Search
  • Follow NativePlanet
Share
» »പശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെ

പശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെ

ലോകത്തിലെ അത്യപൂര്‍വ്വമായ ജൈവസമ്പത്ത് സ്ഥിതി ചെയ്യുന്ന ഇടമാണ് പശ്ചിമഘട്ടം. ഹിമാലയപര്‍വ്വത നിരകള്‍ക്കും മുന്‍പ് രൂപപ്പെട്ട് അറബിക്ക‌ടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം ഭാരതത്തിന്‍റെ ഏറ്റവും വലിയ പൈതൃക സമ്പത്ത് കൂടിയാണ്. ജൈവവൈവിധ്യത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഹോട്ടസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം. കന്യാകുമാരി മുതല്‍ ഗുജറാത്തിലെ തപ്തി നദിവരെ 1600 കിലോമീറ്റര്‍ നീളത്തിലും 160000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടം പകരംവയ്ക്കുവാന്‍ സാധിക്കാത്ത ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്.

ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നാ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നത്.

മഞ്ഞും മഴയും തണുത്ത കാറ്റും വര്‍ഷം മുഴുവനും നിലനില്‍ക്കുന്ന പ്രസിന്നമായ കാലാവസ്ഥയും എന്നും പശ്ചിമഘട്ടത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെ‌ട്ട ഇ‌ടമാക്കി മാറ്റുന്നു. പശ്ചിമഘട്ടത്തിലെ റോഡുകളിലൂടെ ആസ്വദിച്ച് ഒരു യാത്ര ചെയ്യണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവില്ല. ഇതാ ഈ തണുപ്പു കാലത്ത് പശ്ചിമഘട്ടത്തിലൂ‌ടെ പോയിരിക്കേണ്ട മനോഹരമായ റോഡ് ട്രിപ്പുകള്‍ പരിചയപ്പെ‌ടാം...

മുംബൈയില്‍ നിന്നും ഗോവയിലേക്ക്

മുംബൈയില്‍ നിന്നും ഗോവയിലേക്ക്

പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നാണ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റൈഡര്‍ റൂട്ടുകളിലൊന്നായ ഇത് അതിമനോഹരമായ കാഴ്ചകളാലും സമ്പന്നമാണ്. പച്ചപ്പും കോടമഞ്ഞും നൂല്‍മഴയും വെള്ളച്ചാ‌ട്ടങ്ങളും അറബിക്ക‌ടലിന്‍റെ സാന്നിധ്യവും എല്ലാം ചേരുമ്പോള്‍ അതിമനോഹരമായ ഒരനുഭവമായി ഈ യാത്ര മാറും. യാത്രയിലു‌ടനീളം രുചികരമായ പ്രാദേശിക രുചികള്‍ പരീക്ഷിക്കുവാനും സമയം കണ്ടെത്താം.

 ബാംഗ്ലൂരില്‍ നിന്നും ഊട്ടിയിലേക്ക്

ബാംഗ്ലൂരില്‍ നിന്നും ഊട്ടിയിലേക്ക്

ബാംഗ്ലൂരിന്റെ നഗരക്കാഴ്ചകളില്‍ നിന്നും ഒരു വി‌ടുതല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഊട്ടി യാത്ര തിരഞ്ഞെടുക്കാം, പശ്ചിമഘ‌ട്ടത്തിന്റെ നൈര്‍മല്യം ഒട്ടും മാറാത്ത കാഴ്ടകളുംഅനുഭവങ്ങളുമാണ് ഈ യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ബന്ദിപ്പൂരെന്ന ഏറ്റവും മികച്ച കാടനുഭവവും അവിടുത്തെ വന്യമൃഗങ്ങളുടെ കാഴ്ചയും ജൈവവൈവിധ്യവും മാത്രം മതി ഈ യാത്രയെ പ്രത്യേകതയുള്ളതാക്കുവാന്‍.

ബാംഗ്ലൂരില്‍ നിന്നും കൂര്‍ഗിലേക്ക്

ബാംഗ്ലൂരില്‍ നിന്നും കൂര്‍ഗിലേക്ക്

ബാംഗ്ലൂരിന്റെ തിരക്കുകളിലും ജോലിയുടെ സമ്മര്‍ദ്ദങ്ങളിലും ഉഴറിയിരിക്കുമ്പോള്‍ ഏറ്റവും മികച്ച കാര്യം ഒരു യാത്ര പോവുക എന്നതാണ്. ബാംഗ്ലൂരില്‍ നിന്നും പോകുവാന്‍ പലയിടങ്ങളുണ്ട് എങ്കിലും പശ്ചിഘട്ട കാഴ്ചകളിലൂ‌ടെയുള്ള യാത്രയ്ക്ക് കൂര്‍ഗ് തിരഞ്ഞെടുക്കാം. ഇന്ത്യയുടെ സ്കോട്ലന്ഡഡ് എന്നറിയപ്പെടുന്ന ഇവിടേക്കുള്ള യാത്രയും വഴിയിലെ കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും മനസ്സിന് ആനന്തം പകരുന്ന കാഴ്ചകളാണ്.

