Search
  • Follow NativePlanet
Share
» »മഴക്കാലത്ത് യാത്ര പോകാം... പക്ഷേ, ഈ നാടുകള്‍ ഒഴിവാക്കണം

മഴക്കാലത്ത് യാത്ര പോകാം... പക്ഷേ, ഈ നാടുകള്‍ ഒഴിവാക്കണം

ഇതാ മഴക്കാല യാത്രയില്‍ ഒഴിവാക്കേണ്ട ചില പ്രധാന ഇ‌‌ടങ്ങളെക്കുറിച്ച് അറിയാം

യാത്രകളു‌ടെ യഥാര്‍ത്ഥ ആവേശം കൊടിപി‌ടിച്ചു വരുന്ന സമയമാണ് മഴക്കാലം. മഴപെയ്യുമ്പോള് ജീവന്‍വെക്കുന്ന വെള്ളച്ചാട്ടങ്ങളും പച്ചപ്പും ആകാശത്തില്‍ നിന്നിറങ്ങി വരുന്ന കോ‌ടമഞ്ഞും ഒക്കെയാകുമ്പോള്‍ മഴയിലിറങ്ങുവാന്‍ ഇഷ്‌ടമില്ലാത്തവര്‍ പോലും മഴക്കാലത്ത് യാത്രകള്‍ ചെയ്തെന്നിരിക്കും. എന്നിരുന്നാലും, മഴയിലെ യാത്രകള്‍ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല പലപ്പോഴും. പുറമേ വിചാരക്കുന്ന പോലെ ഫോട്ടോകളില്‍ കാണുന്ന ഭംഗിയും വീഡിയോകളിലെ മഴവിനോദങ്ങളും നമ്മുടെ യാത്രയില്‍ കണ്ടെത്തുവാന്‍ സാധിച്ചെന്നു വരില്ല. മാത്രമല്ല, മഴക്കാലമായാല്‍ അതുവരെയുണ്ടായിരുന്ന രൂപം ആകെമാറുന്ന ഇ‌ടങ്ങളും നമ്മു‌ടെ നാട്ടിലുണ്ട്. ഇതാ മഴക്കാല യാത്രയില്‍ ഒഴിവാക്കേണ്ട ചില പ്രധാന ഇ‌‌ടങ്ങളെക്കുറിച്ച് അറിയാം

മഴക്കാല യാത്രകള്‍

മഴക്കാല യാത്രകള്‍

പലപ്പോഴും യാത്ര ചെയ്യുവാന്‍ വളരെ കുറച്ച് ആളുകള്‍ മാത്രം തിരഞ്ഞെടുക്കുന്ന സമയങ്ങളില്‍ ഒന്നാണ് മഴക്കാലം. മഴയോടും യാത്രയോടും പിന്നെ കാലാവസ്ഥയോടും അത്രയധികം ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ മഴക്കാല യാത്രകള്‍ക്കായി ഇറങ്ങിപ്പുറപ്പെ‌ടൂ. എന്നാല്‍ മഴയില്‍ മാത്രം മനോഹരിയാകുന്ന ഇടങ്ങള്‍ ചിലതുള്ളപ്പോള്‍ യാത്രകള്‍ എങ്ങനെ വേണ്ടന്നുവെയ്ക്കും എന്ന സംശയം വേറെ ചില സഞ്ചാരികള്‍ക്കുമുണ്ട്.

മഴക്കാലത്ത് ട്രിപ്പിനിറങ്ങുമ്പോള്‍

മഴക്കാലത്ത് ട്രിപ്പിനിറങ്ങുമ്പോള്‍

പറയുന്നത്ര എളുപ്പമല്ല മഴക്കാലത്തെ യാത്രകള്‍. മഴയൊന്നു പെയ്താല്‍ രൂപം മാറുന്ന ഭൂപ്രകൃതിയും ചിലപ്പോള്‍ ആ‍ഞ്ഞുകുത്തിയുള്ള മഴയില്‍ റോഡ് പോലും പിന്നെ അവിടെ കണ്ടെന്നു വരാത്താ അവസ്ഥയും ചില സ്ഥലങ്ങളിലുണ്ട്. മഴയാത്ര ആസ്വദിക്കുന്നതിനേക്കാള്‍ സുരക്ഷിതം പലപ്പോഴും വീടുനുള്ളില്‍ തന്നെയിരിക്കുക എന്നതായിരിക്കും.

അപകടങ്ങള്‍ പലവിധം

അപകടങ്ങള്‍ പലവിധം

മഴക്കാല യാത്രകളില്‍ അപകടങ്ങള്‍ പലവിധത്തിലെത്തിയേക്കാം. കനത്ത മഴയില്‍ റോഡ് തെന്നി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതു മുതല്‍ മലയിടിയുന്നതും വെള്ളപ്പൊക്കമുണ്ടാകുന്നതും തുടര്‍ച്ചയായുള്ള മഴപെയ്ത്തും എല്ലാം പ്രതീക്ഷിക്കേണ്ട കാര്യങ്ങളാണ്. പോകുന്ന സ്ഥലത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഇതില്‍ മാറ്റങ്ങളുണ്ടായേക്കാം.

