Search
  • Follow NativePlanet
Share
» »കാഴ്ചയില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലെ തന്നെ... അത്ഭുതപ്പെടുത്തുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

കാഴ്ചയില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലെ തന്നെ... അത്ഭുതപ്പെടുത്തുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

പര്‍വ്വതങ്ങളുടെ കാഴ്ചകളും അതിനിടയിലെ പച്ചപ്പും തടാകങ്ങളും അതിരില്ലാത്ത കാഴ്ചകളും സമ്മാനിക്കുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍ പരിചയപ്പെടാം....

മഞ്ഞുപുതച്ചു നില്ക്കുന്ന ആല്‍പൈന്‍ പര്‍വ്വത നിരകള്‍... അറ്റം കാണാനില്ലാത്ത പര്‍വ്വതങ്ങളും അതീവഭംഗിയാര്‍ന്ന ഭൂമിയും... സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുച്ച ചില ചിത്രങ്ങളാണിത്. പക്ഷേ, നേരിട്ട് ഈ നാടുകാണുവാന്‍ പോകുവാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നുവരില്ല. എന്നാല്‍ ഉത്തരാഖണ്ഡിലെ കുറച്ചു ഗ്രാമങ്ങള്‍ നിങ്ങളുടെ സ്വിറ്റ്സര്‍ലന്‍ഡ് ആഗ്രഹം പൂര്‍ത്തികരിക്കുവാന്‍ സഹായിക്കും... എങ്ങനെയെന്നല്ലേ? കാഴ്ചയിസെ സാദൃശ്യം തന്നൊണ് ഈ നാടുകളഴെ സ്വിറ്റ്സര്‍ലന്‍‍ഡിനോട് അടുത്തുനിര്‍ത്തുന്നത്. പര്‍വ്വതങ്ങളുടെ കാഴ്ചകളും അതിനിടയിലെ പച്ചപ്പും തടാകങ്ങളും അതിരില്ലാത്ത കാഴ്ചകളും സമ്മാനിക്കുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍ പരിചയപ്പെടാം....

പാന്‍ഗോട്ട്

പാന്‍ഗോട്ട്

ഉത്തരാഖണ്ഡില്‍ സഞ്ചാരികളുടെ തള്ളിക്കയറ്റം അത്രയൊന്നും അനുഭവിക്കാത്ത, തീര്‍ത്തും ശാന്തമായി കിടക്കുന്ന ഇടങ്ങളിലൊന്നാണ് പാര്‍ഗോട്ട്. പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഈ സ്ഥലം നൈനിറ്റാളില്‍ നിന്നും പതിനഞ്ച് കിലോനീറ്റര്‍ ദൂരത്തിലാണുള്ളത്. വളരെ പഴയ ഒരു ഗ്രാമത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രതീതിയുള്ള പാന്‍ഗോട്ടില്‍ ഏകദേശം മുന്നൂറിലധികം വ്യത്യസ്തങ്ങളായ പക്ഷികളെ കാണാം. ഒരു പക്ഷേ, ഹിമാലയ ഗ്രാമങ്ങളില്‍ ഒരിടത്തും കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രകൃതിഭംഗിയാണ് ഇവിടെയുള്ളതെന്നു പറയാം. നൈന കൊടുമുടി, കിൽബറി, സ്നോ വ്യൂ പോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. തീര്‍ച്ചയായും ഒരു സ്വിസ് ഗ്രാമത്തിലെത്തിയ ഭംഗി ഇവിടെനിന്നാസ്വദിക്കാം.

PC:Ajay Kumar Jana

കലപ്

കലപ്

ഇന്ത്യയുടെ തന്നെ അറിയപ്പെടാത്ത രഹസ്യങ്ങളിലൊന്നായി സഞ്ചാരികള്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കലപ്. സമുദ്രനിരപ്പില്‍ നിന്നും 7500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കലപ് അപ്പര്‍ ഗര്‍വാള്‍ റീജിയണിന്‍റെ ഭാഗമാണ്. പൈന്‍ മരങ്ങള്‍ക്കും ദേവതാരു മരങ്ങള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കലപ് സുപിന്‍ നദിയുടെ കാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്നു. ഡെറാഡൂണില്‍ നിന്നും 200 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കലപ് ഗ്രാമത്തിന് മഹാഭാരതത്തിന്‍റെ പുരാണകഥകളുമായി ഏറെ ബന്ധമുണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്ന് കര്‍ണ്ണനായാണ് സമര്‍പ്പിച്ചിരിക്കുന്നത്.
തങ്ങള്‍ക്കു വേണ്ടതെല്ലാം സ്വയം കൃഷി ചെയ്തു ജീവിക്കുന്ന, ഒന്നിനും പുറംലോകത്തെ ആശ്രയിക്കാത്ത ആളുകളാണ് ഇവിടെയുള്ളത്. അതിമനോഹരമായ പ്രകൃതിഭംഗിയും പശ്ചാത്തല ദൃശ്യങ്ങളുമാണ് ഇവിടെയുള്ളത്.

