Search
  • Follow NativePlanet
Share
» »കുളുവില്‍ മാത്രമാക്കേണ്ട യാത്ര... ചുറ്റിയടിക്കാം ഈ ഇടങ്ങളിലൂടെ

കുളുവില്‍ മാത്രമാക്കേണ്ട യാത്ര... ചുറ്റിയടിക്കാം ഈ ഇടങ്ങളിലൂടെ

പര്‍വ്വതങ്ങളുടെ ആകാശത്തെ തൊട്ടുള്ള കാഴ്ചകളില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് കുളു, പ്രകൃതിയുടെ വ്യത്യസ്തമായ ഭാവങ്ങള്‍ കണ്ടെത്തുവാനിറങ്ങിയവരെ സംബന്ധിച്ച് കുളു ഒരുക്കിയിരിക്കുന്നത് വിസ്മയങ്ങളുടെ തീരാത്ത ലോകമാണ്. ഹിമാചല്‍ പ്രദേശില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന കുളുവിനെക്കുറിച്ചും ഇവിടുത്തെ ഒഴിവാക്കാനാവാത്ത കാഴ്ചകളെക്കുറിച്ചും വായിക്കാം.

 മണികരണ്‍

മണികരണ്‍

ബിയാസ് നദിക്കും പാര്‍വ്വതി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മണികരണ്‍ കുളു കാഴ്ചകളില്‍ ഒഴിവകവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1760 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ചുടുനീരുറവയ്ക്കും ഗുരുദ്വാരയ്ക്കും പിന്നെ രാംചന്ദ്ര ക്ഷേത്രത്തിനും പ്രസിദ്ധമാണ്. കുളുവില്‍ നിന്നും 34കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ആത്മീയ യാത്രയില്‍ വളരെ പ്രാധാന്യമുള്ള സഥലമാണ്. ശിവനും പാര്‍വ്വതിയും ഇവിടെ കുറച്ചുനാള്‍ വസിച്ചിരുന്നു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ഒരിക്കൽ ഇവിടെ വെച്ച് ദേവി അമൂല്യമായി കരുതുന്ന മണി നഷ്ടപ്പെ‌ട്ടുപോയി. ദേവി തിരിഞ്ഞുവെങ്കിലും അത് കണ്ടുകിട്ടിയില്ല. പിന്നീട് ശിവൻ തന്റെ ഭൂതഗണങ്ങളെ ഇത് തേടാനായി അയച്ചു. അവർ അവിടെ മുഴുവൻ തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. അവരുടെ കഴിവുകേടിൽ കുപിതനായ ശിവൻ കോപം സഹിക്കുവാൻ വയ്യാതെ തന്റെ തൃക്കണ്ണു തുറന്നു. അതിൽ ഭൂമി പിളർന്നു വരികയും അവിടെ നിന്നും ഒരിക്കലും എണ്ണിതീർക്കുവാൻ സാധിക്കാക്കയത്രയും രത്നങ്ങളും മറ്റും പുറത്തുവരുകയും ചെയ്തുവത്രെ. അതിൽ നിന്നും തനിക്ക് നഷ്ടപ്പെട്ടത് ദേവിയ്ക്ക് ലഭിച്ചു എന്നാണ് പറയുന്നത്. പിന്നീട് ഇവിടം മണികരൺ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി.
സിക്ക് മതസ്ഥാപകനായാ ഗുരു നാനാക്ക് ഇവിടെ സന്ദര്‍ശനം നടത്തിയതിനാല്‍ സിക്ക് വിശ്വാസികള്‍ക്കും ഇവിടം പ്രധാനപ്പെട്ടതാണ്.

 നാഗ്ഗര്‍ കൊട്ടാരം

നാഗ്ഗര്‍ കൊട്ടാരം

എ ഡി 1460 ൽ രാജാ സിധി സിംഗ് നിർമ്മിച്ച നഗ്ഗർ കാസിൽ കുളുവിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ്. മനോഹരമായ കുളു താഴ്‌വര, ബിയാസ് നദി, ആപ്പിൾ തോട്ടങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവയുടെ കൃത്യമായ കാഴ്ച കൊട്ടാരം നല്കുന്നു. കത്ത് ഖുനി എന്നറിയപ്പെടുന്ന പരമ്പരാഗത വാസ്തു വിദ്യയില്‍ കല്ലുകളും തടികളും ഉപയോഗിച്ചാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ഈ കോട്ട കുളു രാജകുടുംബത്തിന്റെ രാജകീയ വസതിയായി ഉപയോഗിച്ചിരുന്നു. 1978 ൽ കോട്ടയെ വിശ്രമ കേന്ദ്രമാക്കി മാറ്റി ഇപ്പോൾ ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലായി ഇത് പ്രവർത്തിക്കുന്നു. മൂന്ന് ഹിന്ദു ആരാധനാലയങ്ങളും ഈ പരിസരത്തുണ്ട്. കൂടാതെ, റഷ്യൻ കലാകാരനായ നിക്കോളാസ് റോറിച്ച് നിർമ്മിച്ച ചിത്രങ്ങളുടെ ഗാലറിയും ഇവിടെ കാണാം.

