Search
  • Follow NativePlanet
Share
» »യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

യാത്ര ചെയ്യുക എന്നത് ഭക്ഷണം കഴിക്കുക, നന്നായി കഴിക്കുക എന്ന ലക്ഷ്യത്തിലെത്തിക്കുന്ന നഗരങ്ങളെ പരിചയപ്പെ‌‌ടാം...

യാത്രകളില്‍ ലക്ഷ്യങ്ങള്‍ പലതുണ്ടെങ്കിലും ചിലര്‍ക്കെങ്കിലും അത് ഭക്ഷണമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല! ഓരോ നാടിന്‍റെയും വ്യത്യസ്ത രുചികള്‍ തേടി അലഞ്ഞുള്ള യാത്ര ആസ്വദിക്കുന്നത് പ്രത്യേക രസം തന്നനയാണ്. ഒരിക്കലും പരിചയപ്പെടില്ല എന്നു കരുതിയിരുന്ന തരത്തിലുള്ള വിഭവങ്ങള്‍ മുന്നിലെത്തിക്കുന്ന ഇങ്ങനെയുള്ള യാത്രകളില്‍ തിരഞ്ഞുപി‌ടിച്ചു പോകേണ്ട തരത്തിലുള്ള കുറച്ച് നാടുകളുണ്ട്. യാത്ര ചെയ്യുക എന്നത് ഭക്ഷണം കഴിക്കുക, നന്നായി കഴിക്കുക എന്ന ലക്ഷ്യത്തിലെത്തിക്കുന്ന നഗരങ്ങളെ പരിചയപ്പെ‌‌ടാം...

ഓക്സാക്ക

ഓക്സാക്ക

മെസ്കലിന്‍റെ ജന്മദേശം എന്നറിയപ്പെ‌ടുന്ന ഓക്സാക്ക രുചികള്‍ പരീക്ഷിക്കുവാന്‍ പറ്റിയ നാ‌ടാണ്. ആധുനിക മെക്സിക്കൻ പാചകത്തിന്റെ നൂതനമായ രുചികളോടെ അതിന്റെ പാചക പാരമ്പര്യങ്ങളെ പ്ലേറ്റിലാക്കി മുന്നിലെത്തിക്കുന്ന ഓക്സാക്കാ രുചികളില്‍ താല്പര്യമുള്ളവര്‍ പോയിരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല!

ബെയ്റൂട്ട്

ബെയ്റൂട്ട്

രുചികളുടെ കാര്യത്തില്‍ ഹൃദയത്തില്‍ ഏറ്റവുമാദ്യം കയറിപ്പറ്റുന്ന നഗരങ്ങളില്‍ ഒന്നാണ് ബെയ്റൂട്ട്. രുചി പരീക്ഷിക്കുന്നവപ്‍ മാത്രമല്ല, പാചകക്കാരും ഇവി‌ടെ വലിയ തോതില്‍ എത്തുന്നു. ലെബനീസ് പാചകക്കാർ സ്വയം നിർമ്മിച്ച പരമ്പരാഗത വിഭവങ്ങൾ ആണ് ഇവി‌ടേക്ക് ആളുകളെ എത്തിക്കുന്നത്.

ന്യൂ ഓര്‍ലെന്‍സ്

ന്യൂ ഓര്‍ലെന്‍സ്

പരമ്പരാഗത രുചികളുടെ കാര്യത്തില്‍ താല്പര്യമുള്ളവരാണ് ന്യൂ ഓര്‍ലെന്‍സ് നിവാസികള്‍. ഇതു പരീക്ഷിക്കുവാനാണ് ലോകമെങ്ങും നിന്ന് ഇവി‌ടെ എത്തുന്നത്.

