Search
  • Follow NativePlanet
Share
» »കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിൽ കൂടുതലായും സന്ദർശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം

കേരളത്തിന്‍റെ പച്ചപ്പും ഗ്രാമങ്ങളുടെ ഭംഗിയും കടലോരങ്ങളും തടാകങ്ങളും കണ്ട് കൊതിക്കാത്ത സഞ്ചാരികൾ കാണില്ല. നാട്ടുകാരായ നമുക്ക് നമ്മുടെ നാടിനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കുവാനാകാത്തതാണ്. അപ്പോൾ പിന്നെ ചിത്രങ്ങളിലൂടെ പരിചയപ്പെടുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം കാണണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവീകം!മഴയും വേനലുമെല്ലാം മാറി മറ്റൊരു ടൂറിസ്റ്റ് സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. നോർത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ കേരളത്തിലെത്തുന്നവരിൽ അധികവും. ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിൽ കൂടുതലായും സന്ദർശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം

കൊച്ചിയിലിറങ്ങി...

കൊച്ചിയിലിറങ്ങി...


കേരളത്തിലെത്തുന്ന സഞ്ചാരികൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ളവർ പിന്തുടരുന്ന ഒരു രീതി കേരളത്തിലേക്ക് വരുമ്പോൾ കൊച്ചി വിമാനത്താവളത്തിലിറങ്ങുക എന്നതാണ്. മിക്ക യാത്രാ പാക്കേജുകളും ആരംഭിക്കുന്നത് കൊച്ചിയിൽ നിന്നാണ് എന്നതുമാത്രമല്ല, കേരളത്തിലെ മറ്റിടങ്ങളിലേക്കുള്ള യാത്രകൾക്ക് എളുപ്പം കൊച്ചിയാണ് എന്നുള്ളതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കൊച്ചിയിലിറങ്ങി ഫോർട്ട് കൊച്ചി കണ്ട് പിന്നീട് എറണാകുളം ഒന്ന് ചുറ്റിക്കറങ്ങുന്ന രീതിയാണ് പൊതുവേ കാണുവാൻ സാധിക്കുക.

PC:mishab myladan

മൂന്നാർ

മൂന്നാർ

കൊച്ചിയിൽ നിന്നുമാണ് മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ആരംഭിക്കുന്നത്. അതിൽ പ്രധാനം മൂന്നാർ തന്നെയാണ്. ലോകപ്രസിദ്ധ ഹണിമൂൺ ലക്ഷ്യസ്ഥാനമായ മൂന്നാറിന് റൊമാന്‍റിക് ഡെസ്റ്റിനേഷൻ എന്ന പേരും സ്വന്തമായുണ്ട്. മൂന്നാറിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇത് രണ്ടിന്റെയും ഏറ്റവും മികച്ചത് ആസ്വദിക്കുവാൻ സാധിക്കുന്ന നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങൾ, ഏലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ, ട്രക്കിങ്ങ്, തുടങ്ങിയ കാര്യങ്ങൾ ഇവിടെ കാണാം.

PC:Bimal K C

തേക്കടി

തേക്കടി

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലമാണ് തേക്കടി. പച്ചപ്പും പ്രകൃതിഭംഗിയും ഏറ്റവും എളുപ്പത്തിലും പരിപൂർണ്ണതയിലും ആസ്വദിക്കാം എന്നതാണ് തേക്കടിയെ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കുന്നത്. പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ ഭാഗായ തേക്കടി കുമളിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിങ്, വന്യമൃഗസങ്കേതം, കാടിനുള്ളിലൂടെയുള്ള ട്രക്കിങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ കാര്യങ്ങൾ. സെപ്റ്റംബർ മുതൽ മേയ് വരെയാണ് തേക്കടി സന്ദര്‍ശിക്കുവാൻ യോജിച്ച സമയം.

PC:Ben3john

ആലപ്പുഴ

ആലപ്പുഴ


ആലപ്പുഴയുടെ ഭംഗി സഞ്ചാരികളെ ഇവിടെ എത്തിക്കുന്നു. കായലിലൂടെ കെട്ടുവള്ളത്തിലെ യാത്ര തന്നെയാണ് ആലപ്പുഴയുടെ ആകർഷണം. രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണമടക്കം കെട്ടുവള്ളങ്ങളിൽ സമയം ചിലവഴിക്കുവാനുള്ള പാക്കേജുകൾ ഇവിടെ ലഭ്യമാണ്. കായലിൽ നിന്നും പിടിക്കുന്ന മത്സ്യം അപ്പോൾ തന്നെ പാചകം ചെയ്തു തരുന്ന സൗകര്യങ്ങൾ വരെ കെട്ടുവള്ളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ കാഴ്ചകളും ജീവിതരീതികളും നേരിട്ടുപരിചയപ്പെടുവാൻ സഹായിക്കുന്നവയാണ് ആലപ്പുഴ യാത്രകൾ.
ബീച്ച്, ലൈറ്റ് ഹൗസ് തുടങ്ങിയവയാണ് ആലപ്പുഴയിലെ മറ്റ് ആകർഷണങ്ങൾ.

