Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡിന്‍റെ ഉള്ളറകളിലേക്ക്... മറഞ്ഞിരുന്ന ഗ്രാമങ്ങള്‍ തേടി ഒരു അലസയാത്ര‌

ഉത്തരാഖണ്ഡിന്‍റെ ഉള്ളറകളിലേക്ക്... മറഞ്ഞിരുന്ന ഗ്രാമങ്ങള്‍ തേടി ഒരു അലസയാത്ര‌

സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചതമായ കുറേ പ്രദേശങ്ങള്‍.. എല്ലാ നാടുകള്‍ക്കും കാണും അധികമൊന്നും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത, പ്രദേശവാസികള്‍ക്കു മാത്രം സ്വന്തമായ കുറച്ചിടങ്ങള്‍. അവിചാരിതമായി ബ്ലോഗിലോ മറ്റോ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രം പുറംലോകം അറിയുന്ന, ശേഷം യാത്രകളില്‍ ഒഴിവാക്കാനാവാത്ത ഘടകമായി മാറുന്ന ഇടങ്ങള്‍. മറ്റേതു നാടിനേക്കാളും ഇത്തരത്തിലുള്ള ഇടങ്ങള്‍ ഉത്തരാഖണ്ഡില്‍ നിരവധിയുണ്ട്. ഓരോ യാത്രയിലും മുന്‍പത്തേതിനേക്കാളും മനോഹരിയാകുന്ന ഉത്തരാഖണ്ഡില്‍ ഈ ഇടങ്ങള്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ പിന്നെ യാത്രയേ നഷ്ടം എന്നു പറയാം. അത്തരത്തില്‍ ഈ അടുത്ത കാലത്തു മാത്രം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുവാന്‍ തുടങ്ങിയ ചില ഉത്തരാഖണ്ഡ് ഗ്രാമങ്ങളെ പരിചയപ്പെടാം...

മോറി

മോറി

എങ്ങനെ പറഞ്ഞു വിശേഷിപ്പിക്കണം എന്നു ബുദ്ധിമുട്ടാണ് മോറിയെക്കുറിച്ച് പറഞ്ഞു തു‌ടങ്ങുമ്പോള്‍. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള പൈന്‍മരക്കാടുകള്‍ക്ക് പ്രസിദ്ധമായ ഈ ഗ്രാമം പക്ഷേ, കുറച്ചുകൂടി അറിയപ്പെടുന്നത് ഇതിന്‍റെ വശീകരിക്കുന്ന ഭംഗിയാലാണ്. ഒറ്റക്കാഴ്ചയില്‍ തന്നെ ആരും അംഗീകരിക്കുന്ന സൗന്ദര്യമാണ് മോറിയുടേത്. ടോണ്‍സ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മോറി ജലസാഹസിക വിനോദങ്ങള്‍ക്കും പ്രസിദ്ധമാണ്. കാ‌ടിന്റെ വിവിധ കാഴ്ചകളിലലിഞ്ഞുള്ള ട്രക്കിങ് ആണ് ഇവിടുത്തെ അടുത്ത ആകര്‍ഷണം. പുരാതനമായ ദുര്യോദന ക്ഷേത്രത്തിലേക്കുള്ള ട്രക്കിങും ഇവിടുത്തെ യാത്രയുടെ ഭാഗമാണ്.

