Search
  • Follow NativePlanet
Share
» »ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

പൗരാണിക ഭാരതത്തിന്റെ ഏറ്റവും വലിയ അഭിമാനങ്ങളിലൊന്ന് വിദ്യാഭ്യാസത്തിന്‍റെയും അറിവിന്‍റെയും ഗോപുരങ്ങളായി തലയുയര്‍ത്തി നിന്നിരുന്ന സര്‍വ്വകലാശാലകളായിരുന്നു. എല്ലാ വിഷയങ്ങളിയും ജ്ഞാനമുള്ള അധ്യാപകരും അത്യപൂര്‍വ്വങ്ങളായ പുസ്തകങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും അങ്ങനെ എല്ലാം ചേര്‍ന്ന് അറിവിന്‍റെ ദീപങ്ങളായിരുന്നു ഇവി‌ടെ നിന്നും പകര്‍ന്നു നല്കിയിരുന്നത്. നളന്ദയും തക്ഷശിലയും മിഥിലയും തെല്‍ഹാരയും ശാരദാ പീഠ് സര്‍വ്വകലാശാലയു‌മെല്ലാം ഒരു കാലത്ത് നമ്മു‌ടെ രാജ്യത്തിന്റെ അഭിമാനസ്തംഭമായി ഉയര്‍ന്നു നിന്നവയാണ്. ഒരു കാലത്ത് നമ്മു‌ടെ നാ‌ടിന്‍റെ അഭിമാനമായിരുന്ന പുരാതന സര്‍വ്വകലാശാലകളെക്കുറിച്ച് വായിക്കാം.

നളന്ദ (425 AD – 1205 AD)

നളന്ദ (425 AD – 1205 AD)

ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കപ്പെ‌ടുന്ന നളന്ദ ഒരു കാലഘട്ടത്തിലെ ഏറ്റവും വലിയ വൈജ്‍ഞാനിക കേന്ദ്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെ‌ടുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിവ്സ‍ ആരംഭിച്ച നളന്ദ . 427 മുതൽ 1197 വരെ എണ്ണൂറു വർഷത്തോളം സുഗമമായി പ്രവര്‍ത്തിച്ചിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും താമസിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ഇവി‌ടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അത്യപൂര്‍വ്വ പുസ്തകങ്ങളും കയ്യെഴുത്തു പ്രതികളും താളിയോലകളുമെല്ലാ അടങ്ങിയ ഇവിടുത്തെ ലൈബ്രറി ലോക പ്രസിദ്ധമായിരുന്നു. 12 വര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടുത്തെ പ്രത്യേകത. പതിനായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 100 പ്രഭാഷണ ശാലകളും ഉണ്ടായിരുന്നു. എണ്ണൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മൂന്നുപ്രാവശ്യമാണ് സര്‍വ്വകലാശാല അക്രമിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ രണ്ടു പ്രാവശ്യം മാത്രമേ ഇത് പുതുക്കിപ്പണിതിട്ടുള്ളൂ.കുത്തബ്ബുദ്ദീന്‍ ഐബക്കിന്റെ സൈന്യാധിപന്‍മാരിലൊരാളായ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി സര്‍വ്വകലാശാല അക്രമിച്ചു കീഴടക്കുകയും തീവെക്കുകയും ചെയ്തു. 1193 ലാണ് ഇത് സംഭവിക്കുന്നത്. ഈ അക്രമത്തിലാണ് സര്‍വ്വകലാശാലയിലെ ഗ്രന്ഥശാല കത്തിക്കുന്നത്. 90 ലക്ഷത്തോളം പുസ്തകങ്ങളാണ് മൂന്നുമാസം കൊണ്ട് അഗ്നിക്കിരയായത്. ഇതിനു ശേഷം സര്‍വ്വകലാശാല 100 വര്‍ഷം നിലനിന്നുവെങ്കിലും നശിക്കുകയായിരുന്നു.1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇവിടുത്തെ അവശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ യഥാര്‍ഥ സര്‍വ്വകലാശാലയുടെ 90 ശതമാനത്തോളം ഭാഗങ്ങള്‍ ഇനിയും മണ്ണിനടിയിലാണെന്നാണ് കരുതുന്നത്.

