Search
  • Follow NativePlanet
Share
» »വടക്കു-കിഴക്കന്‍ ഇന്ത്യയിലെ എട്ടിടങ്ങള്‍! ഒന്നിനൊന്ന് മികച്ചത്, കാണണം തീര്‍ച്ചയായും!!

വടക്കു-കിഴക്കന്‍ ഇന്ത്യയിലെ എട്ടിടങ്ങള്‍! ഒന്നിനൊന്ന് മികച്ചത്, കാണണം തീര്‍ച്ചയായും!!

വടക്കു-കിഴക്കന്‍ ഇന്ത്യ യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍

വടക്കു-കിഴക്കന്‍ ഇന്ത്യയും അവിടുത്തെ കാഴ്ചകളും ഒരിക്കലെങ്കിലും മനസ്സില്‍ കയറാത്ത സഞ്ചാരികളുണ്ടാവില്ല! പര്‍വ്വതങ്ങളും ഹില്‍ സ്റ്റേഷനുകളും സ്നേഹിക്കുവാന്‍ മാത്രമറിയുന്ന നാ‌ട്ടുകാരും എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുള്ള ഭൂപ്രകൃതിയും... കാരണങ്ങള്‍ നിരവധിയുണ്ട് സഞ്ചാരികള്‍ക്ക് ഇവിടേക്ക് വരുവാന്‍. എന്നാല്‍ നീണ്ടുനിവര്‍ന്ന് വിശാലമായി കി‌‌ടക്കുന്ന ഇവിടെ ഏത‌ൊക്കെ സ്ഥലങ്ങള്‍ കാണണം എന്നതും എന്നും സംശയമാണ്. ഒന്നും ഒഴിവാക്കുവാന്‍ പാടില്ലായെങ്കില്‍ പോലും സമയക്കുറവുള്ള യാത്രകളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പരിചയപ്പെടാം

സിറോ വാലി, അരുണാചല്‍ പ്രദേശ്

സിറോ വാലി, അരുണാചല്‍ പ്രദേശ്

വടക്കു കിഴക്കന്‍ ഇന്ത്യയുടെ മാന്ത്രിക കാഴ്ചകളില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് അരുണാചല്‍ പ്രദേശിലെ സിറോ വാലി. അപതാനികളുടെ താഴ്വര എന്നറിയപ്പെടുന്ന ഈ സ്ഥലം പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന പ്രകൃതി മനോഹരമായ സ്ഥലമാണ്. അപതാനി ഗോത്രങ്ങളാണ് ഇവിടുത്തെ ഗ്രാമങ്ങളിലെ അധികവും താമസക്കാര്‍. തങ്ങളുടേതാജ ജീവിതരീതിയും ആചാരങ്ങളും പിന്തുടരുന്ന ഇവിടം തീര്‍ത്തും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ വയലുകളും അതിന്റെ പച്ചപ്പുനിറഞ്ഞ കാഴ്ചകളും.
വര്‍ഷത്തില്‍ ഏതു സമയത്തും ഇവിടെ വരാമെങ്കിലും സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് കൂടുതല്‍ അനുയോജ്യം.

PC:Arunachal2007

കാസിരംഗ ദേശീയോദ്യാനം, അസാം

കാസിരംഗ ദേശീയോദ്യാനം, അസാം

നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അസമില്‍ സ്ഥിതി ചെയ്യുന്ന കാസിരംഗ ദേശീയോദ്യാനം. ആസാമിന്‍റെ മധ്യത്തിലായി, വ്യാപിച്ചു കി‌ടക്കുന്ന ഈ ദേശീയോദ്യാനം അതിന്റെ കാടുകള്‍ക്കും ചതുപ്പുനിലങ്ങള്‍ക്കും പ്രസിദ്ധമാണ്. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ഇനമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വടക്കുകിഴക്കൻ ഇന്ത്യയില്‍ കൂ‌ടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുവാനും ഈ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നു.
നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. മഴക്കാലങ്ങളില്‍ ഇവിടം അടച്ചിട്ടിരിക്കും

PC:Diganta Talukdar

ഉംഗോട്ട് നദി

ഉംഗോട്ട് നദി

കണ്ണുരീനു പോലെ തെളിഞ്ഞ ജലം, അടിത്ത‌‌ട്ടിലെ കുഞ്ഞു കാഴ്ചകള്‍ പോലും വളരെ വ്യക്തമായി കാണിക്കുന്ന ഇടം... ഇത്രയും മതി സ‍ഞ്ചാരികള്‍ക്ക്
ഉംഗോട്ട് നദിയെ തിരിച്ചറിയുവാന്‍. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമാ നദികളിലൊന്നായി അറിയപ്പെടുന്ന ഉംഗോട്ട് നദി മേഘാലയയുടെ അഭിമാനമാണ്. മേഘാലയ സംസ്ഥാനത്തെ ഷില്ലോങ്ങിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയുടെ ഭാഗമായ ഇത് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് വെറും ര‌ണ്ട് കിലോമീറ്റര്‍ ദൂരത്തിലാണുള്ളത്.

