Search
  • Follow NativePlanet
Share
» »Day Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ല

Day Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ല

ഇതാ, ഇടുക്കിയിൽ ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം...

എത്ര തവണ പോയാലും എത്ര കണ്ടുതീർത്തുവെന്നു പറഞ്ഞാലും പിന്നെയും പുതുമ സൂക്ഷിക്കുന്ന നാടാണ് ഇടുക്കി. കോടമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ഉദിച്ചുയരുന്ന സൂര്യനെ കണ്ട് ഇവിടുത്തെ കാഴ്ചകൾ തുടങ്ങണം. ഇടുക്കി യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ആദ്യം മനസ്സിലുയരുന്ന ചോദ്യമാണ് ഇടുക്കി കണ്ടു തീർക്കുവാൻ എത്ര ദിവസം വേണമെന്നുള്ളതും രണ്ടോ മൂന്നോ ദിവസത്തിൽ ഏതൊക്കെ സ്ഥലങ്ങൾ കാണാൻ സാധിക്കും എന്നതും? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം സഞ്ചാരികളുടെ താല്പര്യവും സമയവും അനുസരിച്ചാണെങ്കിലും ഇടുക്കിയിൽ കണ്ടിരിക്കേണ്ട, പ്രസിദ്ധമായ കുറച്ച് സ്ഥലങ്ങളുണ്ട്. ഇതാ, ഇടുക്കിയിൽ ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം...

മൂന്നാർ

മൂന്നാർ

ഇടുക്കി യാത്രയിൽ ഏറ്റവുമാദ്യം അല്ലെങ്കിൽ, നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് മൂന്നാർ. മൂന്നാർ കാണാതെ ഇടുക്കി യാത്ര ഒരിക്കലും പൂർണ്ണമാകില്ല. രണ്ടോ മൂന്നോ ദിവസം വേണ്ടിവരും മൂന്നാറും പരിസരങ്ങളും പൂർണ്ണമായി കാണുവാൻ. എല്ലാവും പ്രധാന സ്ഥലങ്ങൾ മാത്രമേ കാണുവാൻ ഉദ്ദേശിക്കുന്നുള്ളുവെങ്കിൽ ഒറ്റദിവസത്തിൽ യാത്ര തീർക്കാം. ടോപ് സ്റ്റേഷൻ, ഇരവികുളം, ദേവികുളം, ആനയിറങ്കൽ ഡാം, മാട്ടുപ്പെട്ടി ഡാം, റോസ് ഗാർഡൻ, ടീ മ്യൂസിയം എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ഇതുമാത്രമല്ല, ഇഷ്ടംപോലെ റിസോർട്ടുകൾ താമസത്തിനായുണ്ട്. ബജറ്റ് താമസസൗകര്യങ്ങൾ നോക്കുന്നവർക്ക് കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസുകളെ ആശ്രയിക്കാം.

PC:Rrjanbiah

മീശപ്പുലിമല

മീശപ്പുലിമല

ചാർളി എന്ന മലയാള സിനിമയിലൂടെ സഞ്ചാരികൾ ഏറ്റെടുത്ത സ്ഥലമാണ് മീശപ്പുലിമല. ഇന്ന് ഇടുക്കിയിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്ന പ്രദശം കൂടിയാണിത്. മൂന്നാർ ടൗണിൽ നിന്നും 27 കിമീ ദൂരത്തിലാണ് ഈ സ്ഥലം. ഓഫ്റോട് യാത്രയും ട്രക്കിങും സൂര്യോദയവുമാണ് ഇവിടെ കാണുവാനുള്ളത്. എന്നാൽ ഇവിടേക്ക് പോകുവാൻ ഗവൺമെന്റ് പാക്കേജ് വഴി മാത്രമേ സാധിക്കൂ. അല്ലാതെ പോകുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. കേരളാ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഇക്കോ ടൂറിസമാണ് ഇവിടേക്കുള്ള യാത്രകൾ സംഘടിപ്പിക്കുന്നത്. സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ഈ യാത്രയുടെ ബേസ് ക്യാംപ്. മുൻകൂട്ടി വിളിച്ച് സീറ്റ് ഉറപ്പിച്ച ശേഷം മാത്രമേ വരാവൂ.