സാൻ സെബാസ്റ്റ്യൻ

സാൻ സെബാസ്റ്റ്യൻ

ലോകത്തിലെ ഏറ്റവും മികച്ച സമുദ്രവിഭവങ്ങളുടെ സ്ഥാനമാണ് സാന്‍ സെബാസ്റ്റ്യന്‍. മിഷേലിൻ സ്റ്റാര്‍ റസ്റ്റോറന്റുകളുടെ വ്യത്യസ്തമായ ശ്രേണി ഇവിടെ കണ്ടെത്താം. പിന്റോസ് എന്ന പ്രാദേശിക രുചിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

 ഫ്ലോറന്‍സ്

ഫ്ലോറന്‍സ്

ലോകമെമ്പാടുമുള്ള റസ്റ്റോറന്‍റുകളില്‍ ഏറ്റവും പ്രസിദ്ധമാണ് ഫ്ലോറന്‍സ്. ഫ്ലോറന്‍സിന്‍റെ രുചികള്‍ എത്തിച്ചേരാത്ത നഗരങ്ങള്‍ ലോകത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഗാര്‍ലിക് ബ്രെഡ്, റാവിയോലി നുഡി ,റാവിയോലി എന്നിങ്ങനെ പല ഫ്ലോറന്‍സ് രുചികളും ലോകത്തിന് പരിചിതമാണ്.

 ഷെൻസെൻ, ചൈന

ഷെൻസെൻ, ചൈന

ചൈനയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന പ്രദേശമാണ് ഷെൻസെൻ. എന്നാലിപ്പോള്‍ ഇവിടം അറിയപ്പെടുന്നത് വൈവിധ്യം നിറഞ്ഞ ഭക്ഷണങ്ങളുടെ പേരിലാണ്. വിലകുറഞ്ഞ നൂഡിൽസ്, ഹോൾ-ഇൻ-വാൾ ജോയിന്റ് മുതൽ ഹൈ-എൻഡ് ഡിന്നർ വരെ ഇവിടെ ലഭ്യമാണ്. സമുദ്ര രുചികളും ഇവി‌ടെ പ്രസിദ്ധമാണ്.

 മുംബൈ

മുംബൈ

തെരുവ് ഭക്ഷണത്തിന് പേരുകേട്ട ഇടമാണ് മുംബൈ. സുഗന്ധവ്യഞ്ജനങ്ങൾ, ഗ്രിൽ, ഫ്രൈ എന്നിവയ്ക്കാണ് ഇവി‌ടെ കൂടുതലും ആരാധകരുള്ളത്. ചാറ്റിനും ഇവി‌െ ഏറെ ആരാധകരുണ്ട്. വറുത്ത നൂഡിൽസ്, പയർവർഗ്ഗങ്ങൾ, ഉള്ളി, മല്ലി, മുളക് എന്നിവ അടങ്ങിയ മസാലകൾ, വട പാവ് മുതലായവയെല്ലാം ഇവിടെ ലഭ്യമാണ്.

 കെയ്റോ

കെയ്റോ

സുഗന്ധവ്യഞ്ജനങ്ങളുള്ള വടക്കേ ആഫ്രിക്കൻ പാചകരീതിക്ക് പേരുകേട്ട കെയ്‌റോ രുചികളാല്‍ മയക്കുന്ന നഗരമാണ്. സവാള, കറുവപ്പട്ട, ജീരകം, അണ്ടിപ്പരിപ്പ് എന്നിവയ്ക്കൊപ്പം അരി നിറച്ച ഒരു സ്റ്റഫ് വിഭവങ്ങള്‍ കഴിച്ചില്ലെങ്കില്‍ ആ യാത്രയെ നഷ്ടം എന്നു മാത്രമേ വിശേഷിപ്പിക്കുവാന്‍ കഴിയൂ.

അന്റാലിയ

അന്റാലിയ


വിലകുറഞ്ഞ ഭക്ഷണപ്രിയമായ ലക്ഷ്യസ്ഥാനമായ അന്റല്യയുടെ രുചികള്‍ എല്ലാ തരക്കാര്‍ക്കും ഒതുങ്ങുന്ന വിലയില്‍ ലഭിക്കും. വറുത്ത മാംസം, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനങ്ങൾ, അന്റാലിയയുടെ ഭക്ഷണം നിങ്ങളെ തികച്ചും സംതൃപ്തരാക്കും, ലോക്കും എന്ന പേരില്‍ അറിയപ്പെടുന്ന വറുത്തത് സിറപ്പില്‍ കുതിര്‍ത്തുള്ള ഹൽക്ക തത്‌ലിസി ഏറ്റവും പ്രിയപ്പെട്ട രുചികൂട‌ിയാണ് ഇവിടുത്തെ.

