Search
  • Follow NativePlanet
Share
» »ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍

ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍

ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണം ഇതുതന്നെയാണ്. വളരെ കുറഞ്ഞ സ്ഥലത്തിനുള്ളില്‍

എളുപ്പത്തില്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കുന്ന വൈവിധ്യമുള്ള കാഴ്ചകള്‍. കലയും സംസ്കാരവും വാസ്തുവിദ്യകളും തന്നെയാണ് ഈ നാടിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങള്‍. ജനുവരി മാസമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. കടലിന്‍റെ താളത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന പുതുച്ചേരിയു‌ടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍

ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍

പുതുച്ചേരി ടൂറിസത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഇതു കാണുവാനായി ഇവിടെ എത്തുന്നത്. 1971 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ സ്മാരകം ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പാരഡൈസ് ബീച്ച്

പാരഡൈസ് ബീച്ച്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പറുദീസായാണ് ഈ ബീച്ച്. മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായുള്ള മൃദുവായ മണല്‍ത്തരികളാണ് ഇവിടുത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ കടല്‍വെള്ളത്തിലെ കളികള്‍ക്കും ആസ്വാദനങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്. നീലകടല്‍വെള്ളവും സ്വര്‍ണ്ണ-വെള്ളി നിറങ്ങളിലുള്ള മണലുകളും ഈ ബീച്ചിനെ പ്രസിദ്ധമാക്കി മാറ്റുന്നു.

ജിന്‍ജീ കോട്ട

ജിന്‍ജീ കോട്ട

ദേശീയ സ്മാരകങ്ങളിലൊന്നായി അറിയപ്പെടുന്ന ജിന്‍ജീ കോട്ട പുതുച്ചേരിയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു പ്രധാന കാഴ്ചയാണ്. വളരെ പഴയതാണ് എങ്കിലും അതിന്റേതായ രീതിയില്‍ ഇന്നും സംരക്ഷിക്കപ്പെടുന്ന ഈ കോട്ട ജനുവരിയിലെ മികച്ച പുതുച്ചേരി കാഴ്ചകളില്‍ ഒന്നുകൂടിയാണ്. പകരം വയ്ക്കുവാനില്ലാത്ത തരത്തിലുള്ള ഒരു ചരിത്ര നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്. ചരിത്ര സഞ്ചാരികളും പുരാവസ്തുഗവേഷകരും ആര്‍കി‌ടെക്റ്റുകളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇ‌ടമാണിത്.

ഓള്‍ഡ് ലൈറ്റ് ഹൗസ്

ഓള്‍ഡ് ലൈറ്റ് ഹൗസ്

കൊളോണിയല്‍ സമയത്തെ ഏറ്റവും മഹത്തരമായ പോണ്ടിച്ചേരി കാഴ്ചകളില്‍ ഒന്നാണ് ഓള്‍ഡ് ലൈറ്റ് ഹൗസ്. 19-ാം നൂറ്റാണ്ടിലാണ് ഈ ലൈറ്റ് ഹൗസ് നിര്‍മ്മിക്കപ്പെടുന്നത്. കൊളോണിയല്‍ കാലത്തെ എന്‍ജിനീയറിങ്ങിന്റെയും നിര്‍മ്മാണ രീതികളുടെയും ഏറ്റവും മികച്ച അടയാളങ്ങളിലൊന്നായി നിലകൊള്ളുന്ന ഇത് കാണുവാനായി സഞ്ചാരികള്‍, പ്രത്യേകിച്ചും യൂറോപ്യര്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

 ജവഹര്‍ ടോയ് മ്യൂസിയം

ജവഹര്‍ ടോയ് മ്യൂസിയം

ഉന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ 140 ല്‍ അധികം തരത്തിലുള്ള കളിപ്പാട്ടങ്ങളാല്‍ സമ്പന്നമാണ് പുതുച്ചേരിയിലെ ടോയ് മ്യൂസിയം. കുട്ടികളെ മാത്രമല്ല, ഏതു പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. പുതുച്ചേരി സെന്‍‌ട്രല്‍ ടൗണില്‍ ഗാന്ധി മൈതാനത്തിനു സമാപത്താണ് ടോയ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

