Search
  • Follow NativePlanet
Share
» »തമിഴ്നാട് വൈല്‍ഡ് ലൈഫ് ടൂറിസം: പരിചയപ്പെടാം ഈ 9 ഇടങ്ങള്‍

തമിഴ്നാട് വൈല്‍ഡ് ലൈഫ് ടൂറിസം: പരിചയപ്പെടാം ഈ 9 ഇടങ്ങള്‍

തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കാട്, നാലുപാടുനിന്നും ശാന്തമായി കടന്നുവരുന്ന കാറ്റ്, പച്ചപ്പും പ്രകൃതിഭംഗിയും വേണ്ടതിലധികം...
ജൈവവൈവിധ്യത്തിന്‍റെ കാര്യത്തില്‍ പുറമേ നിന്നു കാണുന്നതിനേക്കാള്‍ വലുതാണ് തമിഴ്നാടിന്റെ ലോകം. ആവേശം, സാഹസികത, ശാന്തത, സമാധാനം, എന്നിങ്ങനെ യാത്രയില്‍ നിങ്ങള്‍ എന്താണ് തേടുന്നതെങ്കിലും അതിവിടെ കാണാം. തമിഴ്നാട്ടിലെ വൈല്‍ഡ് ലൈഫ് ടൂറിസത്തെക്കുറിച്ചും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇവിടുത്തെ ദേശീയോദ്യാനങ്ങളെക്കുറിച്ചും വായിക്കാം

മുതുമലൈ ദേശീയോദ്യാനം

മുതുമലൈ ദേശീയോദ്യാനം

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായി അറിയപ്പെടുന്നതാണ് 940-ൽ സ്ഥാപിതമായ മുതുമലൈ ദേശീയോദ്യാനം. നീലഗിരി മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം റോയല്‍ ബംഗാള്‍ കടുവയെ പാര്‍പ്പിച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന ദേശീയോദ്യാനങ്ങളില്‍ ഒന്നും കൂടിയാണ്. പുള്ളിപ്പുലി, കഴുകൻ , ആന തുടങ്ങി വെറെയും വന്യജീവികളെ ഇവിടെ കാണാം. ദേശീയ ഉദ്യാനത്തിൽ ട്രെക്കിംഗ് അനുവദിക്കുന്നില്ല, മാത്രമല്ല ദേശീയ ഉദ്യാനത്തിന്റെ പുറം പെരിഫറലിൽ മാത്രം ആണ് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നത്. എന്നാല്‍ ഈ കാഴ്ചകളുടെ നഷ്ടം ഒഴിവാക്കുവാന്‍ ആന സഫാരിക്ക് പോകാം.

ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:Timothy A. Gonsalves

ആനമല വന്യജീവി സങ്കേതം

ആനമല വന്യജീവി സങ്കേതം

ഏറ്റവും വലുതും വികസിതവുമായ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ് ആനമല വന്യജീവി സങ്കേതം. എന്നും ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യൻ അണ്ണാൻ, സിംഹവാലൻ കുരങ്ങ്, ബ്രൗൺ മംഗൂസ്, ധോലെ എന്നറിയപ്പെടുന്ന കാട്ടുനായ്ക്കൾ എന്നിവ പോലുള്ള അപൂർവമായ ജൈവവൈവിധ്യം സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. 250-ലധികം ഇനം പക്ഷികളും 2000 ഇനം സസ്യങ്ങളും ഇതിനുള്ളില്‍ അധിവസിക്കുന്നു. അണക്കെട്ടുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ സഞ്ചാരികള്‍ക്കു വേണ്ട ഒരു കംപ്ലീറ്റ് ട്രാവല്‍ പാക്കേജ് തന്നെ ഇതിനുള്ളിലുണ്ട്.
ട്രക്കിങ്ങിനും സഫാരിക്കും ഇവിടെ അനുമതിയുള്ളതിനാല്‍ ആനമലയുടെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കുന്നതിന് നല്ലത്.
PC:UdayKiran28

