Search
  • Follow NativePlanet
Share
» »കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...

കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...

കയ്യകലത്തില്‍ മേഘത്തെ തൊടുവാന്‍ സാധിക്കുന്ന സ്ഥലങ്ങളെക്കുറിച്ചറിയാം...

ആകാശത്തിലെ മേഘങ്ങളെ കയ്യെത്തിപ്പിടിക്കുവാന്‍ ആഗ്രഹിച്ച ഒരു കുട്ടിക്കാലം നമുക്കെല്ലാവര്‍ക്കും കാണും. മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നതും അതിനെ തൊടുന്നതും എല്ലാം സ്വപ്നം കാണാത്തവരും ചുരുക്കമായിരിക്കും. പലപ്പോഴും നമ്മുടെ ഭാവനകളെ മറ്റൊരു ലോകത്തെത്തിക്കുവാന്‍ മേഘങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഇത്തരത്തിലുള്ള കുറേ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. കയ്യകലത്തില്‍ മേഘത്തെ തൊടുവാന്‍ സാധിക്കുന്ന സ്ഥലങ്ങളെക്കുറിച്ചറിയാം...

മീശപ്പുലിമല

മീശപ്പുലിമല

കയ്യെത്താവുന്ന ദൂരത്തില്‍, കാല്‍ച്ചുവട്ടില്‍ ഒക്കെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ വന്നെത്തി നില്‍ക്കുന്ന ഇടമാണ് മീശപ്പുലിമല. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ ഒരിക്കലെങ്കിലും കയറിയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവിടം ഇടുക്കി ജില്ലയുടെ ഭാഗമാണ്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മല കൂടിയാണ് മീശപ്പുലിമല.

PC:Sarathgks92

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ വാരാന്ത്യ യാത്രാ ഇടമണ് നന്ദി ഹില്‍സ്. പ്രായഭേദമന്യേ ആളുകള്‍ ഒഴിവു സമയം ചിലവഴിക്കുവാന്‍ വരുന്ന നന്ദി ഹില്‍സിന് കര്‍ണ്ണാടകയുടെ ചരിത്രത്തിലും പ്രത്യേക സ്ഥാനമുണ്ട്. അധികം യാത്ര ചെയ്യാതെ വളരെ എളുപ്പത്തില്‍ നഗരത്തിരക്കുകളില്‍ നിന്നും മാറി പ്രകൃതിയുടെ ശാന്തതയിലേക്ക് എത്താം എന്നതാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ സൂര്യോദയ കാഴ്ചകള്‍ക്കാണ് കൂടുതല്‍ ആരാധകരുള്ളത്. പച്ചപ്പിന്‍റെ മറ്റൊരു ലോകവും ഇവിടെ കാണുവാന്‍ സാധിക്കും. ഇതോടൊപ്പം പുരാതന ക്ഷേത്രങ്ങളുടെയും കുളങ്ങളുടെയും കോട്ടയുടെയും അവശിഷ്ടങ്ങളും ചില ചരിത്രക്കാഴ്ചകളും ഇവിടെയുണ്ട്.
PC:Bharathkumarsy

ഡാര്‍ജലിങ്

ഡാര്‍ജലിങ്

മഞ്ഞുമൂടിയ ഹിമാലയവും അതിരില്ലാതെ നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും ചേരുന്ന ഡാര്‍ജലിങ് ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ സ്ഥാനമാണ്. വേനല്‍ക്കാലമാകുമ്പോഴേയ്ക്കും സഞ്ചാരികള്‍ ഇവിടെ ധാരാളമായി എത്തിച്ചേരുന്നതിനുള്ല കാരണം എന്നത് ഇവിടുച്ചെ പ്രസന്നമായ കാലാവസ്ഥ തന്നെയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ കൊടുമുടിയായ കാഞ്ചന്‍ജംഗയുടെ അതിമനോഹരമായ കാഴ്ചകള്‍ നല്കുന്ന ഇടം എന്ന നിലയിലും ഡാര്‍ജലിങ് പ്രസിദ്ധമാണ്.
ടൈഗര്‍ ഹില്‍,ബറ്റാസിയ ലൂപ്,ഒബസര്‍വേറ്ററി ഹില്‍‌സ് എ്നനിങ്ങനെ മേഘങ്ങളുടെ ഭംഗി കണ്‍മുന്നിലെത്തിക്കുന്ന നിരവധി ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

കൂര്‍ഗ്കൂര്‍ഗ്

കൂര്‍ഗ്കൂര്‍ഗ്

പൂത്തുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളും പിന്നിട്ട് കുന്നുകള്‍ കയറിയാല്‍ കൂര്‍ദിലെ മേഘങ്ങളെ കയ്യെത്തിത്തൊടാം. വിശാലമായ പച്ചപ്പിനു മുകളില്‍ കട്ടിയുള്ള മൂടുപടം വിരിച്ചതുപോലെ കിടക്കുന്ന കൂര്‍ഗിലെ മേഘത്തിന് മറ്റെങ്ങും കാണാനാവാത്ത ഒരു ഭംഗി കാണാം. എപ്പോള്‍ ചെന്നാലും കാണുന്ന കോടമഞ്ഞാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നും ഇന്ത്യയുടെ കാപ്പിക്കൂട എന്നുമെല്ലാം ഈ നാടിനെ വിളിക്കുന്നത് വെറുതെയല്ല എന്നിവിടെ കാലുകുത്തിയാല്‍ തന്നെ മനസ്സിലാവും.

