Search
  • Follow NativePlanet
Share
» »ധ്യാനം മുതല്‍ ജീവന്‍ പണയംവെച്ചുള്ള മൗണ്ടന്‍ ബൈക്കിങ് വരെ... ഹിമാലയത്തില്‍ ചെയ്യേണ്ട രസകരമായ കാര്യങ്ങള്‍

ധ്യാനം മുതല്‍ ജീവന്‍ പണയംവെച്ചുള്ള മൗണ്ടന്‍ ബൈക്കിങ് വരെ... ഹിമാലയത്തില്‍ ചെയ്യേണ്ട രസകരമായ കാര്യങ്ങള്‍

എത്ര പോയാലും പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത യാത്രകളിലൊന്നാണ് ഹിമാലയത്തിലേക്കുള്ളത്. ഓരോ തവണവും ഈ പ്രദേശങ്ങളുടെ പുതുമ ഒന്നിനൊന്ന് വര്‍ധിക്കും എന്നത് പോയിവന്നവര്‍ക്കറിയുന്ന കാര്യമാണ്. സാഹസിക വിനോദങ്ങള്‍ മുതല്‍ ആകാശത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രങ്ങളും അതിമനോഹരമായ ഭൂമിയും കാഴ്ചകളും കാണുവാന്‍ ഹിമാലയത്തോളം പറ്റിയ വേറൊരിടമില്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതനിരകൾ കണ്ട് കയറിയിറങ്ങിയുള്ള ഈ യാത്ര നല്കുന്ന സുഖം മറ്റൊന്നിനും നല്കുവാനാവില്ല.
ഷിംല, മണാലി തുടങ്ങിയ ഹിൽ സ്റ്റേഷനുകളില്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് അവധിക്കാലം ആസ്വദിക്കാം. മക്ലിയോഡ് ഗഞ്ചില്
ബുദ്ധ പട്ടണത്തില്‍ ശാന്തതയിൽ സമയം ചിലവഴിക്കാം...മനോഹരമായ ലഡാക്കിൽ കണ്ടെത്താനുള്ള അതിശയകരമായ സ്ഥലങ്ങൾ നിങ്ങളുടേതാണ്... അതെ ഹിമാലയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്....

ധര്‍മ്മശാലയുടെ നിറങ്ങള്‍ കണ്ടെത്താം

ധര്‍മ്മശാലയുടെ നിറങ്ങള്‍ കണ്ടെത്താം

ഇന്ത്യയുടെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ ധര്‍മ്മശാല ഹിമാലയൻ യാത്രകളില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലമാണ്. സാംസ്കാരികവും പ്രകൃതിപരവുമായ ആനന്ദമാണ് ഈ പ്രദേശം നിങ്ങള്‍ക്ക് നല്കുന്നത്. ‌ടിബറ്റില്‍ നിന്നെത്തിയ ബുദ്ധമതവിശ്വാസികളുടെ കേന്ദ്രമായ ഇവിടെയാണ് ദലൈലാമ വസിക്കുന്നതും
ഈ കാഴ്ചകള്‍ കൂടാതെ ഇവിടെ ചെയ്യേണ്ടത് ഈ പ്രദേശത്തുകൂടിയുള്ള ട്രക്കിങ്ങാണ്. കരേരി ലേക്ക് ട്രക്ക്, ഇന്ദ്രാഹാര്‍ പാസ് ട്രക്ക്, കാംഗ്രാ വാലി ട്രെക്ക്, ത്രെയുണ്ട് ട്രക്ക് എന്നിങ്ങനെ ഉയരങ്ങളിലേക്ക് പോകുവാന്‍ ഇവിടെ നിരവധി പാതകളുണ്ട്.

ബിര്‍ ബില്ലിങ്ങിലെ പാരാഗ്ലൈഡിങ്

ബിര്‍ ബില്ലിങ്ങിലെ പാരാഗ്ലൈഡിങ്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബിര്‍ ബില്ലിങ്. ഇന്ത്യയിലെ പാരാഗ്ലൈഡിങ് ക്യാപ്പിറ്റൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2290 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബിർ എന്ന സ്ഥലത്തു നിന്നും പാരാഗ്ലൈഡിങ് തുടങ്ങി ബില്ലിങ് എന്നയിടത്താണ് ലാൻഡ് ചെയ്യുന്നത് വരെയുള്ള സാഹസിക വിനോദമാണ് ബിര്‍ ബില്ലിങ്ങിലെ പാരാഗ്ലൈഡിങ്. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് ഇവിടുത്തെ പാരാഗ്ലൈഡിങ് സീസൺ.

