ഓരോ ട്രെയിന്‍ യാത്രയേയും മനോഹരമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്...ചിലപ്പോള്‍ ഒരിക്കലും കാണില്ല എന്നു കരുതിയിരുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരുന്നതായിരിക്കും അല്ലെങ്കില്‍ അപരിചിതരായ ആളുകള്‍ ഒരു യാത്രകൊണ്ട് ചിരപരിചിതരായി മാറുന്നതോ പോലുള്ള കാര്യങ്ങളാവും.. എന്തായാലും ചില കാഴ്ചകള്‍ ട്രെയിന്‍ യാത്രകള്‍ക്കു മാത്രം സമ്മാനിക്കുവാന്‍ സാധിക്കുന്നവയാണ്. ട്രെയിന്‍ യാത്രയിലെ ചെറിയ ഗ്രാമങ്ങളും പച്ചപ്പുകളും കൂടുതല്‍ മനോഹരമായി കാണുവാന്‍ ഇപ്പോള്‍ വിസ്റ്റാഡോം കോച്ചുകളുണ്ട്. ഗ്ലാസില്‍ നിര്‍മ്മിച്ച കോച്ചിലൂടെ ചുറ്റുപാടുമുള്ള കാഴ്ചകള്‍ ഒന്നുപോലും വിടാതെ കണ്ടുപോകുവാന്‍ ഈ യാത്ര നിങ്ങളെ സഹായിക്കും. വിസ്റ്റാഡോം ട്രെയിനുകൾ വഴി നിങ്ങൾക്ക് എത്തിച്ചേരാവുന്ന ചില മനോഹരമായ സ്ഥലങ്ങൾ ഇതാ.

പാതാള്‍പാനി, ഇന്‍ഡോര്‍, മധ്യപ്രദേശ്
വിസ്റ്റാഡോം ട്രെയിനില്‍ യാത്ര ചെയ്ത് കണ്ടുപോകുവാന്‍ ഏറ്റവും ഭംഗിയാര്‍ന്ന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥിതി ചെയ്യുന്ന പാതാള്‍പാനി. ഇടതൂർന്ന വനവും പാറക്കെട്ടുകളും നിറഞ്ഞ ഭൂപ്രകൃതിയില്‍ വെള്ളം 300 അടിയിൽ നിന്ന് താഴെയുള്ള ഒരു കുളത്തിലേക്ക് വീഴുന്നുന്ന വളരെ മനോഹരവും അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചയാണ് ഇവിടെയുള്ളത്. ഈ കുളത്തിന് നരകത്തിന്റെയത്രയും ആഴമുണ്ടെന്ന പ്രാദേശിക വിശ്വാസങ്ങളില്‍ നിന്നാണ് ഇതിന് പാതാള്‍പാനി എന്ന പേരുലഭിച്ചത്. പാതാളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം എന്നാണിത് അര്‍ത്ഥമാക്കുന്നത്.
ഇന്‍ഡോറിലെ മോവ് എന്ന സ്ഥലത്തു നിന്നും 52965/66 മൊവ്-പതൽപാനി-കലാകുണ്ട് ഹെറിറ്റേജ് ട്രെയിനില്‍ കയറിയാല്‍ ഈ കാഴ്ച ആസ്വദിക്കാം.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

ഘൂം, ഡാര്‍ജലിങ്, പശ്ചിമ ബംഗാള്‍
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ ഈ ചെറിയ പട്ടണം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഡാർജിലിംഗ് ടോയ് ട്രെയിനിലെ അവസാന സ്റ്റോപ്പ് കൂടിയാണിത്. ടോയ് ട്രെയിനിന്റെ വിസ്റ്റാഡോം കോച്ചുകളിലെ ഒന്നര മണിക്കൂർ യാത്രയിൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലകളും പച്ചപ്പും നിറഞ്ഞ കാഴ്ചകളിലേക്ക് നിങ്ങള്‍ക്ക് കടന്നുചെല്ലാം ഡാര്‍ജലിങ്ങിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണുവാന്‍ പറ്റിയ യാത്ര കൂടിയായിരിക്കും ഇത്. മാത്രമല്ല, ഡാര്‍ജലിങ്ങില്‍ എത്തിയാല്‍ നിര്‍ബന്ധമായും ടോയ് ട്രെയിന്‍ യാത്ര നടത്തിയിരിക്കണം.
സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരിയിലേക്ക് എത്തിയ ശേഷം ട്രെയിൻ നമ്പർ 52593/95/98/44, 52541, 52540, 52556 ബുക്ക് ചെയ്യത് വേണം പോകുവാന്‍.
താപനില 10-15º സെൽഷ്യസിനുമിടയിൽ നില്ക്കുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെ സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ നല്ലത്.

