Search
  • Follow NativePlanet
Share
» »മൂന്നാര്‍ മുതല്‍ റോത്താങ് പാസ് വരെ... ബോളിവുഡ് സിനിമാ ലൊക്കേഷനുകളായി മാറിയ ഇടങ്ങള്‍

മൂന്നാര്‍ മുതല്‍ റോത്താങ് പാസ് വരെ... ബോളിവുഡ് സിനിമാ ലൊക്കേഷനുകളായി മാറിയ ഇടങ്ങള്‍

സിനിമകളിലൂടെ മനസ്സില്‍ കയറിപ്പറ്റുന്ന ചില ഇടങ്ങളുണ്ട്. ഒരിക്കല്‍ പോലും നേരില്‍ പോകുവാന്‍ സാധിക്കില്ലെങ്കില്‍ പോലും എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ചില സ്ഥലങ്ങള്‍. ബോളിവുഡ് സിനിമാ ലൊക്കേഷനുകളായി പ്രസിദ്ധമായ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം...

മൂന്നാര്‍

മൂന്നാര്‍


മലയാളികളെ സംബന്ധിച്ചെടുത്തോളം മൂന്നാറിന് ഒരു പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമേയില്ല. ഏതു കാലാവസ്ഥയിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലുവാന്‍ സാധിക്കുന്ന മൂന്നാര്‍ നമ്മുടെ സ്വന്തം സ്ഥലമാണ്. എന്നാല്‍ ബോളിവുഡ് സിനിമകളിലൂടെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാകുവാനും മൂന്നാറിന് സാധിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് സിനിമകള്‍ മൂന്നാറിന്റെ ഭംഗി ഏറ്റവും മനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു.

റോത്താങ് പാസ്, ഹിമാചല്‍ പ്രദേശ്

റോത്താങ് പാസ്, ഹിമാചല്‍ പ്രദേശ്

ദേവ് ഡി, ജബ് വീ മെറ്റ്, ദ ഹൈവേ തുടങ്ങിയ സിനിമകളിലൂടെ അനശ്വരമായ ഇടമാണ് ഹിമാതല്‍ പ്രദേശിലെ റോക്കാങ് പാസ്. വഴിയുടെ ഇരുവശവും മഞ്ഞുമൂടി കിടക്കുന്നതും അതുവഴിയുള്ള യാത്രയും അവിടെ നിന്നുള്ള കാഴ്ചകളും അതിമനോഹരമെന്നു മാത്രമേ വിശേഷിപ്പിക്കുവാന്‍ സാധിക്കൂ.
കുളു താഴ്‌വരയെ ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് റോത്താങ് പാസ്. സമുദ്രനിരപ്പില്‍ നിന്നും 13050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം ജൂണ്‍, ജൂലൈ മാസങ്ങളാണ്.

PC: Wikipedia

ഇന്ത്യാ ഗേറ്റ്, ഡല്‍ഹി

ഇന്ത്യാ ഗേറ്റ്, ഡല്‍ഹി


ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇടമാണ് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ്. ഓരോ ചിത്രങ്ങളിലും ഓരോ ഭംഗിയാണ് ഈ ഇടത്തിനുള്ളത്. ഡല്‍ഹി പ്രധാന ലൊക്കേഷന്‍ ആയുള്ള സിനിമകളില്‍ മിക്കവാറും ഇന്ത്യാ ഗേറ്റും കാണാം. റോക്ക് സ്റ്റാര്‍, ദില്ലി 6, രംഗ് ദേ ബസന്തി, 3 ഇഡിയറ്റ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഭംഗിയാര്‍ന്ന ഇന്ത്യ ഗേറ്റിനെ കാണിച്ചിട്ടുണ്ട്.

ഡല്‍ഹിയുടെ മുഖമായിട്ടാണ് ഇന്ത്യാ ഗേ‌റ്റിനെ കാണുന്നത്. എഡ്വിന്‍ ല്യൂട്ടന്‍സ് എന്ന എഞ്ചിനീയറാണ് ഇന്ത്യ ഗേറ്റിന്റെ ശില്‍പ്പി. 1921 ഫെബ്രുവരിയില്‍ ശിലാസ്ഥാപ‌നം നടത്തിയ ഈ സ്മാരകത്തിന്റെ പണിപൂര്‍ത്തിയായത് 1931ല്‍ ആണ്. ഓള്‍ ഇ‌ന്ത്യാ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇന്ത്യാ ഗേ‌റ്റിന്റെ യഥാര്‍ത്ഥ പേര്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. അവരുടെ പേരുകള്‍ ഈ സ്മാരകത്തില്‍ എഴുതി വച്ചിട്ടുണ്ട്.