PC:Ashwini Chaudhary

ഖിര്‍സു

ഖിര്‍സു

സ്വിസ് ആല്‍പിന്‍റെ ഭംഗി അതേപോലെ കാണുവാന്‍ സാധിക്കുന്ന സ്ഥലമാണ് ഖിര്‍സു. മാലിന്യമൊട്ടുമേല്‍ക്കാത്ത ഗ്രാമീണ കാഴ്ചകളാണ് ഖിര്‍സു സ‍ഞ്ചാരികള്‍ക്ക് നല്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖിര്‍സു പൗരി ഗര്‍വാള്‍ റീജിയണിന്‍റെ ഭാഗമാണ്. ഒരു സ്വിസ് പ്രദേശത്തിന്റെ എല്ലാഭംഗിയും നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ കാണുവാന്‍ സാധിക്കും. മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളും മലിനീകരണം കടന്നുവന്നിട്ടേയില്ലാത്ത ഗ്രാമങ്ങളും പച്ചപ്പു നിറഞ്ഞുനില്‍ക്കുന്ന വനങ്ങളുമെല്ലാം ഖിര്‍സുവിന്റെ കാഴ്ചകളാണ്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ക്ഷേത്രങ്ങളുടെ കാഴ്ചകളാണ് ഇവിടെ അധികമുള്ളത്. പര്‍വ്വതങ്ങളുടെ ഏറ്റവും ഭംഗിയാര്‍ന്ന ദൃശ്യങ്ങള്‍ നല്കുന്ന നിരവധി വ്യൂ പോയിന്റുകളും ഖിര്‍സുവിലുണ്ട്.

കൗസാനി

കൗസാനി

ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ ഗ്രാമീണ കാഴ്ചകള്‍ നല്കുന്ന ഇടമാണ് കൗസാനി. അധികമൊന്നും വേണ്ട, ഒരു ദിവസം മുഴുവന്‍ മാത്രം മതി ഇവിടം നിങ്ങള്‍ക്കു കണ്ടുതീര്‍ക്കുവാനും എന്തൊക്കെയാണ് പ്രത്യേകതകളെന്നു മനസ്സിലാക്കുവാനും. തൃശൂര്‍, നന്ദാ ദേവി, പാഞ്ചൗലി തുടങ്ങിയ പര്‍വ്വത നിരകളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടം എന്ന നിലയിലാണ് കൗസാനി പ്രസിദ്ധമായിരിക്കുന്നത്. നഗരത്തിന്റെ തിരക്കുകള്‍ ഒഴിവാക്കി, തീര്‍ത്തും ബഹളരഹിതമായ ഒരു പ്രദേശം ആണിത്. 1929-ൽ മഹാത്മാഗാന്ധി 14 ദിവസം ഇവിടുത്തെ അനാശക്തി ആശ്രമത്തിൽ താമസിച്ചു. പിന്നീട് അദ്ദേഹം അതിനെ 'ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്' എന്ന് വിശേഷിപ്പിച്ചു. പ്രകൃതിയിലൂടെയുള്ള യാത്രകളും നടത്തവുമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC: Sujayadhar

മുന്‍സിയാരി

മുന്‍സിയാരി

സമുദ്രനിരപ്പില്‍ നിന്നും 2298 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി ഉത്തരാഖണ്ഡിലെ പിത്തോറഗ്ര ജില്ലയുടെ ഭാഗമാണ്. ഹിമാലയന്‍ പര്‍വ്വത നിരകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഗ്രാമമായ മുന്‍സിയാരി ട്രക്കിങ്ങ് റൂട്ടുകള്‍ക്കാണ് പേരുകേട്ടിരിക്കുന്നത്. . ഖലിയ ടോപ്പ് ട്രെക്കിംഗ്, താമ്രി കുണ്ഡ് ട്രെക്കിംഗ് എന്നിവയാണ് ഇവിടെനിന്നും ചെയ്യുവാന്‍ പറ്റുന്ന ചില പ്രധാന യാത്രകള്‍. മലിനമാക്കപ്പെടാത്ത അപൂര്‍വ്വം ഹിമാലയന്‍ ഗ്രാമങ്ങളിലൊന്ന് എന്ന പ്രത്യേകതയും മുന്‍സിയാരിക്കുണ്ട്. മുന്‍സിയാരിയില്‍ എത്തിപ്പെടുക എന്നത് അല്പം ബുദ്ധിമുട്ടാണെങ്കിലും നീണ്ട, മടുപ്പിക്കുന്ന യാത്രയുടെ ക്ഷീണമെല്ലാം ഒറ്റനിമിഷത്തെ കാഴ്ചയില്‍ ഇല്ലാതാക്കുവാനുള്ള മാന്ത്രികത ഈ നാടിനുണ്ട്. ഡല്‍ഹിയില്‍ നിന്നും 616 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ഹിമാലയന്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുൻസിയാരിയിലും അതിന്റെ സമീപ പ്രദേശങ്ങളും പര്യവേക്ഷണം ചെയ്യാൻ, കുറഞ്ഞത് 2 ദിവസം ആവശ്യമാണ്. ബിർത്തി വെള്ളച്ചാട്ടം, മഹേശ്വരി കുണ്ഡ്, ബേതുലിധാർ, ഡാർക്കോട്ട് വില്ലേജ്, ഖലിയ ടോപ്പ്, ബാലന്തി ഉരുളക്കിഴങ്ങ് ഫാം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC:Amit Jain

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ത്രിമൂര്‍ത്തികള്‍ ധ്യാനിക്കാനെത്തുന്നിടം,അതിശയങ്ങളവനാനിക്കാത്ത സതോപന്ത് താല്‍!സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ത്രിമൂര്‍ത്തികള്‍ ധ്യാനിക്കാനെത്തുന്നിടം,അതിശയങ്ങളവനാനിക്കാത്ത സതോപന്ത് താല്‍!

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X