Search
  • Follow NativePlanet
Share
» »ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്

ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്

സഞ്ചാരികള്‍ക്ക് വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സമയമാണ് സമ്മര്‍ എന്ന വേനല്‍ക്കാലം. കാര്യം കുറച്ചു ചൂ‌ടൊക്കെ ആണെങ്കിലും ചില സ്ഥലങ്ങള്‍ കാണുവാനും ബീച്ചുകളിലേക്ക് യാത്ര പോകുവാനുമെല്ലാം ബെസ്റ്റ് വേനല്‍ക്കാലമാണ്. വേനല്‍ക്കാലത്ത് ഉച്ചയ്ക്കൊന്നു പുറത്തിറങ്ങിയാല്‍ പിന്നെ നേരെ പുഴയിലിറങ്ങി ഒന്നു കുളിക്കാതെ വരാന്‍ പറ്റാത്തവരുമുണ്ട്. എന്തു തന്നെയായാലും വേനലില്‍ മലയാളികള്‍ക്ക് ഒരു ബീച്ച് യാത്രയെങ്കിലും നിര്‍ബന്ധമാണ്. ഇപ്പോഴത്തെ കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് യാത്രകള്‍ സാമൂഹീകകലം പാലിച്ചായിരിക്കുയും വേണം. എങ്കില്‍ പിന്നെ അധികം ആളുകളെത്താത്ത ബീച്ചുകള്‍ തന്നെയാണ് ഈ വര്‍ഷത്തെ വേനല്‍യാത്രകള്‍ക്കു നല്ലത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

ഒട്ടിനെനെ ബീച്ച്

ഒട്ടിനെനെ ബീച്ച്

കര്‍ണ്ണാടകയിലുള്ളവര്‍ക്കു പോലും അത്രയ്ക്ക് പരിചിതമല്ലാത്ത ഇ‌ടമാണ് ഒട്ടിനെനെ ബീച്ച്. ചെറിയ ക്ലിഫും അതിനോഹരമായ സൂര്യാസ്തമയവും ഒക്കെയായി പ്രകൃതിയെ അതീവ ഭംഗിയില്‍ ഇവിടെ കാണാം. ബൈന്ദൂര്‍ നദി അറബിക്കടലില്‍ ചേരുന്ന പ്രദേശം കൂ‌ടിയാണിത്. ക്തിതിജ നെസാര ധാമയിൽ നിന്ന് നേരെ ഒട്ടിനെൻ ബീച്ചിലേക്ക് പോകാം. നല്ല ശാരീരിക ക്ഷമയുണ്ടെങ്കില്‍ ക്ലിഫിനു മുകളിലോട്ട് കയറുന്നതും പരിഗണിക്കാം.
ഒട്ടിനെൻ ബീച്ച് ബെംഗളൂരുവിൽ നിന്ന് 440 കിലോമീറ്ററും മംഗളൂരുവിൽ നിന്ന് 125 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബൈന്ദൂര്‍ ആണ്.

മാണ്ഡവി ബീച്ച്

മാണ്ഡവി ബീച്ച്

സ്വർണ്ണ-തവിട്ട് നിറമുള്ള മണലില്‍ ബീച്ച് കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന സ്ഥലമാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ മാണ്ഡവി ബീച്ച്. 1580 ൽ ഖേഞ്ചർജിയിലെ കച്ചിലെ റാവു സ്ഥാപിച്ച മാന്ദ്‌വി പ‌ട്ടണത്തില്‍ കിടക്കുന്ന ഈ ബീച്ച് ഇന്നും ഒട്ടേറെ ചരിത്രസ്മരണകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലം കൂടിയാണ്. വളരെ കുറച്ച് ആളുകള്‍ മാത്രം എത്തിച്ചേരുന്ന ബീച്ച് ആയതിനാല്‍ ധൈര്യപൂര്‍വ്വെ ഇവി‌ടേക്ക് ചെല്ലാം. വൈകുന്നേരങ്ങളാണ് മാണ്ഡവി ബീച്ച് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
ഭൂജ് വിമാനത്താവളത്തില്‍ നിന്നും 59 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

 ബഖാലി

ബഖാലി


തെക്കൻ ബംഗാളിലുടനീളം വ്യാപിച്ചുകിടക്കുന്ന ഡെൽറ്റായിക് ദ്വീപുകളിലൊന്നായ ബഖാലി മുതൽ ഫ്രേസർഗഞ്ച് വരെ നീളുന്ന 8 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണിത്. ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗമായ ഈ ബീച്ച് ഗ്രേ ബീച്ച് എന്നും അറിയപ്പെ‌ടുന്നു. സൈക്കിളുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പോകുവാന്‍ സാധിക്കുന്ന ചെറിയൊരു ഡ്രൈവ് ഇന്‍ ബീച്ച് എന്നു വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം.
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ബഖാലി. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നംഖാനയിലാണ്. കൊൽക്കത്തയിൽ നിന്ന് ബഖാലിയിലേക്കുള്ള റോഡ് യാത്ര ഏകദേശം 4 മണിക്കൂറാണ്.

ജലന്ധര്‍ ബീച്ച്, ഡിയു

ജലന്ധര്‍ ബീച്ച്, ഡിയു

പഞ്ചാബിലെ ജലന്ധറുമായിട്ട് ഈ ജലന്ധര്‍ ബീച്ചിനു പേരില്‍ മാത്രമേ ബന്ധമുള്ളൂ. മഹാഭാരതത്തില്‍ മഹാവിഷ്ണുവിന്‍റെ സുദര്‍ശന ചക്രമേറ്റ് കൊല്ലപ്പെട്ട ജലന്ധരന്‍ എന്ന അസുരന്റെ പേരില്‍ നിന്നുമാണ് ഈ സ്ഥലത്തിന് പേരു ലഭിക്കുന്നത്. ഇതിനു തൊട്ടടുത്തായി തന്നെ ജലന്ധരനെ ആരാധിക്കുന്ന ഒരു ക്ഷേത്രവും കാണാം. വൈകുന്നേരങ്ങളിലാണ് ഈ ബീച്ചില്‍ സമയം ചിലവഴിക്കുവാന്‍ യോജിച്ചത്.
കേന്ദ്രഭരണ പ്രദേശമായ ദിയുവില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രമേ ബീച്ചിലേക്ക് ദൂരമുള്ളൂ.

ബട്ടര്‍ഫ്ലൈ ബീച്ച്, ഗോവ

ബട്ടര്‍ഫ്ലൈ ബീച്ച്, ഗോവ

ഗോവയിലെ രഹസ്യ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലമാണ് ബട്ടര്‍ ഫ്ലൈബീച്ച്. സഞ്ചാരികള്‍ക്കിടയില്‍ ഇനിയും അറിയപ്പെടാത്ത ഇടമായ ഈ ബീച്ച് കാഴ്ചകൾ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും ഇവിടെ എത്തുന്ന ആരെയും അതിശയിപ്പിക്കും എന്നതിൽ സംശയമില്ല.

പാലോലം ബീച്ചിൽ നിന്നും രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിലൂടെ ബട്ടർഫ്ലൈ ബീച്ചിലെത്താം. ഒരേസമയം സാഹസികത നിറഞ്ഞതും കഠിനവുമാണ് ഈ ട്രക്കിങ്ങ്. ചെറിയ ചെറിയ അരുവികളും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കാടുകളും ഒക്കെ താണ്ടിയാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ.

കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രംപാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രം

Read more about: beach summer ബീച്ച്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X