PC:myself

തക്ഷശില (600 BC – 500 AD)

തക്ഷശില (600 BC – 500 AD)

സര്‍വ്വകലാശാലഭാരതത്തിന്റെ നാമം അനശ്വരമാക്കിയ മറ്റൊരു സര്‍വ്വകലാശാലയാണ് തക്ഷശിലാ സര്‍വ്വകലാശാല. ഇന്ത്യയുടെ ബൗദ്ധിക തലസ്ഥാനമെന്നും തക്ഷശിലവെ വിശേഷിപ്പിക്കാറുണ്ട്. ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയിൽ ബിസിഇ അഞ്ചാം നൂറ്റാണ്ടിലാണ് സര്‍വ്വകലാശാല വരുന്നത്. ഇന്ന് പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് ഇതിന്റെ അവശിഷ്ടങ്ങളുള്ളത്. ചാണക്യൻ, പാണിനി, ചരകൻ തുടങ്ങിയവർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു. ലോകപ്രസിദ്ധമായ അലക്സാണ്ട്രിയസര്‍വ്വകലാശാലയും കോണ്‍സ്റ്റാന്റിനോപ്പിളും വരുന്നതിനു മുന്നേ തന്നെ തക്ഷശില ഉണ്ടായിരുന്നു. വെളുത്ത ഹൂണർ എന്നറിയപ്പെടുന്ന ഹെഫ്തലൈറ്റുകളാണ് ഈ സർവകലാശാല ആക്രമിച്ച് തകർത്തതെന്ന്
PC:Sasha Isachenko

വിക്രംശിലാ സര്‍വ്വകലാശാല (800 AD – 1203 AD)

വിക്രംശിലാ സര്‍വ്വകലാശാല (800 AD – 1203 AD)

പുരാതന ഇന്ത്യയിലെ മഗഥ അഥവാ ഇന്നത്തെ ബിഹാറിലാണ് വിക്രംശില സര്‍വ്വകലാശാല ഉണ്ടായിരുന്നത്. ബിഹാറിലെ ബഗദ്പുരിനടുത്തായിരുന്നു ഇത്. എട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ധര്‍മ്മപാല രാജാവാണ് വിക്രംശില സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. നളന്ദ സര്‍വ്വകലാശാലയുടെ പഠന നിലവാരം മോശമാണെന്ന് കണക്കാക്കിയാണ് ഇതു തുടങ്ങിയതെന്നും പറയപ്പെടുന്നു.
വിക്രംശിലയും നളന്ദയും ഒരു കാലത്ത് ഒരുമിച്ച് അതിബൃഹ്ത്തായ വൈജ്ഞാനിക കേന്ദ്രമായി നിലനിന്നിരുന്നു. മറ്റു സര്‍വ്വകലാശാലകളില്‍ നിന്നും വ്യത്യസ്തമായ പഠനശേഷം ബുദ്ധസന്യാസികളായിക്കൊള്ളാമെന്ന ഉറപ്പിലായിരുന്നു ഇവിടെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നത്. പഠനം കഴിഞ്ഞാല്‍ അവരെ ദൂര നാടുകളിലേക്ക് ബുദ്ധമത പ്രചരണത്തിനായി അയക്കുകയും ചെയ്തിരുന്നു. 1203 ല്‍ നളന്ദ സര്‍വ്വകലാശാലയുടെ അതേവിധി തന്നെയാണ് തക്ഷശിലയേയും കാത്തിരുന്നത്.