 മാഷോബ്രയിലെ ക്യാംപിങ്‍

മാഷോബ്രയിലെ ക്യാംപിങ്‍

ഷിംലയുടെ പഴക്കൂട എന്നറിയപ്പെടുന്ന മാഷോബ്ര സഞ്ചാരികള്‍ക്കിടയില്‍ അധികം പ്രസിദ്ധമല്ലെങ്കില്‍ക്കൂടിയും ഭംഗിയുടെ കാര്യത്തില്‍ പകരംവയ്ക്കുവാനില്ലാത്ത ഇടമാണിത്. ഇന്ത്യൻ രാഷ്‌ട്രപതിയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ഇവിടം പേരുകേട്ടിയിരിക്കുന്നത്. ഷിംലയെ അപേക്ഷിച്ച് കുറഞ്ഞ തിരക്കും ബഹളങ്ങളുമാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. ഷിംലയില്‍ നിന്നും വെറും 11 കിലോമീറ്റര്‍ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. പൈന്‍ മരങ്ങളുമ ദേവതാരു മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ പ്രകൃതിയില്‍ റാഫ്റ്റിങ്, ക്യാമ്പിങ്, പക്ഷി നിരീക്ഷണം, പാരാഗ്ലൈഡിങ്, ട്രെക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് അവസരമുണ്ട്.
PC:Supreet

സ്പിതിയിലെ മൗണ്ടന്‍ ബൈക്കിങ്

സ്പിതിയിലെ മൗണ്ടന്‍ ബൈക്കിങ്

ഭൂമിയിലെ സ്വര്‍ഗ്ഗമായ സ്പിതി മഞ്ഞുമരുഭൂമിയുടെ നാടാണ്. ഇന്നും വർഷത്തിൽ അധിക സമയവും മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന സ്പിതി പക്ഷേ, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട നാടാണ്. ചെയ്തുതീര്‍ക്കുവാന്‍ ഒട്ടേറെ സാഹസിക പ്രവര്‍ത്തികള്‍ ഇവിടെയുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് മൗണ്ടന്‍ ബൈക്ക് റൈഡിങ്. എത്രയധികം യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും റോഡുകളെക്കുറിച്ചു നമുക്കുള്ള ധാരണകളൊക്കെ തിരുത്തുന്ന ഒരിടമാണ് സ്പിതി. റോഡ് എന്നു പോലും പറയുവാന്‍ സാധിക്കാത്ത തരത്തിലാണ് ചില സ്ഥലങ്ങളില്‍ വഴിയുള്ളത്. ഈ പ്രദേശത്തുകൂടി മൗണ്ടന്‍ ബൈക്കിങ് ചെയ്യുക എന്നത് ഒരു വെല്ലുവിളിയും അതേ സമയയം സാഹസിക വിനോദവുമാണ്.

ഇന്നലകളുടെ കാഴ്ച കാണാന്‍ ആല്‍ച്ചി‌

ഇന്നലകളുടെ കാഴ്ച കാണാന്‍ ആല്‍ച്ചി‌

ഹിമാലയത്തിലെ സാഹസികതകള്‍ക്ക് പറ്റിയ ഇടമല്ലെങ്കിലും യാത്രയില്‍ അല്പം വ്യത്യസ്ത വേണമെങ്കില്‍ വണ്ടി ആല്‍ച്ചിയിലേക്ക് തിരിക്കാം. ടിബറ്റൻ സംസ്കാരവും പാരമ്പര്യവും ഒരുമിച്ച് കാണുവാന്‍ സാധിക്കുന്ന ഈ നാട് ലഡാക്കിലെ ലെഹ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണ് അൽച്ചി മഠം, ഏകദേശം 1000 വർഷങ്ങൾ പഴക്കമുള്ളതാണ് ഇത്.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളാണ് അല്‍ചി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.
PC:Harvinder Chandigarh

ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ ഇതിലും നല്ല ഇടം വേറെയില്ലഹിമാലയ കാഴ്ചകള്‍ കാണുവാന്‍ ഇതിലും നല്ല ഇടം വേറെയില്ല

കൊളോണിയല്‍ കാഴ്ചകളുമായി ഷിംല

കൊളോണിയല്‍ കാഴ്ചകളുമായി ഷിംല

സമുദ്ര നിരപ്പില്‍ നിന്നും 2220 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംല കുന്നുകളുടെ റാണി എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേനല്‍ക്കാല ഇടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഷിംലയുടെ ഉന്നത്തെ പ്രശസ്തിക്ക് കാരണം ബ്രിട്ടീഷുകാരാണ്. ഇന്ത്യയുടെ വേനല്‍ക്കാല വസതിയായ ഇവിം‌ടം ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ വേനല്‍കാല തലസ്ഥാനമായിരുന്നു. റോത്‌നി കാസില്‍, ടൌണ്‍ഹാള്‍,രാഷ്ട്രപതി ഭവവന്‍ എന്നിങ്ങനെ ബ്രിട്ടീഷ് കാലത്തിന്റെ ഓര്‍മ്മകള്‍ പറയുന്ന നിരവധി ഇടങ്ങള്‍ ഇവിടെ കാണാം.

മനസ്സു ശാന്തമാക്കാന്‍ ഋഷികേശ്

മനസ്സു ശാന്തമാക്കാന്‍ ഋഷികേശ്

ഇന്ത്യയുടെ ആത്മീയ തലസ്ഥാനമെന്നും യോഗാ തലസ്ഥാനമെന്നുമെല്ലാം ഋഷികേശിനു പേരുണ്ട്. ഗംഗാ നദിയു‌ടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാട് നിരവധി യോഗാ ആശ്രമങ്ങളാലും യോഗാ പഠന കേന്ദ്രങ്ങളാലുമ സമൃദ്ധമാണ്. പരമാർത്ഥ നികേതൻ,സ്വർഗ്ഗാശ്രം,ഓംകാരാനന്ദ,യോഗാ നികേതൻ, സ്വാമി ദയാനന്ദാശ്രം,ഫൂൽ ഛട്ടി എന്നിങ്ങനെ നിരവധി യോഗാ ആശ്രമങ്ങള്‍ ഇവിടെ കാണാം. വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തുന്നു

ഉയരങ്ങളിലെ ക്ഷേത്രങ്ങള്‍

ഉയരങ്ങളിലെ ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങളാണ് ഹിമാലയക്കാഴ്ചകളിലെ മറ്റൊരു പ്രധാന കേന്ദ്രം. ആകാശം മുട്ടുന്ന പര്‍വ്വതങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടെത്തെ ക്ഷേത്രങ്ങള്‍ക്കെല്ലാം സമ്പന്നമായ ചരിത്രവും ഐതിഹ്യവും പറയുവാനുണ്ടാവും. ബുദ്ധ-ഹിന്ദുമത ക്ഷേത്രങ്ങളാണ് അധികവും. അവയില്‍ മിക്കവയും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടിയാവും.

ലഡാക്കിലെ റോഡ് ട്രിപ്പ്

ലഡാക്കിലെ റോഡ് ട്രിപ്പ്

ലഡാക്കിലേയ്ക്കൊരു റോഡ് ട്രിപ്പ് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവില്ല. സ്വപ്നയാത്രയാണ് മിക്കവര്‍ക്കും ലഡാക്കിലേക്കുള്ളത്. ലഡാക്ക് യാത്രയുടെ ആ രസവും ഹരവും ഒരുമിച്ച് അറിയണമെങ്കില്‍ റോഡ് ‌യാത്ര തന്നെ വേണ്ടി വരും. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയും ഇവിടുത്തെ രീതികളും ജീവിതവും ഒക്കെ അറിയുവാനും അനുഭവിക്കുവാനും റോഡ് ട്രിപ്പ് തന്നെയാണ് ഏറ്റവും മികച്ചത്.

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്

Read more about: himalaya adventure temples village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X