Search
  • Follow NativePlanet
Share
» »അവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്ര

അവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്ര

ഹിമാലയത്തോട് ചേര്‍ന്നു നില്‍ക്കുന്ന അരുണാചലില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇ‌ടങ്ങളെയറിയാം...

മുന്‍പത്തേക്കാളും സഞ്ചാരികള്‍ ഹൃദയത്തിലേറ്റിയ ഇടങ്ങളിലൊന്നാണ് വടക്കു കിഴക്കന് ഇന്ത്യ. അതില്‍ തന്നെ അരുണാചല്‍ പ്രദേശ് വിനോദ സഞ്ചാരത്തിന്റെ കാര്യത്തില്‍ ബഹുഗൂരം മുന്നേറിക്കഴിഞ്ഞു. പകരം വയ്ക്കുവാനില്ലാത്ത കാഴ്തകള്‍ തന്നെയാണ് ഇവിടേക്ക് വീണ്ടും വീണ്ടും സഞ്ചാരികളെ ഇവി‌‌ടേക്കെത്തുവാന്‍ പ്രേരിപ്പിക്കുന്നത്. ഹിമാലയത്തോട് ചേര്‍ന്നു നില്‍ക്കുന്ന അരുണാചലില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇ‌ടങ്ങളെയറിയാം...

പാസിഘട്ട്

പാസിഘട്ട്

അരുണാചല്‍ പ്രദേശിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് പാസിഘട്ട്. ബ്രിട്ടിഷുകാരുടെ കാലം മുതല്‍ തന്നെ പ്രശസ്തമായിരുന്ന ഇവിടം പച്ചപ്പു നിറഞ്ഞ കാഴ്ചകള്‍ക്കാണ് പേരു കേട്ടിരിക്കുന്നത്. ഇന്ത്യയിലെ സ്മാര്‍ട് സിറ്റി പ്രോജക്ടില്‍ വികസിപ്പിച്ചെടുത്ത നഗരം കൂടിയാണിത്.

PC: Sumantbarooah

നംദഫ നാഷണൽ പാർക്ക്

നംദഫ നാഷണൽ പാർക്ക്

കിഴക്കൻ-ഹിമാലയൻ മേഖലയിലെ ഏറ്റവും വലിയ വനമേഖലയാണ് നംദഫ നാഷണൽ പാർക്ക്. ഹിമാലയത്തിന്‍റെ പശ്ചാത്തല ഭംഗിയില്‍ പ്രസിദ്ധമായിരിക്കുന്ന ഇവിടം കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന കാഴ്ചകള്‍ തേടിയാണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. പാർക്കിൽ നിരവധി ഇനം സസ്യജന്തുജാലങ്ങളുണ്ട്.

PC:Rohit Naniwadekar

 ഇറ്റാനഗര്‍

ഇറ്റാനഗര്‍


അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമാണ് ഇറ്റാ നഗര്‍. സംസ്ഥാനത്തെ ഏറ്റവും വികസിതമായ പ്രദേശം കൂടിയാണിത്. സഞ്ചാരികള്‍ക്ക് ഏതു തരത്തിലുള്ല സൗകര്യങ്ങളും ഇവിടെ എല്ലായ്പ്പോഴും ലഭ്യമാണ്. ഇറ്റാനഗര്‍ കോട്ടയും ഗംഗാ തടാകവുമാണ്. ഹിമാലയത്തിന്റെ കാഴ്ചകള്‍ തന്നെയാണ് ഇവിടുത്തെ ആകര്‍ഷണവും.
PC: Ashish Bhatnagar

ജോര്‍ജ് എവറസ്റ്റ് ഹൗസ്- ചരിത്രമുറങ്ങുന്ന മസൂറിയിലെ ഇടംജോര്‍ജ് എവറസ്റ്റ് ഹൗസ്- ചരിത്രമുറങ്ങുന്ന മസൂറിയിലെ ഇടം

ഗോള്‍ഡന്‍ പഗോഡ നംസായി

ഗോള്‍ഡന്‍ പഗോഡ നംസായി

അരുണാചല്‍ പ്രദേശില്‍ ഗോള്‍ഡന്‍ പഗോഡയ്ക്ക് പേരുകേട്ട പ്രദേശമാണ് നംസായി. ഇവിടുത്തെ പ്രസിദ്ധമായ ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമാണിത്. ദിഹാങ് നദിയുടെ സാന്നിധ്യവും സാസംസ്കാരിക സ്മാരകങ്ങളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.‌

PC:simanta ongong

ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഈഗിൾ നെസ്റ്റ് വന്യജീവി സങ്കേതവും സെസ്സ ഓർക്കിഡ് വന്യജീവി സങ്കേതവും തീർച്ചയായും അരുണാചലില്‍ സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. പക്ഷി നിരീക്ഷണ കേന്ദ്രമാണ് ഈഗിൾ നെസ്റ്റ് വന്യജീവി സങ്കേതം. ഹിമാലയത്തില്‍ കാൽനടയായി മാത്രം ചെന്നെത്താവുന്ന ഈ സങ്കേതം പരിസ്ഥിതി പ്രേമികളുടെ പ്രിയ ഇടമാണ്.

PC: Umeshsrinivasan

കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!

തവാങ്

തവാങ്

അരുണാചല്‍ പ്രദേശില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടമാണ് തവാങ്. ബുദ്ധാശ്രമങ്ങളും പ്രകൃതി മനോഹരമായ ഇടങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള ഒരു ജില്ലയാണിത്.

അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍

വാക്നിനെടുത്താല്‍ സന്തോഷത്തിന്റെ നാട്ടിലേക്ക് പ്രവേശിക്കാം ജൂലൈ 26 മുതല്‍!വാക്നിനെടുത്താല്‍ സന്തോഷത്തിന്റെ നാട്ടിലേക്ക് പ്രവേശിക്കാം ജൂലൈ 26 മുതല്‍!

Read more about: arunachal pradesh tawang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X