Search
  • Follow NativePlanet
Share
» »വെള്ളത്തില്‍ പള്ളിയുറങ്ങുന്ന വിഷ്ണവും ഇരു മതങ്ങളൊന്നായി കാണുന്ന ക്ഷേത്രവും... നേപ്പാളിലെ ക്ഷേത്ര വിശേഷങ്ങള്‍

വെള്ളത്തില്‍ പള്ളിയുറങ്ങുന്ന വിഷ്ണവും ഇരു മതങ്ങളൊന്നായി കാണുന്ന ക്ഷേത്രവും... നേപ്പാളിലെ ക്ഷേത്ര വിശേഷങ്ങള്‍

ഇതാ നേപ്പാളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു ക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

കഴിഞ്ഞുപോയ കാലത്തിന്‍റെ കഥകള്‍ ഹിമാലായ സാനുക്കളോ‌ട് ചേര്‍ന്നിരുന്നു കേള്‍ക്കണമെന്നാഗ്രഹിച്ചിട്ടില്ലേ... ഹിമാലയത്തിന്റെ പരിശുദ്ധിയില്‍ വിശ്വാസികള്‍ തേടിയെത്തുന്ന ക്ഷേത്രങ്ങള്‍ ഹിമാലയത്തെ തേടി അറിയുവാനുള്ള യാത്രകള്‍ക്ക് പറ്റിയ ഇടങ്ങളാണ്. തലമുറകളില്‍ നിന്നും കൈമാറി വന്ന ആചാരങ്ങള്‍ ഇന്നും മുടക്കമില്ലാതെ പിന്തുടരുന്ന ഇവിടുത്തെ ക്ഷേത്രാചാരങ്ങള്‍ കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഇന്ത്യയിൽ നിന്നുമെത്തുന്ന സഞ്ചാരികൾക്ക് അതിശയം ആണ്. നേപ്പാൾ യാത്രകളിൽ ഇടം പിടിക്കുന്ന ഈ ക്ഷേത്രങ്ങൾ കാണാതെ പോയാൽ അതൊരു നഷ്ടം തന്നെയാകും. ഇതാ നേപ്പാളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു ക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

പശുപതിനാഥ ക്ഷേത്രം

പശുപതിനാഥ ക്ഷേത്രം

ഭാഗ്മതിനദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം.യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ക്ഷേത്രം ജീവിച്ചിരിക്കുന്നവരുടെ ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. 0.64 ഹെക്ടർ ഭൂമിയില്‍ അഞ്ഞൂറോളം ചെറിയ ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. നാല് വശങ്ങളുള്ള ഈ ശിവലിംഗത്തിന്‍റെ നാലു മുഖങ്ങള്‍ നാലു ദിക്കുകളിലേക്കും നോക്കുന്നു. പണ്ടുകാലം മുതല്‍ തന്നെ പല വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തെ സംബന്ധിച്ചുണ്ട്. 4 പൂജാരികള്‍ക്ക് മാത്രമേ വിഗ്രഹത്തെ സ്പര്‍ശിക്കുവാന്‍ സാധിക്കൂ.ഭട്ട് നിത്യകർമ്മം അനുഷ്ഠിക്കുകയും ശിവലിംഗത്തെ തൊടുകയും ചെയ്യുന്നു. അതേസമയം പൂജാ ചടങ്ങുകൾ നടത്താനോ ദേവനെ തൊടാനോ അനുവാദമില്ലാത്ത സഹായികളാണ് ഭണ്ഡാരിമാര്‍. അടുത്ത ജന്മത്തിലും മനുഷ്യനായി പുനര്‍ജനിക്കണം എന്നുണ്ടെങ്കില്‍ ക്ഷേത്രപരിസരത്ത് ദഹിപ്പിച്ചാല്‍ മതി എന്നാണ് ഇവിടുത്തെ വിശ്വാസം.

ഈ ക്ഷേത്രസമുച്ചയത്തിലെ പ്രധാന ക്ഷേത്രം സന്ദർശിക്കുന്നതിന് ഹൈന്ദവ വിശ്വാസികളെ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റ് ഭാഗങ്ങൾ കാണുന്നതിന് വിലക്കുകൾ ഒന്നുമില്ല,

PC:Tasbirkarma

ബുദ്ധനീലകണ്ഠ ക്ഷേത്രം

ബുദ്ധനീലകണ്ഠ ക്ഷേത്രം

നേപ്പാളിലെ പ്രത്യേകതകളുള്ള മറ്റൊരു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം. വെള്ളത്തില്‍ കുറച്ചു ഉയര്‍ന്നു കിടക്കുന്ന കരിങ്കല്‍ വിഗ്രഹത്തില്‍ പള്ളിയുറങ്ങുന്ന വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ.കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഓപ്പണ്‍ എയര്‍ ടെംപിള്‍ കൂടിയാണ്. തുറന്ന നിലയിലുള്ള ഈ ക്ഷേത്രത്തില്‍ അത്യപൂര്‍വ്വമായ പല വാസ്തുവിദ്യകളും ശില്പങ്ങളും കാണാം. . നീല കണ്ഠമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് ഇവിടുത്തെ ശിവനെ . ബുദ്ധനീല കണ്ഠന്‍ എന്നുവിളിക്കുന്നത്.

