Search
  • Follow NativePlanet
Share
» »'ലോകത്തിന്റെ അങ്ങേ കോണിലെങ്കിലും സുന്ദരം'; അറിയാം നഗരങ്ങൾ

'ലോകത്തിന്റെ അങ്ങേ കോണിലെങ്കിലും സുന്ദരം'; അറിയാം നഗരങ്ങൾ

ഇതാ ലോകത്തിലെ ഏറ്റവും വിദൂരതയില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ പരിചയപ്പെടാം...

ഏറ്റവും വിദൂരത്തായി സ്ഥിതി ചെയ്യുന്ന നഗരം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല... വിദൂരം എന്നത് എത്രയെന്ന് കണക്കുകൂട്ടുന്നതിനെ അനുസരിച്ചായിരിക്കും ഇത് വരിക. എന്നാല്‍ ലോകം ഇത്രയൊക്കെ മാറിയെങ്കിലും ഇന്നും എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുള്ള ചില സ്ഥലങ്ങളുണ്ട്. അതില്‍ ചിലയിടങ്ങളാവട്ടെ, തീര്‍ത്തും ഒറ്റപ്പെട്ടാണ് നില്‍ക്കുന്നതും. സാധാരണഗതിയില്‍ എത്തിപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇവിടെ വരുന്ന സഞ്ചാരികളുമുണ്ട്. ഇതാ ലോകത്തിലെ ഏറ്റവും വിദൂരതയില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ പരിചയപ്പെടാം...

ഇട്ടോക്കോർട്ടൂർമിറ്റ്, ഗ്രീൻലാൻഡ്

ഇട്ടോക്കോർട്ടൂർമിറ്റ്, ഗ്രീൻലാൻഡ്

ലോകത്തിലെ ഏറ്റവും വിദൂരമായ കുറേയധികം സ്ഥലങ്ങളുള്ള രാജ്യമാണ് ഗ്രീന്‍ലാന്‍ഡ്. ഇടുങ്ങിയ തീരപ്രദേശവും മറ്റ് ചില സ്ഥലങ്ങളും ഒഴികെ ഈ വടക്കൻ ദ്വീപ് ഏതാണ്ട് പൂർണ്ണമായും മഞ്ഞുമൂടിയതാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്തിപ്പെടുക എന്നത് അല്പം കടുപ്പം തന്നെയാണ്. ഗ്രീൻലാൻഡിലെ ഏറ്റവും വിദൂര നഗരങ്ങളിലൊന്നാണ് ഇട്ടോക്കോർട്ടൂർമിറ്റ്. ഗ്രീൻലാൻഡിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന. തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഈ സെറ്റിൽമെന്റിൽ ഏകദേശം 450 നിവാസികളുണ്ട്. വേട്ടയാടലും മീന്‍പിടുത്തവുമാണ് ഇവരുടെ പ്രധാന ജീവിതോപാധികള്‍. വളരെ കുറച്ച് കടകളും ഇവിടെ അങ്ങിങ്ങായി കാണാം. സന്ദര്‍ശകര്‍ വളരെ കുറവാണെങ്കിലും ഈ പ്രദേശത്തെക്കുറിച്ചറിയുവാനും അവരുടെ ജീവിതരീതി മനസ്സിലാക്കുവാനുമെയെല്ലാം വളരെ കുറച്ച് സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. ഒരു ചെറിയ ചരിത്ര മ്യൂസിയം ആണ് ഇവിടെ കാണുവാനുള്ള കാഴ്ച. ഡോഗ്‌സ്ലെഡിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്.

