ജീവിതത്തില്‍ കുറച്ചെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലഡാക്ക് ഒരു സ്വപ്നഭൂമികയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കണ്ടു പരിചയിച്ച ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതി ലഡാക്കിനെ സാഹസിക പ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. ഓരോ സഞ്ചാരിയുടെയും ഉള്ളലെ സാഹസികനെ പുറത്തെത്തിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഇതാ ലഡാക്കില്‍ ആയിരിക്കുമ്പോള്‍ ആസ്വദിക്കുവാന്‍ പറ്റിയ സാഹസിക പ്രവര്‍ത്തികള്‍ പരിചയപ്പെടാം

റിവര്‍ റാഫ്ടിങ്
ലഡാക്കില്‍ ഏറ്റവും പ്രചാരത്തിലുള്ള സാഹസിക പ്രവര്‍ത്തികളില്‍ ഒന്ന് റിവര്‍ റാഫ്ടിങ് ആണ്. മലകള്‍ക്കും കുന്നുകള്‍ക്കും നടുവിലുള്ള നദിയിലെ ആര്‍ത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലൂടെ ജീവന് പണയംവെച്ച് പോകുന്നതാണ് ഓരോ യാത്രയും. നിരവധി അവസരങ്ങള്‍ റിവര്‍ റാഫ്ടിങ്ങില്‍ ഇവിടെ പരീക്ഷിക്കാം. ഇൻഡസ് സ്ട്രീം ബോട്ടിംഗും സാൻസ്കാർ വാട്ടർവേ റാഫ്റ്റിംഗുമാണ് ഇവിടെ പ്രധാനപ്പെട്ടവ. സന്‍സ്കാര്‍ നദിയിലെ റാഫ്ടിങ്ങും നിരവധി ആരാധകരുണ്ട്.

റോക്ക് ക്ലൈംബിങ്
എല്ലാവര്ക്കും പറ്റിയ ഒരു സാഹസിക വിനോദം അല്ലെങ്കില്‍ കൂടിയും ലഡാക്കില്‍ വളരെ പ്രചാരത്തിലുള്ല സാഹസിക വിനോദമാണ് റോക്ക് ക്ലൈംബിങ്. പ്രദേശത്തെ ഭുരിഭാഗം ഇടങ്ങളിലും അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ക്വാഡ് ബൈക്കിങ്
ലഡാക്കില്‍ സാഹസിരെ ആവേശത്തിലാക്കുന്ന മറ്റൊന്നാണ് ക്വാഡ് ബൈക്കിങ്. നുബ്ര താഴ്വരയില് ആണ് ക്വാഡ് ബൈക്കിങ് ലഭ്യമായിട്ടുള്ളത്. വളഞ്ഞു തിരിഞ്ഞു പോകുന്ന വഴികളും മുന്നിലൊരു പാതയുണ്ടോ എന്നു നമ്മെ സംശയിപ്പിക്കുന്ന തരത്തിലുള്ള റോഡും ക്വാഡ് ബൈക്കിങ്ങിന്റെ ആവേശം വര്‍ധിപ്പിക്കും.

മൗണ്ടെയ്ന് ബൈക്കിങ്
യാത്രകളില്‍ ത്രില്ല് ആണ് നോക്കുന്നതെങ്കില്‍ മൗണ്ടെയ്ന് ബൈക്കിങ്ങിന് പോകാം. ലേ ലഡാക്കിലെ ഏറ്റവും മികച്ച സാഹസിക വിനോദങ്ങളിൽ ഒന്നാണ് മൗണ്ടൻ ബൈക്കിംഗ്. നിങ്ങൾക്ക് ഏറ്റവും ഉയരമുള്ള പർവതനിരകൾ താണ്ടാൻ മാത്രമല്ല, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകളും ലഭിക്കും. നിങ്ങളുടെ വഴിയിൽ, നിങ്ങൾക്ക് നിരവധി ആശ്രമങ്ങളും മതപരമായ വാസസ്ഥലങ്ങളും കാണാം. മൗണ്ടൻ ബൈക്കിംഗ് ഒരുപാട് രസകരവും ആവേശവും നിറഞ്ഞ ഒരു അനുഭവമാണ്