PC:Pratishkhedekar

രഘുനാഥ്ജി ക്ഷേത്രം

രഘുനാഥ്ജി ക്ഷേത്രം

കുളുവിൽ നിന്ന് 0.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രഘുനാഥ്ജി ക്ഷേത്രം സുൽത്താൻപൂര്‍ എന്ന സ്ഥലത്താണുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 2050 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം ഉള്ളത്. കുളു പ്രദേശത്തെ മുഴുവൻ ദേവത കൂടിയായ രഘുനാഥ്ജിയാണ് ക്ഷേത്രത്തിന്റെ പ്രധാന ദേവൻ.17-ആം നൂറ്റാണ്ടിൽ രാജ ജഗത് സിംഗ് ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മനോഹരവും ഗംഭീരവുമായ രീതിയിൽ നിർമ്മിച്ച പഹാരി വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്‍റേത്.

റെയ്സണ്‍

റെയ്സണ്‍

കുളുവില്‍ നിന്നും 13.5 കിലോമീറ്റര്‍ അകലെ, സ്ഥിതി ചെയ്യുന്ന റെയ്സണ്‍ ഒരു കൂട്ടം ഗ്രാമങ്ങള്‍ ചേര്‍ന്ന ഇടമാണ്. കുളുവിന് നല്കുവാന്‍ കഴിയുന്ന ഏറ്റവും മികച്ച സാഹസിക അനുഭവങ്ങളില്‍ ഒന്നായിരിക്കും ഈ പ്രദേശത്തു കൂടിയുള്ള യാത്ര. ബിയാസ് നദിയുടെ തീരത്താണ് ഇവിടമുള്ളത്. വൈറ്റ്-വാട്ടർ റിവർ റാഫ്റ്റിംഗ്, പർവതാരോഹണം, ക്യാമ്പിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന സാഹസിക വിനോദങ്ങള്‍. ആപ്പിൾ തോട്ടങ്ങളും പഴത്തോട്ടങ്ങളും ഇവിടുത്തെ പ്രകൃതിഭംഗിക്ക് ആക്കം കൂട്ടുന്നു. ശൈത്യകാലത്തിന്റെ അവസാനത്തിൽ കൂടുതൽ കൂടുതൽ പൂക്കൾ വിരിഞ്ഞുതുടങ്ങുകയും പ്രദേശം മുഴുവൻ പച്ചപ്പ് കൊണ്ട് മൂടുകയും ചെയ്യും. അതനുസരിച്ച് യാത്ര പ്ലാന്‍ ചെയ്താല്‍ ഏറ്റവും മനോഹരമായ കുറേ കാഴ്ചകള്‍ ഉറപ്പാക്കാം.

ധക്പോ ഷെഡെപ്ലിംഗ് മൊണാസ്ട്രി

ധക്പോ ഷെഡെപ്ലിംഗ് മൊണാസ്ട്രി

കുളുവില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് ധക്പോ ഷെഡെപ്ലിംഗ് മൊണാസ്ട്രി. നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം കൈസ് എന്നു പേരായ ഗ്രാമത്തിലാണുള്ളത്. കൈസ് മൊണാസ്ട്രി എന്നുമിതിനു പേരുണ്ട്. ദലൈലാമയാണ് ഈ മഠം നിർമ്മിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത്

ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്

ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്

കുളുവില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരത്തിലാണെങ്കില്‍ കൂടിയും എടുക്കുന്ന ശ്രമത്തിന് തീര്‍ച്ചയായും അര്‍ത്ഥമുള്ള സ്ഥലമാണ് ദലൈലാമയാണ് ഈ മഠം നിർമ്മിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. പാര്‍വ്വതി വാലിയുടെ ചുറ്റിലുമായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം 2014 ല്‍ യുനസ്കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ദേശീയോദ്യാനങ്ങളിലൊന്നും കൂടിയാണിത്.

1984 ൽ സ്ഥാപിതമായ ഈ പാർക്കിന് 754 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. . 37 ഇനം ജന്തുജാലങ്ങളും 31 ഇനം സസ്തനികളും 181 ഇനം പക്ഷികളും ഇവിടെയുണ്ട്. നേരിട്ടുള്ള റോഡുകളൊന്നും പാർക്കിലേക്കില്ല. നടന്നു മാത്രമേ ഇവിടെ വരവാന്‍ കഴിയൂ.