PC:Annie Spratt

ആദംസ്‌ടൗൺ, പിറ്റ്‌കെയ്‌ൻ

ആദംസ്‌ടൗൺ, പിറ്റ്‌കെയ്‌ൻ

തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ആദംസ്‌ടൗൺ യുണൈറ്റഡ് കിംഗ്ഡത്തിന്റെ കീഴിലുള്ള ഒരു വിദേശ പ്രദേശമായ പിറ്റ്‌കെയ്‌ൻ ദ്വീപിലാണുള്ളത്. ലോകത്തിലെ ഏറ്റവും വിദൂരതയിലുള്ള തലസ്ഥാനനഗരം കൂടിയാണ് ആദംസംടൗണ്‍. ഏറ്റവും കുറവ് ആളുകളുള്ള തലസ്ഥാന നഗരങ്ങളിലൊന്നും ഇത് തന്നെയാണ്. വെറും 56 ആളുകള്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. കടല്‍വഴി മാത്രമേ ഇവിടെ എത്തിപ്പെടുവാന്‍ സാധിക്കൂ.

PC:Makemake

ഇക്വിറ്റോ, പെറു

ഇക്വിറ്റോ, പെറു

റോഡ് സൗകര്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ നഗരമെന്നാണ് പെറുവിലെ ഇക്വിറ്റോ അറിയപ്പെടുന്നത്. ഒരു വശം ആമസോണ്‍ നദിയാലും മറുവശം മഴക്കാടുകളാലും അതിരിട്ട് നില്‍ക്കുന്ന ഇവിടെ 371,000 ആണ് ജമസംഖ്യ. 2017 ലെ കണക്കാണിത്. നഗരത്തിനു പുറത്തേക്ക് ഒരു റോഡ് ഉണ്ടെങ്കിലും 65 മൈല്‍ ദൂരത്തിലുള്ള അടുത്തെ സെറ്റില്‍മെന്റ് വരെയെ പോകുന്നുള്ളൂ. അയൽ നഗരമായ യൂറിമാഗ്വാസിൽ എത്താൻ ഇവിടെ നിന്നും ബോട്ടിൽ ശരാശരി നാല് ദിവസമെടുക്കും. ആവശ്യത്തിനുള്ള വെള്ളം മുതല്‍ സഞ്ചരിക്കുവാന്‍ ഉള്ള ബൈക്ക് വരെ ഇവിടെ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

PC:Julien Gaud

നോറിൽസ്ക്, റഷ്യ

നോറിൽസ്ക്, റഷ്യ

വിമാനമാര്‍ഗ്ഗം മാത്രം പുറംലോകവുമായി ബന്ധപ്പെടുവാന്‍ സാധിക്കുന്ന നഗരമാണ് റഷ്യയിലെ നോറിൽസ്ക്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 2,800 കിലോമീറ്ററിലധികം വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ പതിനായിരത്തോളം ആളുകളാണ് വസിക്കുന്നത്. 100,000-ത്തിലധികം നിവാസികളുള്ള ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരവും ആർട്ടിക് സർക്കിളിനുള്ളിൽ മർമാൻസ്‌കിന് ശേഷം രണ്ടാമത്തെ വലിയ നഗരവുമാണ് ഇത്.

PC:wikipedia

 സിവ ഓയാസിസ്, ഈജിപ്ത്

സിവ ഓയാസിസ്, ഈജിപ്ത്

സഹാറാ മരുഭൂമിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഈജിപ്തിലെ സിവ ഓയാസിസ്. കെയ്റോയില്‍ നിന്നും ഇവിടെ എത്തിപ്പെടുവാന്‍ മാത്രം 12 മണിക്കൂര്‍ സമയമെടുക്കും. നൂറുകണക്കിന് കിലോമീറ്റര്‍ മരുഭൂമിയിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ 23,000 ആളുകളോളം വസിക്കുന്നുണ്ട്. നഗരത്തിന് ചുറ്റും ചിതറിക്കിടക്കുന്ന 200 നീരുറവകളാണ് ഇവിടെ ജീവൻ നിലനിർത്തുന്നത്. മാത്രമല്ല, ഈന്തപ്പനത്തോട്ടങ്ങളും ശുദ്ധജല ഉറവകളും കൊണ്ട് ഈ മരുപ്പച്ച നിറഞ്ഞിരിക്കുന്നു. ബെർബർ ഗോത്രവര്‍ഗ്ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. സ്വന്തം അതിർത്തികൾ നിയന്ത്രിക്കാൻ കഴിയാത്ത ഒരു മേഖലയാണിത്