വെനീസ്

വെനീസ്


ഇറ്റലിയിലെ പിസയും പാസ്തയും ഒഴിവാക്കിയുള്ള രുചിയിലാണ് താല്പര്യമെങ്കില്‍ പരീക്ഷിക്കാവുന്ന ഇ‌ടമാണ് വെനീസ്. വെനീഷ്യൻ പാചകരീതിയിൽ സമുദ്രവിഭവങ്ങളുടെ പ്രാധാന്യം എ‌ടുത്തു പറയേണ്ടതാണ്.

ഇസ്താംബൂള്‍

ഇസ്താംബൂള്‍


തനതായ രുചികള്‍ക്ക് പേരുകേ‌ട്ട നഗരമാണ് ഇസ്താംബൂള്‍. ബാലിക് എക്മെക് എന്ന ഫിഷ് സാൻഡ്വിച്ച ഇവിടെ പരീക്ഷിക്കാം. ഗ്രിൽ ചെയ്ത മത്സ്യം ക്രസ്റ്റഡ് ബ്രെഡിൽ സാലഡ്, ഉള്ളി, ചെറുനാരങ്ങ എന്നിവ ചേർത്ത് വിളമ്പുന്നതാണിത്.

 സെന്റ് പീറ്റേഴ്സ്ബർഗ്

സെന്റ് പീറ്റേഴ്സ്ബർഗ്


പരമ്പരാഗത ഭക്ഷണസാധനങ്ങൾ പരീക്ഷിക്കാനുള്ള അവസരം ആണ് സെന്റ് പീറ്റേഴ്സ്ബർഗ് നല്കുന്നത്. ൽമെനി എന്ന രുചികരമായ വിഭവമാണ് ഇവിടുത്തെ പ്രത്യേകത. ലളിതവും രുചികരവുമായ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത

 ബുഡാപെസ്റ്റ്

ബുഡാപെസ്റ്റ്

ബുഡാപെസ്റ്റിന്റെ വിഭവങ്ങൾ സമ്പന്നവും ഹൃദ്യവും സ്വാദും നിറഞ്ഞതുമാണ്. പല വിഭവങ്ങളും മധുരമുള്ളതോ പുകച്ചതോ ആയിരിക്കും. ഉരുളക്കിഴങ്ങിനൊപ്പം വിളമ്പുന്ന മാംസളമായ പായസം; ധാരാളം കുരുമുളക്, തക്കാളി, ഉള്ളി എന്നിവയുള്ള കട്ടിയുള്ള പച്ചക്കറി സൂപ്പ്; കൂടാതെ ചിക്കൻ പപ്രകാശ്, ക്രീം പപ്രിക-സ്പൈസ് സോസ്, ചിക്കൻ ലെഗ് എന്നിങ്ങനെ ധഝാരാളം വിഭവങ്ങള്‍ ഇവിടെയുണ്ട്. ബുഡാപെസ്റ്റിൽ കഫേ സംസ്കാരത്തിന് ദീർഘവും സമ്പന്നവുമായ ചരിത്രമുണ്ട്.

 ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം


ചീസ് പ്രേമികളുടെ പറുദീസയായ നെതർലാൻഡിന് എഡം, ഗൗഡ, എമന്റൽ, മാസ്ഡാമർ തുടങ്ങിയ ചില മികച്ച ഇനങ്ങൾ ഉണ്ട്.പോഫ്‌ഫെർട്സ് എന്നും ഒലീബോളൻ എന്നും വിളിക്കുന്ന ഡച്ച് പാൻകേക്കുകൾ-ഐസിംഗ് പഞ്ചസാരയിൽ പൊതിഞ്ഞ മധുരമുള്ള വറുത്ത ഡോനട്ടുകൾ എന്നിവയ്ക്ക് ഇവിടം പ്രസിദ്ധമാണ്.

മണലൊരുക്കിയ പ്രതീക്ഷയുടെ രാജകുമാരിയും മഞ്ഞുപൊതിഞ്ഞ പര്‍വ്വതങ്ങളും... പാക്കിസ്ഥാനിലെ അത്ഭുതങ്ങള്‍മണലൊരുക്കിയ പ്രതീക്ഷയുടെ രാജകുമാരിയും മഞ്ഞുപൊതിഞ്ഞ പര്‍വ്വതങ്ങളും... പാക്കിസ്ഥാനിലെ അത്ഭുതങ്ങള്‍

Read more about: travel food destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X