Search
  • Follow NativePlanet
Share
» »ജലത്തിലെ കൊട്ടാരങ്ങളും കടലിലെ കോട്ടകളും... അതിശയിപ്പിക്കുന്ന പ്രാചീന നിര്‍മ്മിതികള്‍

ജലത്തിലെ കൊട്ടാരങ്ങളും കടലിലെ കോട്ടകളും... അതിശയിപ്പിക്കുന്ന പ്രാചീന നിര്‍മ്മിതികള്‍

യാത്രകള്‍ ചെയ്യുവാന്‍ ഓരോ തവണയും ഓരാ കാരണങ്ങള്‍ നമുക്കുണ്ട്. കടലിലും കായലിലും ഇറങ്ങി കുന്നും മലയും കയറി പുത്തന്‍ കാഴ്ചകള്‍ കണ്ടുള്ള യാത്രകള്‍....ഇങ്ങനെയുള്ള അനേകം യാത്രകള്‍ക്കിടയില്‍ എപ്പോഴെങ്കിലും വെള്ളത്തിലെ കൊട്ടാരങ്ങളെക്കുറിച്ചും കടലിലെ കോട്ടകളെക്കുറിച്ചും ആലോചിച്ചിട്ടുണ്ടോ? ഇന്ത്യന്‍ നിര്‍മ്മാണ കലയുടെ അത്ഭുതമെന്നു തന്നെ വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യതയുള്ള ഇത്തരം നിരവധി ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഭരണാധികാരികള്‍ക്ക് താമസ സൗകര്യം നല്കിയും ശത്രുക്കളില്‍ നിന്നു കാത്തും അവരുടെ വിലപിടിച്ച സ്വത്തുക്കള്‍ക്ക് കാവല്‍ നിന്നും ചരിത്രത്തില്‍ തന്നെ ഇടം നേടിയ കോട്ടകളും കൊട്ടാരങ്ങളും തനനെ. ഇതാ ഏതൊരു സ‍ഞ്ചാരിയെയും വീണ്ടും വീണ്ടും യാത്ര ചെയ്യുവാന്‍ തോന്നിപ്പിക്കുന്ന വെള്ളത്തിലെ കൊട്ടാരങ്ങളെക്കുറിച്ചും കടലിലെ കോട്ടകളെക്കുറിച്ചും വായിക്കാം...

നീര്‍ മഹല്‍

നീര്‍ മഹല്‍

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വെള്ളത്തിനടിയിലെ കൊട്ടാരമാണ് നീര്‍മഹല്‍. താജ്മഹാലിനെയും ഹവാമഹാലിനെയുംകാള്‍ അത്ഭുതങ്ങള്‍ നിറഞ്ഞ നിര്‍മ്മിതി വെള്ളത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊട്ടാരമാണിത്. ത്രിപുരയിലെ രുദ്ര സാഗർ തടാകത്തിന്റെ നടുവിലെ ഈ നിര്‍മ്മിതി അറിയപ്പെടുന്നത് വെള്ളത്തിനടിയിലെ താജ്മഹല്‍ എന്നാണ്. ഹിന്ദു-ഇസ്ലാം വാസ്തു വിദ്യകള്‍ ഒരുമിപ്പിച്ച് നിര്‍മ്മിച്ച ഇത് കിഴക്കേ ഇന്ത്യയിലെ ഏക ജലകൊട്ടാരം കൂടിയാണിത്

PC:Bodhisattwa

വേനല്‍ക്കാല വസതി

വേനല്‍ക്കാല വസതി

ത്രിപുരയിലെ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ എന്ന രാജാവാണ് തന്റെ വേനൽക്കാല വസതിയായി ഈ കൊട്ടാരം നിർമ്മിക്കുന്നത്.. മാർട്ടിന്‌ ആൻഡ് ബേൺസ് എന്ന ഇംഗ്ലീഷ് കമ്പനിയുടെ മേൽനോട്ടത്തില്‍ രുദ്ര സാഗർ തടാകത്തിന്റെ നടുവിലായി 1930 ൽ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് 1938 ലാണ്.
PC: Soman

