്കിടയില്‍ തങ്ങളുടെ ധീരത കൊണ്ട് കൂടുതല്‍ പ്രസിദ്ധമായിരിക്കുന്നവരാണ് കൊന്യാക്ക് ഗോത്രവിഭാഗക്കാര്‍. തങ്ങളടെ ധീരതയും ചെറുത്തു നില്‍പ്പും ശത്രുക്കളു‌ടെ അറുത്തെ‌ടുത്ത തല കൊണ്ട് അടയാളപ്പെ‌ടുത്തിയവരാണ് ഇവര്‍, . ശത്രുക്കളുടെ ശിരസ്സ് എടുത്ത പോരാളികളുടെ മുഖത്ത് പച്ച കുത്തുന്നത് ഒരിക്കല്‍ ഇവിടുത്തെ വലിയ ചടങ്ങായിരുന്നു.
PC:Isaxar

ആന്ദ്രോ, മണിപ്പൂര്‍

ആന്ദ്രോ, മണിപ്പൂര്‍

മണിപ്പൂരിലെ ലോയി വിഭാഗക്കാരുടെ താമസസ്ഥലമായ ആന്ദ്രോ പ്രത്യേകതകള്‍ നിറഞ്ഞ ഇടമാണ്. സഞ്ചാരികള്‍ക്കിടയില്‍ അത്രയധികം പ്രസിദ്ധമല്ലെങ്കിലും പ്രാദേശികമായ സംസ്കാരവു കാഴ്ചകളും എല്ലാം അനുഭവിക്കുവാന്‍ പറ്റിയ ഇടമാണിത്. മണ്‍പാത്ര വ്യവസായത്തിന് പ്രസിദ്ധമാണ് ആന്ദ്രോ
മണിപ്പൂരി ഗോത്രങ്ങളുടെ സാംസ്കാരിക സംയോജനത്തെ പ്രതിനിധീകരിക്കുന്ന, 20 തരം വ്യത്യസ്ത പാവകളുള്ള ഡോള്‍ ഹൗസ് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. സുസ്ഥിര ടൂറിസം മാതൃക വികസിപ്പിച്ചെടുത്തിട്ടുള്ള ഈ ഗ്രാമത്തില്‍ പ്രദേശത്തിന്റെ തനതായ ഭംഗിയെ അതേപടി സംരക്ഷിക്കുന്നു.
മുടുവാ കള്‍ച്ചറല്‍ സെന്‍ററല്‍ ഹെറിറ്റേജ് കോംപ്ലക്സാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതങ്ങളും രീതികളും എല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്രതലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X