Search
  • Follow NativePlanet
Share
» »വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടി

വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടി

ഇന്ത്യയുടെ ഏതു കോണില്‍ വസിച്ചാലും വിനോദ സഞ്ചാരം എന്നത് വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നാണ്. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഗലയും റോഡും ഉള്ളപ്പോള്‍ എവിടേക്ക് വേണമെങ്കിലും നമുക്ക് യാത്ര പോകാം. എങ്കില്‍ രാജ്യത്തിന്‍റെ വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ... തണുപ്പ് നിറഞ്ഞ ഈ കാലാവസ്ഥയില്‍ അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടിയൊരു യാത്ര

നമേരി ദേശീയോദ്യാനം

നമേരി ദേശീയോദ്യാനം

അസമിലെ ഏറ്റവും മികച്ച കാഴ്ചകള്‍ നല്കുന്ന നമ്രി ദേശിയോദ്യാനം തന്നെയാണ് അസമിനെ വിന്‍റര്‍ യാത്രകളെക്കുറിച്ചുള്ള വിവരണം തുടങ്ങുലാവ്‍ ഏറ്റവും നല്ലത്. മനോഹരമായ തടാകങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും സാന്നിധ്യമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പുൽമേടുകൾ, വർണ്ണാഭമായ പൂച്ചെടികൾ എന്നിങ്ങനെയുള്ള ആകർഷകമായ സസ്യജാലങ്ങൾക്കിടയിൽ പ്രകൃതി സ്‌നേഹികൾക്ക് മണിക്കൂറുകള്‍ ഇവിടെ ചിലവഴിക്കാം
പുള്ളിപ്പുലി, കടുവ, കാണ്ടാമൃഗങ്ങൾ, വേഴാമ്പലുകൾ, ആനകൾ, താറാവുകൾ, കാണ്ടാമൃഗങ്ങള്‍ എന്നിങ്ങനെ വന്യജീവികളുടെ വ്യത്യസ്തമായ ഒരു ലോകവും ഇവിടെ കാണാം.

കകോചാങ് വെള്ളച്ചാട്ടം

കകോചാങ് വെള്ളച്ചാട്ടം

അസമിന്‍റെ പ്രകൃതി സൗന്ദര്യം എന്നത് ഒരിക്കലും വാക്കുകളില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ മനോഹര ഇ‌ടങ്ങള്‍ എല്ലാം നേരില്‍ കണ്ടുതന്നെ വിശ്വസിക്കണം. അത്തരത്തില്‍ ഒരിടമാണ് കകോചാങ് വെള്ളച്ചാട്ടം. കാസിരംഗ നാഷണൽ പാർക്കിൽ നിന്ന് ഏകദേശം 30 മിനിറ്റ് ദൂരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുന്നിനു മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളം സ്ഫടിക രൂപത്തിലാണ് വരുന്നത്. വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ദിസ്പൂര്‍

ദിസ്പൂര്‍

തേയില ഉൽപാദനത്തിൽ പ്രശസ്തി നേടിയ ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനങ്ങളിലൊന്നാണ് ദിസ്പൂർ. അസം സംസ്ഥാനം മേഘാലയയിൽ നിന്ന് വേർപെടുത്തിയപ്പോൾ, ദിസ്പൂരിന് അസമിന്റെ തലസ്ഥാന പദവി നൽകുകയായിരുന്നു. അതുവരെ ഷില്ലോങ് ആയിരുന്നു തലസ്ഥാനം.
അസമിന്‍റെ ചരിത്രത്തെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും ഇടങ്ങളും ഇവിടെയുണ്ട്. അസം സ്റ്റേറ്റ് മ്യൂസിയം സന്ദർശിക്കാം. കൂടാതെ, അസം സംസ്ഥാന മൃഗശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി വന്യജീവികൾ, കാണ്ടാമൃഗങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, ഹിമാലയൻ കൃഷ്ണമൃഗങ്ങൾ എന്നിവയുടെ വാസസ്ഥലം കൂടിയാണ് ഈ നഗരം

 ദിബ്രുഗഢ്

ദിബ്രുഗഢ്

അസമിലെ മറ്റൊരു പ്രസിദ്ധമായ ഇടമാണ് ദിബ്രുഗഢ്. തേയില ഉൽപ്പാദനത്തിന് പേരുകേട്ട ദിബ്രുഗഢ് പച്ചപ്പിന്‍റെ മറ്റൊരു ലോകമാണ് തുറന്നു നല്കുന്നത്. പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങളെയും സാഹസികമായ വന്യജീവികളെയും ഇവി‌ടെ കാണാം. അസമിലെ ഏറ്റവും മികച്ച ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിലൊന്ന് എന്ന വിശേഷണവും ദിബ്രുഗഢിനുണ്ട്.
അസമിലെ ഒരേയൊരു മഴക്കാടായ ദെഹിംഗ് പട്‌കായ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഓർക്കിഡുകൾ പോലെയുള്ള സസ്യജന്തുജാലങ്ങളുടെ വിശാലമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, നിങ്ങൾക്ക് ധാരാളം വന്യജീവി ഇനങ്ങളെയും ഇവിടെ ദര്‍ശിക്കാം.