നോക്കി വയ്ക്കാം

നോക്കി വയ്ക്കാം

മഴക്കാലത്ത് യാത്ര പുറപ്പെടുന്നതിനു മുന്‍പ് പോകുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. മഴയില്‍ അപകടകാരിയാകുന്ന ഇടമാണെങ്കില്‍ കഴിവതും യാത്ര മറ്റൊരു സമയത്തേയ്ക്ക് മാറ്റിവയ്ക്കുവാന്‍ ശ്രമിക്കുക. കാലാവസ്ഥയെക്കുറിച്ചും കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കുക. മഴക്കാലത്ത് രൗദ്രസ്വഭാവമുള്ള ഇ‌ടങ്ങളാണെങ്കില്‍ യാത്ര വേണ്ടന്നു വയ്ക്കാം

ഒഴിവാക്കാം ഈ ഇടങ്ങള്‍

ഒഴിവാക്കാം ഈ ഇടങ്ങള്‍

എത്ര പ്ലാന്‍ ചെയ്തുള്ള യാത്രയാണെങ്കിലും ചില ഇ‌‌ടങ്ങള്‍ മഴക്കാല്തത് സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചായ കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും വെള്ളപ്പൊക്കവും വരുന്ന ഇ‌ടങ്ങള്‍ പ്രത്യേകിച്ചും.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശ്.
വര്‍ഷത്തില്‍ എല്ലായ്പ്പോഴും കണ്ടാസ്വദിക്കുവാന്‍ ഇവിടെ സാധിക്കും. എന്നാല്‍ മഴക്കാലത്ത് ചില പ്രത്യേക ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഒരു ഹില്‍ സ്റ്റേഷന്‍ ആയതിനാല്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

മഴക്കാലത്ത് മുന്നറിയിപ്പില്ലാതെ അപക‌ടങ്ങള്‍ വരുന്ന സ്ഥലമാണ് ഉത്തരാഖണ്ഡ്. വര്‍ഷം മുഴുവനും വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഡല്‍ഹിയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാനുള്ള സൗകര്യമാണ് ഇവിടേക്ക് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മഴക്കാലമായാല്‍ ഇവി‌ടെ എല്ലാ പ്രദേശങ്ങളിലും കനത്ത രീതിയില്‍ മഴ പെയ്യാറുണ്ട്. പർവതങ്ങളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം എന്നിവ സാധാരണമാണ്.

സിക്കിം

സിക്കിം

പ്രകൃതിയുടെ സൗന്ദര്യം വകഞ്ഞൊഴുകി നില്‍ക്കുന്ന മറ്റൊരു ഇടമാണ് സിക്കിം. സഞ്ചാരികള്‍ ഏതു സീസണിലും എത്തിച്ചേരുന്ന ഇവിടം മഴക്കാലത്ത് പക്ഷേ അല്പം അപകടകാരിയാവും. ഇവിടുത്തെ തിരുവുകള്‍ മിക്കവയും മഴയൊന്നു കനത്താല്‍ വെള്ളത്തിലാവും. റോഡുകളും മികച്ച സ്ഥിതിയില്‍ അല്ലാത്തതിനാല്‍ കാല്‍നട യാത്ര വളരെ ബുദ്ധിമുട്ട് ആയിരിക്കും.

മഴുവേന്തിയ മഹാവിഷ്ണു! ക്ഷേത്രത്തിനുള്ളിലെ ബലി,ഒരിക്കൽ ബലിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യംമഴുവേന്തിയ മഹാവിഷ്ണു! ക്ഷേത്രത്തിനുള്ളിലെ ബലി,ഒരിക്കൽ ബലിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യം

 മുംബൈ

മുംബൈ

മഴ മുംബൈയുടെ പ്രകൃതി ഭംഗി കൂട്ടുന്നുണ്ടെങ്കിലും അത് ഇവിടെ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നു. മുംബൈയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ലോക്കൽ ട്രെയിൻ സർവീസുകൾ തുടർച്ചയായി പെയ്യുന്ന മഴ കാരണം മിക്കപ്പോഴും നിർത്തിവയ്ക്കുന്നു. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് വളരെ സാധാരണമായ ഒരു പ്രശ്നമാണ്.

12 ദിവസം രാജ്യത്ത് കറങ്ങാം സുരക്ഷിതമായി ട്രെയിനില്‍... ചിലവ് വെറും 11340 രൂപ! ഇത് പൊളിക്കും12 ദിവസം രാജ്യത്ത് കറങ്ങാം സുരക്ഷിതമായി ട്രെയിനില്‍... ചിലവ് വെറും 11340 രൂപ! ഇത് പൊളിക്കും

ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X