ഗുല്‍മാര്‍ഗ്, കാശ്മീര്‍

ഗുല്‍മാര്‍ഗ്, കാശ്മീര്‍

ബോളിവുഡും കാശ്മീരും തമ്മിലുള്ല ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാശ്മീരിന്റെ സൗന്ദര്യത്തെ ആരാധിക്കുന്ന ബോളിവുഡ് സിനിമാ ദൃശ്യങ്ങള്‍ പഴയ ബോളിവുഡ് സിനിമകളില്‍ കാണാം. ഇന്നും കാശ്മീരിന്റെ മനോഹരമായ ദൃശ്യങ്ങള്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

പാന്‍ഗോങ് ലേക്ക്, ലഡാക്ക്

പാന്‍ഗോങ് ലേക്ക്, ലഡാക്ക്

ബോളിവുഡ് സിനിമകളിലൂടെ മനസ്സില്‍ കയറിപ്പറ്റിയ മറ്റൊരിടമാണ് ലഡാക്കിലെ പാന്‍ഗോങ് ലേക്ക്. ഷാരൂഖ് ഖാനും മനീഷയും അഭിനയിച്ച ദില്‍ സേയിലെ ഗാനരംഗങ്ങളും ത്രീ ഇഡിയറ്റ്സില്‍ കരീന കപൂര്‍ വിവാഹ വേഷത്തില്‍ അമീര്‍ ഖാന് അടുത്തേയ്ക്ക് സ്കൂട്ടറില്‍ വരുന്ന സ്ഥലവും... ഈ വിശേഷണം മാത്രം മതി പാന്‍ഗോങ് തടാകത്തിന്റെ കാഴ്ചകള്‍ മനസ്സിലെത്തുവാന്‍. ഷാരുഖിന്‍റെയും അനുഷ്കയുടെയും ചിത്രമായ ജസ് തക് ഹേ ജാനിലും ഈ തടാകത്തിന്റെ കാഴ്ചകള്‍ കാണാം.

സമുദ്ര നിരപ്പില്‍ നിന്നും 13,900 അ‌‌ടി ഉയരത്തില്‍ ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് പാൻഗോങ് തടാകം തടാകം സ്ഥിതി ചെയ്യുന്നത്

 മണാലി

മണാലി


ഭാഷാ വ്യത്യാസമില്ലാതെ, ഇന്ത്യയിലെ സിനിമാ സംവിധായകര്‍ക്കിടയില്‍ പ്രസിദ്ധമായ സ്ഥലമാണ് മണാലി. ഇവിടുത്തെ മഞ്ഞില്‍പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വത നിരകളും മഞ്ഞുപൊഴിയുന്ന ദൃശ്യങ്ങളും മലനിരകളും ഇവിടുത്തെ അതിമനോഹരങ്ങളായ റിസോര്‍ട്ടുകളും കാഴ്ചകളും ഒരുപാട് സിനിമകളില്‍ പ്രത്യക്ഷപ്പെ‌ട്ടിട്ടുണ്ട്.

 ഉദയ്പൂര്‍ സിറ്റി പാലസ്, രാജസ്ഥാന്‍

ഉദയ്പൂര്‍ സിറ്റി പാലസ്, രാജസ്ഥാന്‍


ഉദയ്പൂരിന്‍റെ തലയെടുപ്പുകളില്‍ ഒന്നാണ് ഇവിടുത്തെ സിറ്റി പാലസ്. 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് സിസോദിയ രാജവംശത്തിന്‍െറ ആസ്ഥാനമായി നിര്‍മിച്ച ഈ കൊട്ടാരസമുച്ചയത്തില്‍ പ്രധാന കൊട്ടാരം കൂടാതെ 11 കൊട്ടാരങ്ങളാണ് ഉള്ളത്. കുന്നിന്‍ മുകളില്‍ തടാകത്തിന്‍റെ തീരത്തായാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ചില്ലുകൊട്ടാരം എന്നറിയപ്പെടുന്ന ശീഷ് മഹല്‍,കൃഷ്ണ വിലാസ്, മോട്ടി മഹല്‍,പേള്‍ പാലസ് എന്നിവയാണ് സമുച്ചയത്തിലെ മറ്റു കൊട്ടാരങ്ങള്‍.
രാം ലീല, യേ ജവാനി ഹേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ കൊട്ടാരത്തിന്റെ ഭംഗി പൂര്‍ണ്ണമായും പകര്‍ത്തിയിട്ടുണ്ട്.
PC:tommy

മറൈന്‍ ഡ്രൈവ്, മുംബൈ

മറൈന്‍ ഡ്രൈവ്, മുംബൈ

മുംബൈയുടെ രത്നം എന്നറിയപ്പെടുന്ന മറൈന്‍ ഡ്രൈവ് ഇല്ലാതെ ഒരു മുംബൈ കാഴ്ചയും പൂര്‍ണ്ണമാവില്ല. ക്വീൻസ് നെക്ലേസ് എന്നും അറിയപ്പെടുന്ന മറൈന്‍ ഡ്രൈവിനു ആ പേരു വന്നത് രാത്രികാലങ്ങളില്‍ ഇവിടെ തെളിഞ്ഞു നില്‍ക്കുന്ന വിളക്കുകളുടെ കാഴ്ച ഒരു നെക്ലേസിനു സമാനമായി തോന്നിപ്പിക്കുന്നതിനാലാണ്.
മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് മുംബൈ മറൈന്‍ ഡ്രൈവിനുള്ളത്.

ധൂം, തലാഷ്, സ്ലം ഡോഗ് മില്യണയര്‍, മുന്നാ ഭായ് എംബിബിഎസ്, വേക്ക് അപ് സിഡ് തുടങ്ങിയ പല സിനിമകളിലും മുംബൈ മറൈന്‍ ഡ്രൈവിന്റെ മനോഹര കാഴ്ചകള്‍ കാണാം.

PC:Dennis Jarvis

രണ്ടാം തരംഗത്തിലും രക്ഷപെട്ടു... ഇതുവരെ ഒരാള്‍ക്കു പോലും കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍രണ്ടാം തരംഗത്തിലും രക്ഷപെട്ടു... ഇതുവരെ ഒരാള്‍ക്കു പോലും കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍

വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാംവെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X