 പ്രോമനേഡ് ബീച്ച്

പ്രോമനേഡ് ബീച്ച്

പുതുച്ചേരിയിലെ സായാഹ്നങ്ങള്‍ ചിലവഴിക്കുവാന്‍ ഏറ്റവും മനോഹരമായ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്ന ഇടമാണ് പ്രോമനേഡ് ബീച്ച്.ശാന്തമായ അന്തരീക്ഷവും സന്തോല്‍ം മാത്രം നല്കുന്ന ചുറ്റുവട്ടങ്ങളുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. പുതുച്ചേരിയിലെത്തിയാല്‍ ഇവിടെ പോകണമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്

ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്

പുതുച്ചേരിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്. പുതുച്ചേരിയിലെയും കടലൂരിലെയും ഏറ്റവും ആദ്യത്തെ കത്തോലിക്ക ദേവാലയമാണിതെന്നാണ് കരുതപ്പെടുന്നത്. 1907 ഡിസംബര്ഡ 17നാണ് ഇത് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നത്. തെക്ക് ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയ്ക്ക് 50 മീറ്റർ നീളവും 48 മീറ്റർ വീതിയും 18 മീറ്റർ ഉയരവുമുണ്ട്. ജനുവരിയിൽ പുതുച്ചേരി സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണിത്.

പോണ്ടി ബസാര്‍

പോണ്ടി ബസാര്‍

പുതുച്ചേരി എന്നാല്‍ പ്രകൃതിയു‌െ കാഴ്ചകളുടെയും കൊളോണിയൽ സൈറ്റുകളുടെയും മാത്രം ഒരിടമല്ല; ഷോപ്പഹോളിക്സിന്റെ ഒരു മനോഹരമായ ഷോപ്പിംഗ് സങ്കേതം കൂടിയാണിത്. പരമ്പരാഗത സുവനീറുകളോ കൈകൊണ്ട് നിർമ്മിച്ച ആർട്ട് പീസുകളോ വീട്ടിലേക്ക് കൊണ്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പോണ്ടി ബസാർ പോകാനുള്ള ശരിയായ സ്ഥലമാണ്. മേഖലയിലെ മികച്ച കരകൗശലത്തൊഴിലാളികളിൽ നിന്നും കരകൗശല വസ്തുക്കളിൽ നിന്നുമുള്ള ചരക്കുകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന ഷോപ്പഹോളിക്സിനുള്ള ഈ ഇടത്തു നിന്നും കുറഞ്ഞ വിലയില്‍ മികച്ച സാധനങ്ങള്‍ സ്വന്തമാക്കാം,

ചുന്നംബാര്‍ ബോട്ട് ഹൗസ്

ചുന്നംബാര്‍ ബോട്ട് ഹൗസ്

പുതുച്ചേരിയിലെ കായലിലൂടെ സഞ്ചരിക്കാനും പ്രകൃതിയുമായി ബന്ധപ്പെടാനും നിങ്ങൾക്ക് ചുന്നമ്പറിൽ ഒരു ബോട്ട് സവാരി നടത്താം. ബോട്ട് സവാരിക്ക് പുറമെ ചുന്നമ്പർ ബോട്ട് ഹൗസ് ആളുകൾക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന പ്രകൃതിദത്തമായ ഒരു സ്ഥലവും പ്രദാനം ചെയ്യുന്നു. ഒരു സാഹസിക സഞ്ചാരി ആണെങ്കിൽ, കാൽനടയാത്രയ്ക്കും ക്യാമ്പിംഗിനുമായി ഒരുപാടിടങ്ങള്‍ ചുറ്റിലുമുണ്ട്.

സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!

ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ‌ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത

സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍

Read more about: pondicherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X