Search
  • Follow NativePlanet
Share
» »ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

ഈ നാടിന്‍റെ ഇന്നലെകളെ പരിചയപ്പെടുന്നതിന് ഇന്നത്തെ സ്മാരകങ്ങളിലൂടെയുള്ള യാത്രയാണ് ഏറ്റവും നല്ലത്. കര്‍ണ്ണാടകയിലെ ചരിത്ര ഇടങ്ങളിലൂടെ

ചരിത്രത്തിന്റെ ശേഷിപ്പുകളില്‍ ഉയര്‍ത്തിക്കെട്ടിയ നാടാണ് കര്‍ണ്ണാടക. ചരിത്രത്തിന്റെ അംശം പതിയാത്ത ഒരിടം ഇവിടെ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്. ഇന്നിവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഓരോ സ്മാരകങ്ങളും കടന്നുപോയ ഓരോ രാജവംശത്തിന്‍റെ അടയാളങ്ങള്‍ കൂടിയാണ്.
ബദാമി ചാലൂക്യരുടെ രാജവംശം, രാഷ്ട്രകൂട സാമ്രാജ്യം, മൗര്യ സാമ്രാജ്യം, നന്ദ സാമ്രാജ്യം തുടങ്ങിയവയാണ് കർണാടകത്തിന്റെ വിവിധ സ്ഥലങ്ങളിൽ സമ്പന്നമായ ചരിത്രവും സംസ്കാരവും അവശേഷിപ്പിച്ചിരിക്കുന്നതും കര്‍ണ്ണാടകയെ ചരിത്രസ്മാരകങ്ങളുടെ നഗരമാക്കി മാറ്റുന്നതും. ഈ നാടിന്‍റെ ഇന്നലെകളെ പരിചയപ്പെടുന്നതിന് ഇന്നത്തെ സ്മാരകങ്ങളിലൂടെയുള്ള യാത്രയാണ് ഏറ്റവും നല്ലത്. കര്‍ണ്ണാടകയിലെ ചരിത്ര ഇടങ്ങളിലൂടെ

ബെംഗളുരു

ബെംഗളുരു

കര്‍ണ്ണാടകയുടെ പ്രൗഢദംബീരമായ കഴിഞ്ഞ കാലത്തിലേക്കുള്ള യാത്ര ആരംഭിക്കുവാന്‍ ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ് തലസ്ഥാനമായ ബെംഗളുരു. ചരിത്രത്തിലേക്കൊരു തിരിഞ്ഞു നടത്തം സാധ്യമാക്കുന്ന നിരവധി സ്ഥലങ്ങള്‍ നഗരത്തിന്‍റെ അങ്ങോളമിങ്ങോ‌ളം കാണുവാന്‍ സാധിക്കും. ബെംഗളുരു പാലസാണ് അതിലൊന്ന്. വാഡയാര്‍ രാജവംശത്തിന്‍റെ സമ്പന്നത മുഴുവന്‍ ഈ നിര്‍മ്മിതിയില്‍ കാണുവാന്‍ കഴിയും. കൊട്ടാരം ഇന്നും വാഡിയാർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. കർണാടകയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണിത്.

ടിപ്പു സുൽത്താന്റെ മനോഹരമായ വേനൽക്കാല വിശ്രമ കേന്ദ്രമായ ടിപ്പു സുൽത്താന്റെ സമ്മർ പാലസ് ആണ് മറ്റൊരിടം. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ നിര്‍മ്മിതിയാണിത്. സന്തോഷത്തിന്റെ വാസസ്ഥലം എന്നും സ്വർഗ്ഗത്തിന്റെ അസൂയ എന്നർഥമുള്ള റാഷ് ഇ ജന്നത്ത് എന്നും ഇത് അറിയപ്പെടുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടി കൂടിയാണിത്.

ഹംപി

ഹംപി

കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളിലൊന്നാണ് ഹംപി നഗരം. എ.ഡി 1500 ൽ വിജയനഗർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം തുംഗഭദ്ര നദിയുടെ തീരത്ത് ആണ് സ്ഥിതിചെയ്യുന്നത്. പുരാതന സ്മാരകങ്ങളാൽ ചുറ്റപ്പെട്ട, വിജയനഗർ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ കാലത്തിന്റെ മായാത്ത കാഴ്ചകളിലേക്ക് നയിക്കുന്നു. സാമ്രാജ്യത്തിന്റെ രക്ഷാധികാരി ദേവതയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഭംഗിയുള്ളതും മനോഹരമായി കൊത്തിയെടുത്തതുമായ ക്ഷേത്രങ്ങൾക്ക് ഹംപി പേരുകേട്ടതാണ്, പ്രത്യേകിച്ച് വിരുപാക്ഷക്ഷേത്രത്തിന് ഹംപി പ്രശസ്തമാണ്. പഴയ ജലസംഭരണികൾ, കനാലുകൾ, സൈനിക ബാരക്കുകൾ, സ്റ്റേബിളുകൾ എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം,

