Search
  • Follow NativePlanet
Share
» »കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

പ്രപഞ്ചത്തിന്‍റെ അടിസ്ഥാന നിയമങ്ങളിലൊന്നാണ് ഭൂഗുരുത്വാകര്‍ഷണം. ഭൂമിയുടെ ഉപരിതലത്തില്‍ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്ന ഒരു ശക്തിയായാണ് ഇതിനെ കാണുന്നത്. സര്‍ ഐസക് ന്യൂട്ടണ്‍ മുന്നോട്ട് വെച്ച ഗുരുത്വാകര്‍ഷണ നിയമമനുസരിച്ച് ആകര്‍ഷണ ശക്തിയാണിത്.

എന്നാല്‍, ഈ ഗുരുത്വാകർഷണബലം പ്രവർത്തിക്കുമെന്ന് തോന്നാത്ത വിചിത്രമായ സ്ഥലങ്ങൾ ലോകമെമ്പാടും ഉണ്ട്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നിയാലും ഇത് സത്യമാണ്. പ്രപഞ്ചശക്തിയെ തന്നെ വെല്ലുവിളിച്ച് നില്‍ക്കുന്ന ഇട‌ങ്ങള്‍. അവിടെ, ഒരു കാറിന് എഞ്ചിൻ ഓഫ് ചെയ്ത് മുകളിലേക്ക് പോകാം, ഒരു വെള്ളച്ചാട്ടത്തില്‍ വെള്ളം താഴേക്ക് വീഴില്ല, വളരെ കനത്ത പാറക്കല്ലിന് ഒരു പാറയുടെ മുകളിൽ തെന്നി വീഴാതെ ഇരിക്കാൻ കഴിയും..അങ്ങനെ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്ന ഇടങ്ങള്‍!!

 റിവേഴ്സ് വെള്ളച്ചാട്ടം, ഇംഗ്ലണ്ട്

റിവേഴ്സ് വെള്ളച്ചാട്ടം, ഇംഗ്ലണ്ട്

വാട്ടര്‍ ഫൗണ്ടെന്‍ പോലെ മുകളിലേക്ക്, ആകാശത്തേയ്ക്ക് കുതിച്ചുയരുന്ന വെള്ളച്ചാ‌ട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!താഴേയ്ക്ക് പതിക്കേണ്ടതിനു പകരം നേരെ മുകളിലേക്കാണിത് പോകുന്നത്. ഇവി‌ടുത്തെ ഈ ആകാശത്തേയ്ക്ക് പോകുന്ന വെള്ളച്ചാട്ടത്തിന്റെ രഹസ്യം ശക്തമായ കാറ്റാണ്.താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനെ അത് പൂര്‍ത്തിയാക്കുവാന്‍ സമ്മതിക്കാതെ മുകളിലേക്ക് തള്ളുവാന്‍ മാത്രം ശക്തമാണ് ഇവിടുത്തെ കാറ്റ്. വെള്ളച്ചാട്ടത്തിന്റെ ഉയരം 78 അടിയാണ്. അവിശ്വസനീയമാംവിധം ശക്തമായ ഈ കാറ്റ് എവിടെ നിന്ന് വരുന്നു എന്നതാണ് സംശയം.

ഒറിഗോണിലെ മിസ്റ്ററി ഹൗസ്

ഒറിഗോണിലെ മിസ്റ്ററി ഹൗസ്

നിഗൂ‍ഡമായ ഒറിഗോൺ വോർടെക്സിന് സമീപം കാട്ടില്‍ ആഴത്തിലുള്ള ഒരു ക്യാബിൻ ഉണ്ട്. ഒഴിവാക്കേണ്ട ഇടം എന്നാണ് പ്രദേശവാസികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ പ്രത്യേകതരം സ്പെറിക്കല്‍ ഫോഴ്സ് ഫീല്‍ഡ് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിൽ പകുതി ഭൂനിരപ്പിന് താഴെയും ബാക്കി ഭാഗം ഭൂനിരപ്പിന് മുകളിലുമാണ് എന്നാണ് വിശ്വാസം. ഇവിടെ നടക്കുന്നത് മിക്കവാറും അസാധ്യമായ കാര്യങ്ങളാണ്.
ഈ ക്യാബിനില്‍ എവി‌ടെ വെച്ചാലും വീഴാത്ത ഒരു ചൂല് ഇവിടെയുണ്ട്. എവിടെ വെച്ചാലും അത് നിവർന്നുനിൽക്കും. ഈ നിഗൂഡമായ സ്ഥലത്ത്, പന്തുകൾ പൂർണ്ണമായും പരന്ന പ്രതലത്തിൽ ഉരുളുന്നതും കാണാം.