സിത്ലാഖേത്

സിത്ലാഖേത്

പുല്‍മേടുകളുടെ റാണി എന്നറിയപ്പെടുന്ന റാണിഖേതില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് സിത്ലാഖേത് സ്ഥിതി ചെയ്യുന്നത്. കുമയൂണ്‍ മലനിരകളുടെ മനോഹര കാഴ്ചകളുമായി നില്‍ക്കുന്ന സിത്ലാഖേത് കൃഷിത്തോട്ടങ്ങള്‍ക്കും പഴത്തോട്ടങ്ങള്‍ക്കും നിരവധി ക്ഷേത്രങ്ങള്‍ക്കും പ്രസിദ്ധമാണ്.
,മുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്യാഹി ദേവി കുന്നുകളാണ് ഈ പ്രദേശത്തിന്റെ മുഴുവന്‍ മനോഹര കാഴ്ച സാധ്യമാക്കുന്നിടം. ചൗബാട്ടിയാ തോട്ടം, ജുലാ ദേവി ക്ഷേത്രം, ഖൂണ്ഡ് ടൗണ്‍ എന്നിവയാണ് ഇവിടുത്തെ പ്രസിദ്ധമായ കാഴ്ചകള്‍. സീസണ്‍ സമയത്ത് ഇവി‌ടെ എത്തിയാല്‍ പൂത്തു നില്‍ക്കുന്ന
റോഡെന്‍ഡ്രോണുകളുടെ കാഴ്ചയും ആസ്വദിക്കാം,

മുന്‍സിയാരി

മുന്‍സിയാരി

ഒരു തവണമെയങ്കിലും ഈ പ്രദേശത്ത് എത്തിയാല്‍ പിന്നെ മടങ്ങിപ്പോകുവാനേ തോന്നിപ്പിക്കില്ല എന്നതാണ് മുന്‍സിയാരിയുടെ പ്രത്യേകത. ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും പ്രകൃതിയിലേക്ക് ഇറങ്ങിയുള്ള അനുഭവങ്ങളാണ് മുന്‍സിയാരി നല്കുന്നത്. രാജരമ്പ, നന്ദകോട്ട്, നന്ദാദേവി എന്നിവ ഉൾപ്പെടുന്ന പഞ്ചചുലി കൊടുമുടികളാൽ ചുറ്റപ്പെട്ട ഈ സ്ഥലം എത്ര പ്രകീര്‍ത്തിച്ചാലും തീരാത്ത പ്രകൃതി സൗന്ദര്യത്തിനു പ്രസിദ്ധമാണ്. ഖാലിയ കുന്നുകള്‍ക്കു മുകളിലെ ക്യാംപിങ് ഇവിടെ നിര്‍ബന്ധമായും അനുഭവിച്ചിരിക്കേണ്ട കാര്യമാണ്.

PC:commons.wikimedia

ഖിര്‍സു

ഖിര്‍സു


ആസ്വദിച്ച് പോകാവുന്ന ഒരു അവധിക്കാലം നാടോടിക്കഥകളിലെ ഒരു ദ്കാമത്തിലായാലോ.. ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന അനുഭവമാണ് ഖിര്‍സു എന്ന ഗ്രാമം നല്കുന്നത്. ആപ്പിള്‍ തോട്ടങ്ങളും ദേവതാരു മരങ്ങളും ആകാശം മുട്ടിനില്‍ക്കുന്ന ഓക്കും പൈന്‍ തോട്ടങ്ങളുമെല്ലാം ഖിര്‍സുവിനെ വ്യത്യസ്തമാക്കുന്നു. ദൈവങ്ങളുടെ ദേശമെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവി‌ടം മലിനമാകാത്ത ഗ്രാമീണകാഴ്ചകള്‍ക്കും ഒപ്പം തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധമാണ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ഖിര്‍സു സ്ഥിതി ചെയ്യുന്നത്.
ട്രക്കിങ്ങിനൊപ്പം അതിമനോഹരമാ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുവാനും ഇവിടെ സൗകര്യമുണ്ട്. ജ്വൽപാ ദേവി ക്ഷേത്രം, ഗാണ്ഡിയാൽ ദേവ്താ ക്ഷേത്രം. ദവാൽഗർഹ്, പൗരി തു‌‌ടങ്ങി ഇടങ്ങള്‍ ഇവിടെ നിന്നും സന്ദര്‍ശിക്കാം.

മരണം ചരിത്രമെഴുതിയ ഇടങ്ങളിലൂടെ...ലോക പ്രസിദ്ധ സെമിത്തേരികള്‍മരണം ചരിത്രമെഴുതിയ ഇടങ്ങളിലൂടെ...ലോക പ്രസിദ്ധ സെമിത്തേരികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X