രണ്ടു ഭാഗങ്ങള്‍

രണ്ടു ഭാഗങ്ങള്‍

തടാകത്തിന്റെ തീരത്തു നിന്നും രണ്ടു മുതൽ മൂന്നു കിലോമീറ്റർ വരെ അകലയാണ് കൊട്ടാരമുള്ളത്. നീർ മഹൽ പാലസിനെ രണ്ടു ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്തെ ആന്താർ മഹലും കിഴക്കു വശത്തെ ഓപ്പൺ തിയേറ്ററുമാണ് അവ. ആന്താർ മഹൽ രാജകുടുംബങ്ങൾക്കു മാത്രമായി മാറ്റി വെച്ചിരിക്കുന്നു. നാടകം , ന‍ൃത്തം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കാനാണ് തിയേറ്റർ ഭാഗം ഉപയോഗിക്കുന്നത്. ആകെ 24 മുറികളാണ് ഇവിടെയുള്ളത്.

PC:Afifa Afrin

സിന്ധുദുര്‍ഗ് കോട്ട

സിന്ധുദുര്‍ഗ് കോട്ട

ന്ധുദുര്‍ഗ് എന്ന മറാത്ത വാക്കിനര്‍ത്ഥം കടല്‍ കോട്ടയെന്നാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മഹാരാഷ്ട്രയില്‍ മാല്‍വന്‍ തീരത്തോട് ചേര്‍ന്ന് കുര്‍ടെ ഐലന്റിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഛത്രപതി ശിവജിയുടെ കാലത്ത് മൂന്നു വര്‍ഷം സമയമെടുത്ത് ഗോവയില്‍ നിന്നുള്ള 100 പോര്‍ച്ചുഗീസുകാരായ ആര്‍ക്കിട്ടെക്ടുകളും മൂവായിരത്തോളം മറ്റു ജോലിക്കാരും ചേര്‍ന്നാണ് കോട്ടയുടെ പണി പൂര്‍ത്തീകരിച്ചത്.
PC:Debazoti1985

 50 ഏക്കറില്‍

50 ഏക്കറില്‍

അറബിക്കടലില്‍ 50 ഏക്കര്‍ സ്ഥലത്തായാണ് ഈ കോട്ട പരന്നു കിടക്കുന്നത്. . ഹിറോജി ഇന്‍ദുല്‍ക്കല്‍ എന്നൊരു ആര്‍കിടെക്ടാണ് ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലെ ബുദ്ധി. ശത്രുക്കളെ തടയുന്നതിനും അറബിക്കടലിന്റെ തിരമാലകൾക്കും വേലിയേറ്റങ്ങൾക്കും തടസ്സമായി വർത്തിക്കുന്നതിനാണ് കൂറ്റൻ മതിലുകൾ ഈ കോട്ടയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന കവാടം പുറത്ത് നിന്ന് ആർക്കും കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മറച്ചിരിക്കുന്നു.
PC:Manoj.patra

ലാകോട്ട-ഫോര്‍ട്ട്-പാലസ് ഗുജറാത്ത്

ലാകോട്ട-ഫോര്‍ട്ട്-പാലസ് ഗുജറാത്ത്

വേനൽക്കാല വിശ്രമ കേന്ദ്രമായി നവനഗറിലെ മഹാരാജാവ് നിർമ്മിച്ച ലഖോട്ട ഫോർട്ട് പാലസ് ഗുജറാത്തിലെ ഏറ്റവും മനോഹരമായ സ്മാരകങ്ങളിലൊന്നാണ്. ലഖോട്ട തടാകത്തിലെ ഒരു ചെറിയ ദ്വീപിലാണ് ഇത് നിർമ്മിച്ചത്. ഇന്ന്, ജാംനഗറിലെ ഒരു പ്രശസ്തമായ സ്ഥലമാണ് ഇത്.
രാന്‍മാല്‍ജിയുടെ കാലത്താണ് ഈ കോട്ടയും കൊട്ടാരവും നിര്‍മ്മിക്കുന്നത്. വരള്‍ച്ചാ കാലത്ത് ജലക്ഷാമത്തില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശത്തിലായിരുന്നു ഇതിന്റെ നിര്‍മ്മിതി

