India
Search
  • Follow NativePlanet
Share
» »കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍

കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍

രാജ്യത്തിനു പുറത്തേയ്ക്കുള്ള യാത്രകളോ? അതൊക്കെ നമ്മുടെ കയ്യിലൊതുങ്ങുവോ?!! പലപ്പോഴും അന്തരാഷ്ട്ര യാത്രകളെക്കുറിച്ച് പറ‍ഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ആദ്യം കേള്‍ക്കുന്ന കാര്യങ്ങളിലൊന്നാണിത്. കാര്യം അന്താരാഷ്ട്ര യാത്രകള്‍ ചിലവേറിയതാണെങ്കിലും കുറഞ്ഞ ചിലവില്‍ പോയിരിക്കുവാന്‍ സാധിക്കുന്ന ഇഷ്ടംപോലെ അയല്‍രാജ്യങ്ങള്‍ നമുക്കുണ്ട്. മാത്രമല്ല, വളരെ കൃത്യമായി പ്ലാന്‍ ചെയ്താല്‍ ചിലവ് കുറച്ച് യാത്ര വീണ്ടും ലാഭകരമാക്കുകയും ചെയ്യാം.

നേപ്പാള്‍

നേപ്പാള്‍

ഇന്ത്യയുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന രാജ്യമായതിനാല്‍ തന്നെ അധികം ചിലവുകളില്ലാതെ പോകുവാന്‍ പറ്റിയ ഒന്നാമത്തെ രാജ്യമാണ് നേപ്പാള്‍. പർവതങ്ങളും ആത്മീയതയും പ്രകൃതി സൗന്ദര്യവും അതിന്റെ ഏറ്റവും ഉന്നതമായ രീതിയില്‍ പ്രദാനം ചെയ്യുന്ന ഹിമാലയന്‍ രാജ്യമാണിത്. ഹിമാലയൻ കൊടുമുടികളുടെയും ഹരിതാഭമായ പർവതങ്ങളുടെയും മികച്ച അനുഭവം ഇവിടുന്ന് സ്വന്തമാക്കാം. പാസ്പോര്‍ട്ട് ഇല്ലാതെ എത്തിച്ചേരാം എന്നതും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഏറ്റവും ഉയരം കൂടിയ നാല് കൊടുമുടികളായ എവറസ്റ്റ്, മൗണ്ട് ലോട്ട്സെ, മൗണ്ട് മകളു, ചോ ഓയു, ശാന്തമായ ബുദ്ധവിഹാരങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം.

ഡൽഹി മുതൽ കാഠ്മണ്ഡു വരെയുള്ള വിമാന ദൂരം 813 കിലോമീറ്ററാണ്. നോൺസ്റ്റോപ്പ് ഫ്ലൈറ്റ് എത്തിച്ചേരാൻ 1 മണിക്കൂർ 45 മിനിറ്റ് എടുക്കും.

 ഭൂട്ടാന്‍

ഭൂട്ടാന്‍

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി അറിയപ്പെടുന്ന ഭൂട്ടാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. സമ്പന്നമായ സംസ്കാരം അടുത്ത് അറിയുവാനും ആശ്രമങ്ങളില്‍ സമയം ചിലവഴിക്കുവാനും ആണ് ഇവിടേക്ക് കൂടുതലും ആളുകള്‍ എത്തുന്നത്. ഇവിടുത്തെ സംസ്കാരം, പാരമ്പര്യങ്ങൾ, ആളുകൾ എന്നിവയെ പരിചയപ്പെടുന്നത് വ്യത്യസ്തമായ കുറേ രീതികളിലേക്കുള്ള വാതില്‍ തുറക്കുന്നതിന് സമമായിരിക്കും. ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്ന ലോകത്തിലെ ഏക കാർബൺ നെഗറ്റീവ് രാജ്യം കൂടിയാണിത്. ഭൂട്ടാനിൽ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എല്ലാവർക്കും സൗജന്യമാണ്.

