Search
  • Follow NativePlanet
Share
» »സോളോ ട്രിപ്പ് ആണോ... എങ്കിൽ സംശയിക്കേണ്ട, ഈ സ്ഥലങ്ങളാണ് ബെസ്റ്റ്!!

സോളോ ട്രിപ്പ് ആണോ... എങ്കിൽ സംശയിക്കേണ്ട, ഈ സ്ഥലങ്ങളാണ് ബെസ്റ്റ്!!

തനിച്ചുള്ള യാത്രകൾ ചിലപ്പോഴൊക്കെ പേടിസ്വപ്നങ്ങളാകാറുണ്ട്. എന്നാൽ ഒരിക്കലെങ്കിലും നമ്മുടെ സുരക്ഷിതത്വത്തിൽ നിന്നും കൂട്ടുകളിൽ നിന്നും മാറി ഒറ്റയ്ക്കൊരു യാത്ര പോകുവാൻ സാധിച്ചാൽ ജീവിതത്തിലെ ഒരു 'ടേണിങ് പോയിന്‍റ്' ആയി മാറുവാൻ അതിനൊരു ശക്തിയുണ്ടെന്ന് നമുക്ക് തിരിച്ചറിയാം. വലിയ യാത്രകളൊന്നും ആദ്യം പോയില്ലെങ്കിലും പരീക്ഷിക്കുവാനെങ്കിലും ചെറിയൊരു സോളോ ട്രിപ്പ് പോയിരിക്കണം. സോളോ യാത്രയിൽ ചില മികച്ച അനുഭവങ്ങൾ സ്വന്തമാക്കുവാൻ പോയിരിക്കേണ്ട ലോകത്തിലെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങൾ പരിചയപ്പെടാം...

സാഹസികതയാണോ തേടുന്നത്.. ചലോ സൗത്ത് അമേരിക്ക!

സാഹസികതയാണോ തേടുന്നത്.. ചലോ സൗത്ത് അമേരിക്ക!

തനിച്ചുള്ള യാത്രകൾ ഏറ്റവും ത്രില്ലിങ് ആകുവാൻ കണ്ണുപൂട്ടി തിരഞ്ഞെടുക്കുവാനുന്ന സ്ഥലമാണ് സൗത്ത് അമേരിക്ക. ഇവിടെ എവിടെ പോയാലും ഒരു നഷ്ടമാവില്ല എന്നതിനാൽ അർജന്‍റീന മുതൽ ബ്രസീലും ചിലിയും കൊളിംബിയയും വരെയുള്ള നിരവധി രാജ്യങ്ങളില്‍ നിന്നും നിങ്ങളുടെ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാം. ഈ നാല് ഇടങ്ങളും അത്യാവശ്യം സഞ്ചാരികളുടെ പാതയാണ്. എന്നാൽ തീർത്തും വ്യത്യസ്തമായ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലൊരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇക്വഡോറിലെ വനങ്ങൾ എക്സപ്ലോർ ചെയ്യാം!
റോഡ് യാത്രകൾക്കും നിരവധി സാധ്യതകൾ ഇവിടെയുണ്ട്.

PC:Reiseuhu

നൈറ്റ് ലൈഫ് ആണോ നോക്കുന്നത്, ബെർലിൻ പിടിക്കാം!

നൈറ്റ് ലൈഫ് ആണോ നോക്കുന്നത്, ബെർലിൻ പിടിക്കാം!

സോളോ യാത്രയ്ക്കൊരുങ്ങുമ്പോൾ ചിലർ നോക്കുന്നത് പരമാവധി അടിച്ചുപൊളിക്കുവാന്‍ പറ്റുന്ന ഒരിടമായിരിക്കും. അങ്ങനെയാണെങ്കിൽ ദിവസത്തിലെ ഏതു സമയവും അതിൽത്തന്നെ പ്രത്യേകിച്ച് രാത്രിയ്ക്ക് അല്പം ചന്തം അധികമുള്ള സ്ഥലമാണ് ബെർലിൻ. പാർട്ടും ആഘോഷങ്ങളും ഒക്കെയായി നിങ്ങളെ ഉറങ്ങുവാൻ അനുവദിക്കാതെ, ജീവിതം ആഘോഷിച്ചുകൊണ്ടേയിരിക്കുവാന്‍ ഈ നഗരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ക്ലബ്ബുകളും ഗ്രാഫിറ്റി നിറഞ്ഞ ചുവരുകളുള്ള ബിയർ ഗാർഡനുകളും അതിശയിപ്പിക്കുന്ന കഫേകളും ഫ്ലീ മാർക്കറ്റുകളും എല്ലാമായി നിങ്ങൾക്ക് ഇവിടെ സമയം പരമാവധി ആസ്വദിക്കാം.

PC:Denislav Jeliazkov

കാട്ടിലെ ഭീകരരെ കണ്ടാലോ?!

കാട്ടിലെ ഭീകരരെ കണ്ടാലോ?!