PC: Tonandada

വല്ലഭി സര്‍വ്വകലാശാല (600 AD – 1200 AD)

വല്ലഭി സര്‍വ്വകലാശാല (600 AD – 1200 AD)

പടിഞ്ഞാറേ ഇന്ത്യയിലെ ബാവ്നഗറിലാണ് വല്ലഭി സര്‍വ്വകലാശാല സ്ഥിതി ചെയ്തിരുന്നത്. അക്കാലത്തെ മറ്റെല്ലാ സര്‍വ്വകലാശാലകളെയും പോലെ തന്നെ രാജാവില്‍ നിന്നും മറ്റും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായം ലഭിച്ചിരുന്നു. മൈത്രക് രാജവംശമായിരുന്നു സര്‍വ്വകലാശാലയുടെ കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ചത്. ഏഴാം നൂറ്റാണ്ട് പകുതി ആയപ്പോഴേക്കും ബുദ്ധമത തത്വങ്ങളും വേദശാസ്ത്രവും പഠിപ്പിക്കുന്നില്‍ സര്‍വ്വകലാശാല പ്രസിദ്ധമായിത്തീര്‍ന്നു. എട്ടാം നൂറ്റാണ്ടില്‍ അറബ് ആധിപത്യം ഉണ്ടായിരുന്നുവെങ്കിലും അതിനെ അതിജീവിച്ച് 12-ാം നൂറ്റാണ്ട് വരെ സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്നു,

നാഗാര്‍ജുന വിദ്യാപീഠ് (എഡി 600)

നാഗാര്‍ജുന വിദ്യാപീഠ് (എഡി 600)

പ്രസിദ്ധ ബുദ്ധമതാചാര്യനായിരുന്ന നാഗാര്‍ജുനയുടെ പേരില്‍ കൃഷ്ണാ നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന സര്‍വ്വകലാശാലയാണ് നാഗാര്‍ജുന വിദ്യാപീഠ്. ചരിത്രപഠനങ്ങളനുസരിച്ച് 7-ാം നൂറ്റാണ്ടിലായിരുന്നു സര്‍വ്വകലാശാലയും ഒപ്പമുള്ള ലൈബ്രറിയും ഏറ്റവും കൂടുതല്‍ വളര്‍ന്ന സമയം എന്നാണ് പറയപ്പെടുന്നത്. സയന്‍സും വൈദ്യ ശാസ്ത്രവും ബുദ്ധമത ഗ്രന്ഥങ്ങളുമടങ്ങി അഞ്ചു നിലകളുള്ല കെട്ടിടത്തിന്റെ ഏറ്റവും മുകളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അക്കാലത്തെ ചൈന, സിലോണ്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മറ്റും സര്‍വ്വകലാശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയിരുന്നു,

 ജഗ്ഗദാല സര്‍വ്വകലാശാല

ജഗ്ഗദാല സര്‍വ്വകലാശാല

ജഗ്ഗദാല വിഹാര സര്‍വ്വകലാശാല ഇന്നത്തെ ബംഗ്ലാദേശിലായിരുന്നു ഉണ്ടായിരുന്നത്. എഡി 1084 മുതല്‍ 1130 വരെ ഭരിച്ചിരുന്ന കംപാല രാജാവായിരുന്നു ഇത് സ്ഥാപിച്ചത്. 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏറ്റവും നികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കിയിരുന്നത്. സംസ്കൃത ഭാഷയിലുള്ലതും സംസ്കൃതത്തില്‍ നിന്നും ടിബറ്റന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതുമടക്കം നിരവധി ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ടായിരുന്നതായി ചരിത്രം പറയുന്നു. കൃത്യമായി അറിയില്ലെങ്കിലും 13-ാം നൂറ്റാണ്ടില്‍ എപ്പോഴോ ആധിപത്യത്തിന്റെ ഫലമായി സര്‍വ്വകലാശാല തകര്‍ക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.

കന്തള്ളൂര്‍ ശാല സര്‍വ്വകലാശാല (1000 AD – 1300 AD)

കന്തള്ളൂര്‍ ശാല സര്‍വ്വകലാശാല (1000 AD – 1300 AD)