PC:Flo P

യാകുത്സ്ക്, റഷ്യ

യാകുത്സ്ക്, റഷ്യ

ലോകത്തിലെ ഏറ്റവും വിദൂരമായ മറ്റൊരു നഗരമാണ് റഷ്യയിലെ യാകുത്സ്ക്. ആർട്ടിക് സർക്കിളിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ തെക്ക് റഷ്യയിലെ സാഖ റിപ്പബ്ലിക്കില്‍ ലെന നദിയുടെ തീരത്താണ് യാകുത്സ്ക് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരങ്ങളിലൊന്നായ ഇവിടെ -50 വരെ താപനില എത്തുന്നത് പുതുമയുള്ള കാര്യമല്ല. താപനില -60 സെൽഷ്യസിനു താഴെ വന്ന സന്ദർഭങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഇവിടെ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കില്‍ പോലും ഏകദേശം 300,000 ആളുകള്‍ ഇവിടെ വസിക്കുന്നു. ഇവിടം റഷ്യയിലെ മറ്റു നഗരങ്ങളിൽ നിന്ന് വളരെ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന് സ്വന്തമായി രണ്ടു വിമാനത്താവളങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ എത്തിപ്പെടുക എന്നത് ഇന്നും വലിയൊരു വെല്ലുവിളി തന്നെയാണ്.

PC:Alina Makhatyrova

ഇഖാലൂയിറ്റ്, നുനാവുട്ട്, കാനഡ

ഇഖാലൂയിറ്റ്, നുനാവുട്ട്, കാനഡ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിദൂരമേഖലകള്‍ കാനഡയിലുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് നുനാവൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഇഖാലൂയിറ്റ്. നുനാവുട്ടിന്റെ തലസ്ഥാനമായ ഇഖാലൂയിറ്റ് ലോകത്തിലെ ഏറ്റവും വിദൂര നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ജനസംഖ്യ 7200 ആണ്. എത്തിച്ചേരുവാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ സഞ്ചാരികളാരുംതന്നെ ഇവിടേക്ക് വരാറില്ല. ഹൈവേ ഇല്ലാത്ത കാനഡയിലെ ഏക നഗരം എന്നും ഇക്കാലൂയിറ്റ് അറിയപ്പെടുന്നു

PC:Abishek Indukuri

എല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെഎല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെ

പെര്‍ത്ത്, ഓസ്ട്രേലിയ

പെര്‍ത്ത്, ഓസ്ട്രേലിയ

ഒരു പക്ഷേ,ലോകത്തിലെ ഏറ്റവും വിദൂരനഗരമാണെന്ന് വിശ്വസിക്കുവാന്‍ പോലും പ്രയാസം ഉള്ള ഒന്നാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പെര്‍ത്ത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. രസകരമായ ഒരു കാര്യം, പെര്‍ത്തില്‍ നിന്നുള്ളവര്‍ക്ക് ഏതാണ്ട് 2579 കിലോമീറ്റർ അകലെയുള്ള ഇന്തോനേഷ്യയിലേക്ക് പോകുന്നതാണ് അവരുടെ സ്വന്തംം രാജ്യത്തെ മറ്റെവിടേക്കെങ്കിലും പോകുന്നതിനേക്കാള്‍ എളുപ്പം. ചിലവു കുറവും ഈ യാത്രകള്‍ തന്നെയാണ്.

