Search
  • Follow NativePlanet
Share
» »സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍

സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍

കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഗുരുതരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പല കാലങ്ങളിലായി പുറത്തിറങ്ങാറുണ്ട്. ആഗോള താപനവും കാര്‍ബണ്‍ പുറത്തു വിടലും ഓസോണ്‍ പാളിയുടെ ദ്വാരവുമെല്ലാം നാളുകളായി ലോകത്തെ അലട്ടുന്ന പ്രശ്നങ്ങളാണ്. ഇപ്പോഴിതാ നിലവിൽ ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് അല്ലെങ്കിൽ ഐപിസിസി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മുംബൈ ഉൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ നഗരങ്ങൾ 2100 ഓടെ വെള്ളത്തിനടിയിലാകുമെന്നാണ് ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്ത് നാസയുടെ കണ്ടെത്തലുകള്‍ പറയുന്നത്. ഇതാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന, 2100 ഓടെ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യയിലെ നഗരങ്ങളെ പരിചയപ്പെടാം

മുംബൈ

മുംബൈ

വിശ്വസിക്കുവാന്‍ പ്രയാസം തോന്നുമെങ്കിലും ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങളുടെ പ‌ട്ടികയില്‍ ആദ്യം വന്നിരിക്കുന്നത് മുംബൈ ആണ്. അറബിക്കടലിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം 2100 ഓടെ പകുതിയിലധികം കടലെ‌ടുക്കുമത്രെ. വാണിജ്യ പ്രാധാന്യമുള്ള മുംബൈ പോലൊരു നഗരത്തെ സംരക്ഷിക്കുവാന്‍ ഇനിയും സമയം നമയം ബാക്കിയുണ്ടെങ്കിലും ഇതിനായി ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൃത്യമായ സംസ്കരണം മുതല്‍ പ്രകൃതി സംരക്ഷണ ന‌ടപടികള്‍ വരെയുള്ളവ ഇതിനു സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

കൊച്ചി

കൊച്ചി

നമ്മുടെ സ്വന്തം കൊച്ചിയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2100 ഓടെ നഗരത്തിന്റെ 2.32 അടി വെള്ളത്തിനടിയിലാകുമെന്നാണ് പ്രവചനം. കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും കൊച്ചിയോളം സംഭാവന നല്കിയ മറ്റൊരു നഗരമില്ല. ഇങ്ങനെയൊന്ന് സംഭവിക്കുന്നത് തട‌യുവാന്‍ കൃത്യമായ രീതിയിലുള്ള പ്രവര്‍ത്തനം സഹയിക്കുമെന്നതില്‍ സംശയമില്ല.

നോര്‍ത്ത് ഗോവ ആള് പുലിയാണ്... ഇവിടം കണ്ടില്ലെങ്കില്‍ പിന്നെന്ത് ഗോവ യാത്ര!നോര്‍ത്ത് ഗോവ ആള് പുലിയാണ്... ഇവിടം കണ്ടില്ലെങ്കില്‍ പിന്നെന്ത് ഗോവ യാത്ര!

ഭാവ്നഗര്‍

ഭാവ്നഗര്‍

ഗുജറാത്തിലെ നഗരമായ ഭാവ്നഗറും ഈ പ‌ട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാസയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട നഗരങ്ങളില്‍ ഏറ്റവും രൂക്ഷമായ രീതിയില്‍ വെള്ളപ്പൊക്കം ബാധിക്കുവാന്‍ പോകുന്ന നഗരം കൂ‌ടിയാണ് ഭാവ്നഗര്‍. നഗരത്തിന്‍റെ 2.70 അടി വെള്ളത്തിനടിയിലാകുമെന്നാണ് പ്രവചനം. . 1724 -ൽ ആണ് ഈ നഗരം സ്ഥാപിക്കപ്പെടുന്നത്.

വിശാഖപട്ടണം

വിശാഖപട്ടണം

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീരദേശ നഗരങ്ങളില്‍ ഒന്നാണ് ആന്ധ്രാ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന വിശാഖപട്ടണം. വൈസാഖ് എന്നാമ് ഇവിടം കൂടുതലായും അറിയപ്പെടുന്നത്. 2100 ഓടെ നഗരം 1.77 അടി വെള്ളത്തിനടിയിലാകുമെന്ന് ആണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ ഏറ്രവും മനോഹരമായ തുറമുഖ നഗരമാണ് വിശാഖപട്ടണം.

മസൂറി പോലും മാറിനില്‍ക്കും ചൗകോരിയുടെ സൗന്ദര്യത്തിനു മുന്നില്‍! ഉത്തരാഖണ്ഡിലെ പുത്തന്‍ താരംമസൂറി പോലും മാറിനില്‍ക്കും ചൗകോരിയുടെ സൗന്ദര്യത്തിനു മുന്നില്‍! ഉത്തരാഖണ്ഡിലെ പുത്തന്‍ താരം

മംഗലാപുരം

മംഗലാപുരം

കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ഭാഗമായ മംഗലാപുരം വളരെ മികച്ച ഒരു യാത്രാ സ്ഥാനം കൂടിയാണ്. ഓഫ് ബീറ്റ് ഇടമായ ഇവിടെ കണ്ടാസ്വദിക്കുവാന്‍ ഒരുപാട് കാഴ്തകളില്ലെങ്കിലും മടുപ്പിക്കില്ല എന്നതുറപ്പ്. 2100 ല്‍ നഗരത്തിന്റെ 1.87 അടി വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ചെന്നൈ

ചെന്നൈ

ഭാവിയില്‍ വെള്ളത്തിനടിയിലായേക്കുമെന്ന ഭീഷണ നേരിടുന്ന മറ്റൊരു പ്രധാന നഗരമാണ് തമിഴ്നാട്ടിലെ ചെന്നൈ. നഗരം 1.87 അടി വെള്ളത്തിനടിയിലാകുമെന്ന് നാസ പ്രവചിച്ചു. കലാപരവും സാംസ്കാരികവുമായ ലക്ഷ്യസ്ഥാനമായ ചെന്നൈ 2100 ആകുമ്പോഴേക്കും അതിന്റെ ഇന്നത്തെ രൂപമായി തുടർന്നേക്കില്ല.

മാലിന്യം ഇറക്കുമതി ചെയ്ത് സമ്പന്നമായ രാജ്യം. യുദ്ധമില്ലാതെ വര്‍ധിക്കുന്ന ഭൂവിസ്തൃതി!മാലിന്യം ഇറക്കുമതി ചെയ്ത് സമ്പന്നമായ രാജ്യം. യുദ്ധമില്ലാതെ വര്‍ധിക്കുന്ന ഭൂവിസ്തൃതി!

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X