PC:solarisgirl - Hiker

വാഗമൺ

വാഗമൺ

ഇടുക്കിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് വാഗമൺ. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വാഗണൺ കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1200 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മലനിരകളുടെ ഭംഗിയാണ് ഇവിടുത്തെ ആകർഷണം. മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും വ്യൂ പോയിന്‍റും കൊക്കയുമെല്ലാം ഇവിടുത്തെ കാഴ്ചകളിലെ വശ്യതയാണ്. വൈകുന്നേരമാകുമ്പോഴേക്കും ഇറങ്ങിയെത്തുന്ന കോടമഞ്ഞാണ് മറ്റൊരു കാഴ്ച. കുരിശുമല, മുരുകൻ മല, തങ്ങള്പ്പാറ തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണാം. ഒരു പകൽ മാത്രം ചിലവഴിച്ചാല്‍ വാഗമണ്ണിന്‍റെ ഭംഗി നിങ്ങൾക്കാസ്വദിക്കുവാൻ സാധിക്കില്ല. പകരം, ഒരു രാത്രി കൂടി ചിലവഴിക്കുവാൻ സാധിക്കുന്ന രീതിയിൽ വേണം ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യുവാൻ.

PC: Aabid Sakir/Unsplash

രാമക്കൽമേട്

രാമക്കൽമേട്

രാമന്‍റെ കാലടികൾ പതിഞ്ഞു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് രാമക്കൽമേട്. ഇടുക്കിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നായാണ് രാമക്കൽമേട് അറിയപ്പെടുന്നത്. നിലക്കാത്ത കാറ്റാണ് ഇവിടുത്തെ പ്രത്യേകത. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറ്റ് വീശുന്ന സ്ഥലവും ഇതാണ്. കേരള-തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് നെടുങ്കണ്ടത്തു നിന്നും 15 കിലോമീറ്റർ ദൂരമേയുള്ളൂ. തൂക്കു പാലം എന്ന സ്ഥലത്ത് എത്തിയാൽ അവിടെ നിന്നും ട്രിപ്പ് ജീപ്പു ഴവി രാമക്കൽമേട്ടിലെത്താം. സീതയെ അന്വേഷിച്ച് രാവണന്റെ ശ്രീലങ്കയിലേക്ക പോകുവാൻ സേതുബന്ധനം നടത്തുവാനുള്ള തീരുമാനം രാമൻ എടുത്തത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം.

PC:Arshad.ka5

കാൽവരി മൗണ്ട്

കാൽവരി മൗണ്ട്

ഇടുക്കിയിൽ നിർബന്ധമായും പോയിക്കണ്ടിരിക്കേണ്ട സ്ഥലമാണ് കാൽവരി മൗണ്ട്. കല്യാൺത്തണ്ട് എന്നറിയപ്പെടുന്ന ഇവിടം വളരെ മനോഹരമായ കാഴ്ചകളിലേകൾ നല്കുന്ന വ്യൂ പോയിൻറാണ്. കുന്നിൻമുകളിലേക്ക് നടന്നു കയറിച്ചെന്നു കഴിഞ്ഞ് താഴേക്ക് നോക്കിയാൽ കാണുന്നതി ജലാശയത്തിലെ പച്ചത്തുരുത്തുകളാണ്. മഞ്ഞില്‍ പൊതിഞ്ഞ് പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഇവിടം മനസ്സിനെ കുളിർപ്പിക്കുന്ന കാഴ്ചയാണ്. ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റാണിത്. ഇടുക്കി ഡാമിന്റെ റിസർവ്വോയറിന്‍റെയും ചുറ്റമുള്ള കാടുകളുമാണ് ഇവിടുത്തെ കാഴ്ചകളിൽ ഉള്ളത്.
ചെറുതോണിയ്ക്ക് സമീപമാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം.

ആനമുടി

ആനമുടി

തെക്കേ ഇന്ത്യയുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന സ്ഥലമാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇത് ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2,479 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആനകളെ ധാരാളമായി കാണപ്പെടുന്ന സ്ഥലമായതിനാലാണ് ആനമുടി എന്ന പേരു വന്നതെന്നാണ് കരുതുന്നത്. നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ട്രക്കിങ്ങിന് താല്പര്യമുള്ളവർ നേരത്തെ തന്നെ വനംവകുപ്പില്‍ നിന്നും പ്രത്യേകം അനുമതി നേടിയിരിക്കണം.

