India
Search
  • Follow NativePlanet
Share
» »ഗോവ കാണാന്‍ പോകാം... ഇന്‍സ്റ്റഗ്രാം കളറാക്കാം... ഗോവയിലെ കിടിലന്‍ ഇന്‍സ്റ്റഗ്രാമബിള്‍ ലൊക്കേഷനുകള്‍

ഗോവ കാണാന്‍ പോകാം... ഇന്‍സ്റ്റഗ്രാം കളറാക്കാം... ഗോവയിലെ കിടിലന്‍ ഇന്‍സ്റ്റഗ്രാമബിള്‍ ലൊക്കേഷനുകള്‍

ഗോവയില്‍ എവിടെയൊക്കെയാണ് പോകേണ്ടത്??ഗോവയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ ആലോചിച്ചുതുടങ്ങുന്ന ചോദ്യമാണിത്... വിശാലമായ കടല്‍ത്തീരങ്ങളും ബീച്ചും രാവും പകലും ഒരുപോലെ ആഘോഷിക്കുവാന്‍ പറ്റിയ പബ്ബുകളും ആത്മീയ യാത്രകള്‍ക്കായി ക്ഷേത്രങ്ങളും പുരാതന ദേവാലയങ്ങളുമുള്ള ഗോവയില്‍ എന്തുചെയ്യണം എന്നുള്ളതിന് ഉത്തരം പോലും അവസാനിക്കുന്നില്ല. എന്നാല്‍ സ്ഥിരം കണ്ട ഇടങ്ങളില്‍ നിന്നുമാറി സോഷ്യല്‍ മീഡിയയില്‍ താരമായി നില്‍ക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫയ്ലിനെയും ഫേസ്ബുക്ക് ഫീഡിനെയും കളര്‍ഫുള്‍ ആയി നിര്‍ത്തുന്ന ഗോവയിലെ കുറച്ച് കിടിലന്‍ ഇന്‍സ്റ്റഗ്രാമബിള്‍ ലൊക്കേഷനുകള്‍ പരിചയപ്പെടാം....

PC:Ashutosh Saraswat

പാറാ റോഡ്(Parra Road)

പാറാ റോഡ്(Parra Road)

ഡിയര്‍ സിന്ദഗി റോഡ് എന്നു സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാരാ റോഡ് ഗോവ യാത്രയില്‍ നിങ്ങളുടെ ഫോണ്‍ ഗാലറികളെ ഏറ്റവും മനോഹരമാക്കുവാന്‍ പോകുന്ന സ്ഥലങ്ങളിലൊന്നാണ്. ഡിയര്‍ സിന്ദഗി എന്ന ബോളിവുഡ് സിനിമയില്‍ അതിമനോഹരമായി ഈ റോഡിനെ ചിത്രീകരിച്ചിരിക്കുന്നതിനാലാണ് ഇവിടം ഈ പേരില്‍ അറിയപ്പെടുന്നത്. ഇരുവശവും ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങുകളും അതിനു നടുവിലെ ടാറിട്ട ചെറിയ റോഡും തെങ്ങുകള്‍ക്കപ്പുറമുള്ള പാടങ്ങളും എല്ലാം ചേര്‍ന്ന് വളരെ മനോഹരമായ ഒരിടമാണിത്. ഇന്ന് കേട്ടറിഞ്ഞ് നിരവധി സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുവാനെത്തുന്നു. സെന്‍റ് ആന്‍സ് ചര്‍ച്ച് ഇന്‍ പാറാ എന്ന് ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാല്‍ ഇവിടേക്കുള്ള വഴി കാണാം. ഇവിടെ റോഡിനു നടുവില്‍ നിന്നെടുക്കുന്ന ഫ്രെയിമുകളും വഴിയിലൂടെ സ്കൂട്ടറില്‍ പോകുന്ന ഫ്രെയിമും നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫീഡിനെ സമ്പന്നമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. അന്‍ജുനയില്‍ നിന്നും 20 മിനിറ്റ് ദൂരമുണ്ട് ഇവിടേക്ക്.