 മൈസൂര്‍

മൈസൂര്‍

കര്‍ണ്ണാടകയുടെ സമ്പന്നമായ ചരിത്രം അറിയുവാന്‍ പോയിരിക്കേണ്ട ഇടമാണ് മൈസൂര്‍. കൊട്ടാരങ്ങളുടെ നഗരമെന്നാണ് മൈസൂര്‍ അറിയപ്പെടുന്നത്. കർണാടകയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങളിലൊന്നായ മൈസൂർ കൊട്ടാരം ആഡംബരത്തിന്റെ മറ്റൊരു വാക്കാണ്. 912 ൽ വാഡിയാർ രാജവംശത്തിനായി നിർമ്മിച്ച ഈ കൊട്ടാരം രാജ്യത്തെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കൊട്ടാരത്തിന്റെ മുൻഭാഗം ഹിന്ദു, മുസ്ലീം, രജപുത്, ഗോതിക് ശൈലികളുടെ സമന്വയമാണ്, ഇന്തോ-സരസെനിക് ശൈലിയിലുള്ള വാസ്തുവിദ്യയുടെ അവിശ്വസനീയമായ ഉദാഹരണം കൂടിയാണിത്.

പൈതൃക ഹോട്ടലായി മാറിയ ലളിതാ മഹല്‍ പാലസ്, കലയുടെ പ്രദര്‍ശനമായ ജഗന്‍മോഹന്‍ പാലസ്,ഗവേഷണ കേന്ദ്രമായി മാറിയ ചെലുവാംബ മാന്‍ഷന്‍, മ്യൂസിയമായി മാറിയ ജയലക്ഷ്മി വിലാസ് മാന്‍ഷന്‍, രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായിരുന്ന രാജേന്ദ്ര വിലാസ്, പ്രകൃതി സൗഹൃദ പൈതൃക ഹോട്ടലായ ചിത്തരഞ്ജന്‍ പാലസ് എന്നിവയാണ് മൈസൂരിലെ മറ്റു പ്രധാനപ്പെട്ട കൊട്ടാരങ്ങള്‍.

കത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർകത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർ

ശ്രീരംഗപട്ന

ശ്രീരംഗപട്ന

ഒരുകാലത്ത് ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും തലസ്ഥാനമായിരുന്ന ശ്രാീരംഗപട്നത്തിന് കര്‍ണ്ണാടകയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുണ്ട്. നാലാമത്തെ ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന ഇടവും ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി ഉന്മൂലനം ചെയ്തുകൊണ്ട് ബ്രിട്ടീഷുകാർ ബ്രിട്ടീഷ് സാമ്രാജ്യം ഏകീകരിച്ച ഇടവും ശ്രീരംഗപട്നയാണ്.

മൈസൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള കാവേരി നദിയിലെ ഒരു ചെറിയ ദ്വീപ് പട്ടണമാണ് ശ്രീരംഗപട്ടണം. ഹൊയ്‌സാല, വിജയനഗർ ശൈലികളുടെ വാസ്തുവിദ്യാ മാസ്റ്റർപീസായതിനാൽ കർണാടകയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഈ നഗരം. ഹൈന്ദവ തീര്‍ത്ഥാടനത്തിന്റെ പുണ്യകേന്ദ്രങ്ങളിലൊന്നായ രംഗനാഥസ്വാമി ക്ഷേത്രം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.
PC:Chitra sivakumar

സോംനാഥപുര

സോംനാഥപുര

കര്‍ണ്ണാടകയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് സോംനാഥപുര. കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ചരിത്രനഗരം ഹൊയ്‌സാല വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ചില നിര്‍മ്മിതികളാല്‍ പ്രസിദ്ധമാണ്. പ്രസന്ന ചെന്നകേശവ ക്ഷേത്രം ആണ് അതിനുദാഹരണം. എ ഡി 1258 ൽ ഹൊയ്‌സാല സാമ്രാജ്യ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശ്രീകൃഷ്ണന്റെ ശക്തിക്കും സൗന്ദര്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു വൈഷ്ണവ് ഹിന്ദു ക്ഷേത്രമാണിത്. ഹൊയ്‌സാല ക്ഷേത്രശൈലിയിലെ ഏറ്റവും അവസാനമായി രൂപം കൊണ്ട മാറ്റങ്ങളെല്ലാം ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിയില്‍ കണ്ടെത്തുവാന്‍ സാധിക്കും.
PC:Vedamurthy J

