Search
  • Follow NativePlanet
Share
» »പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

പച്ചപ്പില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളിലേക്ക് സഞ്ചാരികളെ ഒറ്റ യാത്രയില്‍ എത്തിക്കുന്ന നാടാണ് ഡണ്ടേലി. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് നിറയെ മരങ്ങളും കാടും കുന്നും ആര്‍ത്തലച്ചൊഴുകുന്ന കാളി നദിയും കുന്നും ഒക്കെയാണ് ഇവിടുത്തെ വിസ്മയങ്ങള്‍. വേനലായാലും മഴ ആയാലും യാത്രകള്‍ ആഘോഷിക്കുന്നവര്‍ക്ക് ഡണ്ടേലി എന്നും പ്രിയപ്പെട്ടതാകുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്. പരിധിയില്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനായാണ് ഇവിടേക്ക് സഞ്ചാരികള്‍ എന്നുമെത്തുന്നത്. കര്‍ണ്ണാടകയിലെ ഋഷികേശ് എന്നാണ് ഡണ്ടേലി അറിയപ്പെടുന്നതു പോലും! ഇതാ ഡണ്ടേലിയില്‍ എത്തിയാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കുറച്ച് കാര്യങ്ങള്‍ പരിചയപ്പെടാം...

ഡണ്ടേലിയിലെ വാട്ടര്‍ റാഫ്‌ടിങ്

ഡണ്ടേലിയിലെ വാട്ടര്‍ റാഫ്‌ടിങ്

കുതിച്ചുകുത്തി പോകുന്ന അരുവിയിലൂടെ റാഫ്ടില്‍ കയറി തുഴഞ്ഞ് ഓളത്തിനൊത്ത് പോകുന്ന റിവര്‍ റാഫ്ടിങ് ആണ് ഡണ്ടേലിയുടെ പ്രധാന ആകര്‍ഷണം. ചില സമയത്ത് ജീവന്‍ കയ്യിലെടുത്തുപോലും പോകേണ്ടി വരുന്ന അവസരം ഉണ്ടായിരിക്കും. നദിയിലെ കല്ലുകളിലൂടെ തട്ടിയുരുണ്ട് സാഹസികമായി പോകുന്ന റാഫ്റ്റ് ആസ്വദിക്കണമെങ്കില്‍ അല്പം മനക്കട്ടി കൂടി ഉണ്ടായിരിക്കണം.
റാഫ്ടിങ്ങില്‍ നമ്മുടെ പരിചയം അനുസരിച്ചുള്ള പാക്കേജ് നമുക്ക് ഇവിടെ തിരഞ്ഞെടുക്കാം. ആസ്വദിക്കുവാനെത്തുന്നവർക്കും റാഫ്ടിങ്ങിൽ പ്രൊഫഷണലുകളായവർക്കും വേണ്ടി വ്യത്യസ്ത ഡിഗ്രികളിലുള്ള റാഫ്ടിങ്ങ് ഇവിടെയുണ്ട്. തുടക്കക്കാർക്ക് ഗ്രേഡ് 2 ലെവലും ഇതിലെ പുലികളായവര്‍ക്ക് രിചയ സമ്പന്നരായവർക്ക് ഗ്രേഡ് 3 ലെവലിലുമാണ് റാഫ്ടിങ് നടത്തുക.

കയാക്കിങ്

കയാക്കിങ്

വാട്ടര്‍ റാഫ്ടിങ് പോലെ ആവേശമുണര്‍ത്തുന്ന മറ്റൊരു ജലസാഹസിക വിനോദമാണ് കയാക്കിങ്.
തുടക്കക്കാർക്കും പരിചയസമ്പന്നരായ ആളുകൾക്കും കയാക്കിംഗ് പഠനാനുഭവം നൽകുന്ന ദക്ഷിണേന്ത്യയിലെ ഏക സ്ഥലമാണ് ഡാൻഡേലി. കയാക്ക് ഉപയോഗിച്ച് നദി മുറിച്ചുകടക്കുവാനുള്ള പരിശീലനം ഇവിടെ നിന്നു ലഭിക്കും.