ഗിണ്ടി ദേശീയോദ്യാനം

ഗിണ്ടി ദേശീയോദ്യാനം

ചെന്നൈയുടെ നഗരക്കാഴ്ചകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന വ്യത്യസ്തമായ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ് ഗിണ്ടി ദേശീയോദ്യാനം. വലുപ്പത്തിന്‍റെ കാര്യത്തില്‍ അല്പം ചെറുതാണെങ്കിലും നഗരഹൃദ്യത്തില്‍ ഉതുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. തത്തകൾ മുതൽ മരംകൊത്തികൾ വരെയുള്ള പക്ഷികളുടെ വൈവിധ്യമാർന്ന കാഴ്ചകള്‍ ഇവിടെ കാണാം. കൃഷ്ണമൃഗം, പുള്ളിമാൻ, വിവിധയിനം കുരങ്ങുകൾ എന്നിങ്ങനെ വിവിധ ജീവജാലങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലാ വർഷവും 700,000 ആളുകൾ ഇത് സന്ദർശിക്കുന്നു, രാജ്യത്തെ എട്ടാമത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്.

ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുന്നതിന് നല്ലത്. എന്നാല്‍ ഇവിടെ ചൊവ്വാഴ്ച അവധി ദിവസമാണെന്ന് മറക്കാതിരിക്കുക.
PC:Bagavath G

വേടന്താങ്കൽ പക്ഷി സങ്കേതം

വേടന്താങ്കൽ പക്ഷി സങ്കേതം

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പക്ഷി സങ്കേതങ്ങളില്‍ ഒന്നാണ് ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വേടന്താങ്കൽ പക്ഷി സങ്കേതം 30 ഹെക്ടര്‍ സ്ഥലത്തായാണുള്ളത്. 1789 കളില്‍ തന്നെ ഇവിടുത്തെ ആളുകള്‍ പക്ഷി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു എന്നാണ് പല സംഭവങ്ങളും പറയുന്നത്. ഇരണ്ടകൾ, പെലിക്കനുകൾ, ഞാറപ്പക്ഷികൾ, കൊക്കുകൾ മുതലായ ജലപക്ഷികഎന്നിങ്ങനെ വ്യത്യസ്തതരം ജലപക്ഷികളുടെ ആവാസകേന്ദ്രമാണിത്. ഓരോ വർഷവും ദേശാടന കാലത്തു മുപ്പതിനായിരത്തോളം ദേശാടനക്കിളികൾ ഇവിടെ വിരുന്നെത്തുന്നുയ

നവംബർ മുതൽ ജനുവരി വരെയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
PC:Phoenix bangalore

മുകുർത്തി ദേശീയോദ്യാനം

മുകുർത്തി ദേശീയോദ്യാനം

മുതുമല ദേശീയോദ്യാനം പോലെ മുകുർത്തി ദേശീയോദ്യാനവും നീലഗിരി മലനിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്ത് നിലവിലുള്ള നീലഗിരി തഹറിന്റെ പ്രാദേശിക ഇനങ്ങളെ സംരക്ഷിക്കാൻ മാത്രമായി രൂപപ്പെട്ടതാണ് ഈ ദേശീയോദ്യാനം. ഇക്കാരണത്താൽ പലരും ഇതിനെ നീലഗിരി താർ ദേശീയോദ്യാനം എന്നും വിളിക്കുന്നു.
ആളുകള്‍ക്ക് ഇവിടെ ഈ പ്രദേശത്ത് ട്രെക്കിംഗിനും ക്യാമ്പ് ചെയ്യാനും അനുമതിയുണ്ട്.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
PC:Rajeshdxb

 ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക്

ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക്

ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം എന്നാണ് ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക് അറിയപ്പെടുന്നത്. അത്യപൂർവ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മാന്നാർ ഉൾക്കടലിൽ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേർന്നു കിടക്കുന്ന ഒന്നാണ് മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം.
ഈ മറൈൻ ദേശീയോദ്യാനം തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിലാണുള്ളത്. തമിഴ്നാട് തീരത്തു നിന്നും 1 മുതൽ 10 കിലോമീറ്റർ വരെ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഇത് 160 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ദേശീയോദ്യാനം കൂടിയാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
PC:Brocken Inaglory