PC:commons.wikimedia

ഇടുക്കി ഡാം

ഇടുക്കി ഡാം

ഇടുക്കി കാഴ്ചകളിലെ താരമാണ് ഇടുക്കി ഡാം അഥവാ ഇടുക്കി അണക്കെട്ട്. ഏഷ്യയിലെ ആദ്യ കമാന അണക്കെട്ടായ ഇത് കേരളത്തിൽ നിർമ്മിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്. പെരിയാർ നദിക്കു കുറുകെ, കുറവൻ- കുറത്തി മലകളെ തമ്മിൽ ബന്ധിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരാ ഫ്രെഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌ വിശദമായി വായിക്കാം

PC:wikipedia

വൈശാലി ഗുഹ

വൈശാലി ഗുഹ

വൈശാലി എന്നത് സിനിമാ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഇടമാണ്. മഴയില്ലാചതെ വരണ്ടുണങ്ങി നിന്ന അംഗരാജ്യത്തിലേക്ക് മഴപെയ്യിക്കാനായി ഋഷിശൃംഗനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ വൈശാലിയുടെ കഥ നമുക്കറിയാം. വൈശാലി സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇടമലയാര്‍ ജല വൈദ്യുത പദ്ധതി നടന്ന സമയത്ത് അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി ഈ പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹ. പാറ തുരന്നാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്.

PC: YouTube

ഉളുപ്പുണി

ഉളുപ്പുണി

ഇടുക്കിയിലെ ഏറ്റവും വ്യത്യസ്തമായ സ്ഥലങ്ങളിലൊന്നാണ് ഉളുപ്പുണി. അധികമാരും എത്തിച്ചേരാത്ത ഓഫ്ബീറ്റ് സ്ഥലമായ ഉളുപ്പുണി ഓഫ്റോഡ് യാത്രകള്‍ക്കും പ്രസിദ്ധമാണ്. വാഗമണ്ണിൽ നിന്നും പുള്ളിക്കാനത്തേയ്ക്കു കയറുന്ന വഴിയിൽ നിന്നു കുറച്ചു മാറിയാണ് ഈ സ്ഥലമുള്ളത്. ഓഫ്റോഡ് വണ്ടികളുമായി വന്നാൽ മാത്രമേ ഇവിടുത്തെ യാത്രകൊണ്ട് പ്രയോജനമുണ്ടാകൂ. ആളുയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകളിലൂടെ കയറിവേണം ഈ യാത്ര പൂർത്തിയാക്കുവാൻ. ഇതോടൊപ്പെം ട്രക്കിങ്ങിനും അവസരങ്ങളുണ്ടാകും. വാഗമണ്ണിൽ നിന്നും ഇവിടെ ഉളുപ്പുണിയിൽ എത്തുന്നതു വരെയുള്ള റൂട്ടാണ് ഓഫ്റോഡിന് പേരുകേട്ടിരിക്കുന്നത്. ഇടുക്കിയിൽ ഒരു ദിവസം ചിലവഴിക്കുവാനുണ്ടെങ്കിൽ നിർബന്ധമായും ഇവിടം തിരഞ്ഞെടുക്കാം.

PC: Kerala Tourism

പരുന്തുംപാറ

പരുന്തുംപാറ

തേക്കടിയിലേക്കോ പീരുമേട്ടിലേക്കോ ഉള്ള യാത്രയിൽ കടന്നുപോകുന്ന സ്ഥമാണ് പരുന്തുംപാറ. ഒന്നോ രണ്ടോ മണിക്കൂർ സമയം ചിലവഴിക്കുന്ന രീതിയിൽ വേണം ഇവിടേക്ക് വരുവാൻ. വന്യമായ കാടിന്‍റെ ശാന്തമായ കാഴ്ചയാണ് ഇവിടെ നിങ്ങൾക്കു കാണുവാനുള്ളത്. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായ ഇവിടെ ഏതു സമയവും മഞ്ഞാണ്. കയറിനിന്നു കാഴ്ച കാണുവാൻ സാധിക്കുന്ന പാറക്കെട്ടുകളാണ് മറ്റൊരു ആകർഷണം.

PC:Reji Jacob

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X