ഇതൊന്നുമല്ല വേണ്ടത്, പകരം നല്ല അടിപൊളി ജംഗിൾ സഫാരിയാണ് യാത്രയിൽ ആഗ്രഹിക്കുന്നതെങ്കിൽ നേരേ പോകേണ്ടത് ഈസ്റ്റ് ആഫ്രിക്കയിലേക്കാണ്. ലോകത്തിലെ ഏറ്റവും മികച്ച ജംഗിൾ സഫാരി അനുഭവം ഉറപ്പുനല്കുന്ന മസായി മാര ഇതിനു പറ്റിയ ഒന്നാണ്. കെനിയയിൽ തന്നെയുള്ള വേറെയും ഇടങ്ങൾ തിരഞ്ഞെടുക്കാം. ടാൻസാനിയയും സഫാരികൾക്ക് പ്രസിദ്ധമാണ്. സാധാരണയായി ഇവിടെ സോളോ യാത്രകളിൽ പരസ്പരം കണ്ടുമുട്ടുന്ന ആളുകൾ ഗ്രൂപ്പ് ടൂറിൽ ചേർന്ന് ഇത്തരം കാര്യങ്ങൾക്ക് പോവുകയാണ് ചെയ്യുന്നത്.

PC:Craig Stevenson

റോമിൽ പോകാം

റോമിൽ പോകാം

മാനവരാശിയുടെ വളർച്ച എങ്ങനെയായിരുന്നു എന്നു കണ്ടറിയുവാനും ഇന്നും അതിശയിപ്പിക്കുന്ന ചില ചരിത്രനിർമ്മിതികളെ പരിചയപ്പെടുവാനും യാത്ര റോമിലേക്കാക്കാം. ചരിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് റോമിലുള്ളത്. കൊളോസിയം, സെന്റ് പീറ്റേഴ്സ് ബസലിക്ക, ഒക്കെ ഇവിടുത്തെ വളരെ നൂറുകണക്കിന് ഇടങ്ങളിൽ മറക്കാതെ കാണേണ്ടവയാണ്. നിങ്ങൾക്ക് ഒരു മാസം സമയമുണ്ടെങ്കിൽ പോലും ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കുവാൻ സാധിച്ചെന്നു വരില്ല.

PC:Ágatha Depiné

തനിച്ചുള്ള റോഡ് ട്രിപ്പ് ആണെങ്കിൽ ഓസ്ട്രേലിയ

തനിച്ചുള്ള റോഡ് ട്രിപ്പ് ആണെങ്കിൽ ഓസ്ട്രേലിയ

ഏകാന്തമായ റോഡ് യാത്രകൾ അത്ര ആനന്ദം നല്കുന്ന ഒന്നല്ലെങ്കിലും ഒരു പരീക്ഷണമെന്ന നിലയിൽ ചെയ്യാവുന്നതാണ്. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരം സാധിക്കുമെങ്കിൽ ഇതിനായി തിരഞ്ഞെടുക്കാം. സിഡ്‌നിയിൽ നിന്ന് കെയ്‌ൺസിലേക്കുള്ള പാത വളരെ മികച്ച ഡ്രൈവിങ് അനുഭവങ്ങളും കാഴ്ചാനുഭവങ്ങളും നല്കുന്നു. ഇരുവശങ്ങളിലേയും അതിമനോഹരമാ കാഴ്ച ഇതിന്‍റെ ഹൈലൈറ്റാണ്. നിരവധി പ്രകൃതി വിസ്മയങ്ങൾ ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു.

PC:Deepak Choudhary

രുചി തേടി പോകാം ചിയാങ് മായിലേക്ക്

രുചി തേടി പോകാം ചിയാങ് മായിലേക്ക്

രുചി തേടിയുള്ള യാത്രണ് നിങ്ങളെ സോളോ ട്രിപ്പിലേക്ക് ഇറക്കുന്നതെങ്കിൽ ആദ്യം തന്നെ പോയിരിക്കേണ്ട സ്ഥലം തായ്ലാന്ഡിലെ ചിയാങ് മായ് ആണ്. തായ്ലൻഡിലെവിടെ പോയാലും ഭക്ഷണത്തിലെ വൈവിധ്യം ആസ്വദിക്കാമെങ്കിലും ഭക്ഷണമെന്ന വികാരം മാത്രം കാണുവാൻ സാധിക്കുന്നിടം ചിയാങ് മായ് ആണ്. വടക്കൻ തായ്‌ലൻഡിന്റെ തലസ്ഥാനമായ ഇവിടെ നിങ്ങൾക്ക് തായ് രുചികളിലെ ഏറ്റവും ബെസ്റ്റ് തന്നെ ആസ്വദിക്കാം. ഇവിടെ വന്നാൽ ഭക്ഷണം മാത്രമേയുള്ളോ എന്നോർത്ത് ടെൻഷൻ വേണ്ട, മുഴുവൻ തായ്ലൻഡ് ട്രിപ്പിന്റെ അനുഭവങ്ങളാണ് ഇവിടം സഞ്ചാരികൾക്ക് നല്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്- ലോൺലി പ്ലാനറ്റ്

PC:Harvey Enrile

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

ബിയർ ഒഴുകുന്ന ഒക്ടോബർ ഫെസ്റ്റ്!!പങ്കെടുക്കുന്നത് 70 ലക്ഷത്തിലധികം ആളുകൾ! ആഘോഷത്തിൽ മ്യൂണിക്ബിയർ ഒഴുകുന്ന ഒക്ടോബർ ഫെസ്റ്റ്!!പങ്കെടുക്കുന്നത് 70 ലക്ഷത്തിലധികം ആളുകൾ! ആഘോഷത്തിൽ മ്യൂണിക്

Read more about: world solo travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X