PC:James Wellington

മിസ്റ്ററി സ്പോട്ട്, സാന്താക്രൂസ്, കാലിഫോർണിയ

മിസ്റ്ററി സ്പോട്ട്, സാന്താക്രൂസ്, കാലിഫോർണിയ


ലോകമെമ്പാടുമുള്ള നിരവധി ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മറ്റൊരു ഇ‌‌ടമാണ് സാന്താക്രൂസിലെ മിസ്റ്ററി സ്പോട്ട്, ഗുരുത്വാകർഷണ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് ഇവിടെയെത്തിയാല്‍ മനസ്സിലാകും 1939 ൽ കണ്ടെത്തിയ ഈ സ്ഥലം 1940 ൽ പൊതുജനങ്ങൾക്കായി തുറന്നു. ആളുകള്‍ക്ക് ആളുകൾ ഇവിടെ ചരിഞ്ഞ സ്ഥാനത്ത് നടക്കുന്നത് കാണാം
PC:mysteryspot

ഹൂവര്‍ ഡാം

ഹൂവര്‍ ഡാം

നെവാഡയിലെ ഹൂവർ ഡാം ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് തലയയുര്‍ത്തി നില്‍ക്കുന്ന ഇടമാണ്. ഡാമിന് മുകളിൽ ഒരു കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുകയാണെങ്കില്‍ താഴേക്ക് പോകുന്നതിനു പകരം ആ വെള്ളം മുകളിലേക്കാണ് പോവുക. അണക്കെട്ടിന്റെ ഘടനയും ശക്തമായ കാറ്റുമാണ് ഇതിനു കാരണമായി പറയുന്നത്.

മാഗ്നെറ്റിക് ഹിൽ, ലഡാക്ക്, ഇന്ത്യ

മാഗ്നെറ്റിക് ഹിൽ, ലഡാക്ക്, ഇന്ത്യ

രുത്വാകര്‍ഷണ ശക്തിക്ക് വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊന്നാണ് ലഡാക്കിലെ മാഗ്നറ്റിക് ഹില്‍.
ലേ നഗരം കഴിഞ്ഞ് 30 കിലോമീറ്റർ പിന്നിട്ട് കഴിയുമ്പോൾ റോഡിന് ഒരു ഗുരുത്വാകർഷണം ശക്തിയുള്ളതായി നിങ്ങൾക്ക് അനു‌ഭവപ്പെടാം. റോഡിൽ നിങ്ങളുടെ വാഹനം നിർത്തിയിട്ടാൽ അത് തനിയെ കുന്നുള്ള ഭാഗത്തേക്ക് മുന്നോട്ടേക്ക് നീങ്ങുന്നതായി കാണാം. ഈ കുന്നുകൾക്ക് കാന്തശക്തി ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാഗ്നറ്റിക് ഹിൽ എന്ന് രേ‌ഖപ്പെടുത്തിയി‌രിക്കുന്ന വലിയ ബോർഡും കാണാം. ലഡാക്ക് സന്ദർശിക്കുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന സ്ഥലമാണ് ഈ മാന്ത്രിക കു‌ന്ന്. ഈ കുന്നുകൾക്ക് കാന്തിക ശക്തി ഉണ്ടെന്നാണ് വ്യാപകമായി ആളുകൾ വിശ്വസിക്കുന്നത്. ഈ കാന്തിക ശക്തിയാണ് വാഹനങ്ങളെ മുന്നോട്ടേക്ക് നീക്കുന്നതെന്നാണ് പറയപ്പെടുന്നത്.

PC: Ashwin Kumar

സ്വർണ്ണ പാറ, മ്യാൻമർ

സ്വർണ്ണ പാറ, മ്യാൻമർ

എപ്പോള്‍ വേണമെങ്കിലം താഴേക്ക് ഉരുണ്ട് വീണേക്കാമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ 2500 ല്‍ അധികം വര്‍ഷമായി ആ പാറ ഇതേ ഇരിപ്പാണ്. മ്യാന്‍മാറിലാണ് ഈ അത്ഭുതമുള്ളത്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഈ പാറയ്ക്കു മുകളിലായി 49 അടി ഉയരത്തിൽ പഗോഡയും കാണാം. ഐതിഹ്യമനുസരിച്ച്, ബുദ്ധന്റെ തലമുടിയാണ് ഈ പാറക്കെട്ട്. ഒരു സ്ത്രീക്ക് മാത്രമേ പാറക്കല്ല് നീക്കാൻ കഴിയൂ എന്ന് വിശ്വസിക്കപ്പെടുന്നത്. , അതിനാലാണ് സ്ത്രീകളെ പാറയിൽ തൊടാൻ അനുവദിക്കാറില്ല.
PC:Yves Picq

ദക്ഷിണ കൊറിയയിലെ നിഗൂഡമായ റോഡ്

ദക്ഷിണ കൊറിയയിലെ നിഗൂഡമായ റോഡ്

ജെജു ദ്വീപിലെ റോഡിലാണ് ഈ അത്ഭുതമുള്ളത്. റോഡില്‍ വയ്ക്കുന്ന ശൂന്യമായ കുപ്പികളും ക്യാനുകളും തനിയെ മുകളിലേക്ക് ഉരുളുന്നു. ഇവി‌ടമിപ്പോള്‍ തിരക്കേറിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.

ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍

നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

മലാരി എന്ന പര്‍വ്വതങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗം... ഉത്തരാഖണ്ഡിലെ മിനി ടിബറ്റ്മലാരി എന്ന പര്‍വ്വതങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗം... ഉത്തരാഖണ്ഡിലെ മിനി ടിബറ്റ്

ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

Read more about: world interesting facts mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X