PC:Harry Cunningham

സുപൈ, അരിസോണ, യുഎസ്എ

സുപൈ, അരിസോണ, യുഎസ്എ

അമേരിക്കയിലെ ഏറ്റവും വിദൂരനഗരങ്ങളിലൊന്നാണ് സുപൈ. അരിസോണയിലെ ഹവാസു കാന്യോണിലെ ഒരു ഗ്രാമമാണ് സുപായി. ഗ്രാൻഡ് കാന്യോണിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിപ്പെടുക എന്നത് കഷ്ടമാണ്. വെറും 200 ആളുകള്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. എന്നാല്‍ ഇവിടേക്ക് എത്തുവാന്‍ റോഡുകളൊന്നും തന്നെയില്ല. 13 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു വഴിയിലൂടെ നടന്ന് മാത്രമേ സുപായില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. അടിയന്തിര ആവശ്യങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയാണ് ഇവിടെ എത്തുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കാൻ ഏറ്റവും അടുത്തുള്ള സ്ഥലം പീച്ച് സ്പ്രിംഗ്സിൽ 60 മൈൽ അകലെയാണ്. ഇവിടെ തപാല്‍ വിതരണത്തിനായി കോവര്‍ കഴുതകളെ ആണ് ഉപയോഗിക്കുന്നത്.

PC:Stephen Leonardi

ബാരോ, അലാസ്ക, യുഎസ്എ

ബാരോ, അലാസ്ക, യുഎസ്എ

ലോകത്തിലെ മറ്റൊരു വിദൂരനഗരമാണ് അമേരിക്കയിലെ അലാസ്കയില്‍ സ്ഥിതി ചെയ്യുന്ന ബാരോ. യു‌എസ്‌എയിലെ ഏറ്റവും വടക്കേയറ്റത്തെ കമ്മ്യൂണിറ്റിയാണിത്. വളരെ താഴ്ന്ന നിലയിലുള്ള താപനിലയാണ് ഇവിടുത്തെ പ്രത്യേകത. വളരെ കുറച്ച് സഞ്ചാരികളാണ് കേട്ടറിഞ്ഞ് ഇവിടേക്ക് വരുന്നത്. ഇവിടം സന്ദര്‍ശിക്കുവാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്ത് വേണം വരുവാന്‍. ലോകത്തിലെ ഏറ്റവും തണുപ്പുള്ളതും വിദൂരവുമായ നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. നഗരത്തിന്റെ മൂന്ന് വശവും ആർട്ടിക് സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു, നാലാമത്തേത് പരന്ന തുണ്ട്രയാണ്.
നഗരത്തിൽ ഏകദേശം 4,500 ആളുകളുണ്ട്.

PC:Deborah Schildt

സോകോത്ര, യെമൻ

സോകോത്ര, യെമൻ

ലോകത്തിലെ ഏറ്റവും വിദൂര നഗരങ്ങൾ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് യെമനിലെ സൊക്രോത. മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സൊകോത്ര നാല് ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ്. ഉഷ്ണമേഖലാ പ്രദേശമായ ഇവിടം അതിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യത്തിനാണ് പേരുകേട്ടിരിക്കുന്നത്. 300-ലധികം ഇനം സസ്യങ്ങൾ ഈ പ്രദേശത്ത് ഉണ്ട്, അവയിൽ ചിലത് ലോകത്ത് മറ്റെവിടെയും കാണാനാകില്ല. ഈ ജൈവവൈവിധ്യത്തിന് കാരണം തന്നെ ഇതിന്റെ വിദൂരസ്ഥാനമാണെന്നാണ് കരുതപ്പെടുന്നത്.

PC:Boris Khvostichenko

പകലില്ലാത്ത ഇരു‌ട്ടുനിറ‍ഞ്ഞ 90 ദിവസങ്ങള്‍...കണ്ണാ‌ടിവെച്ച് വെളിച്ചമെത്തിക്കുന്ന ഗ്രാമം..പകലില്ലാത്ത ഇരു‌ട്ടുനിറ‍ഞ്ഞ 90 ദിവസങ്ങള്‍...കണ്ണാ‌ടിവെച്ച് വെളിച്ചമെത്തിക്കുന്ന ഗ്രാമം..

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

Read more about: world city interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X