കുട്ടവഞ്ചി യാത്ര

കുട്ടവഞ്ചി യാത്ര

ജലവിനോദങ്ങളുടെ ഒരു കംപ്ലീറ്റ് പാക്കേജാണ് എന്നും ഇവിടേക്ക് സഞ്ചാരികളെ കൊണ്ടെത്തിക്കുന്നത്. അതിലൊന്നാണ് കുട്ടവഞ്ചിയിലെ യാത്ര. പ്രാദേശിക മത്സ്യത്തൊഴിലാളികൾ മത്സ്യങ്ങളെ പിടിക്കാനും നദിയുടെ നിശ്ചല ഭാഗങ്ങളിലൂടെ സഞ്ചരിക്കാനും നിർമ്മിച്ച ഭാരം കുറഞ്ഞ പ്രത്യേക തരം വഞ്ചിയാണിത്. കാഴ്ചയില്‍ അത്ര ധൈര്യം ലഭിക്കില്ലെങ്കിലും വളരെ രസകരമായ ഒരനുഭവമാണ് കുട്ടവഞ്ചി യാത്ര നല്കുക.

അരുവിയിലെ കുളി!!

അരുവിയിലെ കുളി!!

പുതിയതായി ഒരിടത്തെത്തി, ക്ഷീണം നിറച്ച യാത്രയ്ക്കു ശേഷം ഒരരുവിയുടെ തീരത്തെത്തി, സൂര്യപ്രകാശത്തിന്റെ ചെറുചൂടില്‍ കുളിക്കുന്നത് ആലോചിച്ചിട്ടുണ്ടോ? യാത്ര ചെയ്തു ക്ഷീണിച്ച ശരീരത്തിലേക്ക് വെള്ളത്തുള്ളികള്‍ വന്നുപതിക്കുന്ന സുഖവും സൂര്യന്റെ ചൂടും ഒക്കെയാകുമ്പോള്‍ ലോകത്ത് മറ്റൊരു തെറാപ്പിക്കും നല്കുവാന്‍ കഴിയാത്ത സുഖം ഇതുവഴി ലഭിക്കും. ഇത്തരം പ്രകൃതിയിലിഞ്ഞുള്ള നിരവധി അനുഭവങ്ങള്‍ ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് ലഭിക്കും. കാളി നദിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്.

മൗണ്ടെയ്ന്‍ ബൈക്ക് റൈഡിങ്

മൗണ്ടെയ്ന്‍ ബൈക്ക് റൈഡിങ്

ഓഫ് റോഡ് ട്രാക്കിലൂടെ ബൈക്കിലൂടെ വളരെ സാഹസികമായ യാത്രയാണ് മൗണ്ടെയ്ന്‍ ബൈക്ക് റൈഡിങ്. പലപ്പോഴും അപകടങങള് ഇതില്‍ പതിവാണ്. ഡണ്ടേലിയിലെ പരുക്കന്‍ ട്രാക്കുകള്‍ മൗണ്ടെന്‍ ബൈക്കിങ്ങിന് വളരെ യോജിച്ച ഇടമാണ്. പരുക്കൻ ഭൂപ്രകൃതിയും പ്രകൃതിയുടെ മനോഹാരിതയും അനുഭവിച്ചറിയുവാന്‍ ഏറ്റവും പ്രധാന മാര്‍ഗ്ഗം ഇവിടെ മൗണ്ടെന്‍ ബൈക്കിങ്ങാണ്. പ്രത്യേക പാതകളും ഇവി‌ടെ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.

