Search
  • Follow NativePlanet
Share
» »ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്

ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്

എന്തുതന്നെയായായാലും ഈ വിന്‍ററില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

യാത്രകളുടെ വിലക്കുകള്‍ മാറിയതോടെ സഞ്ചാരികള്‍ വീണ്ടും ബാഗും തൂക്കി യാത്രയ്ക്കിറങ്ങുകയായി. തണുപ്പു കാലമായതിനാല്‍ യാത്രകള്‍ മിക്കവയും മഞ്ഞിന്‍റെ കൂടാരത്തിലേക്കായിരിക്കും. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഹില്‍ സ്റ്റേഷനുകള്‍ നിരവധിയുള്ളതിനാല്‍ മിക്കപ്പോഴും എവിടെ പോകണമെന്ന് കണ്‍ഫ്യൂഷനും കാണും. എന്നാല്‍ എത്ര പോയാലും വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന ഇടങ്ങളും നിരവധിയുണ്ട്. എന്തുതന്നെയായായാലും ഈ വിന്‍ററില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

 മൂന്നാര്‍

മൂന്നാര്‍

മലയാളികള്‍ക്കൊരു ഹില്‍ സ്റ്റേഷനുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മൂന്നാര്‍ തന്നെയാണ്. എത്ര തവണ പോയാലും കണ്ടു കൊതിതീരാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്. മലയാളികള്‍ക്കു മാത്രമല്ല, കേരളത്തെ അറിയുന്ന എല്ലാവര്‍ക്കും മൂന്നാര്‍ പ്രിയപ്പെട്ട സ്ഥാനം തന്നെയാണ്. പച്ചപ്പില്‍ പൊതിഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ മാത്രമല്ല, വെള്ളച്ചാട്ടങ്ങളും കൊടുമുടികളും ട്രക്കിങ്ങ് റൂട്ടുകളുമെല്ലാം ഈ ഇടത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.

കൊടക്

കൊടക്


കൊടക് അഥവാ കൂര്‍ഗ് കര്‍ണ്ണാടകയുടെ സ്വന്തമാണെങ്കിലും ലോകം മുഴുവനിലെയും സഞ്ചാരികളുടെ പ്രിയ സ്ഥാനമാണിത്. പശ്ചിമഘട്ടത്തിന്‍റെ ച‌രിവ് എന്നുതന്നെ ഈ പ്രദേശത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗവും കുടകിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
അബ്ബി വെള്ളച്ചാട്ടം, ഗദ്ദിഗെ, ഓംകാരേശ്വര ക്ഷേത്രം, മടിക്കേരി കോട്ട, രാജാ സീറ്റ്, നിസർഗ്ഗധാം, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ് തുടങ്ങിയവയാണ് കുടകിലെ പ്രധാന കാഴ്ചകള്‍.

അരാകു വാലി ആന്ധ്രാ പ്രദേശ്

അരാകു വാലി ആന്ധ്രാ പ്രദേശ്

കൊടകും മൂന്നാറുമെല്ലാം പശ്ചിമഘട്ടത്തിന്‍റെ കാഴ്ചകളാണ് പകര്‍ന്നു തന്നതെങ്കില്‍ പൂര്‍വ്വഘട്ട കാഴ്ചകളാല്‍ മനസ്സുനിറയ്ക്കുന്ന ഇടമാണ് അരാകു വാലി. ആന്ധ്രാ പ്രദേശിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിലൊന്നായ അരാകു വാലി അറിയപ്പെടുന്നതു തന്ന ആന്ധ്രയുടെ ഊട്ടി എന്നാണ്. കാപ്പിത്തോട്ടങ്ങളും കാടുകളും പാലങ്ങളും പുരാതന ഗുഹകളുമെല്ലാം ചേരുന്ന അതിമനോഹരമായ പ്രദേശമാണിത്. വിശാഖപട്ടണത്തു നിന്നും 111 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
PC:Manojz Kumar

 ഊട്ടി, തമിഴ്നാട്

ഊട്ടി, തമിഴ്നാട്

മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉറങ്ങുന്ന നാടുകളിലൊന്നാണ് ഊട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണിത്. തണുപ്പും പച്ചപ്പും എല്ലാമായി ആകെ മൊത്തത്തില്‍ കുളിരുന്ന ഇടമാണ് ഊട്ടി. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി ലേക്ക്, പൈക്കര ലേക്ക്, ഡൊഡ്ഡ ബെട്ടാ പീക്ക്, ഷൂട്ടിങ് പോയിന്‍റ്, സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച്, ടീ മ്യൂസിയം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

ലവ്ഡെയില്‍, തമിഴ്നാട്

ലവ്ഡെയില്‍, തമിഴ്നാട്

തെക്കേ ഇന്ത്യയിലെ ഹില്‍ സ്റ്റേഷനുകളില്‍ തമിഴ്നാടിന്റെ സംഭാവനയാണ് ലവ് ഡെയില്‍. നീലഗിരിക്കുന്നിന്‍ മുകളിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശം കൂടിയാണിത്. വളര്‍ന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടം ഊട്ടിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

അഗുംബെ

അഗുംബെ

കര്‍ണ്ണാടകയിലെ അഗുംബെ രാജവെമ്പാലകളുടെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നും ഈ പ്രദേശത്തിന് പേരുണ്ട്. മഴക്കാടായതിനാല്‍ അതിമനോഹരമായ പച്ചപ്പാണ് ഇവിടുത്തെ പ്രത്യേകത. ഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഔഷധസസ്യങ്ങളുടെ സംരക്ഷണമേഘലയാണ് ഇവിടം, ഇതിനായി ഒരു പ്രൊജക്ടും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയുമാണ് ഇവിടേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.

PC: Shashidhara halady

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്

ഇനി സൂര്യനെ കാണമെങ്കില്‍ ഈ നാട്ടുകാര്‍ കാത്തിരിക്കണം ജനുവരി വരെ!!ഇനി സൂര്യനെ കാണമെങ്കില്‍ ഈ നാട്ടുകാര്‍ കാത്തിരിക്കണം ജനുവരി വരെ!!

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നുകാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X