Search
  • Follow NativePlanet
Share
» »റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ

റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ

റിട്ടയര്‍മെന്‍റ് കഴിഞ്ഞുള്ള ജീവിതത്തിനായി നേരത്തെ ഒരുങ്ങുന്ന ഈ കാലത്ത് ഇതാ ഈ ജീവിതം ആസ്വദിക്കുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങള്‍ പരിചയപ്പെടാം...

കുടുംബത്തിനും ജോലിക്കും വേണ്ടി മാറ്റിവെച്ച ജീവിതം മിക്കവരും ഒന്നാസ്വദിക്കുവാന്‍ തുടങ്ങുന്നത് ജോലിയില്‍ നിന്നു റി‌ട്ടയര്‍ ചെയ്തുകഴിഞ്ഞായിരിക്കും. ബാധ്യതകളില്ലാതെ, ഏറ്റവും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുക എന്ന ആഗ്രഹത്തില്‍ മറ്റു നഗരങ്ങളിലേക്ക് ചേക്കേറുന്ന ഒരു പ്രവണത അടുത്തകാലത്തായി വ്യാപകമായിട്ടുണ്ട്. തിരക്കുകളും ബഹളങ്ങളും ഒന്നുമില്ലാത്ത, വളരെ ശാന്തമായും സ്വസ്ഥമായും ജീവിക്കുവാനുള്ള പല സൗകര്യങ്ങളും വിവിധ നഗരങ്ങള്‍ നല്കുന്നു. റിട്ടയര്‍മെന്‍റ് കഴിഞ്ഞുള്ള ജീവിതത്തിനായി നേരത്തെ ഒരുങ്ങുന്ന ഈ കാലത്ത് ഇതാ ഈ ജീവിതം ആസ്വദിക്കുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങള്‍ പരിചയപ്പെടാം...

PC: Huy Phan

നാഗ്പൂര്‍

നാഗ്പൂര്‍

ഇന്ത്യയിലെ റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ച രീതിയില്‍ ആസ്വദിച്ച് ജീവിക്കുവാന്‍ അനുവദിക്കുന്ന ഒന്നാമത്തെ നഗരം നാഗ്പൂര്‍ ആണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ കാര്യങ്ങളിലും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന നാഗ്പൂര്‍ ശാന്തവും സ്വസ്ഥവുമായ ജീവിതം നയിക്കുവാന്‍ അനുവദിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളവും മികച്ച റെയില്‍വേ കണക്റ്റിവിറ്റിയും മറ്റു സംസ്ഥാനങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഗതാഗതസൗകര്യങ്ങളും നാഗ്പൂരിനെ പ്രിയപ്പെട്ട നഗരമാക്കി മാറ്റുന്നു.
ആരോഗ്യസംരക്ഷണരംഗത്തെ പുതിയ സൗകര്യങ്ങളും കുറഞ്ഞ നിരത്തില്‍ ലഭിക്കുന്ന സ്ഥലവും താമസസൗകര്യങ്ങളും നാഗ്പൂരിനെ റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുവാന്‍ പറ്റിയ മികച്ച നഗരമാക്കുന്നു.

PC:Jack Finnigan

പൂനെ

പൂനെ

എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളാലും റിട്ടയര്‍മെന്‍റ് ജീവിതം അനായാസമാക്കുന്ന ഒരിടം പൂനെയാണ്. മെട്രോ നഗരത്തിന്‍റെ എല്ലാ സവിശേഷതകളും പൂനെയ്ക്ക് അവകാശപ്പെടുവാനുണ്ടെങ്കിലും അതേസമയം തന്നെ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ഇടമെന്ന പ്രത്യേകതയും പൂനെയ്ക്കുണ്ട്. വര്‍ഷത്തില്‍ ഏതു സമയത്തുമുള്ള പ്രസന്നമായ കാലാവസ്ഥയും ശാന്തമായ ജീവിതരീതികളും കലാമേഖലയും അതിലെ സൗകര്യങ്ങളും എളുപ്പത്തിലെത്തിച്ചേരുവാന്‍ സാധിക്കുന്ന മുംബൈയുടെ സാമീപ്യവും റിട്ടയര്‍ ചെയ്തവരെ പൂനെയിലേക്ക് ആകര്‍ഷിക്കുന്നു. ജീവിക്കുവാന്‍ അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി തിര‍ഞ്ഞെടുക്കപ്പെട്ട പൂനയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വിദേശ ഇന്ത്യക്കാര്‍ സെറ്റിലാകുവാന്‍ തിരഞ്ഞെടുക്കുന്ന പ്രവണതയും കൂടി വരുന്നുണ്ട്. വായുവിന്റെ മികച്ച ഗുണനിലവാരവും ഇവിടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.