സിറോ വാലി, അരുണാല്‍ പ്രദേശ്
അപതാനികളുടെ താഴ്വര എന്നറിയപ്പെടുന്ന സിറോ വാലി ഓഫ്ബീറ്റ് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ നാടാണ്. ഗ്രാമീണ കാഴ്ചകളും തനി നാടന്‍ ജീവിതരീതികളും കണ്ടുമനസ്സിലാക്കുവാനും പരിചയപ്പെടുവാനുമാണ് ഇവിടെ ആളുകള്‍ എത്തിച്ചേരുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടം കൂടിയാണിത്.
15907/08 ടിൻസുകിയ-നഹർലാഗൺ എക്സ്പ്രസ് അരുണാചൽ പ്രദേശിലെ നഹർലാഗൂണിലേക്ക്. അവിടെ നിന്ന് 4 മണിക്കൂർ ടാക്സി പിടിച്ച് സീറോ വാലിയിലെത്താം.
മാർച്ച് മുതൽ മെയ് വരെയും ഒക്ടോബർ മുതൽ നവംബർ വരെയും ഇവിടം സന്ദര്‍ശിക്കാം.

കോള്‍വ, ഗോവ
ഗോവയിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കോള്‍. ബീച്ച് ഷാക്കുകളും ആംബിയന്‍സും നിങ്ങൾക്ക് വിശാലമായ കാഴ്ച ആസ്വദിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. മനോഹരമായ സൂര്യാസ്തമയങ്ങളും, ശുദ്ധമായ നീല ജലവും, സ്പോർട്സും പ്രവർത്തനങ്ങളും ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. 12051/52 മുംബൈ-മഡ്ഗാവ് എക്സ്പ്രസ് ട്രെയിനിൽ കയറി മഡ്ഗാവിൽ ഇറങ്ങി അവിടെ നിന്നും കോൾവയിലേക്ക് 20 മിനിറ്റ് ടാക്സി യാത്ര നടത്തിയാല്‍ ഇവിടെയെത്താം. നവംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ കാലാവസ്ഥ.

അരാകു വാലി, ആന്ധ്രാ പ്രദേശ്
പൂര്‍വ്വഘട്ടത്തിന്റെ കാഴ്ചകളോട് ചേര്‍ന്നു കിടക്കുന് പ്രദേശമാണ് അരാകുവാലി. പച്ചപ്പ് നിറഞ്ഞ വനങ്ങളും, അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും, വിശാലമായ ഭൂപ്രകൃതിയും, കാലാവസ്ഥയും അരാകു വാലിയെ പ്രിയപ്പെട്ടതാക്കുന്നു. കാപ്പിത്തോട്ടങ്ങൾക്കും അരക്കു പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ ഗോത്ര കർഷകരുടെ ഓർഗാനിക് കോഫി ബ്രാൻഡ് ഇവിടെ നിങ്ങള്‍ക്ക് കാണാം.
18551/52 വിശാഖപട്ടണം-കിരാണ്ടുൽ എക്സ്പ്രസ് ട്രെയിന്‍ യാത്ര വഴി അരാകുവിന്റെ ഭംഗി ആസ്വദിക്കാം
മൺസൂൺ അനുഭവിക്കാൻ ജൂൺ മുതൽ സെപ്തംബർ വരെയും ശൈത്യകാലം ആസ്വദിക്കുവാന്‍ സെപ്റ്റംബർ മുതൽ ജനുവരി വരെയും ഇവിടം സന്ദര്‍ശിക്കാം.
PC:Arkadeepmeta