PC:Boazdorot

ജാമുലാ ക്ഷേത്രം

ജാമുലാ ക്ഷേത്രം

പാർവതി താഴ്‌വരയിലെ മലാന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജമുല ക്ഷേത്രം കുളുവിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ്. അലക്സാണ്ടർ ചക്രവര്‍ത്തിയുടെ പടയാളികളുടെ പിൻഗാമികളാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഋഷി ജമുലയാണ് ക്ഷേത്രത്തിന്റെ പ്രധാന ദേവൻ. ഐതിഹ്യമനുസരിച്ച് ജമുല എന്ന ഋഷി ഇവിടെ താമസിച്ചിരുന്നുന്നുവത്രെ. ഗദ്ദി ഗോത്രത്തിൽപ്പെട്ട അദ്ദേഹത്തിന്റെ ഭക്തർ ഇപ്പോഴും ഋഷിയുടെ നിയമങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നു. ക്ഷേത്രം അശുദ്ധമാക്കുന്നുവെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നതിനാൽ ക്ഷേത്രം സന്ദർശിക്കുന്ന ആളുകൾക്ക് ചുവരുകളിൽ സ്പർശിക്കാൻ അനുവാദമില്ല.

ഖീര്‍ ഗംഗാ

ഖീര്‍ ഗംഗാ

3050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖീർ ഗംഗ കുളുവിലെ പാർവതി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്. ജലപ്രവാഹമുള്ള പ്രശസ്തമായ ഒരു പുണ്യ ദേവാലയമാണ് ഖീർ ഗംഗ.
പുരാണമനുസരിച്ച്, ശിവന്റെയും പാർവതി ദേവിയുടെയും മൂത്തമകനായ കാർത്തികേയ ആയിരം വർഷത്തിലേറെയായി ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നുവത്രെ. ബർ‌ഷെനി ഗ്രാമത്തിൽ‌ നിന്നും ആരംഭിക്കുന്ന ട്രെക്കിംഗിലൂടെ മാത്രമേ മണികരനിൽ‌ നിന്നും എത്തിച്ചേരാൻ‌ കഴിയൂ. ബർഷെനിയിൽ നിന്ന് ചെറിയ ഗ്രാമത്തിലെത്താൻ 11 കിലോമീറ്റർ സഞ്ചരിക്കണം
PC:Jan J George

 തീര്‍ത്ഥന്‍ വാലി

തീര്‍ത്ഥന്‍ വാലി

കുളുവിലും ഹിമാചൽ പ്രദേശിലും കാണാൻ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന തീർത്ഥൻ വാലി കുളുവിൽ നിന്ന് 70 കിലോമീറ്റർ അകലെയാണുള്ളത് . ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനത്തിന് കീഴിലുള്ള ഈ താഴ്‌വരയിൽ ട്രെക്കിംഗിലൂടെ എത്തിച്ചേരാം. ഹിമാലയത്തിലെ ഹിമാനികളിൽ നിന്ന് ഉത്ഭവിച്ച തീർത്ഥൻ നദിയിൽ നിന്നാണ് ഈ താഴ്വരയ്ക്ക് ഈ പേര് ലഭിച്ചത്. ബഞ്ചർ മുതൽ ബത്താദ് വരെ താഴ്‌വര വ്യാപിച്ചിരിക്കുന്നു. ദേശീയ ഉദ്യാനത്തിലേക്ക് ട്രെക്കിംഗ് ആരംഭിക്കേണ്ട ട്രെക്കിംഗുകളുടെ അടിസ്ഥാന ക്യാമ്പായും ഈ താഴ്വര പ്രവർത്തിക്കുന്നു.
PC:Jan J George

പോളണ്ടില്‍ ചെന്ന് ഒരക്ഷരം മിണ്ടണമെങ്കില്‍ പാടുപെടും!! കൊട്ടാരങ്ങളുടെ നാട്ടില്‍ വയലില്‍ ജീവിക്കുന്നവരുടെ ഇടംപോളണ്ടില്‍ ചെന്ന് ഒരക്ഷരം മിണ്ടണമെങ്കില്‍ പാടുപെടും!! കൊട്ടാരങ്ങളുടെ നാട്ടില്‍ വയലില്‍ ജീവിക്കുന്നവരുടെ ഇടം

സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിലെ നരഭോജികള്‍, 900 ദ്വീപും കടലിലെ അഗ്നിപര്‍വ്വതവും..സോളമന്‍ ദ്വീപിന്‍റെ കഥയിത്സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിലെ നരഭോജികള്‍, 900 ദ്വീപും കടലിലെ അഗ്നിപര്‍വ്വതവും..സോളമന്‍ ദ്വീപിന്‍റെ കഥയിത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X