ബാഗ്‌ഡോഗ്രയ്ക്കും തിംഫുവിനും ഇടയിലുള്ള ദൂരം, 333 കിലോമീറ്ററാണ്. ബാഗ്‌ഡോഗ്രയിൽ നിന്ന് പാരോയിലേക്കുള്ള വിമാനങ്ങൾ എത്തിച്ചേരാൻ ഏകദേശം 30 മിനിറ്റ് എടുക്കും

വിയറ്റ്നാം

വിയറ്റ്നാം

ലോകമെമ്പാടുമുള്ള ബാക്ക്പാക്കർമാർ എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്നാം. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ പറ്റിയ ചിലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നും ഇത് തന്നെ. മതിയായ പ്രകൃതി സൗന്ദര്യവും അതിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും അറിഞ്ഞ് നിറഞ്ഞ മനസ്സോടെ മാത്രമേ വിയറ്റ്നാം വിടുവാന്‍ സാധിക്കൂ. ഹോ ചി മിന്നിന്റെ ശവകുടീരം, പ്രാദേശിക പഗോഡകൾ, പഴയ പാദത്തിലെ 36 തെരുവുകൾ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനുണ്ട്. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് അമേരിക്കൻ സ്വാധീനം കാണാം. രാജ്തിര ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഹോ ചി മിൻ സിറ്റി ഒരു പറുദീസയാണ്.
ഇവിടെ ആയിരിക്കുമ്പോൾ, അതിന്റെ ബാറുകളും തത്സമയ സംഗീത കഫേകളും സന്ദർശിക്കുക. ട്രെക്കിംഗിനായി, സാപ്പയിലേക്ക് പോകുക. ആഡംബര യാത്രയ്ക്കായി, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഹാ ലോംഗ് ബേയിലേക്ക് നോക്കുക.
വിയറ്റ്നാമിന്റെ സൗന്ദര്യം, ആഡംബര അനുഭവങ്ങൾ പോലും മിതമായ നിരക്കിൽ ആസ്വദിക്കാൻ കഴിയും എന്നതാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്.

 സീഷെല്‍സ്

സീഷെല്‍സ്

അതിമനോഹരമായ ബീച്ച് ജീവിതവും കാഴ്ചകളും കുറഞ്ഞ ചിലവില്‍ അനുഭവിക്കുവാന്‍ സാധിക്കുന്ന രാജ്യമാണ് സീഷെല്‍സ്. . ഒരു ദ്വീപ് ടൂര്‍ പാക്കേജില്‍ നിങ്ങള്‍ എന്തെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ ലഭിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ രാജ്യം 115 ദ്വീപുകളുടെ ഒരു കൂ‌ട്ടമാണ്. മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലായാണ് ഇവിടെം സ്ഥിതി ചെയ്യുന്നത്. വിസയ്ക്ക് ചാര്‍ജ് ഇല്ല എന്നതും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറെവല്‍ അആണെന്നുള്ളതും ഇവിടേക്കുള്ല യാത്രയുടെ ചിലവ് ഗണ്യമായി കുറയ്ക്കുന്നു.

മ്യാന്‍മാര്‍

മ്യാന്‍മാര്‍

മിക്കപ്പോഴും യാത്രാ ലിസ്റ്റുകളുടെ അരികെ പോലും വരാത്ത ഒരു രാജ്യമാണ് മ്യാന്മാര്‍. എന്നിരുന്നാലും ഇപ്പോള്‍ മെല്ലെ മെല്ലെ സഞ്ചാരികല്‍ എത്തിച്ചേരുന്ന ഈ രാജ്യം മഹത്തായ ചില സംസ്കാരങ്ങള്‍ അനുഭവിച്ചറിയുവാന്‍ പറ്റിയ ഇടമാണ്. ബുദ്ധമതത്തിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ട് അത് പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ് മ്യാന്മാര്‍കാര്‍ എന്നാണ് പറയപ്പെ‌ടുന്നത്.

ലെബനോന്‍

ലെബനോന്‍

കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യമാണ് ലെബനോന്‍. വളരെ കുറഞ്ഞ ചിലവില്‍ ഇന്ത്യയില്‍ നിന്നും സന്ദര്‍ശിക്കാമെങ്കിലും ആഭ്യന്തര കലാപവും പ്രശ്നങ്ങളും ഇവിടേക്കുളള യാത്രയുടെ വിലങ്ങുത‌ടിയായി നില്‍ക്കുന്നു. മിഡിൽ ഈസ്റ്റിന്റെ മുത്ത് എന്നു വിളിക്കപ്പെ‌ടുന്ന ഇവിടം മരുഭൂമിയില്ലാത്തെ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യം കൂടിയാണ്. റോം കഴിഞ്ഞാല്‍ റോമിന്റെ അവശിഷ്ടങ്ങളും റോമാ സാമ്രാജ്യത്തിന്റെ ബാക്കിപത്രവും കാണുവാന്‍ സാധിക്കുന്ന രാജ്യമാണ് ലെബനോന്‍. ഒട്ടേറെ ചരിത്ര ഇടങ്ങളും ബൈബിളലി്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥലങ്ങളും ഇവി‌ടുത്തെ പ്രത്യേകതയാണ്.