മാനസ് നാഷണൽ പാർക്ക്

മാനസ് നാഷണൽ പാർക്ക്

അസമിലെ പ്രസിദ്ധമായ പ്രശസ്തമായ വന്യജീവി പ്രകൃതി സംരക്ഷണ കേന്ദ്രം ആണ് മാനസ് നാഷണൽ പാർക്ക്. യുനെസ്കോ പൈതൃക സ്ഥാനം എന്ന പ്രസിദ്ധിയും ഇന്നിതിനുണ്ട് . ആന സംരക്ഷണ കേന്ദ്രം, പ്രോജക്ട് ടൈഗർ റിസർവ്, ബയോസ്ഫിയർ റിസർവ് തുടങ്ങിയ പല പദ്ധതികളും ഇവിടെ വിജയകരമായി നടപ്പിലാക്കി വരുന്നു, മനസ് നാഷണൽ പാർക്ക് അസമിലെ ഏറ്റവും മികച്ച ശൈത്യകാല കേന്ദ്രങ്ങളിലൊന്നാണ്.
PC:Sougata Sinha Roy

കാസിരംഗ നാഷണൽ പാർക്ക്

കാസിരംഗ നാഷണൽ പാർക്ക്

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ബ്രഹ്മപുത്ര നദിയുടെ തീരത്ത് വിശ്രമിക്കുന്ന അതിമനോഹരമായ കാഴ്ചയൊരുക്കുന്ന ഇടമാണ് കാസിരംഗ നാഷണൽ പാർക്ക്. വംശനാശഭീഷണി നേരിടുന്നഒറ്റക്കൊമ്പൻ ഗ്രേറ്റ് ഇന്ത്യൻ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതിനാൽ ഈ വന്യജീവിക്ക് ലോകമെമ്പാടുമുള്ള വലിയ അംഗീകാരം ലഭിച്ചു. ഇവയെ കൂടാതെ കാട്ടുപോത്തുകൾ, ധാരാളം ജലപക്ഷികൾ എന്നിവരെയും ഇവിടെ കാണാം.
PC:Kangkan.it2004

ഗുവാഹത്തി

ഗുവാഹത്തി

ആസാം സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ ഗുവാഹത്തിയെ വടക്കുകിഴക്കൻ ഇന്ത്യയുടെ കവാടം എന്നാണ് വിളിക്കുന്നത്. നഗരവൽക്കരിക്കപ്പെട്ട ഈ നഗരം വിശുദ്ധ ക്ഷേത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിദത്ത വനങ്ങളിലേക്ക് രോഷത്തോടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയുടെ കാഴ്ചകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ഇവിടെ ധാരളം കാര്യങ്ങളുണ്ട്.

 അസം സംസ്ഥാന മൃഗശാലയും ബൊട്ടാണിക്കൽ ഗാർഡനും

അസം സംസ്ഥാന മൃഗശാലയും ബൊട്ടാണിക്കൽ ഗാർഡനും

സമൃദ്ധമായ പച്ചപ്പിന് നടുവിൽ നിങ്ങൾക്ക് കുറച്ച് സമയം ചെലവഴിക്കണമെങ്കിൽ അസം സംസ്ഥാന മൃഗശാല സന്ദർശിക്കണം. ഗുവാഹത്തി നഗരത്തിനകത്ത് സ്ഥിതി ചെയ്യുന്ന നിങ്ങൾക്ക് ഇവിടെ 850 അപൂർവ ഇനം സസ്യജന്തുജാലങ്ങളെ നിരീക്ഷിക്കാൻ കഴിയും. 1957-ൽ സ്ഥാപിതമായ ഇത് ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗ സംരക്ഷണ കേന്ദ്രം കൂടിയാണ്.കടുവകൾ, ആനകൾ, ജാഗ്വറുകൾ,പുള്ളിപ്പുലികൾ, ലാമകൾ, ജിറാഫുകൾ, ഒട്ടകപ്പക്ഷികൾ, പുള്ളിപ്പുലി എന്നിവയും നിങ്ങൾക്ക് കാണാം.

താജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെതാജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെ

വിന്‍റര്‍ യാത്രകളിലെ ലക്ഷദ്വീപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാം... കറങ്ങിയടിക്കുവാന്‍ ഈ ഇടങ്ങള്‍വിന്‍റര്‍ യാത്രകളിലെ ലക്ഷദ്വീപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാം... കറങ്ങിയടിക്കുവാന്‍ ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X