മംഗലാപുരത്തുനിന്നും അഗുംബയിലേക്ക്

മംഗലാപുരത്തുനിന്നും അഗുംബയിലേക്ക്

പശ്ചിമഘ‌ട്ടത്തിന്റെ ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരു യാത്രയാണ് മംഗലാപുരത്തു നിന്നും മഴയുടെ നാടായ അഗുംബയിലേക്കുള്ളത്. മഴക്കാല യാത്രകളുടെ തമ്പുരാനായ അഗുംബ ഏതു സീസണിലും അടിപൊളിയാണ്, കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ തീര്‍ത്ഥഹള്ളി താലൂക്കിലാണ് അഗുംബ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 826 മീറ്റര്‍ ഉയരത്തിലുള്ള അഗുംബെ രാജവെമ്പാലകളുടെ സാന്നിധ്യം കൊണ്ടാണ് പ്രസിദ്ധമായിരിക്കുന്നത്, കടല്‍ത്തീരങ്ങളിലൂടെയുള്ള യാത്ര പെട്ടന്നായിരിക്കും കാടുകളിലേക്ക് കയറുന്നതും അഗുംബെയില്‍ എത്തിച്ചേരുന്നതും. ബൈക്കിങ്ങിന്‍റെയും ഡ്രൈവിങ്ങിന്‍റെയും സുഖം ഒരുപോലെ പകരുന്ന യാത്രയായിരിക്കുമിത്.

മുംബൈയില്‍ നിന്നും മാല്‍ഷേജിലേക്ക്

മുംബൈയില്‍ നിന്നും മാല്‍ഷേജിലേക്ക്

മഴയാത്രികരുടെ താവളമാണ് പൂനെയ്ക്ക് സമീപമുള്ല മാല്‍ഷേജ് ഘാട്ട്. ചരിത്രപ്രസിദ്ധമായ കോട്ടയും പച്ചപ്പും വെള്ളച്ചാ‌ട്ടങ്ങളും ചേരുന്ന കാഴ്ചകളിലേക്കുള്ള യാത്ര യഥാര്‍ത്ഥ പശ്ചിമഘട്ടത്തിന്റെ അനഭവങ്ങള്‍ നല്കുന്ന ഒന്നായിരിക്കും. തണുപ്പു കാലമാണെങ്കില്‍ മഞ്ഞു മാറിവരുന്ന കാഴ്ച മാത്രം മതി ഈ യാത്രയു‌ടെ സന്തോഷത്തിനു.

കര്‍വാറില്‍ നിന്നും മംഗലാപുരത്തേയ്ക്ക്

കര്‍വാറില്‍ നിന്നും മംഗലാപുരത്തേയ്ക്ക്

ഒരു വശത്തു നദിയും മറുവശത്തു കടലും....നടുവിലെ റോഡിലൂടെയുള്ള യാത്ര. റോഡെന്നു പറഞ്ഞാല്‍ ഇത്രയും മിനുസമുള്ള റോഡ് വേറെ കാണാനില്ലാത്തതുപോലെ മനോഹരം. കര്‍വാറില്‍ നിന്നും മംഗലാപുരത്തേയ്ക്കുള്ള യാത്രയാണിത്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും അറബിക്ക‌ടലിന്റെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക.

കോഴിക്കോട് നിന്നും കല്പറ്റയിലേക്ക്

കോഴിക്കോട് നിന്നും കല്പറ്റയിലേക്ക്

പശ്ചിമഘട്ടത്തിലൂടെയുള്ള ഏറ്റവും മികച്ച യാത്രകള്‍ സാധ്യമാകുന്ന സ്ഥലമാണ് കേരളം. ഇടുക്കിയും വയനാടും പാലക്കാടും എല്ലാം ചേര്‍ന്ന് പച്ചപ്പിലൂടെയുള്ള റോഡ് ‌ട്രിപ്പിന്‍റെ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും നല്കുക. അതില്‍ ഏറ്റവും പ്രധാനപ്പെട്ട റൂട്ടാണ് കോഴിക്കോട് നിന്നും കല്പറ്റയിലേക്കുള്ളത്. താമരശ്ശേരി ചുരം വഴി അടിപൊളി കാഴ്ചകള്‍ കണ്ടു, വളവുകളും തിരിവുകളും പിന്നിട്ടുള്ള യാത്ര ഒരിക്കലും മറക്കുവാന്‍ പറ്റാത്ത ഒന്നായിരിക്കും.

പൂനെയില്‍ നിന്നും സൂറത്തിലേക്ക്

പൂനെയില്‍ നിന്നും സൂറത്തിലേക്ക്

സമുദ്രനിരപ്പില്‍ നിന്നും 100 അ‌ടി ഉയരത്തിലുള്ള സഹ്യാദ്രി പര്‍വ്വത നിരകളിലെ സപുതരയിലേക്കുള്ള യാത്രയാണ് പൂനെയില്‍ നിന്നും സൂറത്തിലേക്കുള്ള പശ്ചിമഘട്ടം താണ്ടിയുള്ള യാത്രയുടെ ആകര്‍ഷണം, പൂനെയില്‍ നിന്നുമുള്ള ഏറ്റവും മികച്ച റോഡ് ട്രിപ്പ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്.

മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്

കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!!

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X