PC:Viraj Rajankar

പാലോലം ബീച്ച്

പാലോലം ബീച്ച്

എണ്ണിത്തീര്‍ക്കുവാന്‍ കഴിയാത്ത വിധം ബീച്ചുകള്‍ ഗോവയിലുണ്ടെങ്കിലും ആ കൂട്ടത്തില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയുന്ന, തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ബീച്ചുകളില്‍ ഒന്നാണ് പാലോലം ബീച്ച്. ഇതിന്‍റെ ഭംഗി മാത്രമല്ല, രൂപവും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ചന്ദ്രക്കലയുടെ രൂപത്തിലുള്ള ബീച്ചിന്‍റെ നടുവില്‍ നിന്നാല്‍ ബീച്ചിന്‍റെ രണ്ടറ്റങ്ങളു കാണുവാന്‍ സാധിക്കും. 1.61 കിലോമീറ്റര്‍ നീളത്തിലാണ് ഈ ബീച്ചുള്ളത്. ബീച്ചിന്റെ രണ്ടുവശവും കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന രൂപത്തിലുള്ള പാറക്കൂട്ടങ്ങള്‍ കാണുവാന്‍ കഴിയും. സൗത്ത് ഗോവയില്‍ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വിദേശികള്‍ക്കിടയിലും പ്രസിദ്ധമാണ്. കടല്‍ത്തീരത്തു കാണുന്ന ഷാക്കുകള്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു ബൂീച്ച് അുഭവം മാത്രമല്ല, നിങ്ങളുടെ ക്യാമറക്കാഴ്ചകള്‍ക്ക് പൂര്‍ണ്ണതയും നല്കും.

PC:Kotagauni Srinivas

ഫോണ്ടെൻഹാസ്

ഫോണ്ടെൻഹാസ്

ഗോവയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന പല കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ രൂപം നിങ്ങളുടെ മുന്നിലെത്തിക്കുന്ന സ്ഥലമാണ് ഫോണ്ടെൻഹാസ്. വിവിധ സംസ്‌കാരങ്ങളുടെയും സ്വാധീനങ്ങളുടെയും സമന്വയമായ ഗോവയിലെ പോര്‍ച്ചുഗീസ് സ്വാധീനത്തിന്‍റെ അടയാളങ്ങള്‍ കണ്ടെത്തുവാന്‍ സഹായിക്കുന്ന ഭാഗമാണ് ഫോണ്ടെൻഹാസ്. ഗോവയുടെ ലാറ്റിൻ ക്വാർട്ടേഴ്സ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. കളര്‍ഫുള്‍ തെരുവുകളും ചുവരുകളുമണ് ഇവിടുത്തെ പ്രധാന കാഴ്ച. വർണ്ണാഭമായ പോർച്ചുഗീസ് ശൈലിയിലുള്ള വീടുകളും ചുവരുകളിൽ മനോഹരമായ സ്ട്രീറ്റ് ആർട്ടും ഉള്ളതിനാല്‍ ഒരു കലാപ്രദര്‍ശനത്തിലൂടെ ന‌ടക്കുന്ന അനുഭവം ഇവി‌ടം നിങ്ങള്‍ക്ക് നല്കും. പോർച്ചുഗീസ് വാസ്തുവിദ്യ, സൗന്ദര്യാത്മക കഫേകൾ എന്നിവ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫീഡിനു മാത്രമല്ല, കാഴ്ചയ്ക്കും അനുഭവങ്ങള്‍ക്കും പറ്റിയ സ്ഥലം കൂടിയാണ്. ഇടുങ്ങിയ വഴികളും അതിനു ചുറ്റുമുള്ള കെട്ടിടങ്ങളും അതിന്റെ നിറവും മാത്രമല്ല, മറ്റൊരു ലോകത്തെത്തിക്കുന്ന കഫേകളും നിങ്ങള്‍ക്ക് കാണാം. പച്ച, ഇളം മഞ്ഞ, നീല നിറങ്ങളിൽ ചായം പൂശി, ചുവപ്പ് നിറത്തിലുള്ള ടൈൽ മേൽക്കൂരകൾ, കലാപരമായ വാതിലുകൾ, ഓവർഹെഡ് ബാൽക്കണികൾ എന്നിവയാണ് ഇവിടുത്തെ കെ‌ട്ടി‌ടങ്ങളുടെ പൊതുവായ സ്വഭാവം. . 100 വർഷത്തിലേറെ പഴക്കമുള്ള മനോഹരമായ ചെറിയ കഫേകളും ബാറുകളും ഇവി‌ടെയുണ്ട്.

PC:urbzoo

പനാജീം ചര്‍ച്ച്

പനാജീം ചര്‍ച്ച്

ഗോവയുടെ ആത്മീയ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് യാത്ര വ്യത്യസ്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഇടമാണ് പനാജിമിലെ ക്രിസ്തീയ ദേവാലയങ്ങള്‍. നിങ്ങളുടെ തിരക്കേറിയ യാത്രയില്‍ ശാന്തത, സമാധാനം, എന്നിവയൊക്കെ നല്കുവാന്‍ പറ്റിയ ഒരു സ്ഥലമാണ് പനാജിമിലെ 'അവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ച്' . നിരവധി ബലിപീഠങ്ങൾ, ശിൽപങ്ങൾ,നിര്‍മ്മാണരീതികള്‍, എന്നിങ്ങനെ കാഴ്ചയെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ ഈ ദേവാലയത്തിനുണ്ട്. അതുപോലെ തന്നെ പുറമെനിന്നുള്ള ദേവാലയ കാഴ്ചയും ഭംഗിയേറിയതാണ്. കൂടാതെ, നിങ്ങളുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്കായി പള്ളി തന്നെ ഒരു മികച്ച പശ്ചാത്തലമാണ്.