നിങ്ങൾ പ്രകൃതിയെ സ്നേഹിക്കുകയും ശുദ്ധവായു ശ്വസിക്കാനും ശ്വാസകോശം ശുദ്ധീകരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതല്‍ ആലോചിക്കാതെ ഇവിടം തിരഞ്ഞെടുക്കാം.

നെനിറ്റാള്‍

നെനിറ്റാള്‍

ലോകം അന്വേഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹില്‍ സ്റ്റേഷന്‍ എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളൂ. അത് നൈനിറ്റാള്‍ ആണ്. കാടും കൊടുമുടിയും അതിര്‍ത്തി തീര്‍ത്തിരിക്കുന്ന നൈനിറ്റാള്‍ ഉത്തരാഖണ്ഡില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
മേഘങ്ങള്‍ വന്നുപൊതിയുന്ന പോലുള്ള അനുഭവമാണ് നൈനിറ്റാള്‍ സഞ്ചാരികള്‍ക്കായി നല്കുന്നത്. മേഘങ്ങളെ തൊട്ടുരുമ്മിയുള്ള യാത്ര മാത്രമല്ല, വലിയ കടൽ തിരമാലയോട് സാമ്യമുള്ള ഒരു മേഘക്കൂട്ടത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്ന അനുഭവവും നൈനിറ്റാള്‍ സഞ്ചാരികള്‍ക്ക് നല്കും.
സ്നോ വ്യൂ എന്ന സ്ഥലമാണ് ഇവിടുത്തെ മഞ്ഞിന്‍റെ കാഴ്ച അറിയുവാന്‍ പറ്റിയ സ്ഥലം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇവിടെ എത്തിയാല്‍ മഞ്ഞിന്‍റെ ലോകം തീര്‍ക്കുന്ന മനോഹരമായ കാഴ്ചകള്‍ കാണാം.

മഥേരാന്‍

മഥേരാന്‍

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനായ മതേരാന്‍ മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളില്‍ പെടാതെ പോകുവാന്‍ സാധിക്കുന്ന ഇവിടം പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ്.
കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്‍റെ ഹരിത ഉദ്യാനമായ ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കുന്തിന് വിലക്കുണ്ട്. വെറും ഏഴ് ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഇവിടെ ആകെ ആറായിരം ആളുകൾ മാത്രമാണ് താമസിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ അഥവാ 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്.

എപ്പോള്‍ ഇവിടെ എത്തിയാവും മേഘങ്ങള്‍ വന്നുമൂടുന്ന അനുഭവം സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ഇവിടുത്തെ നിരവധിയായ വ്യൂ പോയിന്‍റുകളാണ് ഈ കാഴ്ച ഇവിടെ ഒരുക്കുന്നത്.

കൊടൈക്കനാൽ

കൊടൈക്കനാൽ

തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടൈക്കനാൽ. പരപ്പാർ, ഗുണ്ടാർ താഴ്വരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം, പഴനി മലനിരകളുടെ തെക്കൻ മലനിരകൾക്ക് മുകളിലായി ഒരു പീഠഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, കൊടൈക്കനാൽ യൂക്കാലിപ്റ്റസ് ഓയിൽ, പ്ലംസ്, ഹോം മെയ്ഡ് ചോക്ലേറ്റുകൾ, പിയർ എന്നിവയ്ക്കും പേരുകേട്ടതാണ്. കൂടാതെ, പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന കുറിഞ്ഞി പൂക്കൾക്കും ഈ സ്ഥലം പ്രശസ്തമാണ്.
ബ്രയാന്റ് പാർക്ക്, കുറിഞ്ഞി ക്ഷേത്രം, തടാകം, ബോട്ട് സവാരി, പില്ലർ റോക്ക്, സൂസൈഡ് പോയിന്റ്, ഗുണ ഗുഹ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

മസൂറി

മസൂറി

വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടി
ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മുസ്സൂറി, ഉത്തരാഖണ്ഡിലെ സംസ്ഥാനത്തിലെ ഒരു പ്രശസ്തമായ ഹിൽ സ്റ്റേഷനാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,880 മീറ്റർ ഉയരത്തിലാണ് 'കുന്നുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ഈ മനോഹരമായ നഗരം സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാഴ്ചകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, ഡൂൺ വാലി, തെക്ക് ശിവാലിക് പർവതനിരകൾ എന്നിവയുടെ അതിശയകരമായ കാഴ്ചകൾക്ക് മുസ്സൂറി അറിയപ്പെടുന്നു.

വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടിവടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X