ഇന്തോനേഷ്യ

ഇന്തോനേഷ്യ

കാകാലകാലങ്ങളായി ഇന്ത്യന്‍ സഞ്ചാരികളുടെ അന്താരാശ്ട്ര യാത്രാ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. പലപ്പോഴും ഒന്നു പോയാല്‍ വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന ഒരു പ്രത്യേകതയും ഈ രാജ്യത്തിനുണ്ട്. വളരെ കുറഞ്ഞ ചിലവില്‍ എന്തു സാധനങ്ങളും ലഭിക്കുന്ന തലസ്ഥാനമായ ജക്കാര്‍ത്തയിലെ മാര്‍ക്കറ്റുകളും യാത്രയില്‍ പരമാവധി പ്രയോജനപ്പെ‌ടുത്താം. പര്‍വ്വതങ്ങളും കടല്‍ത്തീരവും ബീച്ചുകളിലെ ജീവിതവും രാത്രി അനുഭവങ്ങളും ഒക്കെ ഇവിടെ പരീക്ഷിച്ചിരിക്കേണ്ടതാണ്.

നമീബിയ

നമീബിയ


സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ നമീബിയ ജൈവവൈവിധ്യത്തിനു ഏറെ പേരുകേട്ട പ്രദേശമാണ്. വളരെ സുരക്ഷിതമായ യാത്ര ചെയ്യുവാന്‍ പറ്റിയ രാജ്യങ്ങളിലൊന്നാണിതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വളരെ തുച്ചമായ ചിലവില്‍ കാണുവാന്‍ സാധിക്കുന്ന ആഫ്രിക്കന്‍ രാജ്യം കൂടിയാണിത്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രവും മറുവശത്ത് ലോകത്തിലെ ഏറ്റവും പഴയ മരുഭൂമിയും സ്ഥിതി ചെയ്യുന്ന ഇവി‌ടം സാഹസിക യാത്രകള്‍ക്കാണ് കുറച്ചുകൂടി യോജിച്ചത്.

സെര്‍ബിയ

സെര്‍ബിയ

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകുവാന്‍ പറ്റിയ മറ്റൊരു രാജ്യമാണ് സെര്‍ബിയ. തെക്കുപടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും തമ്മില്‍ ചേരുന്ന ഇടമായ ഇവിടം പക്ഷേ, പലപ്പോഴും വിനോദസഞ്ചാരികളുടെ പട്ടികയില്‍ ഇടിപിടിക്കാറില്ല. എന്നാല്‍ കുറഞ്‍ ചിലവില്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും ഒഴിച്ചുകൂടാനാവാത്ത രാജ്യമാണിത്. ചരിത്രവും സംസ്കാരവും ഏറെയുണ്ട് ഈ നാടിന്. 17 റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഈ നാട് ജന്മം നല്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആതിഥ്യമര്യാദയുള്ള രാജ്യമായാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകുവാന്‍ സാധിക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാണ് സെര്‍ബിയ. ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ വിശദാംശങ്ങളും ഒപ്പം ഫ്ലൈറ്റ് ടിക്കറ്റും മതി ഇവിടേക്ക് പോകുവാന്‍

മലേഷ്യ

മലേഷ്യ

ഇന്ത്യയില്‍ നിന്നും ചിലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെ‌ടുത്തേണ്ട രാജ്യമാണ് മലേഷ്യ.പെട്രോണാസ് ടവർ, ജലാൻ പെറ്റാലിങ് സ്ട്രീറ്റ്, .ജലാൻ ദമൻസാര ദേശീയ മ്യൂസിയം, വും കെ എൽ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ, മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ്, ജോർജ് ടൗൺ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം<br />എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാഅത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

Read more about: travel travel ideas world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X