13 മീറ്റര്‍ നീളമുള്ള തടാകത്തില്‍ ഒറ്റക്കരിങ്കല്ലിൽ കൊത്തിയ നിലയിലാണ് ഇവിടുത്തെ വിഗ്രഹമുള്ളത്. ഒറ്റക്കരിങ്കല്ലിൽ കൊത്തിയ അനന്തനാഗത്തിന്റെ മുകളില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹം ഇവിടെ മാത്രമേ കാണുവാന്‍ സാധിക്കു.
PC: commons.wikimedia.

ദക്ഷിണ്‍കാളി ക്ഷേത്രം

ദക്ഷിണ്‍കാളി ക്ഷേത്രം

കാഠ്മണ്ഡു നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഫാർഫിംഗ് ഗ്രാമത്തിലാണ് പ്രസിദ്ധമാ. ദക്ഷിണ്‍കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ഈ കാളിക്ഷേത്രം രാജയത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. പ്രാദേശത്തത വിശ്വാസികളായ ആളുകളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി മൃഗബലി നടക്കുന്ന ഈ ക്ഷേത്രം അത്തരത്തിലും പ്രസിദ്ധമാണ്. ചൊവ്വ, ശനി ദിവസങ്ങളിലും ദസറ അല്ലെങ്കിൽ ദശൈൻ ഉത്സവങ്ങളിലും ആണ് ആട് ഉള്‍പ്പെടെയുള്ളവയെ കാളിക്കായി ബലി നല്കുക.
PC:Ashim nep

ഗോകര്‍ണ്ണ മഹാദേവ ക്ഷേത്രം

ഗോകര്‍ണ്ണ മഹാദേവ ക്ഷേത്രം

നേപ്പാളിലെ ഏറ്റവും പ്രസിദ്ധമായ മഹാദേവ ക്ഷേത്രമാണ് ഗോകര്‍ണ്ണ മഹാദേവ ക്ഷേത്രം. ഗോകര്‍ണ എന്നു പേരായ ഗ്രാമത്തില്‍ തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണ സിംഹാസനത്തില്‍ ഇരിക്കുന്ന ശിവന്റെയും പാർവ്വതിയുടെയും ആകർഷകമായ വിഗ്രഹമാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ഗോകർണ ഒൻസിയിൽ മരണമടഞ്ഞ പിതാക്കന്മാരെ ആദരിക്കാൻ ഭക്തർ ഗോകർണ മഹാദേവ ക്ഷേത്രത്തിൽ എത്തുന്നു.
PC:GerthMichael

സ്വയംഭൂ ക്ഷേത്രം

സ്വയംഭൂ ക്ഷേത്രം

ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വാസികളും ഒരുപോലെ പാവനമായി കാണുന്ന ക്ഷേത്രമാണ് സ്വയംഭൂ ക്ഷേത്രം. താമേലിന് സമീപം കോണാകൃതിയിലുള്ള കുന്നിൽ ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മങ്കി ടെംപിള്‍ എന്നും ഇതറിയപ്പെടുന്നു. 365 പടികള്‍ കയറിച്ചെന്നാല്‍ മാത്രമേ ക്ഷേത്ര സമുച്ചയത്തിനു മുകളിലെത്തുവാന്‍ സാധിക്കൂ.ബുദ്ധക്ഷേത്രം, പ്രാർത്ഥന ചക്രങ്ങൾ, പ്രധാന ക്ഷേത്ര കെട്ടിടത്തിന് ചുറ്റുമുള്ള നിരവധി ചെറിയ ക്ഷേത്രങ്ങൾ എന്നിവ ശുദ്ധമായ സ്വർണ്ണം കൊണ്ട് നിർമ്മിച്ചതാണ്. 2015 ലെ നേപ്പാൾ ഭൂകമ്പത്തിൽ സ്വയംഭൂ മന്ദിർ വലിയ നാശം നേരിട്ടെങ്കിലും ഇതിപ്പോഴും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം തന്നെയാണ്.
PC:
Gokarna Mahadev Temple

ബജ്രയോഗിനി ക്ഷേത്രം

ബജ്രയോഗിനി ക്ഷേത്രം

ഗം ബിഹാര്‍ എന്നറിയപ്പെടുന്ന .ബജ്രയോഗിനി ക്ഷേത്രം കാഠ്മണ്ഡുവിലെ ശംഖു താഴ്വരയിൽ സാലി നാടിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള പ്രധാന ക്ഷേത്ര കെട്ടിടത്തിൽ സ്വസ്ഥാനി എന്ന പേരിലാണ് പ്രധാന ദേവതയായ ബജ്രയോഗിനിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിനു ചുറ്റും വേറെയും ക്ഷേത്രങ്ങളും ഗുഹകളും കാണാം. സാലി നദിയിൽ പുണ്യസ്നാനം ചെയ്യാനും സ്വസ്ഥാനി പ്രതിഷ്ഠയെ ആരാധിക്കാനും മാഘമാസത്തിൽ ആളുകൾ ഈ ക്ഷേത്രം സന്ദർശിക്കുന്നു.മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ക്ഷേത്ര സമുച്ചയത്തിൽ ബജ്രയോഗിനി മേള ആഘോഷിക്കുന്നു.
PC:Prabesh125