ബറോഗ്, ഹിമാചല്‍ പ്രദേശ്
ഡൽഹിയിൽ നിന്നുള്ള വാരാന്ത്യ അവധിക്കാല കേന്ദ്രമായ ബറോഗ്, കൽക്ക ഷിംല ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. വികസനം ഒട്ടും വന്നുചേര്‍ന്നിട്ടില്ലാത്ത ഇവിടം പ്രകൃതി സ്നേഹികള്‍ക്കു പറ്റിയ ഇടമാണ്. 52459/60 കൽക്ക - ഷിംല എക്സ്പ്രസ് എടുത്ത് ബറോഗിൽ ഇറങ്ങാം. മനോഹരമായ മൺസൂണിന് സാക്ഷ്യം വഹിക്കാൻ ജൂലൈ മുതൽ സെപ്തംബർ വരെ ഇവിടെ വരാം.
PC: Raghavan V

ഹാഫ്ലോങ്, ആസാം
ആസാമിലെ ഒരേയൊരു ഹിൽസ്റ്റേഷനുകളിലൊന്നായ ഹഫ്ലോംഗ് അതിന്റെ കുന്നുകൾക്കും കൊളോണിയൽ വാസ്തുവിദ്യയ്ക്കും തിളങ്ങുന്ന ഹഫ്ലോംഗ് തടാകത്തിനും ആകർഷകമായ താഴ്വരകൾക്കും പർവതങ്ങൾക്കും പേരുകേട്ടതാണ്. ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും മലയോര അവധിക്കാല സ്ഥലങ്ങൾക്ക് ബദലായി നിങ്ങൾ തിരയുകയാണെങ്കിൽ ഇവിടം തിരഞ്ഞെടുക്കാം. 05888 ഗുവാഹത്തി-ന്യൂ ഹഫ്ലോംഗ് ടൂറിസ്റ്റ് സ്പെഷ്യൽ ട്രെയിനിൽ ഹാഫ്ലോങ്ങിൽ എത്താം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

അലിപുർദുവാർ, പശ്ചിമ ബംഗാൾ
ഭൂട്ടാനും അസമും അതിർത്തി പങ്കിടുന്ന അലിപുർദുവാർ പ്രകൃതിദത്തമായ ലോകത്തിലേക്ക് സഞ്ചാരികലെ എത്തിക്കുന്ന ഇടമാണ് അലിപുർദുവാർ. ഇടതൂർന്ന കാടുകൾ, ബുക്സ കുന്നുകളുടെയും ഭൂട്ടാൻ താഴ്വരയുടെയും കാഴ്ചകൾ പ്രദാനം ചെയ്യുന്ന പംത്സെ കൊടുമുടി, ഖൈർബാരി ടൈഗർ റെസ്ക്യൂ സെന്റർ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ന്യൂ ജൽപായ്ഗുരി-അലിപുർദുവാറിൽ നിന്ന് 05777/05778 ട്രെയിൻ ബുക്ക് ചെയ്ത് ഇവിടെയെത്താം. മാർച്ച് മുതൽ മെയ് വരെ, ഒക്ടോബർ മുതൽ ജനുവരി വരെയും ഇവിടെ വരാം,

മംഗലാപുരം
മംഗലാപുരത്തു നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള വിസ്റ്റാഡോം കോച്ച് യാത്ര കര്‍ണ്ണാടകയില്‍ ചെയ്യുവാന്‍ പറ്റിയ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. പശ്ചിമഘട്ടത്തിന്റെ ഭംഗി ആസ്വദിച്ച് കാഴ്ചകള്‍ കണ്ട് പോകാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. മംഗളൂരു ജംഗ്ഷനും യെസ്വന്ത്പൂറിനുമിടയിൽ സഞ്ചരിക്കുന്ന ട്രെയിനിലാണ് ഇത് അവതരിപ്പിച്ചത്. ഇത് ദൈനംദിന സേവനമായിരിക്കും.
കസോളില്‍ നിന്നും സാര്‍പാസ് ട്രക്ക്...നാല് പകലും അഞ്ച് രാത്രിയും..ഹിമാലയ കാഴ്ചകളിലേക്ക് പോയി വരാം