Search
  • Follow NativePlanet
Share
» »കണ്ണൂരിലെ അറിയപ്പെ‌ടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ

കണ്ണൂരിലെ അറിയപ്പെ‌ടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ

തിറകളുടെയും തറികളുടെയും നാട് എന്നു വിളിക്കപ്പെടുമ്പോളും വിനോദസഞ്ചാരരംഗത്ത് കണ്ണൂരിന്‍റെ സംഭാവനകള്‍ എണ്ണമില്ലാത്തവയാണ്. പല യാത്രകളിലും കണ്ണൂരിന്റെ മുഖം തെയ്യവും തോറ്റങ്ങളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. കതിവനൂര്‍വീരനും പറശ്ശിനിക്കടവ് മുത്തപ്പനും പഞ്ചുരുളിയും മുച്ചിലോട്ട് ഭഗവതിയും കണ്ണൂര്‍ എന്ന നാടിനെ അടയാളപ്പെടുത്തുമ്പോള് മറഞ്ഞുപോകുന്നത് ഇവിടുത്തെ അധികം അറിയപ്പെ‌ടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. പൈതല്‍മലയും ആറളവും തലശ്ശേരിയും പറശ്ശിനിക്ക‌ടവും മനസ്സിലെത്തുമെങ്കിലും അറിയാതെ പോകുന്ന നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. കണ്ണൂരിലെ അറിയപ്പെ‌ടാത്ത ചില വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം...

വയലപ്ര പാര്‍ക്ക്

വയലപ്ര പാര്‍ക്ക്

കണ്ണൂരിലെ വളര്‍ന്നുവരുന്ന വിനോദ സഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് പഴയങ്ങാടിക്ക് സമീപമുള്ള വയലപ്ര പാര്‍ക്ക്. ഫ്ലോട്ടിങ് ടൂറിസം പാര്‍ക്ക് ആണ് ഇവിടുത്തെ ആകര്‍ഷണം. കണ്ടല്‍ക്കാടുകള്‍ക്ക് എതിര്‍വശത്തായി കായലിനു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന വയലപ്ര ഫ്ലോ‌ട്ടിങ് പാര്‍ക്ക് കുട്ടികളൊത്ത് പോകുവാന്‍ പറ്റിയ ഇടമാണ്.കായലിനു കുറുകെ കെട്ടിയിരിക്കുന്ന നടപ്പാതയിലൂടെയുള്ല യാത്ര തന്നെയാണ് ഇവിടേക്ക് കൂടുകല്‍ ആളുകളെ എത്തിക്കുന്നത്. ഫാമിലി ഗെറ്റുദറുകള്‍ക്കും വൈകുന്നേരങ്ങളും ആഴ്ചാവസാനങ്ങളും ഒക്കെ ചിലവഴിക്കുവാന്‍ ഇവിടം ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാം.

കാഞ്ഞിരക്കൊല്ലി

കാഞ്ഞിരക്കൊല്ലി

ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. പാറക്കെട്ടുകളിലൂ‌ടെ ചിന്നിച്ചിതറി താഴേക്ക് എത്തുന് അളകാപുരി വെള്ളച്ചാ‌ട്ടമാണ് ഇവി‌ടുത്തെ പ്രധാന ആകര്‍ഷണം. സാഹസികതയും നേരംപോക്കും പിന്നെ അല്പസ്വല്പം സാഹസികതയും വേണ്ടവര്‍ക്ക് കൂ‌ടുതലൊന്നും ആലോചിക്കാതെ ഇവി‌‌‌ടം തിരഞ്ഞെ‌ടുക്കാം. താമസിക്കുവാനായി റിസോര്‍ട്ടുകളും ഭക്ഷണം വിളമ്പുവാന് മികച്ച ഹോട്ടലുകളുമെല്ലാം ഇവിടെ തയ്യാറാണ്. കണ്ണൂരില്‍ നിന്നും 45 കിലോമീറ്ററാണ് ഇവിടേക്കുള്ല ദൂരം.

PC:Jimpmathew

ചൂ‌ട്ടാട് ബീച്ച്

ചൂ‌ട്ടാട് ബീച്ച്


കേട്ടറിഞ്ഞ് സഞ്ചാരികളെത്തുന്ന ബീച്ചാണ് പഴയങ്ങാടിക്ക് സമീപമുള്ള ചൂ‌ട്ടാ‌ട് ബീച്ച്. കാറ്റാടിമരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പരിസരവും ശാന്തമായ ബീച്ചും തിരക്കുകളില്ലാത്ത സമയവും ഒക്കെ ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ്. ഏഴിമലയു‌‌ടെ താഴ്വാരത്തിലാണ് ഈ ബീച്ചുള്ളത്. സഞ്ചാരികള്‍ക്കായി നടപ്പാത, ഇരിപ്പിടങ്ങള്‍, റെയില്‍ ഷെല്‍ട്ടര്‍, പവലിയന്‍, തുടങ്ങിയ സൗകര്യങ്ങളും ഇവി‌ടെ സജ്ജമാക്കിയിട്ടുണ്ട്.