നഞ്ചൻഗുഡ്

നഞ്ചൻഗുഡ്

ദക്ഷിണ കാശി എന്നറിയപ്പെടുന്ന നഞ്ചൻഗുഡ് മൈസൂരിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള കപില നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗംഗാ രാജവംശത്തിന്റെ ഭരണകാലത്ത് എ.ഡി 300-1000-ൽ നിർമ്മിച്ച പ്രശസ്തമായ ക്ഷേത്രമായതിനാൽ കർണാടകയിലെ ചരിത്രപരമായ സ്ഥലങ്ങളിലൊന്നായി നഞ്ചൻഗുഡ് ക്ഷേത്രത്തെ കണക്കാക്കുന്നു. പിന്നീട് ഹോയ്സാല രാജവംശത്തിന്റെ കാല്തതും ക്ഷേത്രത്തില്‍ വ്യക്തമായ നവീകരണം നടത്തി. ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീദേവി, ഭൂദേവി എന്നിവർക്കൊപ്പം മൂന്ന് പ്രധാന ദേവതകളുണ്ട്. തങ്ങളുടെ രോഗങ്ങളിൽ നിന്ന് സ്വയം ശുദ്ധീകരിക്കാനുള്ള ആചാരത്തിന്റെ ഭാഗമായി കപില നദിയിൽ പുണ്യം കഴിക്കുന്ന ആരാധകർക്കും ഭക്തർക്കും ഇടയിൽ രോഗം ഭേദമാക്കുന്ന
PC: Dineshkannambadi

വടക്കു കിഴക്കന്‍ ഇന്ത്യയുടെ കവാടത്തിലെ ക്ഷേത്രങ്ങളിലേക്ക്വടക്കു കിഴക്കന്‍ ഇന്ത്യയുടെ കവാടത്തിലെ ക്ഷേത്രങ്ങളിലേക്ക്

തലക്കാട്

തലക്കാട്

കര്‍ണ്ണാടകയിലെ നിഗൂഢ പട്ടണം എന്നാണ് തലക്കാട് അറിയപ്പെടുന്നത്. മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളാണ് തലക്കാടിന്‍റെ പ്രത്യേകത. മണ്ണില്‍ നിന്നും ഖനനം ചെയ്തെടുത്ത നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. ചോളന്മാര്‍, , പല്ലവർ, ഗംഗ, വിജയനഗർ, ഹൊയ്‌സാല എന്നിവയുൾപ്പെടെ നിരവധി മഹത്തായ രാജ്യങ്ങളുടെ ഉയർച്ചയ്ക്കും വീഴ്ചയ്ക്കും ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശിവന് സമർപ്പിച്ചിരിക്കുന്ന വൈദ്യനാഥേശ്വര ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമാണിത്. അഞ്ച് പ്രധാന ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന 'പഞ്ചലിംഗ ദർശനം' എന്ന പ്രത്യേക ആരാധനയ്ക്കായി 12 വർഷത്തിലൊരിക്കൽ മണ്ണിനടിയിലെ ക്ഷേത്രങ്ങളെ പുറത്തുകാണിക്കാറുണ്ട്.
PC: Arun Joseph

മഹാകുട ക്ഷേത്രങ്ങള്‍

മഹാകുട ക്ഷേത്രങ്ങള്‍

ഏഴാം നൂറ്റാണ്ടിൽചാലൂക്യര്‍ പാറക്കല്ലുകൾ നിർമിച്ച മാതൃകകളാണ് ബദാമിയുടെ പ്രാന്തപ്രദേശത്തുള്ള മഹാകുട എന്ന കൊച്ചു ഗ്രാമത്തിൽ കാണപ്പെടുന്ന ക്ഷേത്രങ്ങളുടെ കൂട്ടം. ദ്രാവിഡ, നാഗര ശൈലികളുടെ സങ്കലനമാണ് ഇവിടെ കാണുവാനുള്ളത്. ഈ ക്ഷേത്രങ്ങളെല്ലാം തന്നെ ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. മഹാകൂടേശ്വര ക്ഷേത്രമാണ് ഇതിലേറ്റവും വലുത്.

PC:Sudhir Herle

കാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെകാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X