കാവാല ഗുഹകളിലേക്ക്

കാവാല ഗുഹകളിലേക്ക്

ദണ്ഡേലി വന്യജീവി സങ്കേതത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാവാല ഗുഹകളിലേക്കുള്ള യാത്രയണ് ഡണ്ടെലി സഞ്ചാരികള്‍ക്കായി നല്കുന്ന മറ്റൊരു രസകരമായ കാര്യം. ചരിത്രാതീത കാലഘട്ടത്തിലാണ് ഈ ഗുഹകൾ രൂപപ്പെട്ടതെന്ന് ചിലർ പറയുന്നു അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി യുഗങ്ങൾക്കുമുമ്പ് രൂപപ്പെട്ടതാണ് ഈ ഗുഹകൾ മനുഷ്യനിർമ്മിതമല്ല എന്നതാണ് വസ്തുത.
ചില സ്ഥലങ്ങളിൽ, ഗുഹകളുടെ പാതകൾ വളരെ ഇടുങ്ങിയതാണ്. ചിലപ്പോള്‍ ഇഴഞ്ഞും മു‌ട്ടുകുത്തിയുമൊക്കെ വേണം ഇതിനുള്ളിലൂടെ കടക്കുവാന്‍. പ്രവേശന കവാടത്തില്‍ നിന്നും 375 പടികൾ ഇറങ്ങുമ്പോൾ ഒരു ക്ഷേത്രം കാണാം. വളഞ്ഞുപുളഞ്ഞ, ഇടുങ്ങിയ തുരങ്കങ്ങളിലൂടെ 40 അടി താഴേക്ക് ഇഴഞ്ഞുകഴിഞ്ഞാൽ, ശിവലിംഗം സ്വാഭാവികമായി രൂപപ്പെട്ടതായി കാണാം. ചരിത്രപ്രേമികളും വിശ്വാസികളുമാണ് ഇവിടേക്കുള്ള യാത്രയില്‍ കൂടുതലും എത്തുന്നത്.

സിന്തേരി റോക്സ്

സിന്തേരി റോക്സ്

ചരിത്രാതീതമായ അഗ്നിപർവ്വത സ്ഫോടനത്തിന്റെ മറ്റൊരു അത്ഭുതകരമായ സൃഷ്ടിയാണ് ഡണ്ടേലിയിലെ സിന്തേരി റോക്സ്. ഡാൻഡേലിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചുണ്ണാമ്പ് കല്ലിലുള്ള ഗുഹയാണിത്.

ഡണ്ടേലി വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഡണ്ടേലി വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഡണ്ടേലി യാത്രയുടെ ജീവന്‍ എന്നു പറയുന്നത് ഇവിടുത്തെ വന്യജീവി സങ്കേതമാണ്. എത്ര കടുത്ത ചൂടിലും വെയിലെത്താത്ത ഇവിടം സാഹസിക സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെും പ്രിയപ്പെട്ട സങ്കേതമാണ്. 200 ലധികം ഇനം പക്ഷികളെ ഈ വന്യജീവി സങ്കേതത്തിന് സമീപം കണ്ടെത്തിയിട്ടുള്ളതിനാല്‍ പ്രസിദ്ധമായ പക്ഷിനിരീക്ഷണ കേന്ദ്രവും കൂടിയാണിത് . കരടി, ഇന്ത്യൻ പാങ്ങോളിൻ, കൂറ്റൻ മലബാർ അണ്ണാൻ, ധോൾ, ഇന്ത്യൻ കുറുക്കൻ, മുണ്ട്ജാക്ക് എന്നിവയെ ഇവിടെ കാണാം.
PC:Vaibhavipakhare

ജംഗിള്‍ ക്യാംപിങ്

ജംഗിള്‍ ക്യാംപിങ്

ജംഗിള്‍ ക്യാംപിങ്ങാണ് ഇവിടെ എത്തിയാലുള്ള മറ്റൊരു പ്രധാന ആകര്‍ഷണം. കാടിനുള്ളിലെ കോട്ടോജുകളിലെ താമസമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സുഖപ്രദമായ ജംഗിൾ ക്യാമ്പിംഗ് അനുഭവത്തിനായി ധാരാളം റിസോർട്ടുകളും ഹോംസ്റ്റേകളും ലഭ്യമാണ്.

നടന്നുപോകുമ്പോള്‍ വിള്ളല്‍ വീഴുന്ന ഗ്ലാസ് പാലം! ധൈര്യമുണ്ടെങ്കില്‍ മാത്രം നടക്കാം ഈ ആകാശപ്പാതയിലൂടെനടന്നുപോകുമ്പോള്‍ വിള്ളല്‍ വീഴുന്ന ഗ്ലാസ് പാലം! ധൈര്യമുണ്ടെങ്കില്‍ മാത്രം നടക്കാം ഈ ആകാശപ്പാതയിലൂടെ

വെറും രണ്ടുദിവസത്തെ യാത്ര... സിക്കിം മുതല്‍ മൂന്നാര്‍ വരെ..പ്ലാന്‍ ചെയ്യാംവെറും രണ്ടുദിവസത്തെ യാത്ര... സിക്കിം മുതല്‍ മൂന്നാര്‍ വരെ..പ്ലാന്‍ ചെയ്യാം

Read more about: dandeli karnataka travel offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X