വെള്ളിക്കീല്‍ പാര്‍ക്ക്

വെള്ളിക്കീല്‍ പാര്‍ക്ക്


കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പ്രധാനപ്പെ‌ട്ട ആകര്‍ഷണമാണ് വെള്ളിക്കീല്‍ പാര്‍ക്ക്. ഇക്കോ ടൂറിസത്തിനു പേരുകേട്ട ഇവി‌ടം വളര്‍ന്നുവരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. ജൈവവൈവിധ്യവും പ്രകൃതി മനോഹാരിതയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഈ പ്രദേശത്തെ രാത്രിസൗന്ദര്യമാണ് ഇവിടെ കാണേണ്ട കാഴ്ച. രാത്രിയിലാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തിച്ചേരുന്നത്.

മാടായിപ്പാറ

മാടായിപ്പാറ

എത്ര പോയാലും മതിവരാത്ത ഇ‌‌ടമാണ് മാടായിപ്പാറ. ഓരോ യാത്രയിലം പുത്തന്‍ നിറവും കാഴ്ചകളുമണിഞ്ഞ് നില്‍ക്കുന്ന ഇവി‌ടം കണ്ണൂര്‍ ജില്ലയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടം കൂടിയാണ്. എല്ലാത്തരം സഞ്ചാരികള്‍ക്കും ഇഷ്ടമാകുന്ന കുറേയേറെ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ജൈവവൈവിധ്യം നിറഞ്‍ പ്രകൃതിയും ചരിത്ര സ്മാരകങ്ങളും ദേവാലയവും ക്ഷേത്രവും എല്ലാം ഇവിടെയുണ്ട്. ജൂതക്കുളം, മാടായിക്കാവ്, വടുകുന്ദ ശിവക്ഷേത്രം, മാടായിപ്പള്ളി, സി.എസ്‌.െഎ. പള്ളി എന്നിങ്ങെ വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകള്‍ ഇവിടെ കാണാം.
PC:Uajith

ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം

ജില്ലയിലെ ജൈവവൈവിധ്യത്തെ നേരിട്ട് അറിയണമെങ്കില്‍ പോയിരിക്കേണ്ട സ്ഥലമാണ് ആറളം വന്യജീവി സങ്കേതം. വന്യജീവികളെ ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ഇവിടെ കാണുവാന് സാധിക്കുകയുള്ളുവെങ്കിലും കാടിനുള്ളിലൂ‌ടെയുള്ള യാത്ര വ്യത്യസ്തം തന്നെയാണ്. വെള്ളച്ചാ‌ട്ടങ്ങളും ആറുകളും വന്‍മരങ്ങളും ചോലമരക്കാടുകളും പിന്തള്ളിയുള്ള ഈ യാത്ര ആറളം ഫാമിന്റെ മാത്രം പ്രത്യേകതയാണ്.

PC:Vinayaraj -

പൈതല്‍മല‌

പൈതല്‍മല‌

കണ്ണൂരിന്റെ കാഴ്ചകളുടെ വിസ്മയം തീര്‍ക്കുന്ന മറ്റൊരു സ്ഥലമാണ് പൈതല്‍മല. കോടമഞ്ഞില്‍ പുതച്ചു കി‌ടക്കുന്ന കാ‌ടും മലകളും താണ്ടിയുള്ള നടത്തവും കുന്നും ട്രക്കിങ്ങും പുല്‍മേടുകളുമെല്ലാം പൈതല്‍ മലയുടെ പ്രത്യേകതയാണ്. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പൈതല്‍മല സ്ഥിതി ചെയ്യുന്നത്. വനത്താല്‍ ചുറ്റപ്പെ‌ട്ടു കിടക്കുന്ന കുന്നും മലകളുമാണ് ഇവിടെ കണ്ടുതീര്‍ക്കുവാനായുള്ളത്. ഒറ്റദിവസത്തെ യാത്രയ്ക്കും ട്രക്കിങ്ങിനുമെല്ലാം ഏറെ യോജിച്ചതാണ് ഈ പ്രദേശം.

വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!

ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!

Read more about: kannur travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X