ഐസ് സ്കേറ്റിങ്
ലേ ലഡാക്കില്‍ ഗ്രൂപ്പായി ചെയ്യുവാന്‍ കഴിയുന്ന സാഹസിക വിനോദങ്ങളില്‍ ഒന്നാണ് ഐസ് സ്കേറ്റിങ്ങ്, ഐസ് ഹോക്കി തുടങ്ങിയവ. ഐസ് ഹോക്കിയെ സ്കിന്നി ആൻഡ് പോണ്ട് ഹോക്കി എന്നും വിളിക്കുന്നു. ഹിമാലയ താഴ്വരയില് മഞ്ഞിലൂടെ തെന്നിനീങ്ങുന്ന സ്കേറ്റിങ് മറ്റൊരു അനുഭവം സമ്മാനിക്കുന്നു മഞ്ഞുകാലത്ത് പ്രദേശം മരവിക്കുകയും നല്ല ഗെയിമിന് അനുയോജ്യമാകുകയും ചെയ്യുന്നതിനാൽ ധാരാളം ക്യാമ്പ് സൈറ്റുകൾ ഐസ് സ്കേറ്റിംഗ്/ഹോക്കി പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ട്രക്കിങ്
ലഡാക്കിന്റെ മറ്റൊരു ആവേശം ഇവിടെ ചെയ്യുവാന്‍ സാധിക്കുന്ന ട്രക്കിങ് ആണ്. ലേയും ലഡാക്കും നിരവധി ട്രെക്കിംഗ് പാതകൾ വാഗ്ദാനം ചെയ്യുന്നു, ഹിമാലയത്തെ അടുത്തറിയുവാന്‍ ഇവിടുത്തെ ഓരോ ട്രക്കിങ്ങും സഹായിക്കുന്നു. നുബ്ര വാലി ട്രെക്ക്, സിന്ധു നദീതട ട്രെക്ക്, സ്റ്റോക്ക് കാംഗ്രി ട്രെക്ക്, മാർഖ വാലി ട്രെക്ക് എന്നിങ്ങനെ പ്രദേശത്തം അറിയുവാനും ആസ്വദിക്കുവാനും നിരവധി യാത്രാ പാതകളുണ്ട്. ഏറ്റവും പ്രശസ്തമായ ട്രെക്ക് ചാദാർ ട്രെക്ക് ആണ്

ജീപ്പ് സഫാരി
ട്രക്കിങ്ങും ഹൈക്കിങ്ങും മാറ്റിനിര്‍ത്തിയാല്‍ ഇവിടെ ആരാധകരുള്ള മറ്റൊരു കാര്യം ജീപ്പ് സഫാരിയാണ്. ഇന്ത്യയുടെ ഈ ട്രാൻസ്-ഹിമാലയൻ പ്രദേശത്തിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍ അറിയുവാന്‍ ജീപ്പ് സഫാരി തന്നെയാണ് നല്ലത്. മാത്രമല്ല, ഇവിടെ സാധാരണ സഞ്ചാരികള്‍ക്ക് എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളിലേക്ക് പോകുവാന്‍ ജീപ്പ് സഫാരിയെ ആശ്രയിക്കാം

ക്യാംപിങ്
സാഹസികതയേക്കാള്‍ ഉപരിയായി ലഡാക്കിനെ അറിയുവാന്‍ പറ്റുന്ന വഴികളിലൊന്ന് ഇവിടുത്തെ ക്യാംപിങ് ആണ്. നുബ്ര താഴ്വര, സാൻസ്കർ നദിക്ക് സമീപം, പാങ്കോങ് ലെകെ, സോ മോറിരി തുടങ്ങിയ ഇടങ്ങളാണ് ഇവിടെ ക്യാംപിങ്ങിന് അനുയോജ്യം. ലേ ലഡാക്കിലെ ക്യാമ്പിംഗ് അവിസ്മരണീയമായ ഒരു അനുഭവമാണ്