കൂന്തൻകുളം പക്ഷിസങ്കേതം, തിരുനെൽവേലി

കൂന്തൻകുളം പക്ഷിസങ്കേതം, തിരുനെൽവേലി

കൂന്തൻകുളം രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ഏറ്റവും വലിയ ജലപക്ഷി സങ്കേതമാണ്. വർഷം മുഴുവനും ഒരു ലക്ഷത്തിലധികം പക്ഷികളെ ആകർഷിക്കുന്ന ഈ പക്ഷി സങ്കേതം സംരക്ഷിക്കുന്നത് സങ്കേതത്തിന് സമീപമുള്ള ഗ്രാമ സമൂഹങ്ങളാണ്. 1994 മുതൽ ഈ വന്യജീവി സങ്കേതം സംരക്ഷിത ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടു.

ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം.

PC:K Hari Krishnan

അണ്ണാ സുവോളജിക്കൽ പാർക്ക്

അണ്ണാ സുവോളജിക്കൽ പാർക്ക്

വണ്ടല്ലൂർ മൃഗശാല എന്നും അറിയപ്പെടുന്ന ഈ സുവോളജിക്കൽ പാർക്ക് രാജ്യത്തെ ഏറ്റവും ശാസ്ത്രീയമായി പരിപാലിക്കപ്പെടുന്ന പാർക്കുകളിൽ ഒന്നാണ്. 1855-ൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ പൊതു മൃഗശാലയാണിത്, ഇത് ചെന്നൈ വിമാനത്താവളത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അരനൂറ്റാണ്ടോളം പഴക്കമുള്ള സസ്തനികൾ പാർക്കിലുണ്ട്. പക്ഷികൾ, ഏകദേശം 25 ഇനം ഉരഗങ്ങൾ, മത്സ്യങ്ങൾ, അര ഡസനോളം ഇനം ഉഭയജീവികൾ, എന്നിവയുമുണ്ട്.

നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം.

PC:Aravindan Shanmugasundaram

അമൃതി സുവോളജിക്കൽ പാർക്ക്

അമൃതി സുവോളജിക്കൽ പാർക്ക്

വെല്ലൂരിലെ 25 ഏക്കർ സുവോളജിക്കൽ പാർക്ക് ഇവിടുത്തെ വ്യത്യസ്ത കാഴ്ചകള്‍ കാണിക്കുന്ന സ്ഥലമാണ്. മുതലകൾ, ആനകൾ, ആമകൾ, കാട്ടുതത്തകൾ, മുയലുകൾ എന്നിവയും അതിലേറെയും 3.5 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത ഇവിടെ ദിവസേന നിരവധി വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

PC:Sayowais

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

2001-ൽ സ്ഥാപിതമായ ഇന്ത്യയിലെ ഒരു ബയോസ്ഫിയർ റിസർവ് ആണ്, ഇത് പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്നു. 1828 km2 കേരളത്തിലും 1672.36 km2 തമിഴ്നാട്ടിലുമായാണ് ഇതുള്ളത്. വന്യജീവി സങ്കേതങ്ങളായ ശെന്തുരുണി വന്യജീവി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം, നെയ്യാർ വന്യജീവി സങ്കേതം, കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് എന്നിവ ഉൾക്കൊള്ളുന്നു.
എബിആർ കേരളത്തിലെ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെയും തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളുടെയും അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് വ്യാപിച്ചുകിടക്കുന്നു.

PC:Athulvis

ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യാം...ചിലവ് കുറഞ്ഞ യാത്രയ്ക്ക് ചൈന മുതല്‍ ബുധാപെസ്റ്റ് വരെ!!ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യാം...ചിലവ് കുറഞ്ഞ യാത്രയ്ക്ക് ചൈന മുതല്‍ ബുധാപെസ്റ്റ് വരെ!!

Read more about: tamil nadu national park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X