വിദ്യാഭ്യാസരംഗത്ത് കേരളത്തിന്‍റെ സംഭാവനയാണ് കാന്തള്ളൂര്‍ സര്‍വ്വകലാശാല. പലര്‍ക്കും ഇങ്ങനെയൊരു സര്‍വ്വകലാശാല നിലനിന്നിരുന്നതായി അറിയുക . ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന ഇത് തിരുവനന്തപുരം വലിയശാലയിലാണ് ഉണ്ടായിരുന്നത്. ആയ് രാജാവ് കരുന്തടക്കൻ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന സര്‍വ്വകലാശാലയില്‍ സ്വയംഭരണ സംവിധാനമായിരുന്നുവത്രെ നിലനിന്നിരുന്നത്. നളന്ദ സര്‍വ്വകലാശാലയിലുള്ളതിനേക്കാള്‍ അധികം വിഷയങ്ങളില്‍ ഇവിടെ പഠനം നടന്നിരുന്നു. ആയുധപരിശീലനം, നിരീശ്വരവാദം, സംഗീതം, മാന്ത്രികം, രസതന്ത്രം തുടങ്ങിയവയെല്ലാം ഇവിടെ പഠിപ്പിച്ചിരുന്നു,

 ശാരദാപീഠ് ക്ഷേത്രം സര്‍വ്വകലാശാല

ശാരദാപീഠ് ക്ഷേത്രം സര്‍വ്വകലാശാല

പൗരാണിക ഭാരത്തതിലെ മറ്റൊരു പ്രധാനപ്പെട്ട സര്‍വ്വകലാശാലയാണ് ഇന്ത്തെ പാക് അധിനിവേശ കാശ്മീരിലുള്ള ശാരദാപീഠ് ക്ഷേത്രം സര്‍വ്വകലാശാല. പുരാതന ഇന്ത്യയിലെ നിലവാരമുള്ള പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. ശരദാ ലിപി കശ്മീരിൽ നിന്നല്ല ഉത്ഭവിച്ചതെങ്കിലും, ഇത് ശരദാ പീത്തിൽ വ്യാപകമായി ഉപയോഗിക്കുകയും പിന്നീട് ശാരദാ പീഠത്തിന്‍റെ പേരില്‍ അറിയപ്പെടുകയും ചെയ്തു.സ്‌ക്രിപ്റ്റ് പിന്നീട് ഈ ലിപി വികസിപ്പിച്ചെടുത്തത് കശ്മീരിലാണെന്ന പ്രചാരണത്തിന് ഇത് കാരണമായി. എ.ഡി നാലാം നൂറ്റാണ്ടോടെയാണ് ശ്രദ്ധേയമായ പഠന കേന്ദ്രം എന്ന നിലയില്‍ ശാരദാപീഠം പ്രശസ്തിയാര്‍ജ്ജിക്കുന്നത്. അതേ കാലഘട്ടത്തില്‍ തന്നെ ബുദ്ധമത പണ്ഡിതന്മാരായ കുമരാജവ, തോൺമി സാംബോട്ട, റിച്ചൻ സാങ്‌പോ എന്നിവരും ശരദ പീഠവുമായി അടുത്ത് സഹകരിച്ചിരുന്നു. ബുദ്ധമതത്തിന് കാശ്മീരില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന സമയം കൂടിയായിരുന്നു ഇത്.

PC:Hamza Bin Asim

പുഷ്പഗിരി സര്‍വ്വകലാശാല

പുഷ്പഗിരി സര്‍വ്വകലാശാല

പുരാതന കലിംഗയില്‍, ഇന്നത്തെ ഒഡീഷയിലെ കട്ടക്, ജയ്പൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്തിരുന്ന പൗരാണിക സര്‍വ്വകലാശാലയാണ് പുഷ്പഗിരി സര്‍വ്വകലാശാല. നളന്ദയോടൊപ്പമോ അതിനേക്കാളോ പഴക്കം ഇതിനുണ്ട് എന്നാമ് കരുതപ്പെടുന്നത്. തെളിവുകള്‍ ഒന്നുമില്ലെങ്കിലും അശോക ചക്രവര്‍ത്തിയാണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ലളിതാഗിരി, ഉദയഗിരി, രത്നഗിരി എന്നീ മൂന്നു കുന്നുകളിലായാണ് സര്‍വ്വകലാശാല ക്യാംപസ് പരന്നുകിടന്നിരുന്നതത്രെ. വ്യത്യസ്തങ്ങളായ നിരവധി വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ചിരുന്ന ചൈനീസ് സഞ്ചാരി ഹുവാന്‍ഷാങ് അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ പുഷ്പഗിരി സര്‍വ്വകലാശാലയെ പരാമര്‍ശിച്ചിട്ടുണ്ട്.
PC:Kritzolina