PC:onkar gotale

അഹ്മദാബാദ്

അഹ്മദാബാദ്

ഗുജറാത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ അഹ്മദാബാദ് ഇന്ത്യയിലെ മറ്റേതു നഗരങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ജീവിക്കുവാന്‍ പറ്റിയ നഗരമാണ്. വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന അഹ്മദാബാദില്‍ ജീവിതച്ചിലവ് മാത്രമല്ല കുറഞ്ഞത്, ചുരുങ്ങിയ ചിലവിലുള്ള ആരോഗ്യസംരക്ഷണവും ഇവിടെ ലഭ്യമാകും. ഈ കാരണങ്ങളാണ് റിട്ടയര്‍ ചെയ്യുന്ന ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

PC:Satyajeet Mazumdar

കോയമ്പത്തൂര്‍

കോയമ്പത്തൂര്‍

ഇന്ത്യയിൽ വിരമിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളു‌ടെ പട്ടികയില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരും ഉള്‍പ്പെട്ടിട്ടുണ്ട്. സജീവമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും സുഖകരമായ കാലാവസ്ഥയും ആണ് മുതിര്‍ന്ന ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമായ കോയമ്പത്തൂർ ഒരു വ്യാവസായിക കേന്ദ്രവും റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള താരതമ്യേന ചെലവുകുറഞ്ഞ സ്ഥലവുമാണ്. പൈതൃക ക്ഷേത്രങ്ങൾ, വിശിഷ്ടമായ വെള്ളച്ചാട്ടങ്ങൾ, മലകൾ എന്നിങ്ങനെ റിട്ടയര്‍മെന്റ് ജീവിതം ആസ്വാദ്യകരമാക്കുവാനുള്ള പല കാര്യങ്ങളും ഇവിടെ കാണാം.

PC:aboodi vesakaran

ചണ്ഡീഗഡ്

ചണ്ഡീഗഡ്

റിട്ടയര്‍മെന്‍റ് ജീവിതം പുതിയ നഗരത്തിലാക്കുവാനും ജീവിതം തന്നെ പുതിയതായി ആരംഭിക്കുവാനും ആഗ്രഹമുണ്ടെങ്കില്‍ ചണ്ഡിഗഡിനെയും താല്പര്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ചണ്ഡീഗഡ് ഒരു മികച്ച റിട്ടയർമെന്റ് ലൊക്കേഷനാക്കി മാറ്റുന്ന കാരണങ്ങള്‍ അനവധിയുണ്ട്. അതിലേറ്റവും പ്രധാനം ആരോഗ്യരംഗത്തെ വളര്‍ച്ചയും എല്ലാവര്‍ക്കും ലഭ്യമാകുന്ന, കുറഞ്ഞ ചിലവിലുള്ള ആരോഗ്യസംരക്ഷണ സൗകര്യങ്ങളുമാണ്. കാലാവസ്ഥ മറ്റൊരു കാരണമാണ്. അതിതമായ ചൂ‌ടോ തണുപ്പോ ഇവിടെയില്ല. പകരം വര്‍ഷത്തിലെല്ലായ്പ്പോഴും പ്രസന്നമായ കാലാവസ്ഥയാണ് ഈ നഗരത്തില്‍ അനുഭവപ്പെടുന്നത്. ഇതേ സൗകര്യങ്ങളുള്ള മറ്റു നഹരങ്ങളെ അപേക്ഷിച്ച് മലിനീകരണ നിരക്ക് കുറവാണ്. അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഭവനങ്ങളും ചണ്ഡീഗഡിനെ മുന്നിലാക്കുന്ന കാരണങ്ങളാണ്.

PC:Abhinav Sharma

മൈസൂര്‍

മൈസൂര്‍

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൈസൂര്‍ റിട്ടയര്‍മെന്റ് ജീവിതത്തിനും അനുയോജ്യമാണ്. ഇന്ത്യയിലേറ്റവുമധികം വിദേശികള്‍ എത്തിച്ചേരുന്ന നഗരങ്ങളിലൊന്നായ മൈസൂര്‍ പക്ഷേ, ഒരിക്കലും അലോസരപ്പെടുത്തുന്ന തിരക്കുള്ള നഗരമല്ല, വളരെ ശാന്തമായും സന്തോഷമായും ജീവിക്കുവാന്ഡ പ്രേരിപ്പിക്കുന്ന പല കാര്യങ്ങളും ഇവിടെ കാണാം. മുതിര്‍ന്ന ആളുകള്‍ക്ക് പല കാര്യങ്ങളിലും നഹരം മുന്‍ഗണന നല്കുന്നുമുണ്ട്. പച്ചപ്പാമ് മൈസൂരിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യരംഗത്തും മികച്ച രീതികളാണ് ഇവിടെയുള്ളത്.