PC:Mohanrangaphotography

തിരുവനന്തപുരം

തിരുവനന്തപുരം

കൊച്ചി, മൂന്നാർ, തേക്കടി വഴി ആലപ്പുഴ കണ്ട് പിന്നെ തിരുവനന്തപുരത്തെത്തുന്നതാണ് സഞ്ചാരികൾക്കിടയിലെ രീതി. തിരുവനന്തപുരത്തു നിന്നും തിരികെ നാട്ടിലേക്ക് വിമാനം കയറി പോകാമെന്നതാണ് ഇതിനു പ്രധാന കാരണം.
തിരുവനന്തപുരം കാഴ്ചകളിൽ പ്രധാനമായും സഞ്ചാരികൾ ഉൾപ്പെടുത്തുന്നത് പത്മനാഭപുരം ക്ഷേത്രം, വർക്കല തുടങ്ങിയവയാണ്. തിരുവനന്തുരം ടൗണിലെ മ്യൂസിയങ്ങളം കൊട്ടാരങ്ങളും കാണുവാൻ സഞ്ചാരികൾ എത്തുന്നു.

PC:Govind Krishnan

കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍

 ജഡായുപ്പാറ

ജഡായുപ്പാറ

തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സഞ്ചാരികൾ കൂടുതലും ജഡായുപ്പാറയിലേക്ക് വരുന്നത്. കൊല്ലം ചടയമംഗലത്തു സ്ഥിതി ചെയ്യുന്ന ജഡായുപ്പാറയിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയാണുള്ളത്. ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക് ശില്പത്തിന്റെയും ക്ഷേത്രത്തിന്റെയും സാഹസകി വിനോദങ്ങളുടെയും എല്ലാം മികച്ച കൂടിച്ചേരലാണ്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രീതിയിലുള്ള ഒരു ശില്പമാണ് ഇവിടെയുള്ളത്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ളതാണിത്.
അഡ്വഞ്ചർ സോൺ, ഡിജിറ്റൽ മ്യൂസിയം, ആയുർവ്വേദ റിസോർട്ട്, , 6ഡി തിയേറ്റർ, കേബിൾ കാർ തുടങ്ങിയവയും ഇവിടെയുണ്ട്.

വാഗമൺ

വാഗമൺ

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വാഗമണ്ണും സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ചിലവു കുറഞ്ഞ് ഏറ്റവും മികച്ച കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. തണുപ്പുനിറഞ്ഞ കാലാവസ്ഥയും കോടമഞ്ഞും പാറകൾ വെട്ടിയൊരുക്കിയ വഴിയും കാലാവസ്ഥയുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
പൈൻ ഫോറസ്റ്റ്, വ്യൂ പോയിന്റ്, മൊട്ടക്കുന്ന്, ചെക്ക് ഡാം, കുരിശുമല, തങ്ങള്‍പ്പാറ, മുരുഗൻ മല എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ അടുത്തടുത്തായി ഇവിടെ കാണുവാനുണ്ട്.

PC:Aabid Muhammed Sakir

അതിരപ്പള്ളി

അതിരപ്പള്ളി

തെക്കേ ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം തൃശൂർ ജില്ലയിലാണ്. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇത് 80 അടി ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. പശ്ചിമഘട്ട മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.
അതിരപ്പള്ളിയോട് ചേർന്നുള്ള വാഴച്ചാലും സഞ്ചാരികളുടെ പ്രിയ യാത്രാ സ്ഥാനമാണ്.
തൃശൂരിൽ നിന്നും 63 കിലോമീറ്റർ അകലെയാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്.

PC:Souradeep Ghosh

വയനാട്

വയനാട്

ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന മറ്റൊരിടം വയനാടാണ്. പ്രകൃതി ഭംഗിയും കാലാവസ്ഥയും തന്നെയാണ് വയനാടിനെ പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങൾ, ബാണാസുര സാഗർ ഡാം, സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, ചെമ്പ്രാ പീക്ക്, കുറുവാ ദ്വീപ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.

PC:Karkiabhijeet

ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്

നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X