സമീപത്തുള്ള പുരാതന ഗ്രാമങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളുടെ ശേഖരം ഉൾക്കൊള്ളുന്ന ഒരു മ്യൂസിയമാക്കി ലഖോട്ട കോട്ട ഇന്നു മാറി. കോട്ട കൊട്ടാരം ഒരു കല്ലുപാലത്തിലൂടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

PC:Arunnimbel

ദിയു കോട്ട

ദിയു കോട്ട

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ദിയുവിൽ സ്ഥിതിചെയ്യുന്ന ഒരു പോർച്ചുഗീസ് നിർമ്മിത കോട്ടയാണ് ഡിയു കോട്ട പോർച്ചുഗീസുകാര്‍ ഇതിനെ ഫോർട്ടാലെസ ഡി ഡിയു അല്ലെങ്കിൽ ഫോർട്ടാലെസ ഡി സാവോ ടോം എന്നാണ് വിളിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ ദിയു ദ്വീപിന്റെ കിഴക്കേ അറ്റത്തുള്ള പോർച്ചുഗീസ് ഇന്ത്യയുടെ പ്രതിരോധ കോട്ടകളുടെ ഭാഗമായാണ് ഈ കോട്ട പണിതത്. പ്രാദേശിക ടൂറിസം വ്യവസായത്തിന് ഉത്തേജനം നൽകാനായിരുന്നു ഇത്.
PC:Sumit sharma

ഡീഗ് പാലസ്

ഡീഗ് പാലസ്

ജലകൊട്ടാരങ്ങളുടെ പട്ടികയിലേക്ക് രാജസ്ഥാന്റെ സംഭവനയാണ് ഡീഗ് പാലസ്. ഗോപാൽ സാഗര്‍ തടാകത്തിനും രൂപ സാഗർ തടാകത്തിനും നടുവിലായാണ് ഈ കൊട്ടാം സ്ഥിതി ചെയ്യുന്നത്. മുഗൾ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാട്ട് ഭരണാധികാരികളാണ് അതിമനോഹരമായ ഈ കൊട്ടാരം പണികഴിപ്പിച്ചത്. 1772 ൽ ബദൻ സിംഗ് നിർമ്മിച്ച ഈ കൊട്ടാരം ഭരത്പൂർ സംസ്ഥാനത്തെ ഭരണാധികാരികൾക്കുള്ള വസതിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. 970 കളുടെ ആരംഭം വരെ ജല കൊട്ടാരം സജീവമായി ഉപയോഗിച്ചിരുന്നു.

PC:LRBurdak

സങ്കീര്‍ണ്ണം, മനോഹരം

സങ്കീര്‍ണ്ണം, മനോഹരം

സങ്കീര്‍ണ്ണമായ അകത്തളങ്ങളാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകത. ആഗ്രയിലെയും ദില്ലിയിലെയും മുഗൾ കോടതികളുടെ മഹത്വം ജാട്ട് ഭരണാധികാരികളെ സ്വാധീനിച്ചു. ഉദ്യാനങ്ങളുടെ രൂപകൽപ്പന മുഗൾ ചാർബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. കൊട്ടാരം ഒരു ഉദ്യാനവും അതിന്റെ കേന്ദ്രത്തിൽ നടപ്പാതകളുമുള്ള ഒരു ചതുർഭുജമായി മാറുന്നു. അലങ്കാര പുഷ്പ കിടക്കകൾ, കുറ്റിച്ചെടികൾ, മരങ്ങൾ, ജലധാരകൾ എന്നിവ വേനൽക്കാലത്ത് ഈ സ്ഥലത്തെ തണുപ്പിക്കുന്നു.
PC:Bornav27may

ശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രംശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

ഹവായിലെ വിലക്കപ്പെട്ട ദ്വീപ്...താമസക്കാര്‍ 70 പേര്‍...പ്രവേശിക്കുവാന്‍ രണ്ടു വഴികള്‍...ഹവായിലെ വിലക്കപ്പെട്ട ദ്വീപ്...താമസക്കാര്‍ 70 പേര്‍...പ്രവേശിക്കുവാന്‍ രണ്ടു വഴികള്‍...

Read more about: monuments history palace fort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X