കാബോ ഡി രാമ കോട്ട

കാബോ ഡി രാമ കോട്ട

തെക്കൻ ഗോവയിൽ സ്ഥിതി ചെയ്യുന്ന കാബോ ഡി രാമ, അവിടത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. നിങ്ങൾക്ക് ഒരു വലിയ കോട്ട പര്യവേക്ഷണം ചെയ്യാനും നീണ്ട നടത്തം നടക്കാനും ബീച്ചിലെ മാന്ത്രിക ജലത്തിന് സാക്ഷ്യം വഹിക്കാനും ഇവിടേക്കുള്ള യാത്രയില്‍ കഴിയും. കോട്ടയും പശ്ചാത്തലത്തിലെ ബീച്ചും അനുബന്ധ കാഴ്ചകളുമെല്ലാം എത്ര എടുത്താലും മടുപ്പിക്കാത്ത ഫ്രെയിമുകളാണ്. എന്നാല്‍ ഇവിടം കണ്ടുതീര്‍ത്ത് ഫോട്ടോയെടുത്ത് പോകുന്നതിന് കുറച്ച് അധികം സമയം മാറ്റിവയ്ക്കേണ്ടതായി വരും. നിങ്ങളുടെ തിരക്കുള്ള യാത്രയില്‍ അതിനുള്ള സമയം ഉണ്ടാകുമെന്ന് ഉറപ്പിച്ചതിനുശേഷം മാത്രം ഇവിടം യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കാം.

PC:Karl Francisco Fernandes

കോലാ ബീച്ച്

കോലാ ബീച്ച്

ഇന്‍സ്റ്റഗ്രാം കണ്ടന്‍റിനായി ഒരു ഓഫ്-ബീറ്റ് ഇ‌‌ടമാണ് തിരയുന്നതെങ്കില്‍ കോലാ ബീച്ച് തിരഞ്ഞെടുക്കാം ശാന്തവും കൂടുതൽ ഏകാന്തവും അധികം തിരക്കും ബഹളങ്ങളും ഇല്ലാത്ത സ്ഥലമായാണ് കോലാ അറിയപ്പെ‌ടുന്നത്. സൗത്ത് ഗോവയിലെ മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി നിങ്ങളു‌ടെ യാത്രാനുഭവങ്ങളില്‍ ഇവി‌ടം ഇ‌ടംനേടും.
PC: Himanshu Agarwal

അഞ്ജുന ഫ്ലീ മാർക്കറ്റ്

അഞ്ജുന ഫ്ലീ മാർക്കറ്റ്

അഞ്ജുന ഫ്ലീ മാർക്കറ്റിന്‍റെ കാഴ്ചകളില്ലാതെ ഒരിക്കലും ഗോവ യാത്ര അവസാനിപ്പിക്കരുത്. എല്ലാ ബുധനാഴ്ചയും ദിവസം മുഴുവൻ തുറന്നിരിക്കുന്ന അഞ്ജുന ഫ്ലീ മാർക്കറ്റ് ഇന്‍സ്റ്റഗ്രാം ഫീഡിനെ സമ്പന്നമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വിളക്കുകൾ മുതൽ വസ്ത്രങ്ങൾ, മസാലകൾ, മരത്തിലെ കൊത്തുപണികൾ തുടങ്ങി എല്ലാം വിൽക്കുന്ന ഇവിടെ ഷോപ്പുകളില്‍ നിന്നും ഷോപ്പികളിലേക്ക് കയറിയിറങ്ങി നിങ്ങളുടെ ഒരു ദിനം ചിലവഴിക്കാം,

PC:Vyacheslav Argenberg

ചോര്‍ലാ ഘാട്ട്

ചോര്‍ലാ ഘാട്ട്

ഗോവയു‌ടെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകള്‍ തേടി പോകുകയാണെങ്കില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലമാണ് ചോര്‍ലാ ഘാട്ട്. ഗോവയു‌ടെ പച്ചപ്പും പ്രകൃതിഭംഗിയും എന്തെന്ന് വ്യക്തമാക്കുന്ന ഇവിടം ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്. ഗോവയിലെ പനാജിയിൽ നിന്നും 50 കിലോമീറ്ററും കർണ്ണാടകയിലെ ബെൽഗാമിൽ നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ജൈവവൈവിധ്യ കലവറയായ ഇവി‌ടം ഇക്കോ ടൂറിസം ഡെസ്റ്റിനേഷന്‍ കൂടിയാണ്. വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇത് കൂടാതെ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ജംഗിൾ വാക്കിനും ഇവിടെ സാധിക്കും,

PC:Anmol Gadataranavar

ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X