മുക്തിനാഥ് ക്ഷേത്രം

മുക്തിനാഥ് ക്ഷേത്രം

മഹാവിഷ്ണുവിന് സമർപ്പിച്ചിട്ടുള്ള നേപ്പാളിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് അന്നപൂര്‍ണ്ണ തീര്‍ത്ഥാടന പാതയില്‍ സ്ഥിതി ചെയ്യുന്ന നുക്തിനാഥ ക്ഷേത്രം, യഥാര്‍ത്ഥത്തില്‍ ഇതൊരു ശക്തിപീഠമാണ്. സതീദേവിയുടെ നെറ്റി വീണ ഇടമായാണ് ഈ പ്രദേഷത്തെ വിശേഷിപ്പിക്കുന്നത്. 3710 മീറ്റർ ഉയരത്തിൽ ഉള്ള ഈ ക്ഷേത്രത്തിനു ചുറ്റുമായി 108 കാളകളുടെ മുഖങ്ങള്‍ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. മുക്തിനാഥ് ക്ഷേത്രം ബുദ്ധമത അനുയായികൾക്കിടയിൽ മുക്തിനാഥ്-ചുമിഗ്-ഗ്യാറ്റ്സ എന്നും അറിയപ്പെടുന്നു.
PC:Nirmal Dulal

മനകാമന ക്ഷേത്രം

മനകാമന ക്ഷേത്രം

പാര്‍വ്വതി ദേവിയുടെ അവതാരമായ ഭഗവതിയെ ആഗ്രഹം നിറവേറ്റുന്ന ദേവതയായ മനകമന ആയി ആരാധിക്കുന്ന ക്ഷേത്രമാണ് മനകമന ക്ഷേത്രം. ആഗ്രഹം നിറവേറ്റുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. ഗോർഖ മേഖലയിലെ ഒരു മലഞ്ചെരിവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്, അബുഖൈരേണിയിൽ നിന്ന് എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. എല്ലാ വർഷവും കാർത്തിക പഞ്ചമി, ബൈശാഖ് പഞ്ചമി ദിവസങ്ങളിൽ ആണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്നത്.
PC:Brabim Bhandari

ചാങ്കു നാരായണ്‍ ക്ഷേത്രം

ചാങ്കു നാരായണ്‍ ക്ഷേത്രം

ലിച്ചാവി രാജവംശത്തിന്റെ പരമ്പരാഗത ക്ഷേത്രമാണ് ചാങ്കു നാരായണ്‍ ക്ഷേത്രം എന്നറിയപ്പെടുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ക്ഷേത്രം നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. നേപ്പാളിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണിതെന്നാണ് കരുതപ്പെടുന്നത്.
രണ്ട് നിലകളുള്ള പഗോഡ ഘടന, താന്ത്രിക ദേവന്മാരുടെ കൊത്തുപണികൾ, നാല് വാതിലുകളിലും കാവൽ നിൽക്കുന്ന കല്ല് കൊത്തിയ സിംഹങ്ങൾ, ഒരു വലിയ ഗരുഡ പ്രതിമ എന്നിവയാണ് ക്ഷേത്രത്തിന്റെ ഭാഗം.

PC:Stuladhar1

സൂര്യബിനായക ക്ഷേത്രം

സൂര്യബിനായക ക്ഷേത്രം

1500 വർഷം പഴക്കമുള്ള സൂര്യബിനായക ക്ഷേത്രം യഥാര്‍ത്ഥത്തില്‍ ഗണപതിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. ഭക്തപൂരിലാണ് സൂര്യബിനായക ക്ഷേത്രം സ്ഥിതിചെയ്യുന്നത്, 'ഉദിക്കുന്ന സൂര്യന്റെ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. കാഠ്മണ്ഡുവിലെ പ്രധാനപ്പെട്ട ഗണേശക്ഷേത്രങ്ങളിൽ ഒന്നാണിത്. ചന്ദ്ര ബിനായക്, ജൽ ബിനായക്, അശോക് ബിനായക്, ചോബർ ബിനായക് എന്നിവയാണ് മറ്റു പ്രധാന ഗണേശ ക്ഷേത്രങ്ങള്‍.

PC:Janak Bhatta

ദശാവതാരം മുതല്‍ ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ.. അതിശയങ്ങള്‍ നിറഞ്ഞ വിഷ്ണു ക്ഷേത്രങ്ങള്‍ദശാവതാരം മുതല്‍ ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ.. അതിശയങ്ങള്‍ നിറഞ്ഞ വിഷ്ണു ക്ഷേത്രങ്ങള്‍


Read more about: temples world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X