PC:Syed Ahmad

കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെകയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ

ധരംശാല

ധരംശാല

കുറച്ചു സാഹസികതയും വെല്ലുവിളികളും നിറഞ്ഞ വിരമിക്കല്‍ ജീവിതമാണ് മുന്നോട്ടേയ്ക്കു നോക്കുന്നതെങ്കില്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയും തൊട്ടടുത്തു തന്നെയുള്ള മക്ലിയോജ് ഗഞ്ചും തിരഞ്ഞെടുക്കാം. ‌ടിബറ്റില്‍ നിന്നുള്ള ആളുകളാണ് ഇവിടെ ജീവിക്കുന്നവരില്‍ അധികവും. അതുകൊണ്ടുതന്നെ പുതിയൊരു ജീവിതം തുടങ്ങുന്നതിനും സംസ്കാരങ്ങളും ജീവിതരീതികളും അറിഞ്ഞ് ജീവിക്കുന്നതിനും ധരംശാലയും സമീപത്തെ മക്ലിയോഡ് ഗഞ്ചും നിങ്ങളെ സഹായിക്കും. സാഹസികത മാത്രമല്ല, ആത്മീയ ജീവിതത്തിന് പറ്റിയ സാഹചര്യം തേടുന്നവര്‍ക്കും ഇവി‌ടെ സാധ്യതകള്‍ നിരവധിയുണ്ട്. ആശ്രങ്ങള്‍, ബുദ്ധമതം പഠിപ്പിക്കുന്ന ഇടങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിങ്ങനെ ചെയ്യുവാനും സ്വയം തിരക്കുള്ളവരാകുവാനും ഇവി‌ടുത്തെ ഈ സാധ്യതകള്‍ നിങ്ങളെ സഹായിക്കും.

PC:Arjun Gupta

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഏറ്റവും ചിലവ് കുറഞ്‍ ജീവിതം വാഗ്ദാനം ചെയ്യുന്ന നഗരം കൊല്‍ക്കത്തയാണ്. വിരമിച്ചവരെ സംബന്ധിച്ചെടുത്തോളം ഇവിടെ കുറച്ചുകാലമെങ്കിലും ജീവിക്കുവാന്‍ നിരവധി സാധ്യതകളുണ്ട്. അതില്‍ എടുത്തുപറയേണ്ടത് നഗരം നല്കുന്ന ആരോഗ്യപരിരക്ഷകളും മികച്ച ഗതാഗത സൗകര്യങ്ങളും തന്നെയാണ്. എന്നും തിരക്കനുഭവപ്പെടുന്ന നഗരമാണെങ്കിലും നിങ്ങളെ ഒരിക്കലുമത് ബാധിക്കില്ല എന്നുമാത്രമല്ല, വിവിധ രീതികളും സംസ്കാരങ്ങളും പരിചയപ്പെടുവാനും കൊല്‍ക്കത്ത നിങ്ങളെ സഹായിക്കുകയും ചെയ്യും.

PC:chiranjeeb mitra

മുംബൈ

മുംബൈ

പല ദേശക്കാരോടും പലതരക്കാരോടും ഒത്തൊരുമിച്ച് ഒരുജീവിതമാണ് മുന്നോട്ടേയ്ക്ക് പ്രതീക്ഷിക്കുന്നതെങ്കില്‍ മുംബൈ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എല്ലാവരെയും ഒരുപോലെ ചേര്‍ത്തു നിര്‍ത്തുന്ന നഗരമായ മുംബൈ എല്ലാതരത്തിലും മുന്നിട്ടു നില്‍ക്കുന്നു. മികച്ച ജീവിതസൗകര്യങ്ങളും ആരോഗ്യസംരക്ഷണ സംവിധാനങ്ങളും സൗകര്യങ്ങളും ഗതാഗത മാര്‍ഗ്ഗങ്ങളും അതില്‍ പ്രത്യേകം എടുത്തുപറയേണ്ടവയാണ്. ഇവിടെ ഒരു ഭവനം സ്വന്തമാക്കുക എന്നത് അധികം പണച്ചിലവ് ഉണ്ടാക്കുന്നതാണെങ്കില്‍ വാടകയ്ക്ക് ഭവനം ലഭിക്കുക എന്നത് താരതമ്യേന പണച്ചിലവ് കുറവുള്ള ഒരു കാര്യമാണ്.

PC:santosh verma

യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

Read more about: travel ideas india cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X