PC:Sayan Nath

ജീവനുള്ള വേരുപാലങ്ങള്‍

ജീവനുള്ള വേരുപാലങ്ങള്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ജീവനുള്ള വേരു പാലങ്ങള്‍ അഥവാ ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍. നദികൾക്കും അരുവികൾക്കും കുറുകെ വേരുകള്‍ വളര്‍ത്തി പാലങ്ങളു‌ടെ രൂപത്തില്‍ വളര്‍ത്തിയെടുത്ത് അക്കരെ പോകുവാന്‍ വികസിപ്പിച്ചെടുത്ത രീതി ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജ്, ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്ന രണ്ട് ഒറ്റപ്പാലങ്ങൾ - വടക്കു കിഴക്കന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ഒഴിവാക്കരുതാത്ത കാഴ്ചയാണ്.മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തിൽ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമ്മിക്കുന്നത്
റബര്‍ ബുഷ് എന്നറിയപ്പെടുന്ന,അത്തി വർഗ്ഗത്തിൽ വൃക്ഷങ്ങളുടെ വേരുകളാണ് പാലം നിർമ്മാണത്തിനായി വളർത്തിയെടുത്തുന്നത്. ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ പാലത്തിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്.

PC:Anselmrogers

 നാഥുലാ പാസ്

നാഥുലാ പാസ്

ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലമ്പാതയാണ് നാഥുലാ പാസ്. സമുദ്രനിരപ്പിൽ നിന്ന് 14450 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് പഴയ കാലത്തെ സില്‍ക്ക് റൂട്ടിന്റെ ഭാഗം കൂടിയാണ്. കടുത്ത തണുപ്പാണ് ഇവിടുത്തെ കാലാവസ്ഥ. സാഹസികരായ സഞ്ചാരികളുടെ യാത്രാ പട്ടികയില്‍ ഒഴിവാക്കാനാവാത്ത ഇവിടം വടക്കുകിഴക്കൻ ഇന്ത്യയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
സിക്കിമിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ആള്‍ത്താമസം വളരെ കുറവാണ്. പ്രദേശത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും തന്നെയാണ ഇതിനു കാരണം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള തീര്‍ത്ഥാടന പാത എന്ന നിലയിലാണ് കൂടുതലും ആളുകള്‍ ഇതിനെ ഉപയോഗിക്കുന്നത്. തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് എളുപ്പത്തില്‍ ഇവിടേക്ക് വരാം.
മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവി‌ടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

PC:Vaishnav26

കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്

ഉമിയം തടാകം

ഉമിയം തടാകം

മേഘാലയ കാഴ്ചളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ് ഷില്ലോങ്ങിന് സമീപമുള്ള ഉമിയം തടാകം. മനുഷ്യ നിര്‍മ്മിത തടാകമായ ഇത് 222 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണുള്ളത്. ബര്‍മുഡാ ട്രയാംഗിളിനേക്കാള്‍ വലുതാണ് ഇതെന്നാണ് കണക്കുകള്‍ പറയുന്നത്. 1960 കളില്‍ നിര്‍മ്മിക്കപ്പെട്ട ഇത് പ്രാദേശിക വിശ്വാസങ്ങള്‍ അനുസരിച്ച് കണ്ണുനീരിന്റെ തടാകം എന്നും അറിയപ്പെടുന്നു. തടാകത്തിന്റെ കാഴ്ചകള്‍ മാത്രമല്ല, വാട്ടർ സൈക്ലിങ്, സ്കോർടിങ്, ബോട്ടിങ്ങ് തുടങ്ങിയ സാഹസിക ജലവിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്. ഉമിയാം തടാകത്തെ തടഞ്ഞു നിർത്തിയാണ് ഉമിയം ഡാം നിർമ്മിക്കുന്നത്.

PC:Srabanti.basak

ലോക്തക് തടാകം, മണിപ്പൂർ

ലോക്തക് തടാകം, മണിപ്പൂർ

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധജല തടാകങ്ങളിലൊന്നാണ് ലോക്തക് തടാകം. ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനമായ കെയ്ബുൾ ലംജാവോ ദേശീയോദ്യാനവും ഇവിടെയാണ്. മാന്ത്രികക്കരകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒഴുകി നടക്കുന്ന ചെറിയ കരകളാണ് ഇവിടുത്തെ പ്രത്യേകത. ഫുംഡിസ് എന്നാണ് ഇതിന്റെ പേര്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ്. ജൈവവൈവിധ്യത്തിന്റെ കൂടാരങ്ങളാണ് ഈ സ്ഥലങ്ങള്‍. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്,
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് സന്ദർശിക്കാൻ പറ്റിയത്.
PC:Sharada Prasad CS

നുരനാങ് വെള്ളച്ചാട്ടം

നുരനാങ് വെള്ളച്ചാട്ടം

മനോഹരങ്ങളായ നിരവധി വെള്ളച്ചാ‌ട്ടങ്ങളുടെ സ്ഥലമാണ് വടക്കു കിഴക്കന്‍ ഇന്ത്യ. പേരെടുത്തു പറയേണ്ട പല വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാമെങ്കിലും അതിലേറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ് നുരനാങ് വെള്ളച്ചാട്ടം.തവാങ്ങിൽ നിന്ന് ബോംഡിലയിലേക്കുള്ള യാത്രയിലാണ് ഇവിടം കാണുവാന്‍ സാധിക്കുക. ഏകദേശം 100 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന അതിമനോഹരമായ ഈ വെള്ളച്ചാട്ടം നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ്.
ഫെബ്രുവരി മുതൽ നവംബർ വരെയുള്ള സമയമാണ് സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:Dhaval Momaya

സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍

മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!

Read more about: north east villages travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X