വാരണാസി സര്‍വ്വകലാശാല

വാരണാസി സര്‍വ്വകലാശാല

തക്ഷശിലയുടെ അതേമാതൃകയില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വ്വകലാശാലയാണ് വാരണാസി സര്‍വ്വകലാശാല. തക്ഷശിലയില്‍ നിന്നും പഠനം കഴിഞ്ഞ് വന്നവരായിരുന്നു വാരണാസി സര്‍വ്വകലാശാലയിലെ അധ്യാപകര്‍. വൈദിക പഠനം, സംസകൃതം, ഗവേഷണം തുടങ്ങിയ കാര്യങ്ങളായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത്. രാജാക്കന്മാരും പ്രഭുക്കന്മാരുമായിരുന്നു സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്കിയിരുന്നത്

മിഥിലാ സര്‍വ്വകലശാല

മിഥിലാ സര്‍വ്വകലശാല


മിഥിലാ സര്‍വ്വകലാശാലയെക്കുറിച്ച് പരാമര്‍ശിക്കുന്ന ചരിത്രരേഖകള്‍ ഒന്നും തന്നെയില്ലെങ്കിലും രാമായണത്തിലെ സീതയുടെ പിതാവായ ജനകന്‍റെ കാലം മുതല്‍ ഇതുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ ചരിത്രശേഷിപ്പുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ബ്രാഹ്മണ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായാണ് ഇതിനെ കണക്കാക്കുന്നത്, ജനക മഹാരാജാവ് മഹാഋഷികളെയും മറ്റും വിളിച്ചുവരുത്തി ചര്‍ച്ചകളും മറ്റും ഇവിടെ നടത്താറുണ്ടായിരുന്നുവത്രെ.

തെല്‍ഹാര സര്‍വ്വകലാശാല

തെല്‍ഹാര സര്‍വ്വകലാശാല


ബീഹാറിലെ നളന്ദ സര്‍വ്വകലാശാലയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായിരുന്നു തെല്‍ഹാര സര്‍വ്വകലാശാല സ്ഥിതി ചെയ്തിരുന്നത്. 2009 ല്‍ ആരംഭിച്ച ഖനനപരിപാടികളില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നളന്ദ സര്‍വ്വകലാശാലയോട് മത്സരിച്ചു നിന്ന സര്‍വ്വകലാശാലയായി ഹുാങ് സാങ് ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ തെല്‍ഹാരയെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഒ‍ടന്‍റപുരി സര്‍വ്വകലാശാല

ഒ‍ടന്‍റപുരി സര്‍വ്വകലാശാല

7-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഗഥയിലെ പാല രാജാവായിരുന്ന ഗോപാലയാണ് .ഒ‍ടന്‍റപുരി സര്‍വ്വകലാശാല സ്ഥാപിക്കുന്നത്.നളന്ദയെയോ വിത്രമശിലയെയോ പോലെ പ്രസിദ്ധമല്ലായിരുന്നുവെങ്കിലും ചില സമയങ്ങളില്‍ ഇവിടെ 12,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിരുന്നു.

സോമപുര സര്‍വ്വകലാശാല

സോമപുര സര്‍വ്വകലാശാല

പാല രാജാവായിരുന്ന ധര്‍മ്മപാല സ്ഥാപിച്ച മറ്റൊരരു സര്‍വ്വകലാശാലയാണ് സോമപുര സര്‍വ്വകലാശാല. ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഇത് നളന്ദയുടെ അത്രയുമോ അതിനേക്കാളോ വലുതായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഹിന്ദു, ജൈന, ബുദ്ധമതങ്ങളെക്കുറിച്ച് ഇവിടെ ആഴത്തിലുള്ള പഠനങ്ങള്‍ നടന്നിരുന്നു. 400 വര്‍ഷത്തോളം സോമപുര സര്‍വ്വകലാശാല നിലനിന്നിരുന്നു

PC:Man

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രംപാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X